2.5 വർഷത്തിനുള്ളിൽ വിറ്റഴിച്ചത് 1 ലക്ഷം ട്രയംഫ് ബൈക്കുകൾ!
ഓട്ടോമൊബൈൽസ്
- 6 month, 2 days ago
ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് (Triumph Motorcycles) ഇന്ത്യന്‍ വിപണിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി. കമ്പനിയുടെ 400 സിസി ശ്രേണിയിലുള്ള ബൈക്കുകള്‍ വെറും രണ്ടര വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ട്രയംഫിന്റെ താങ്ങാനാവുന്ന വിലയുള്ള മോഡലുകള്‍ക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബജാജ് ഓട്ടോയുമായുള്ള (Bajaj Auto) തന്ത്രപരമായ പങ്കാളിത്തത്തിലൂടെ 2023-ന്റെ രണ്ടാം പകുതിയിലാണ് ട്രയംഫ് 400 സിസി ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചത്.