ഇപ്പോഴും രാജകീയ യാത്രയുള്ള 7-സീറ്റർ തന്നെ
ഓട്ടോമൊബൈൽസ്
- 5 month, 4 hr, 38 min ago
കൈലാക്, കുഷാഖ്, സ്ലാവിയ തുടങ്ങിയ ന്യൂജെൻ മോഡലുകളിലൂടെ ഇന്ത്യക്കാർക്കിടയിൽ പ്രത്യേക സ്ഥാനം നേടിയെടുത്തവരാണ് സ്കോഡ. പുതിയ തന്ത്രങ്ങളിലൂടെ വിൽപ്പനയിലും കാര്യമായ നേട്ടമുണ്ടാക്കുമ്പോൾ ആഭ്യന്തര വിപണിയിലെ തങ്ങളുടെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോവുന്നത്. അതിനിടയിൽ കൊഡിയാക് എന്ന വലിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ പുതുതലമുറ ആവർത്തനത്തെയും ഇന്ത്യയ്ക്ക് സമ്മാനിക്കാൻ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ മറന്നില്ല. അതിന്റെയെല്ലാം ആകെത്തുകയാണ് ഇപ്പോൾ വിൽപ്പനയിലുണ്ടാക്കുന്ന നേട്ടം. എന്നാൽ പുതിയ സാമ്പത്തിക വർഷം പിറന്നതോടെ സുപ്രധാനമായൊരു നീക്കം നടത്തിയിരിക്കുകയാണ് സ്കോഡ.