ടാറ്റ കാറുകളുടെ പുതിയ വില അറിയേണ്ടേ?
ഓട്ടോമൊബൈൽസ്
- 5 month, 10 days ago
പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായതോടെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. പുതിയ മോഡലുകളിലൂടെ വിസ്‌മയം തീർത്ത് മുന്നേറുന്നതിനിടയിലാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനം കമ്പനിക്ക് എടുക്കേണ്ടി വന്നിരിക്കുന്നത്. 2026 ഏപ്രില്‍ ഒന്ന് മുതല്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി പവര്‍ട്രെയിനുകളില്‍ വരുന്ന ഐസിഇ (ICE) വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ പോകുകയാണെന്ന് ബ്രാൻഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു. വാഹന നിർമാണ ചെലവുകൾ ഉർന്നതും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവുമാണ് വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നത്. ടാറ്റയ്ക്ക് പുറമെ മറ്റ് കമ്പനികളും സമാനമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.