വീണ്ടും ക്യാമറ കണ്ണിൽ വിഷൻ എസ്
ഓട്ടോമൊബൈൽസ്
- 10 month, 7 days ago
ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് ഏറ്റവും ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡുകളിൽ ഒന്നാണ് മഹീന്ദ്ര. പുതിയ ഡിസൈൻ ഭാഷ, ഹൈബ്രിഡ്-ഇലക്ട്രിക് ടെക്‌നോളജികൾ എന്നിവക്കൊണ്ടാണ് ഈ കമ്പനി വർഷങ്ങളായി ഇന്ത്യയിലെ എസ്‌യുവി വിപണിയെ നയിച്ചുകൊണ്ടിരിക്കുന്നത്. ബൊലേറോ മുതൽ സ്കോർപിയോയും ഥാറും വരെ, ഓരോ മോഡലും ഇന്ത്യൻ ഉപഭോക്താവിന്റെ ജീവിതശൈലിയെയും മുൻഗണകളെയും മനസിലാക്കി രൂപകൽപ്പന ചെയ്‌തവയാണ്. അത്തരത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഡൽ ആണ് മഹീന്ദ്ര വിഷൻ എസ് കോംപാക്ട് എസ്‌യുവി. പുതിയതായി പുറത്തുവന്ന പരീക്ഷണ ചിത്രങ്ങൾ പ്രകാരം മോഡൽ ഇപ്പോള്‍ പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് മുന്നേറുന്നതിന്റെ തെളിവുകളാണ് വ്യക്തമാകുന്നത്.