82,500 രൂപയ്ക്ക് എൻടോർഖിന്റെ പുത്തൻ മോഡലുമായി ടിവിഎസ്

ചെറുപ്പക്കാർക്കിടയിൽ വമ്പൻ ഓളമുണ്ടാക്കുന്ന ഗിയർലെസ്‌ സ്‌കൂട്ടറാണ് ടിവിഎസ് എൻടോർഖ്. സ്പോർട്ടി സ്‌കൂട്ടർ എന്ന് കേൾക്കുമ്പോഴേ യൂത്തൻമാരുടെ അവസാനവാക്കാണ് ഈ മോഡൽ. സ്റ്റൈലിനൊപ്പം പൊർഫോമൻസും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ 125 സിസി മോഡൽ ഈ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ സ്‌കൂട്ടറുകളിൽ ഒന്നുകൂടിയാണ്. കോളേജിലേക്കായാലും ഓഫീസിലേക്കായാലും യാത്ര ചെയ്യാൻ നല്ലൊരു സ്‌കൂട്ടർ വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ടിവിഎസിൻ്റെ ഈ മിടുക്കനാവും കടന്നുവരിക. കരുത്തും സ്റ്റൈലും മാത്രമല്ല, മോഡേൺ ഫീച്ചറുകളാലും ആശാൻ അടിപൊളിയാണ്. ഇപ്പോഴിതാ കൂടുതൽ സ്റ്റൈലിഷായി വിപണിയിലെത്തിയിരിക്കുകയാണ് എൻടോർഖ്.

മഴക്കാലത്ത് വാഹനത്തിന്റെ അടിഭാഗം വൃത്തിയാക്കേണ്ടതെന്തിന്? അവഗണിച്ചാൽ പണി പാളും!

Monsoon car maintenance tips. മഴക്കാലത്ത് വാഹനത്തിന്റെ അടിഭാഗം വൃത്തിയാക്കുന്നത് തുരുമ്പ് ഒഴിവാക്കാനും വാഹനത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ വായിക്കാം.

ബിഎംഡബ്ല്യുവിന്റെ 'ബീസ്റ്റ്' ഇന്ത്യയിൽ

പ്രമുഖ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു (BMW), തങ്ങളുടെ ഏറ്റവും പുതിയ 2026 ബിഎംഡബ്ല്യു X6 ഫെയ്സ്ലിഫ്റ്റ് (BMW X6 Facelift) ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 1.78 കോടി രൂപയുടെ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് ഈ ആഡംബര കൂപ്പെ-എസ്‌യുവി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഒറ്റ ഫുള്ളി ലോഡഡ് വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഈ വാഹനം കാപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (Completely Built Unit) അഥവാ വിദേശത്തുനിന്നും പൂര്‍ണമായി നിര്‍മ്മിച്ച് നേരിട്ട് ഇറക്കുമതി ചെയ്യുന്ന രീതിയിലാണ് കമ്പനി ഇന്ത്യയില്‍ എത്തിക്കുന്നത്.

ടിവിഎസിന്റെ പുതിയ അഡ്വഞ്ചർ ബൈക്ക് റെഡി

ടിവിഎസ് എന്ന് കേൾക്കുമ്പോഴേ പലർക്കും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന അപ്പാച്ചെയും ജുപ്പിറ്ററും എൻടോർക്കും പോലുള്ള മോഡലുകളാവും അല്ലേ. എന്നാൽ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ കുഞ്ഞൻ ബൈക്കുകളെല്ലാം നിർമിക്കുന്ന ടിവിഎസിനെ പലർക്കും അറിയില്ല. കൂടാതെ ഗ്ലോബൽ ടൂവീലർ നിർമാതാക്കളായ നോർട്ടൺ മോട്ടോർസൈക്കിൾസിന്റെ ഉടമസ്ഥർ കൂടിയാണ് ടിവിഎസ് എന്ന തിരുക്കുറുങ്കുടി വെങ്കയം സുന്ദരം മോട്ടോർസ്. ഇംഗ്ലണ്ടിലെ ബിർമിങ്ഹാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈക്ക് നിർമാണ കമ്പനിയെ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ ബ്രാൻഡ് സ്വന്തമാക്കുന്നത്. വലിയ കടക്കെണിയിലായിരുന്ന നോർട്ടണെ ടിവിഎസ് ഏകദേശം 153 കോടി രൂപ മുടക്കിയാണ് സ്വന്തമാക്കുന്നത്.
Advertisement

എർട്ടിഗയ്ക്ക് വില കൂട്ടി മാരുതി

ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ എംപിവി (MPV) മോഡലായ മാരുതി സുസുക്കി എര്‍ട്ടിഗയുടെ (Maruti Suzuki Ertiga) വിവിധ വേരിയന്റുകള്‍ക്ക് രാജ്യത്തുടനീളം വില വര്‍ദ്ധിപ്പിച്ചു. മാരുതി സുസുക്കി തങ്ങളുടെ തിരഞ്ഞെടുത്ത മോഡലുകളുടെ പുതുക്കിയ നിരക്കുകള്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ എര്‍ട്ടിഗയുടെയും പുതിയ വിലവിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെ സ്വിഫ്റ്റ്, ഡിസയര്‍, ജിംനി, ഇവിറ്റാര തുടങ്ങിയ ജനപ്രിയ മോഡലുകളുടെ വില വര്‍ദ്ധനവ് കമ്പനി വിശദമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജനപ്രിയ ഫാമിലി എംപിവിയായ എര്‍ട്ടിഗയുടെ എല്ലാ വേരിയന്റുകള്‍ക്കും ഒരേപോലെ ബാധകമാകുന്ന രീതിയില്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

മാരുതിയുടെ പെപ്പിക്കുട്ടിക്ക് ഇനി കൂടുതൽ പൈസ വേണം

ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ് അങ്ങനെ പല മാരുതി കാറുകൾക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നും കാണില്ല. ഏത് ഇരുട്ടത്ത് കണ്ടാലും തിരിച്ചറിയാൻ പാകമാണ് ഇന്ത്യക്കാർക്ക് ഇവരുടെ രൂപവും ഭാവവും. കൂട്ടത്തിൽ ഏറ്റവും ആരാധകരുള്ളതാവട്ടെ പെപ്പിക്കുട്ടിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സ്വിഫ്റ്റിനാവും. രാജ്യത്തിന്റെ പെർഫോമൻസ് കാറായി പലരും കാണുന്ന വണ്ടിക്ക് പഴയത് പോലെ പവറില്ലെങ്കിലും ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. തികച്ചും ഡ്രൈവേഴ്‌സ് കാറായിരുന്ന സ്വിഫ്റ്റ് ഇപ്പോൾ പൂർണമായും എല്ലാരീതിയിലും ഫാമിലി ഹാച്ച്ബാക്കായി മാറിക്കഴിഞ്ഞു. ഫോർ സിലിണ്ടറിൽ നിന്നും ത്രീ സിലിണ്ടർ എഞ്ചിനും കൂടി കൊണ്ടുവന്നതോടെ പഴയ ഇഷ്‌ടം ആളുകൾക്ക് മോഡലിനോട് ഇല്ലാതാനും.

പുത്തൻ ഡിസൈനിൽ ഹീറോ സ്പ്ലെൻഡർ പ്രോ ക്ലാസിക്

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ജനപ്രിയ റെട്രോ മോഡലായ 'ഹീറോ സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസിക്' (Hero Splendor Pro Classic) ബൈക്കിന്റെ പുതിയ ഡിസൈന്‍ പേറ്റന്റ് രാജ്യത്ത് ഔദ്യോഗികമായി ഫയല്‍ ചെയ്തു. ഇന്ത്യന്‍ വിപണിയില്‍ വന്‍ തരംഗം സൃഷ്ടിച്ച ഈ ഐക്കോണിക് റെട്രോ ബൈക്ക് പുത്തന്‍ മാറ്റങ്ങളോടെ വിപണിയിലേക്ക് തിരിച്ചെത്തുന്നതിന്റെ കൃത്യമായ സൂചനയാണിത്. 2014-ല്‍ വിപണിയില്‍ എത്തിയ ഈ കമ്മ്യൂട്ടര്‍ മോഡല്‍, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് 2018-ലാണ് കമ്പനി താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്.

കവസാക്കിയുടെ ഡ്യുവൽ-സ്പോർട് ബൈക്കിന്റെ പുത്തൻ മോഡൽ

നിഞ്ചയിലൂടെ ഇന്ത്യൻ യൂത്തിന്റെ പ്രിയങ്കരരായി മാറിയ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളാണ് കവസാക്കി. പണ്ട് ബജാജിന്റെ കൂട്ടുപിടിച്ച് പുറത്തിറക്കിയ കാലിബർ, വിൻഡ് 125, ബോക്‌സർ, KB100, എലിമിനേറ്റർ തുടങ്ങിയ ടീം ഗ്രീൻ ഇപ്പോൾ പ്രീമിയം മോട്ടോർസൈക്കിളുകളിലാണ് പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിഞ്ചയ്ക്ക് പുറമെ വെർസിസ്, വൾക്കാൻ, Z സീരീസ് തുടങ്ങിയ സൂപ്പർബൈക്കുകളും ബ്രാൻഡ് നിരയിൽ തലയെടുപ്പോടെ നിൽക്കുന്നുണ്ട്. കുറച്ചുകാലമായി ഇന്ത്യക്കാർക്ക് അഡ്വഞ്ചർ, ഡ്യുവൽ-സ്‌പോർട് ബൈക്കുകളോട് വല്ലാത്ത അടുപ്പമുണ്ട്. ഇതുമുതലെടുക്കുവാനായി കവസാക്കി KLX 230 മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി.
Advertisement

യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം; കാറിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Car safety tips for kids. യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ചൈൽഡ് സീറ്റുകൾ, ലോക്കുകൾ, എസി ക്രമീകരണം എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തിലൂടെ വിശദമായി അറിയാം.

ബേസ് വേരിയന്റിൽ വരെ 538 കിലോമീറ്റർ റേഞ്ച്

ഇലക്‌ട്രിക് കാറുകളെ ജനകീയരാക്കി മുന്നേറുകയാണ് ടാറ്റ മോട്ടോർസ്. ചെറിയ ബജറ്റ് മുതൽ പ്രീമിയം വിഭാഗത്തിൽ വരെ സാന്നിധ്യമറിയിച്ചിരിക്കുന്ന കമ്പനി അടുത്തതായി വൈദ്യുത കുപ്പായം അണിയിക്കുന്നത് ഒരു ഇതിഹാസ എസ്‌യുവിയെയാണ്. അടുത്തിടെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ തിരികെയെത്തി വിപ്ലവം സൃഷ്ടിച്ച സിയറയാണ് ഇലക്‌ട്രിക് രൂപത്തിൽ ഇന്ത്യക്കാർക്കായി കമ്പനി പുറത്തിറങ്ങുന്നത്. ICE എഞ്ചിൻ സിയറയുടെ വിജയം ആവർത്തിക്കാൻ വൈദ്യുത പതിപ്പും കൂടിയെത്തുമ്പോൾ ആരാധകരെല്ലാം വമ്പൻ ആവേശത്തിലാണ്. ജൂൺ 30-ന് വാഹനം ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കാനിരിക്കുമ്പോൾ ഇവിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

10 ലക്ഷം വീടുകളെ പെട്രോൾ മുക്തമാക്കിയ ടിവിഎസ് ഇവി

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ തരംഗമായി മാറിയിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്. ഓല S1 തീർത്ത കൊടുങ്കാറ്റിൽ പോലും ആടിയുലയാതെ പിടിച്ചുനിന്ന ഇവി ഇന്ന് രാജ്യത്തെ ടോപ്പ് സെല്ലിംഗ് ഇലക്ട്രിക് ടൂവീലറാണ്. വിശ്വസിച്ച് ഏത് വാങ്ങുമെന്ന് ആലോചിച്ച് ഇന്ത്യക്കാർ ഇപ്പോൾ അധികം തലപുകയ്ക്കാറില്ല. കാരണം എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിയായി മാറിയിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്. കൂട്ടത്തിലുള്ള പലരും ചീത്തപ്പേര് കേൾപ്പിച്ചപ്പോൾ ഇതിലൊന്നും പെടാതെ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ എതിരാളികൾക്കൊന്നും അത്രവേഗം അടുക്കാനാവാത്തൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വാഹനം.

മഴക്കാലത്ത് കാർ സീറ്റുകൾ നശിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Monsoon car care tips. മഴക്കാലത്ത് കാർ സീറ്റുകളിൽ പൂപ്പലും ദുർഗന്ധവും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സീറ്റ് കവറുകളുടെ തിരഞ്ഞെടുപ്പും ഈ ലേഖനത്തിലൂടെ വായിക്കാം.
Advertisement

കോടികൾ വിലവരുന്ന യൂസ്‌ഡ് കാർ വാങ്ങി സൗബിന്‍ ഷാഹിര്‍

മോളിവുഡിലെ അണ്ടർറേറ്റഡ് വണ്ടിഭ്രാന്തൻമാരിൽ ഒരാളാണ് സൗബിന്‍ ഷാഹിര്‍ (Soubin Shahir). ഒരു നടൻ എന്ന നിലയിൽ പല കഥാപാത്രങ്ങളിലൂടെ വിസ്‌മയിപ്പിക്കാൻ ഈ കൊച്ചിക്കാരന് സാധിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് അടിപൊളിയാക്കാൻ കഴിയുമെന്ന് പറവയിലൂടെ താരം തെളിയിക്കുകയും ചെയ്‌തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സംവിധാന സഹായിയായും അഭിനേതാവായും മാറുകയായിരുന്നു. ആദ്യ പടം ചെയ്‌ത ദീർഘകാലം ആയെങ്കിലും ആരാധകരെല്ലാം സൗബിക്കയുടെ രണ്ടാമത്തെ സംവിധാന ചിത്രത്തിനായി കാത്തിരിക്കുകയാണ്. അടുത്ത സിനിമയും ദുൽഖർ സൽമാനെ നായകനാക്കിയാണ് പ്ലാൻ ചെയ്‌തിരിക്കുന്നത്.

നിസാന്റെ പുത്തൻ എസ്‌യുവി വാങ്ങാനിരുന്നവർ കരയും

ഇന്ത്യൻ വിപണിയിൽ റെനോയും നിസാനും തമ്മിലുള്ള പങ്കാളിത്തം ഏവർക്കും അറിയാവുന്നതാണ്. കാറുകൾ പരസ്പരം പങ്കുവെക്കുന്ന റീബാഡ്‌ജിംഗ് ടെക്നോളജി മാരുതി സുസുക്കിക്കും ടൊയോട്ടയ്ക്കും മുമ്പേ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയ കമ്പനികൾ ഇതിലൂടെ വലിയ നേട്ടവും ഉണ്ടാക്കിയിട്ടുണ്ട്. ഇന്നും ഇതേ തന്ത്രത്തിലൂടെ മുമ്പോട്ടുപോവുന്ന കമ്പനികൾ ഡസ്റ്റർ, ടെക്റ്റൺ എസ്‌യുവികളിലൂടെ തരംഗമാവാൻ പോവുകയാണ്. ന്യൂജെൻ ഡസ്റ്റർ എത്തിയതിന് പിന്നാലെ ഇതിന്റെ പുനർനിർമിച്ച നിസാൻ എസ്‌യുവിയും ആഭ്യന്തര വിപണിയിലെത്താൻ ആരാധകർ കാത്തിരിക്കുകയാണ്. ജൂലൈ 9-ന് ടെക്റ്റൺ എന്നുപേരിട്ടിരിക്കുന്ന മോഡൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുകയും ചെയ്യും.

ട്രയംഫ് ട്രാക്കർ 400 റിവ്യൂ വായിക്കാം

ബജാജ്-ട്രയംഫ് കൂട്ടുകെട്ടില്‍ വിപണിയിലെത്തിയ ഏറ്റവും പുതിയ മോഡലാണ് ട്രയംഫ് ട്രാക്കര്‍ 400 (Triumph Tracker 400). ആഗോള വിപണിയില്‍ മുമ്പ് അവതരിപ്പിച്ച 400 സിസി ട്രാക്കര്‍ മോഡല്‍, പുതുക്കിയ ജിഎസ്ടി (GST) നിയമങ്ങള്‍ കാരണം ഇന്ത്യയില്‍ എത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പുതിയ ജിഎസ്ടി മാനദണ്ഡങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ 349 സിസി എഞ്ചിനുമായി ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെട്ടു. ഫ്‌ലാറ്റ്-ട്രാക്ക് റേസിംഗ് ബൈക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ നിയോ-റെട്രോ ബൈക്ക് എങ്ങിനെയുണ്ടെന്നറിയാന്‍ റിവ്യൂ ചുവടെ വായിക്കാം.

ഷോക്കടിപ്പിക്കാതെ 7-സീറ്റർ ഇലക്‌ട്രിക് കാറിന് വില കൂട്ടി

മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുന്ന തിരക്കിലാണ് നമ്മുടെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. സിറോസ്, സോനെറ്റ്, സെൽറ്റോസ്, കാരെൻസ് ക്ലാവിസ് തുടങ്ങിയ ICE കാറുകൾക്ക് പുറമെ ഇവി നിരയിലും ബ്രാൻഡ് വില പരിഷ്ക്കാരം നടപ്പിലാക്കിയിട്ടുണ്ട്. കിയയുടെ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാറായ കാരെൻസ് ക്ലാവിസ് ഇവി വാങ്ങാനിരിക്കുന്നവരെല്ലാം ഇനി മുതൽ അധിക പണം കണ്ടെത്തേണ്ടി വരും. വാഹന നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോള തലത്തിലുണ്ടായ പ്രവര്‍ത്തന ചെലവുകളിലെ വര്‍ധനവും കാരണം ചൂണ്ടിക്കാട്ടിയാണ് കിയ ഇന്ത്യയിലെ മോഡലുകളുടെ വില വർധിപ്പിച്ചിരിക്കുന്നത്.
Advertisement

ദീർഘദൂര യാത്രകളിൽ ഡ്രൈവർമാർ വരുത്തുന്ന 5 വലിയ അബദ്ധങ്ങൾ; സുരക്ഷിത യാത്രയ്ക്ക് ഇവ ശ്രദ്ധിക്കൂ

Long drive safety tips. ദീർഘദൂര യാത്രകളിൽ ഡ്രൈവർമാർ വരുത്തുന്ന സാധാരണ പിഴവുകളും അവ ഒഴിവാക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങളും ഈ ലേഖനത്തിലൂടെ വിശദമായി വായിച്ചറിയാം. സുരക്ഷിതമായ ഡ്രൈവിംഗിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

സ്പ്ലെൻഡർ കാരണം വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞു

ഇന്ത്യയിലെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹീറോ സ്പ്ലെൻഡറിന്റെ ആധിപത്യം ഒരിടയ്ക്ക് തകർത്തെറിഞ്ഞ മോഡലായിരുന്നു ബജാജ് പ്ലാറ്റിന. പെട്രോള്‍ മണപ്പിച്ചാല്‍ തന്നെ കിടിലൻ മൈലേജ് കിട്ടുമെന്ന് ഇന്നും പറയുന്ന ബൈക്ക് ഇപ്പോഴും രാജ്യത്തെ ടോപ്പ് സെല്ലിംഗ് ഇരുചക്ര വാഹനങ്ങളിൽ ഒന്നാണ്. സാധാരണക്കാരന്റെ പോക്കറ്റിന് എന്നും സ്യൂട്ടാവുന്ന പ്ലാറ്റിന ഒരു വികാരമാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. എന്നും സ്പ്ലെൻഡറിന്റെ പേടി സ്വപ്നമായിരുന്ന മോട്ടോർസൈക്കിൾ പക്ഷേ കുറച്ചുകാലമായി വിപണിയിൽ നിന്നും വലിയ മത്സരമാണ് നേരിടുന്നത്. ഇതിനിടയിൽ പെട്ട് വിൽപ്പനയും വലിയ തോതിൽ കുറഞ്ഞുവരുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

ഇന്നോവ ക്രിസ്റ്റ ഇനിയും വിപണി ഭരിക്കുമെന്ന് കമ്പനി

ഐതിഹാസിക മോഡലായ 'ഇന്നോവ ക്രിസ്റ്റ' (Toyota Innova Crysta) നിര്‍ത്തലാക്കുന്നു എന്ന തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് ഒടുവില്‍ ഔദ്യോഗിക വിരാമം. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിപണിയില്‍ പരന്നുകൊണ്ടിരുന്ന ഈ അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് ടൊയോട്ട ഇന്ത്യ തന്നെ ഇപ്പോള്‍ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. കര്‍ശനമാകുന്ന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ മൂലം ക്രിസ്റ്റയുടെ ഉത്പാദനം കമ്പനി എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന വാര്‍ത്തകള്‍ വാഹന പ്രമികളെ, പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകള്‍ക്കായി ഈ ഡീസല്‍ കരുത്തനെ ആശ്രയിക്കുന്നവരെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു.

വരവിന് മുമ്പേ വിശ്വരൂപം പുറത്തുകാട്ടി സിയറ ഇവി

ഇലക്‌ട്രിക് വാഹന വിപണിയിൽ എംജിയും മഹീന്ദ്രയും ആഞ്ഞുപിടിച്ചിട്ടും ടാറ്റ മോട്ടോർസിന്റെ (Tata Motors) ആധിപത്യം തകർക്കാനാവുന്നില്ലെന്നതാണ് സത്യം. ജനങ്ങളുടെ പൾസറിഞ്ഞ് കൃത്യമായി മോഡലുകളെ വൈദ്യുതീകരിക്കുന്ന കമ്പനി അടുത്തതായി കൊണ്ടുവരുന്നത് ഇതിഹാസ മോഡലായ സിയറയുടെ ഇവി പതിപ്പാണ്. ഇതിനോടകം ടീസറുകളിലൂടെ ഹൈപ്പുയർത്തിവെച്ചിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി ജൂൺ 30-ന് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. അതായത് ദിവസങ്ങൾക്കുള്ളിൽ സിയറ ഇലക്ട്രിക് നമ്മുടെ നിരത്തുകളിൽ എത്തുമെന്ന് ചുരുക്കം. CE എഞ്ചിൻ സിയറയുടെ വിജയം ആവർത്തിക്കാൻ വൈദ്യുത പതിപ്പും കൂടിയെത്തുമ്പോൾ ആരാധകരെല്ലാം വമ്പൻ ആവേശത്തിലാണ്.
Advertisement

മഴക്കാലത്ത് ഹെഡ്‌ലൈറ്റ് വെളിച്ചം കുറവാണോ? കാഴ്ചശക്തി കൂട്ടാൻ ഇതാ ചില പ്രായോഗിക വഴികൾ

Car Headlight Maintenance, Monsoon Driving Safety. മഴക്കാലത്ത് വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് പ്രകടനം മെച്ചപ്പെടുത്താനും സുരക്ഷിതമായി ഡ്രൈവ് ചെയ്യാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.

ഡ്രൈവിംഗ് കൊതിയുള്ളവർ സീറ്റിൽ നിന്നും എണീക്കില്ല!

ഒരുകാലത്ത് ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലായി അവതരിപ്പിക്കപ്പെട്ട മോഡലായിരുന്നു റെനോ കൈഗർ. നിസാനുമായുള്ള പങ്കാളിത്തത്തിൽ പിറവിയെടുത്ത മാഗ്നൈറ്റിന്റെ റീബാഡ്‌ജ് മോഡൽ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിക്കാനും ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. സെഗ്മെന്റിലെ ഒന്നാന്തരം പെർഫോമൻസുള്ള മോഡൽ കൂടിയായ കൈഗറിന്റെ കച്ചോടം അടുത്തിടെയായി അൽപം മടുപ്പായിരുന്നു. എന്നാൽ ഇതിനെയൊന്ന് പൊടിതട്ടിയെടുക്കുവാനായി ചില മാറ്റങ്ങളോടെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. നാച്ചുറലി ആസ്പിറേറ്റഡ്, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലായി 4 പുതിയ വേരിയന്റുകൾ ചേർത്തുകൊണ്ടാണ് റെനോ ഇന്ത്യ കൈഗർ ശ്രേണി നവീകരിച്ചിരിക്കുന്നത്.

പെട്രോളിലും കറണ്ടിലും ഓടുന്ന കാർ ജൂലൈയിൽ ഇന്ത്യയിലെത്തും!

ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ (JSW MG Motor India) ഒരു പുത്തന്‍ 'ന്യൂ എനര്‍ജി വെഹിക്കിള്‍' പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ആഗോള വിപണിയില്‍ ശ്രദ്ധേയമായ ഈ അത്യാധുനിക എസ്‌യുവി മോഡല്‍ 2026 ജൂലൈ 16-ന് രാജ്യത്ത് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. നിലവില്‍ ചൈനീസ് വിപണിയില്‍ വന്‍ വിജയമായി മാറിയ വൂലിംഗ് സ്റ്റാര്‍ലൈറ്റ് 560 (Wuling Starlight 560) മോഡലിനെ അടിസ്ഥാനമാക്കിയാണ് എംജി ഈ പുത്തന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവി ഇന്ത്യക്കായി ഒരുക്കുന്നത്.

250 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കുമായി ഇന്ത്യൻ കമ്പനി

ഇന്ത്യക്കാർക്ക് ഇലക്‌ട്രിക് ബൈക്കുകളോളുള്ള ഇഷ്‌ടം ഏറി വരികയാണ്. ഒരു ലിറ്റർ പെട്രോളിന് 114 രൂപയോളം മുടക്കേണ്ടി വരുന്നത് ഏതൊരു സാധാരണക്കാരന്റേയും ബജറ്റിനെ താളംതെറ്റിക്കുന്ന കാര്യമാണ്. ആയതിനാൽ ബദൽ മാർഗങ്ങൾ തേടിയിറങ്ങുമ്പോൾ ആദ്യം കണ്ണിൽപ്പെടുക ഇവികളായിരിക്കാം. വൈദ്യുത സ്‌കൂട്ടറുകൾ നിരത്തുകൾക്ക് സുപരിചിതമായി കഴിഞ്ഞിരിക്കുന്നതിനാൽ ചിലരെങ്കിലും നല്ലൊരു ഇലക്ട്രിക് മോട്ടോർസൈക്കിൾ വാങ്ങിയാൽ കൊള്ളാമെന്ന ആഗ്രഹവുമായാണ് നടക്കുന്നത്. അൾട്രാവയലറ്റ് പോലുള്ള കിടിലൻ ബ്രാൻഡുകളുണ്ടെങ്കിലും ഉയർന്ന വില മുടക്കേണ്ടി വരുന്നതിനാൽ പലരും ഇപ്പോഴും പെട്രോൾ ബൈക്കുകളിലേക്കാണ് കൂടുതൽ അടുക്കുന്നത്. എന്നാൽ ഇത്തരക്കാർക്കിടയിലേക്ക് പുതിയൊരു ഇവി ബ്രാൻഡ് എത്തുകയാണ്.
Advertisement

ഏറ്റവും വില കുറഞ്ഞ 7-സീറ്ററിന്റെ ഗ്രാഫ് താഴോട്ട്

വലിയ പ്രതീക്ഷകളോടെ ഇന്ത്യന്‍ വിപണിയിലെത്തിയ ജാപ്പനീസ് ബ്രാന്‍ഡായ നിസാനിന്റെ ഏറ്റവും പുതിയ എംപിവി മോഡല്‍ ഗ്രാവൈറ്റ്' (Nissan Gravite) കടുത്ത വെല്ലുവിളി നേരിടുന്നു. വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 7 സീറ്റര്‍ വാഹനം എന്ന വിപണി വിശേഷണത്തോടെ എത്തിയ ഈ മോഡലിന് ആദ്യ മാസങ്ങളില്‍ വിചാരിച്ചത്ര മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റെനോ ട്രൈബറിനേക്കാള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിയ ഈ വാഹനത്തിന് നിലവില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രതീക്ഷിച്ച ജനപ്രീതി നേടാന്‍ കഴിഞ്ഞിട്ടില്ല.