3.5 മാസത്തിനുള്ളിൽ വിറ്റത് 30,000 സിയറ
ഓട്ടോമൊബൈൽസ്
- 4 month, 24 days ago
വെറും മൂന്നര മാസത്തിനുള്ളില്‍ 30,000 യൂണിറ്റ് ഡെലിവറിയെന്ന അവിശ്വസനീയ നേട്ടം കൈവരിച്ച് ടാറ്റ സിയറ ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ വിസ്മയ കുതിപ്പ് തുടരുന്നു. ഐക്കോണിക് നെയിംപ്ലേറ്റിന്റെ കൂടെ ആകര്‍ഷകമായ ഫീച്ചറുകളും കൂടി ഒത്തുചേര്‍ന്നപ്പോള്‍ ടാറ്റയുടെ ഈ മിഡ്-സൈസ് എസ്‌യുവിക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇതോടെ ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന മോഡലുകളില്‍ ഒന്നായി സിയറ മാറിക്കഴിഞ്ഞു. 2025 നവംബറില്‍ പുറത്തിറങ്ങിയ സിയറയുടെ ഡെലിവറി ഈ വര്‍ഷം ജനുവരി പകുതിയോടെയാണ് ആരംഭിച്ചത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ 30000 യൂണിറ്റ് ഡെലിവറി നാഴികക്കല്ല് പിന്നിട്ട വിവരം കമ്പനി ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അറിയിച്ചത്.