ഹൈറൈഡറിന്റെ ബാറ്ററി സൈലന്റായി ചെറുതാക്കി ടൊയോട്ട
ഓട്ടോമൊബൈൽസ്
- 4 month, 17 days ago
ഇന്ത്യയിലെ സ്ട്രോംഗ് ഹൈബ്രിഡ് (Strong Hybrid) പവര്‍ട്രെയിന്‍ സജ്ജീകരിച്ചെത്തുന്ന വാഹനങ്ങളില്‍ മികച്ച വിപണി വിഹിതം സ്വന്തമായുള്ള ജനപ്രിയ എസ്യുവി മോഡലാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. എന്നാല്‍ ഇപ്പോള്‍ ഈ എസ്യുവിയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യയെ നേരിട്ട് ബാധിക്കുന്ന തരത്തിലുള്ള ഒരു സുപ്രധാന മാറ്റം കമ്പനി വരുത്തിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.