സുസുക്കിയുടെ ഫാമിലി സ്‌കൂട്ടർ ഇനി കൂടുതൽ സുരക്ഷിതം
ഓട്ടോമൊബൈൽസ്
- 7 month, 10 days ago
ഇന്ത്യയിലെ സ്‌കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്‌ടിവയോടും ടിവിഎസ് ജുപ്പിറ്ററിനോടും മത്സരിച്ച് സ്വന്തമായി അഡ്രസുണ്ടാക്കിയെടുത്ത സ്ഥാനം നേടിയെടുത്ത മിടുക്കനാണ് സുസുക്കി ആക്‌സസ്. ശരിക്കും രാജ്യത്തെ ആദ്യത്തെ 125 സിസി സ്‌കൂട്ടർ എന്ന ബഹുമതിയും ഈ ജാപ്പനീസ് മോഡലിന് അവകാശപ്പെട്ടതാണ്. ഒന്നാംതലമുറയേക്കാൾ സ്വീകാര്യത നേടിയ രണ്ടാംതലമുറ മോഡൽ എത്തിയതോടെയാണ് തലവര മാറിയത്. സ്ത്രീകളും യൂത്തൻമാരുമെല്ലാം ഒരുപോലെ സ്നേഹിക്കുന്ന ഗിയർലെസ് സ്‌കൂട്ടറായി ആക്‌സസ് അങ്ങനെ മാറി. ശരിക്കും വീട്ടിലുള്ള ഏത് പ്രായക്കാർക്കും ഇതുപോലെ ഇണങ്ങുന്ന മറ്റൊരു മോഡൽ ഇന്ത്യയിലുണ്ടോയെന്ന് വരെ സംശയമാണ്.