ഇലക്‌ട്രിക് കാർ 65,000 രൂപ വിലക്കുറവിൽ വിറ്റഴിച്ച് എംജി
ഓട്ടോമൊബൈൽസ്
- 6 month, 8 days ago
ഇന്ത്യയിൽ വിമാനത്തിലേത് പോലുള്ള യാത്രാസുഖം സമ്മാനിച്ച് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ വാഹനമാണ് എംജി വിൻഡ്‌സർ (MG Windsor EV). ഇലക്‌ട്രിക് കാർ വിപണിയിൽ വളരെ വേഗം ഇത്രയും സ്വീകാര്യത നേടിയെടുത്ത മറ്റൊരു ഇവിയുണ്ടോയെന്ന് വരെ സംശയമാണ്. 2025 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ വൈദ്യുത വാഹനമായി മാറിയ വിൻഡ്‌സർ ഇവി പലരുടേയും ഡ്രീം കാർ കൂടിയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ മോഡലിന് ആദ്യമായി ഡിസ്കൌണ്ട് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. അതും 65,000 രൂപയുടെ അടിപൊളി ഓഫറുമായിട്ടാണ് എംജിയുടെ വരവ്.