എസ്യുവി വെറും 10 മാസത്തില്‍ വാങ്ങിയത് 1.40 ലക്ഷം പേര്
ഓട്ടോമൊബൈൽസ്
- 10 month, 5 days ago
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ് ടാറ്റ പഞ്ച്. മൈക്രോ എസ്യുവി വിഭാഗത്തില്‍ പെടുന്ന ഈ കാര്‍ ആയിരുന്നു 2024-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍. വര്‍ഷങ്ങളായി മാരുതി കാറുകള്‍ കുത്തകയാക്കി വെച്ച ബെസ്റ്റ് സെല്ലര്‍ കാര്‍ പട്ടം പഞ്ച് പിടിച്ചടക്കുകയായിരുന്നു. 40 വര്‍ഷമായി മാരുതി മോഡലുകള്‍ ആയിരുന്നു പദവി കൈയ്യടക്കി വെച്ചിരുന്നത്. 2025 കലണ്ടര്‍ വര്‍ഷം തീരാന്‍ ഇനി 50 ദിവസത്തില്‍ താഴെ മാത്രമാണ് ബാക്കി. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ആദ്യ 10 മാസങ്ങളില്‍ ടാറ്റ പഞ്ച് നേടിയ വില്‍പ്പന കണക്കുകള്‍ നമുക്ക് വിശദമായി ഒന്ന് നോക്കിയാലോ?.