1 ലക്ഷം കടന്ന് മഹീന്ദ്രയുടെ 'സ്റ്റാർ ബോയ്'

എസ്‌യുവിയെന്ന് കേൾക്കുമ്പോഴേ ഇന്ത്യക്കാർക്ക് ആദ്യം മനസിലേക്ക് വരുന്ന പേരാണ് മഹീന്ദ്ര ഥാർ. 2020 മുതൽ പുറത്തിറങ്ങിയ രണ്ടാം തലമുറ ആവർത്തനം പലരുടേയും ഡ്രീം കാറായിരുന്നു. എന്നാൽ 3-ഡോർ പതിപ്പ് അത്ര പ്രായോഗികമല്ലെന്നത് പലരേയും വാങ്ങാൻ നിരുത്സാഹപ്പെടുത്തിയ കാരണമായിരുന്നു. ഇത് കൃത്യമായി മനസിലാക്കിയ മഹീന്ദ്ര ഫാമിലി ആവശ്യങ്ങൾക്കും ഥാറിനെ കേമനാക്കുവാനായി 5-ഡോർ മോഡലിനെയും വിപണിയിൽ അവതരിപ്പിച്ചു. ഥാർ റോക്‌സ് (Mahindra Thar Roxx) എന്ന് പേരുമായി വിപണിയിലെത്തിയ വാഹനം സൂപ്പർഹിറ്റാവുകയും ചെയ്‌തു. ഇപ്പോഴിതാ വിൽപ്പനയിൽ പുതിയൊരു നേട്ടവും കൈവരിച്ചിരിക്കുകയാണ് എസ്‌യുവി.

ഹൈബ്രിഡ് സ്‌കൂട്ടറിനെ വെട്ടി യമഹയുടെ ടോപ്പ് സെല്ലറായി XSR155

ഒരു എഞ്ചിൻ കാരണം മാത്രം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡിൻ്റെ ബൈക്കായി മാറാൻ അധികം സമയമൊന്നും വേണ്ടെന്ന് തെളിയിച്ച് തന്നിരിക്കുകയാണ് യമഹയുടെ ഏറ്റവും പുതിയ നിയോ റെട്രോ മോഡലായ XSR 155. ഏറെക്കാലമായി ഇന്ത്യക്കാർ കാത്തിരിക്കുന്ന മോട്ടോർസൈക്കിൾ അൽപം വൈകിയാണ് വിപണനത്തിന് എത്തിയതെങ്കിലും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആളുകൾ. അതിനുള്ള പ്രധാന കാരണം ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന എഞ്ചിൻ തന്നെയാണ്. ഒപ്പം നല്ല സ്റ്റൈലുള്ള രൂപവും കൂടിയായപ്പോൾ വാങ്ങാനായി ആളുകൾ വരി നിൽക്കുകയാണിപ്പോൾ. യമഹയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലായി മാറാനും XSR-ന് സാധിച്ചിരിക്കുകയാണ്.

അമേരിക്കയെ വെട്ടിച്ച് കാനഡ–ചൈന EV സഖ്യം

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതുമുതൽ ആഗോള സാമ്പത്തിക മേഖലയിൽ നിരവധി അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഒരുപാട് ലോകരാജ്യങ്ങൾക്കെതിരെ അദ്ദേഹം വ്യാപാരയുദ്ധം പ്രഖ്യാപിച്ചു. ഇതിൽ അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യകക്ഷികൾ പോലും ഒഴിവാക്കപ്പെട്ടില്ല എന്നതാണ് ഹൈലൈറ്റ്. അമേരിക്കയുടെ അയൽരാജ്യവും ദീർഘകാല സഖ്യകക്ഷിയുമായ കാനഡ ഇതിനൊരു ഉദാഹരണമാണ്. കാനഡയുടെ ഉൽപ്പന്നങ്ങൾക്കും ഡൊണാൾഡ് ട്രംപ് ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയിരിക്കുകയാണ്. കാനഡ അമേരിക്കയുമായി ലയിക്കണമെന്നും തങ്ങളുടെ രാജ്യത്തിന് കനേഡിയൻ ഉൽപ്പന്നങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം ചില സന്ദർഭങ്ങളിൽ തുറന്നുപറഞ്ഞു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.

എന്താണ് ടയറിലെ '195/55 R16 87V' കോഡുകൾ?

ഒരു വാഹനത്തിന്റെ സുപ്രധാന ഭാഗങ്ങളില്‍ ഒന്നാണ് ടയര്‍. വാഹനങ്ങള്‍ സ്വന്തമായുള്ളവരും അല്ലാത്തവരുമെല്ലാം ടയറുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ ചില അക്കങ്ങളും അക്ഷരങ്ങളും രേഖപ്പെടുത്തിയത് കണ്ടിട്ടുണ്ടോകും. 195/55 R16 87V എന്നിങ്ങനെയുള്ള കോഡുകള്‍ക്ക് വാഹനങ്ങള്‍ വാങ്ങുമ്പോഴോ ടയറുകള്‍ മാറ്റുമ്പോഴോ ബ്രാന്‍ഡിനും വിലയ്ക്കും നല്‍കുന്ന പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ ഇവ കേവലം അടയാളങ്ങളല്ല, മറിച്ച് ടയറിന്റെ ഗുണനിലവാരവും സുരക്ഷയും വ്യക്തമാക്കുന്ന സേഫ്റ്റി മാനുവലാണെന്ന കാര്യമാണ് പലരും അറിയാതെ പോകുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ഓരോ ഡ്രൈവറും അറിഞ്ഞിരിക്കേണ്ട ടയറുകളിലെ ഈ രഹസ്യ കോഡുകളെ കുറിച്ചും അവ നല്‍കുന്ന സുപ്രധാനമായ സുരക്ഷാ മുന്നറിയിപ്പുകളെ കുറിച്ചും ചുവടെ വിശദമായി വായിക്കാം.
Advertisement

ക്രിസ്റ്റക്ക് പകരം വാങ്ങാവുന്ന 5 വാഹനങ്ങൾ

ഇന്ത്യന്‍ മള്‍ട്ടി പര്‍പ്പസ് വാഹന (എംപിവി) വിഭാഗത്തിലെ മുടിചൂടാ മന്നനായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ (Toyota Innova Crysta) അടുത്ത വര്‍ഷം വിടപറയാന്‍ പോകുകയാണെന്നതാണ് സമീപകാലത്ത് വാഹനപ്രേമികള്‍ കേട്ട ഏറ്റവും സങ്കടകരമായ വാര്‍ത്ത. വരാനിരിക്കുന്ന കടുത്ത മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ (CAFE 3 Norms) കാരണം ഇന്നോവ ക്രിസ്റ്റ വിപണിയില്‍ നിന്നും പിന്‍വാങ്ങിയേക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാപ്പനീസ് ബ്രാന്‍ഡ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ക്രിസ്റ്റയിലെ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പുതിയ എമിഷന്‍ മാനണ്ഡങ്ങള്‍ പാലിക്കാന്‍ സാധ്യത കുറവായതിനാലാണ് ക്രിസ്റ്റയുടെ ഭാവി പ്രതിസന്ധിയിലായത്.

മിഡ്‌സൈസ് എസ്‌യുവികളുടെ തലതൊട്ടപ്പന്‍ നാളെയെത്തും

ഇന്ത്യയില്‍ മോണോകോക്ക് അധിഷ്ഠിത മിഡ്സൈസ് എസ്‌യുവി സെഗ്മെന്റിന് തുടക്കമിട്ട കാറാണ് റെനോ ഡസ്റ്റര്‍ (Renault Duster). 2012-ല്‍ പുറത്തിറങ്ങിയ ഡസ്റ്റര്‍ 2022 വരെ ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്നു. രാജ്യത്തെ എസ്‌യുവി വിപണി വലിയ തോതില്‍ വളര്‍ന്ന സാഹചര്യത്തില്‍ ഐതിഹാസിക മോഡല്‍ റീഎന്‍ട്രി നടത്തുകയാണ്. റിപ്പബ്ലിക് ദിനമായ നാളെയാണ് മൂന്നാം തലമുറ ഡസ്റ്റര്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത്. നാല് കൊല്ലം മുമ്പ് വിവിധ കാരണങ്ങളാല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച മോഡലിന്റെ തിരിച്ചുവരവ് റെനോയുടെ ഇന്ത്യയിലെ ഭാവി പദ്ധതികളില്‍ നിര്‍ണായകമാണ്. പുതിയ തന്ത്രങ്ങളുമായിട്ടാണ് കമ്പനി ഇത്തവണ വിപണിയില്‍ എത്തുന്നത്.

ബൈക്കിന്റെ വിലയ്ക്ക് കാർ കൊടുത്തിട്ടും ജനം കൈവിടുന്നു!

ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയിരുന്നത് ഹാച്ച്ബാക്ക് കാറുകളായിരുന്നു. ഇന്ന് പക്ഷേ എല്ലാവര്‍ക്കും സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) മതിയെന്നതിനാല്‍ ഹാച്ച്ബാക്കുകളുടെ വില്‍പ്പന മന്ദഗതിയിലാണ്. ഒരുകാലത്ത് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തിലെ ശ്രദ്ധേയ മത്സരാര്‍ത്ഥികളില്‍ ഒന്നായിരുന്നു റെനോ ക്വിഡ്. 2025 ഡിസംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ചില ഹാച്ച്ബാക്കുകള്‍ വളര്‍ച്ച നേടിയപ്പോള്‍ ക്വിഡിന്റെ കഷ്ടകാലം അവസാനിച്ചിട്ടില്ലെന്നാണ് മനസിലാകുന്നത്. എസ്‌യുവികളുടെ സ്വീകാര്യത വര്‍ധിച്ചതും വിപണിയിലെ മാറ്റങ്ങളുമാണ് ക്വിഡിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ക്വിഡിന്റെ കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

മഹീന്ദ്രയുടെ 'ക്ലിയറൻസ് സെയിൽ'! ഓഫർ ലിസ്റ്റിൽ പ്രമുഖരും

2025 കലണ്ടര്‍ വര്‍ഷം ഹ്യുണ്ടായിയെയും ടാറ്റയെയും പിന്തള്ളി ഇന്ത്യന്‍ കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് സമ്മാനമായി മഹീന്ദ്രയുടെ വക വമ്പന്‍ ഓഫറുകള്‍. തങ്ങളുടെ ജനപ്രിയ എസ്‌യുവി മോഡലുകള്‍ക്ക് 4 ലക്ഷം രൂപ വരെയാണ് കമ്പനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത വെല്ലുവിളികള്‍ക്കിടയിലും മികച്ച മുന്നേറ്റം നടത്തുന്ന മഹീന്ദ്ര വിപണിയിലെ ആധിപത്യം തുടരാനായി XUV700, ഥാര്‍ റോക്‌സ്, XUV400 എന്നീ മോഡലുകളില്‍ ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതായി ഓട്ടോ പണ്ഡിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി കഴിഞ്ഞാല്‍ സ്വാഭാവികമായും ഓഫറുകള്‍ കുറവാകുമെന്നതിനാല്‍ മഹീന്ദ്ര എസ്‌യുവി വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
Advertisement

₹5.59 ലക്ഷത്തിന്റെ കാറിനെ കൂടുതൽ കരുത്തനാക്കാൻ ടാറ്റ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മുഖംമിനുക്കി വിപണിയില്‍ എത്തിയത്. പഞ്ചിന് മുമ്പുണ്ടായിരുന്ന വിലയില്‍ നിന്ന് വലിയ മാറ്റമില്ലാതെ വെറും 5.59 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിട്ട് ടാറ്റ ഞെട്ടിച്ചിരുന്നു. കുറഞ്ഞ വിലയുള്ള കാര്‍ ആണെങ്കിലും പഞ്ച് ഫെയ്സ്ലിഫ്റ്റ് മോഡലില്‍ നിരവധി പരിഷ്‌കാരങ്ങള്‍ ടാറ്റ വരുത്തിയിട്ടുണ്ട്. കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ക്കൊപ്പം കാലികമായ നിരവധി സവിശേഷതകളും മൈക്രോ എസ്‌യുവിയില്‍ കൂട്ടിച്ചേര്‍ത്തു. ടാറ്റ ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ഫീച്ചര്‍ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റില്‍ കണ്ടിരുന്നില്ല. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കിന് വില കൂട്ടി

ഇലക്‌ട്രിക് സ്‌കൂട്ടറുകളേയും ബൈക്കുകളേയും ഇന്ത്യക്കാരും സ്നേഹിച്ച് തുടങ്ങിയിരിക്കുകയാണ്. കുറേക്കാലമായി പെട്രോൾ വില 105 രൂപയ്ക്ക് മുകളിൽ നിൽക്കുമ്പോൾ ബദൽ മാർഗങ്ങൾ തേടി ഒരു വിഭാഗം ആളുകൾ ഇവികളിലേക്ക് ചേക്കേറിക്കഴിഞ്ഞു. എന്നാൽ ഭൂരിഭാഗം ആളുകൾക്കും പരമ്പരാഗത പെട്രോൾ ഇരുചക്ര വാഹനങ്ങളോട് തന്നെയാണ് ഇപ്പോഴും പ്രണയവും വിശ്വാസവും. ഇവികളേക്കാൾ ലാഭത്തിൽ കൊണ്ടുനടക്കാൻ പറ്റുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളാൽ സമ്പന്നമായ ഹീറോ മോട്ടോകോർപ്പിൻ്റെ വാഹന നിര കണ്ടാൽ തന്നെ ബാറ്ററി വാഹനങ്ങളിലേക്ക് പോവാൻ പലരും തയാറായേക്കില്ല. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ കൂടുതൽ പണം വാരുന്നതും കമ്മ്യൂട്ടർ ബൈക്കുകളിലൂടെയാണ്.

25.51KM മൈലേജുള്ള കാറില്‍ വിപ്ലവകരമായ മാറ്റവുമായി മാരുതി

ഇന്ത്യന്‍ വാഹന വിപണിയിലെ സിഎന്‍ജി (CNG) കാറുകള്‍ക്കിടയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മാരുതി സുസുക്കി. ബ്രെസ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ പുത്തന്‍ പതിപ്പില്‍ വിക്ടോറിസിന് സമാനമായി വാഹനത്തിന്റെ അണ്ടര്‍ബോഡിയില്‍ സിഎന്‍ജി സിലിണ്ടര്‍ ഘടിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ധന ടാങ്ക് ബൂട്ട് സ്‌പെയ്‌സ് കവരുന്നുവെന്ന സിഎന്‍ജി കാറുകളെ കുറിച്ചുള്ള പ്രധാന പരാതിക്ക് അറുതിയാകും. വിക്‌ടോറിസില്‍ ഈ പരീക്ഷണം വിജയമായി എന്ന് മാത്രമല്ല വില്‍പനയില്‍ വലിയ കുതിപ്പാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് തങ്ങളുടെ ജനപ്രിയ മോഡലായ ബ്രെസയിലും അണ്ടര്‍ബോഡി സിഎന്‍ജി സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചത്.

4-സിലിണ്ടർ എഞ്ചിനുണ്ട്! ഇഗ്നിസ് വാങ്ങിക്കൂട്ടി ആളുകൾ

സാധാരണക്കാരന് കാർ വാങ്ങുകയെന്ന സ്വപ്‌നം എളുപ്പത്തിൽ സാധ്യമാക്കിക്കൊടുക്കുന്നവരാണ് മാരുതി സുസുക്കി. ബജറ്റ് സെഗ്മെൻ്റിൽ ഇത്രത്തോളം ഹാച്ച്ബാക്കുകളുള്ള ബ്രാൻഡ് വേറെയില്ലെന്നത് തന്നെയാണ് ഇതിനുള്ള തെളിവ്. പണ്ട് സ്വിഫ്റ്റിനൊപ്പം ഓളം തീർത്ത മാരുതിയുടെ ഇടിവെട്ട് കാറായിരുന്നു റിറ്റ്‌സ്. വ്യത്യസ്‌തമായ ഡിസൈനും പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ സാന്നിധ്യവുമെല്ലാം റിറ്റ്സിന് ആരാധകരേറാൻ കാരണമായി. ശരിക്കും യൂറോപ്പിനായി സുസുക്കി നിർമിച്ച മോഡലായിരുന്നു ഇത്. എന്തായാലും കുറച്ചുനാൾ വിലസിയതിന് ശേഷം ആശാൻ പടിയിറങ്ങിയത് പലർക്കും നിരാശ സമ്മാനിച്ചിരുന്നു. എന്നാൽ പകരക്കാരനായി എത്തിയതാവട്ടെ ഇഗ്നിസ് എന്ന ചുള്ളനായിരുന്നു.
Advertisement

പെട്രോള്‍ വണ്ടികളെ വിറപ്പിച്ച് ഐക്യൂബ്, ടോപ് 10-ലെ ഏക ഇവി

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ പെട്രോള്‍ മോഡലുകള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി ടിവിഎസ് ഐക്യൂബ് (TVS iQube) ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ കുതിക്കുന്നു. 2025 ഡിസംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടോപ് 10 ടൂവീലറുകളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക ഇലക്ട്രിക് മോഡലാണ് ടിവിഎസ് ഐക്യൂബ്. ഹീറോ സ്പ്ലെന്‍ഡര്‍, ഹോണ്ട ആക്ടിവ തുടങ്ങിയ അതികായന്മാര്‍ വാഴുന്ന പട്ടികയിലാണ് ഐക്യൂബ് സ്ഥാനം ഉറപ്പിച്ചത്. റഷ്ലെയ്നില്‍ പങ്കുവെച്ച ടോപ് 10 ടൂവീലറുകളുടെ പട്ടിക പ്രകാരം 2025 ഡിസംബറില്‍ മാത്രം ടിവിഎസ് 35,177 യൂണിറ്റ് ഐക്യൂബ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു.

ഫോർച്യൂണറും ഡീസൽ എഞ്ചിനോട് ഗുഡ്ബൈ പറയുന്നോ?

ഇന്ത്യയിൽ പുതിയ CAFÉ 3 മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെ വിപണിയിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങുകയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. ഡീസൽ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്ന ഇതിഹാസ എംപിവി 2027-ഓടെ വിടപറയുമെന്ന് ജാപ്പനീസ് വാഹന നിർമാതാക്കളും ഇക്കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഫോർച്യൂണറിൻ്റെ ഭാവി എന്താവുമെന്ന് അറിയാനായി ആളുകളെല്ലാം കാത്തിരിക്കുകയാണ്. ക്രിസ്റ്റയ്ക്കൊപ്പം ഫുൾ-സൈസ് എസ്‌യുവിയുടെ ഹൃദയമിടിപ്പും നിൽക്കുമോയെന്നതാണ് ആരാധകർക്കെല്ലാം അറിയേണ്ടിയിരുന്നത്. മൂന്നാംതലമുറ ഇന്നോവയെ പോലെ ഫോർച്യൂണറും പെട്രോൾ ഓൺലി എസ്‌യുവിയായി മാറുന്നത് കാണാൻ ഇന്ത്യക്കാർക്ക് യാതൊരുവിധ താത്പര്യവുമുണ്ടാവില്ല.

ഇന്ത്യൻ നിരത്തിൽ ചുറ്റിക്കറങ്ങി 'കുട്ടി' SUV

ഇന്ത്യന്‍ മൈക്രോ എസ്‌യുവി വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനായി ഹ്യുണ്ടായി മോട്ടോര്‍സ് പുതിയൊരു മോഡല്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മുംബൈയിലെ പൊതുനിരത്തില്‍ പൂര്‍ണമായി മറച്ച നിലയില്‍ പരീക്ഷണയോട്ടം നടത്തുന്ന പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ വാഹനപ്രേമികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. നിലവില്‍ സെഗ്‌മെന്റ് ഭരിക്കുന്ന ടാറ്റ പഞ്ചിനെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള ഈ വാഹനം നിലവില്‍ വില്‍പ്പനക്കെത്തുന്ന എക്സ്റ്ററിന് മുകളിലായാണോ അതോ പകരക്കാരനായിട്ടാണോ വരുന്നത് എന്ന ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് പ്രസിദ്ധീകരണങ്ങളില്‍ പുത്തന്‍ എസ്‌യുവിയുടെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

8-ൽ നിന്നും എസ്-പ്രെസോ കച്ചോടം 3,396 യൂണിറ്റുകളിലേക്ക്

എസ്‌യുവികളുടെ കടന്നുകയറ്റത്തോടെ ഇന്ത്യയിലെ എൻട്രി ലെവൽ കാറുകളുടെ കച്ചോടം അവസാനിക്കുമെന്ന് വിലയിരുത്തിയവരാണ് പലരും. ഇതിന് അടിവരയിടുന്നത് പോലെ മാരുതി സുസുക്കിയുടെ ബജറ്റ് കാറുകളുടെയെല്ലാം വിൽപ്പന ക്രമാതീതമായി കുറയുന്ന കാഴ്ച്ചയും നാം കണ്ടിരുന്നു. എന്നാൽ 2025 ഡിസംബർ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ വീണ്ടും സടകുടഞ്ഞ് ഉയർത്ത് എഴുന്നേറ്റിരിക്കുകയാണ് മാരുതിയുടെ എൻട്രി ലെവൽ മോഡലുകൾ. സെലേറിയോ, ഇഗ്നിസ്, ആൾട്ടോ, എസ്-പ്രെസോ എന്നിവയെല്ലാം കഴിഞ്ഞ മാസത്തിൽ വലിയ നേട്ടമുണ്ടാക്കിയാണ് വിൽപ്പന അവസാനിപ്പിച്ചത്. കൂട്ടത്തിൽ ഏറ്റവും ഞെട്ടിച്ചത് എസ്-പ്രെസോയാണ് (Maruti Suzuki S-Presso).
Advertisement

യമഹ ഉടമകള്‍ ജാഗ്രതൈ! ഹൈബ്രിഡ് സ്‌കൂട്ടർ തിരിച്ചുവിളിച്ചു

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ചെറിയ ഇടവേളക്ക് ശേഷം വമ്പന്‍ തിരിച്ചുവിളി. പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ 125 സിസി ഹൈബ്രിഡ് സ്‌കൂട്ടര്‍ ശ്രേണിയിലുള്ള മോഡലുകളാണ് തിരിച്ചുവിളിച്ചത്. ഫ്രണ്ട് ബ്രേക്ക് സംവിധാനത്തില്‍ കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ അടിയന്തര നടപടി. റേZR 125 Fi ഹൈബ്രിഡ് (RayZR 125 Fi Hybrid), ഫാസിനോ 125 Fi ഹൈബ്രിഡ് (Fascino 125 Fi Hybrid) എന്നീ മോഡലുകളെയാണ് തിരിച്ചുവിളി ബാധിക്കുന്നത്. ആകെ 3,06,635 യൂണിറ്റ് സ്‌കൂട്ടറുകളാണ് ഈ തിരിച്ചുവിളിക്കല്‍ ക്യാമ്പയിന്റെ പരിധിയില്‍ വരുന്നത്.

489 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയെ വൈബാക്കി ടാറ്റ

ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് കാർ വിപണിയിൽ അങ്കം മുറുക്കിക്കൊണ്ട് എംജിയും വിൻഫാസ്റ്റും അതിവേഗം വളരുകയാണ്. ഇതോടെ പണികിട്ടിയിരിക്കുന്നത് വൈദ്യുത കാറുകളെ ജനകീയരാക്കിയ ഇന്ത്യക്കാരുടെ സ്വന്തം ടാറ്റ മോട്ടോർസിനാണ്. എന്നാൽ വിട്ടുകൊടുക്കില്ലെന്ന വാശിയോടെ ടാറ്റയും മുന്നേറുമ്പോൾ ഈ മത്സരം കാണാൻ വല്ലാത്തൊരു ചേലാണ്. നിലവിലുള്ള മോഡൽ നിര പുതുക്കിപ്പണിതും വേരിയൻ്റുകൾ സമ്മാനിച്ചും ടാറ്റ വിപണിയിൽ സജീവമായി നിൽക്കുകയാണ്. ഇതിൻ്റെ ഭാഗമായിതാ രണ്ട് പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോർസ് നെക്സോൺ ഇവി (Tata Nexon EV) ലൈനപ്പ് പുതുക്കിയിരിക്കുകയാണ്.

ട്രാഫിക് ചലാനിന്റെ പേരിൽ പുതിയ 'APK' തട്ടിപ്പ്

രാജ്യത്ത് വാഹന ഉടമകളെ ലക്ഷ്യമിട്ട് ട്രാഫിക് ചലാനിന്റെ മറവില്‍ പുതിയ ഡിജിറ്റല്‍ തട്ടിപ്പ് വ്യാപകമാകുന്നു. അമിതവേഗതയോ പാര്‍ക്കിംഗ് നിയമലംഘനമോ ചൂണ്ടിക്കാട്ടി മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തത് വഴി ലക്ഷക്കണക്കിന് രൂപയാണ് ആളുകള്‍ക്ക് നഷ്ടപ്പെടുന്നത്. ഹൈദരാബാദിലും മുംബൈയിലുമായി നിരവധി പേര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് വായിക്കുന്ന നിങ്ങളുടെ ഫോണിലും ചിലപ്പോള്‍ ഇത്തരം മെസേജുകള്‍ എസ്എംഎസ് ആയോ മെസഞ്ചര്‍ ആപ്പുകളിലോ വന്നിട്ടുണ്ടാകും. പുത്തന്‍ തട്ടിപ്പ് രീതിയെ കുറിച്ചും അതില്‍ നിന്ന് കുടുങ്ങാതെ എങ്ങിനെ രക്ഷപ്പെടാമെന്നും ഈ ലേഖനത്തില്‍ വായിക്കാം.

കുറഞ്ഞ വിലയുള്ള 7-സീറ്ററിന് വില കൂട്ടി മഹീന്ദ്ര

ബൊലേറോ എന്ന് കേൾക്കുമ്പോഴേ ആളുകളുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. ഐക്കണിക് രൂപവും ഏന്ത് പണിയെടുക്കുവാനും മടിയില്ലാത്ത എഞ്ചിനുമെല്ലാം ഉള്ള ആശാൻ ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. കച്ചോടമില്ലാതിരുന്ന TUV300 എന്ന കുട്ടി എസ്‌യുവിക്ക് ബൊലേറോ നിയോ എന്ന് പേര് മാറ്റി പുറത്തിറക്കിയപ്പോൾ ലഭിച്ച സ്വീകാര്യതയും കൂടി കണക്കിലെടുത്താൽ മനസിലാവും ബൊലേറോയുടെ പവർ എന്താണെന്ന്. നിലവിൽ റിയർ വീൽ ഡ്രൈവ് സംവിധാനവുമായി വരുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയാണ് നിയോ. പക്ഷേ ഇനി പഴയ വിലയ്ക്ക് വണ്ടി വിൽക്കുന്നില്ലെന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് മഹീന്ദ്ര.
Advertisement

തിളങ്ങി എത്തി ഥാർ റോക്സ് സ്റ്റാർ എഡിഷൻ!

മഹീന്ദ്ര തങ്ങളുടെ പുതിയ ഥാർ റോക്സ് സ്റ്റാർ എഡിഷൻ 16.85 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുകയാണ്. ഡിസൈനിലും ഫീച്ചറുകളിലും അപ്ഡേറ്റ് ലഭിച്ച ഈ പതിപ്പ്, നിലവിലുള്ള ഥാർ റോക്സ് മോഡലിന്റെ മെക്കാനിക്കൽ മാറ്റങ്ങളില്ലാതെ തന്നെ നിലനിർത്തുന്നുണ്ട്. റിയർ-വീൽ-ഡ്രൈവ് (RWD) വേരിയൻ്റിൽ മാത്രമാണ് ഥാർ റോക്സ് സ്റ്റാർ എഡിഷൻ ലഭിക്കുന്നതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്. ഡീസൽ മാനുവൽ മോഡലിന് 16.85 ലക്ഷം രൂപ, പെട്രോൾ ഓട്ടോമാറ്റിക്കിന് 17.85 ലക്ഷം രൂപ, ഡീസൽ ഓട്ടോമാറ്റിക്കിന് 18.35 ലക്ഷം രൂപ എന്നിങ്ങനെയാണ് പുതിയ മോഡലിൻ്റെ എക്സ്ഷോറൂം വിലകൾ.

സിട്രണ്‍ എയര്‍ക്രോസ് X മാക്സ് 5S വേരിയന്റ് പുറത്തിറങ്ങി!

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍ 'സിട്രോണ്‍ 2.0' തന്ത്രത്തിന്റെ ഭാഗമായി എയര്‍ക്രോസ് X (മുമ്പ് C3 എയര്‍ക്രോസ്) എസ്‌യുവിക്ക് പുത്തന്‍ വേരിയന്റ് സമ്മാനിച്ചു. എയര്‍ക്രോസ് X ടോപ്പ് എന്‍ഡ് മാക്‌സ് ട്രിമ്മില്‍ 5-സീറ്റര്‍ ഓപ്ഷന്‍ ചേര്‍ത്താണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കമ്പനി പുത്തന്‍ വേരിയന്റിന്റെ കൂട്ടിച്ചേര്‍ക്കല്‍. എയര്‍ക്രോസ് X മാക്‌സ് 5-സീറ്റര്‍ വേരിയന്റിന് 12.41 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില വരുന്നത്. എയര്‍ക്രോസ് നിരയില്‍ 12.8 ലക്ഷം രൂപയ്ക്ക് വിപണനം ചെയ്യുന്ന മാക്‌സ് ടര്‍ബോ 7 സീറ്ററിന് തൊട്ടുതാഴെയാണ് പുത്തന്‍ വേരിയന്റ് സ്ഥാനം പിടിക്കുന്നത്.

സ്റ്റൈലൻ മാറ്റങ്ങളുമായി സിട്രൺ! ചെത്ത് ഫീച്ചറുകളുമുണ്ട്

ഇന്ത്യക്കാരുടെ ഗുഡ്ബുക്കിൽ ഇടംനേടാതെ കഷ്‌ടപ്പെടുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ (Citroen). ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ എന്ന് ഇംഗ്ലീഷിൽ പറയുന്നത് എത്ര ശരിയാണെന്ന് സിട്രണിൻ്റെ ഇന്ത്യയിലെ അവസ്ഥ കണ്ടാൽ മനസിലാക്കാം. തുടക്കം പാളിയതോടെ പിന്നീട് എത്തിയ നല്ല മോഡലുകളെ പോലും ഇവിടെയുള്ളവർ മൈൻഡ് ചെയ്‌തില്ല. കോസ്റ്റ് കട്ടിംഗിനും നിർമാണ ചെലവുകൾ കുറയ്ക്കാനുമായി മെയ്‌ഡ് ഇൻ ഇന്ത്യ മോഡലുകളിൽ വരുത്തിയ കുറവുകൾ തിരിച്ചടിയാവുകയായിരുന്നു. ഇന്ത്യക്കാരെ കമ്പനി ശരിക്കും പഠിക്കാതെ അണ്ടർഎസ്റ്റിമേറ്റ് ചെയ്‌തുവെന്ന് പറയുന്നതാവും ശരി.

ഇവികളില്‍ എല്ലാവരും ആഗ്രഹിച്ച മാറ്റം നടപ്പാക്കുന്നു

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് എണ്ണിയാല്‍ തീരാത്ത അത്ര ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ വാഹനങ്ങളുമായി നിരത്തിലറക്കുന്നവര്‍ക്ക് ഇവികളെ കുറിച്ച് ഒരു പരാതി പറയാനുണ്ട്. ഇവികള്‍ 'സൈലന്റ്' ആയതിനാല്‍ അവ പിറകില്‍ വന്ന് ഹോണ്‍ അടിച്ച ശേഷം മാത്രം തിരിച്ചറിയുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഇത് സുരക്ഷാ ആശങ്കകള്‍ സൃഷ്ടിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ കുറഞ്ഞ വേഗതയില്‍ ശബ്ദമില്ലാതെ സഞ്ചരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ സുപ്രധാനമായ സുരക്ഷാ പരിഷ്‌കാരം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI).
Advertisement

20 മിനിറ്റിൽ വിറ്റുതീർന്ന OCTAVIA RS-ൻ്റെ രണ്ടാം ബാച്ച്

സ്കോഡയുടെ ജനപ്രിയ പെർഫോമൻസ് സെഡാൻ മോഡലായ ഒക്ടാവിയ RS-ന്റെ രണ്ടാം ബാച്ച് ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നു എന്നാണ് പുതിയ വാർത്തകൾ വരുന്നത്. നേരത്തെ 2025-ൽ അവതരിപ്പിച്ച ഒക്ടാവിയ RS, രാജ്യത്ത് വൻ വിജയമായിരുന്നു. ഇന്ത്യൻ വിപണിയിലേക്ക് ആകെ 100 യൂണിറ്റുകൾ മാത്രമാണ് സ്കോഡ എത്തിച്ചത്. ബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റിനുള്ളിൽ ഈ വാഹനങ്ങൾ വിറ്റുതീർന്നതോടെ, നിരവധി ഉപഭോക്താക്കൾ നിരാശരായി. എന്നിരുന്നാലും, ഒക്ടാവിയ RS-ന്റെ രണ്ടാം ബാച്ച് ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഈ വർഷം ആദ്യം എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും, 2026-ന്റെ നാലാം പാദത്തിൽ എത്തുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.