അന്നത്തെ പ്രശ്നം പൈസയ്ക്ക് വേണ്ടിയോ, പ്രണയമുണ്ടോ, കല്യാണം എപ്പോൾ?; തുറന്നുപറഞ്ഞ് പ്രണവ് കൊച്ചു


കങ്കണ വന്നിറങ്ങിയത് മഹീന്ദ്രയുടെ ജനപ്രിയ 7 സീറ്റർ മോഡലിൽ

ബോളിവുഡ് നടിനടൻമാരുടെ വസ്ത്രധാരണം എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ആരായാലും നോക്കി നിന്നു പോകുന്ന തരത്തിലാണ് പല നടിമാരും വസ്ത്രം ധരിക്കുന്നത്. സെലിബ്രിറ്റികൾ വിമാനത്താവളത്തിലും അത് പോലെ തന്ന പല ചടങ്ങുകളിലും വന്നിറങ്ങുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരും താരമാണ് കങ്കണ ശർമ. 2017 -ൽ ഇറങ്ങിയ രാം രത്തൻ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്കുളള താരത്തിൻ്റെ അരങ്ങേറ്റം. ഇപ്പോൾ താരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. മഹീന്ദ്രയുടെ ജനപ്രിയ 7 സീറ്റർ മോഡലായ XUV 700-ലാണ്.

ബെൻസിൻ്റെ കച്ചവടം കുറയ്ക്കാൻ പറ്റുമോ ഇവന്!

ഫോക്സ്‌വാഗൺ തങ്ങളുടെ ടിഗുവാൻ R ലൈൻ അവതരിപ്പിച്ചതോടെ പെർഫോമൻസ് ആരാധകരുടെ പ്രിയപ്പെട്ട മോഡലായി മാറിയിരിക്കുകയാണ്. 49 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വിലയായി വരുന്നത്.ഏപ്രിൽ 23ന് വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അത് പോലെ തന്നെ ഇതൊരു സിബിയു യുണിറ്റായിട്ടാണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. MQB-Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന് നിലവിലെ ടുഗുവാനേക്കാൾ 30 mm അധിക നീളവും 4 mm അധിക ഉയരവുമുണ്ട്. അതേസമയം വീൽബേസ് 2,680 മില്ലീമീറ്ററായി തന്നെ തുടരുകയാണ്. ഡിസൈനിലേക്ക് നോക്കിയാൽ വലിയൊരു പരിണാമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.

സ്‌കോഡയില്‍ 'ആഭ്യന്തര യുദ്ധം'! ചാര്‍ജ് ഏറ്റെടുത്ത് കൈലാക്ക്

സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (SAVWIPL) ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരുന്ന എസ്‌യുവികളില്‍ ഒന്നായിരുന്നു സ്‌കോഡ കുഷാഖ്. എന്നാല്‍ കഴിഞ്ഞ ഒന്ന്, രണ്ട് മാസങ്ങളിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്‌കോഡ കുഷാഖിന്റെ വില്‍പ്പനയില്‍ നാടകീയമായ വഴിത്തിരിവാണ് കാണാന്‍ സാധിക്കുന്നത്. തുടക്കത്തില്‍ ഈ കോംപാക്റ്റ് എസ്‌യുവി സ്ഥിരമായ 2000 യൂണിറ്റിന് മുകളില്‍ പ്രതിമാസ വില്‍പ്പന നേടിയിരുന്നു. എന്നാല്‍, 2021 ജൂലൈയില്‍ അരങ്ങേറ്റം കുറിച്ചതിനുശേഷം ആദ്യമായി കുഷാഖിന്റെ വില്‍പ്പന മൂന്നക്കത്തിലേക്ക് താഴ്ന്നിരിക്കുകയാണിപ്പോള്‍. അതിന്റെ കാരണം നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.
Advertisement

ആക്‌സസ് വാങ്ങുന്നവർക്ക് 5,000 രൂപ ക്യാഷ്ബാക്ക്

ഇന്ത്യക്കാർക്ക് സ്‌കൂട്ടറുകളോടുള്ള പ്രണയം തുടങ്ങിയിട്ട് കാലംകുറച്ചായി. ഉപയോഗിക്കാനുള്ള എളുപ്പവും മോട്ടോർസൈക്കിളുകളേക്കാൾ പ്രായോഗികവുമാണെന്നതുമാണ് ആൺ-പെൺ വ്യത്യാസമില്ലാതെ സ്‌കൂട്ടറുകളുടെ ജനപ്രീതി ഇത്രയധികം വർധിക്കാൻ കാരണമായത്. പണ്ട് ഹോണ്ട ആക്‌ടിവ, സുസുക്കി ആക്‌സസ് പോലുള്ള ചരുക്കം ചില കമ്പനികൾ മാത്രമായിരുന്നു ഗിയർലെസ് മോഡലുകൾ പുറത്തിറക്കിയിരുന്നതെങ്കിൽ ഇന്ന് എല്ലാ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളുടെ നിരയിലും സ്‌കൂട്ടറുകളുണ്ട്. ഈ വിഭാഗത്തിലെ അതികായകൻമാർ ഹോണ്ട ആണെങ്കിലും സുസുക്കി, ടിവിഎസ്, ഹീറോ പോലുള്ള ബ്രാൻഡുകളും ഇവിടുന്ന് പണംവാരുന്നുണ്ട്. ആക്‌സസ്, ബർഗ്മാൻ, അവെനിസ് എന്നിവയാണ് സുസുക്കിയുടെ വജ്രായുധങ്ങൾ.

അതീവ ഗ്ലാമറസായി ബിഎംഡബ്ല്യുവിന്റെ ആഡംബര കാറിൽ വന്നിറങ്ങി ദിഷ

ബോളിവുഡ് (Bollywood) നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളയാളാണ് ദിഷ പതാനി. എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി (MS Dhoni: The Untold Story) എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച താരം അതിവേഗമാണ് മുൻനിര നായകൻമാരുടെ നായികയായി ബി-ടൌണിൽ ചുവടുറപ്പിക്കുന്നത്. അഭിനയത്തോടൊപ്പം തന്നെ ഫിറ്റ്‌നസിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ദിഷ പലരുടേയും ഡ്രീം ഗേൾ കൂടിയാണ്. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ പോലും ഒരുമടിയുമില്ല സ്വപ്ന സുന്ദരിക്ക്. ഇപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങളുടെ ഭാഗമാവാൻ കൂടി ദിഷ ശ്രമിക്കാറുണ്ട്.

സൗണ്ട് ഡിസൈൻ ചെയ്ത ഇവി പൈസ മുടക്കി വാങ്ങി എആര്‍ റഹ്‌മാന്‍!

ഇന്ത്യക്കാര്‍ക്കിടയില്‍ സമീപകാലത്ത് വലിയ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഒരു ഇലക്ട്രിക് കാര്‍ ആണ് മഹീന്ദ്ര XEV 9e. ബുക്കിംഗ് റെക്കോഡുകള്‍ തകര്‍ത്ത ഇലക്ട്രിക് എസ്‌യുവി വാങ്ങാന്‍ പൊതുജനങ്ങള്‍ക്കൊപ്പം സെലിബ്രിറ്റികളും മത്സരിച്ച് കൊണ്ടിരിക്കുകയാണ്. ആ പട്ടികയില്‍ ഏറ്റവും പുതുതായി ഇടംപിടിച്ചിരിക്കുകയാണ് വിഖ്യാത സംഗീജജ്ഞന്‍ എആര്‍ റഹ്‌മാന്‍. പൊതുജനങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇടയില്‍ സുസ്ഥിര ഗതാഗത ഓപ്ഷനുകളോട് താല്‍പര്യം വര്‍ധിച്ച് വരുന്നതിന്റെ തെളിവാണ് എആര്‍ റഹ്‌മാന്റെ പുത്തന്‍ പര്‍ച്ചേസ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മഹീന്ദ്ര XEV 9e, BE 6 എന്നീ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. രണ്ട് മോഡലുകളും വിപണിയില്‍ മികച്ച സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്.

ബോളിവുഡിൻ്റെ ഇന്ദുചൂടൻ വന്നിറങ്ങിയത് 3.5 കോടിയുടെ കാറിൽ

പഴയകാല സൂപ്പർസ്റ്റാറുകളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ തന്നെ നിൽക്കുന്ന ആളാണ് സഞ്ജയ് ദത്ത്. ഒരു കാലത്ത് ബോളിവുഡിലെ മോഹൻലാൽ ആയിരുന്നു അദ്ദേഹം. സഞ്ജയ് ദത്തിന് 1993 ലെ മുംബൈ സ്സ്ഫോടനക്കേസിനോടനുബന്ധിച്ച് 6 വർഷം ജയിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്.എന്നാൽ അതിന് ശേഷമുള്ള തിരിച്ചു വരവ് അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തു. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് കെജിഎഫ് സിനിമയിലെ അധീര എന്ന കഥാപാത്രവും വിജയിയുടെ ലിയോയിലെ വേഷവും എല്ലാം ആളുകളുടെ മനസിൽ തെളിഞ്ഞുനിൽക്കുന്നുണ്ടാവും. താരത്തിന് നിറയെ വിലകൂടിയ ആഡംബര വാഹനങ്ങൾ സ്വന്തമായിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരം തൻ്റെ റേഞ്ച് റോവർ ഓട്ടോബേയോഗ്രഫിയിലേക്ക് വന്ന് കയറുന്ന വീഡിയോ ആണ്.

മെയ്ബാക്കില്‍ വന്നിറങ്ങി 'ഡ്രീം ഗേള്‍'

സമ്പന്നരായ ആളുകള്‍ യാത്രകളില്‍ ആഡംബരത്തിനും സുഖത്തിനും മുന്‍ഗണന നല്‍കുന്നവരാണ്. അതുകൊണ്ട് തന്നെ മിക്ക സെലിബ്രിറ്റികളും തങ്ങളുടെ ഉപയോഗത്തിനായി ആഡംബര കാറുകള്‍ തന്നെ തെരഞ്ഞെടുക്കുന്നു. ഇന്ത്യയില്‍ സെലിബ്രിറ്റികള്‍ ഏറ്റവും കൂടുതലായി കാറുകള്‍ വാങ്ങുന്ന കമ്പനികളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ്. ജര്‍മന്‍ ബ്രാന്‍ഡ് പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിപണിയിലുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ 2 ലക്ഷം യൂണിറ്റ് ഉത്പാദന നാഴികക്കല്ല് പിന്നിട്ടത്. അതില്‍ നിന്ന് തന്നെ രാജ്യത്തെ സമ്പന്നര്‍ക്കിടയില്‍ ബ്രാന്‍ഡിന്റെ ജനപ്രീതി മനസ്സിലാക്കാം. മെര്‍സിഡീസ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ജനപ്രിയ മോഡലുകളില്‍ ഒന്നാണ് മെയ്ബാക്ക് S-ക്ലാസ്. ഇത് ഒരു ആഡംബര സെഡാന്‍ ആണ്.

സാറ്റലൈറ്റ് വഴി ടോൾ ഈടാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ദൂരയാത്ര പോകുമ്പോൾ പലരും മറന്ന് പോകുന്ന ഒരു കാര്യമാണ് വാഹനത്തിൻ്റെ ഫാസ്ടാഗ് റീച്ചാർജ് ചെയ്യുന്ന കാര്യം. അത് കൊണ്ട് തന്നെ മതിയായ ബാലൻസ് ഇല്ലാത്തത് കൊണ്ട് ചിലപ്പോൾ ബ്ലാക്ക് ലിസ്റ്റിൽ ആകുകയും ചെയ്യാറുണ്ട്. എന്നാൽ ഇനി ടോൾ ബൂത്തുകളിലെ തിരക്കും കഷ്ടപ്പാടും ഇല്ലാതെ യാത്ര ചെയ്യാം. ചിപ്പോൾ ടോൾ ബൂത്തകൾ തന്നെ പൊളിച്ചു കളയേണ്ടി വരും. കേന്ദ്ര സർക്കാർ സാറ്റലൈറ്റ് വഴി വാഹനങ്ങളെ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനും ഹൈവേകളിൽ സഞ്ചരിച്ച യഥാർത്ഥ ദൂരത്തെ അടിസ്ഥാനമാക്കി നിരക്ക് ഈടാക്കുന്നതിനും GNSS സിസ്റ്റം GPS, GPS-എയ്ഡഡ് GEO ഓഗ്മെന്റഡ് നാവിഗേഷൻ (GAGAN) എന്നിവയെല്ലാം ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.

മാരുതിയുടെ പുതിയ കാറിന് 10 വർഷം വാറണ്ടി

ഇന്ത്യയിലെ ഇലക്‌ട്രിക് പാസഞ്ചർ വിപണിയിൽ ടാറ്റയും മഹീന്ദ്രയും എംജിയുമെല്ലാം തകർക്കുമ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ക്രെറ്റയും ഇവിയായി അവതാരപ്പിറവിയെടുത്തിരുന്നു. എന്നാൽ ഏവരും കാത്തിരിക്കുന്നത് ഏറ്റവും വലിയ വാഹനന നിർമാതാക്കളായ മാരുതി സുസുക്കിയുടെ വരവിനായിട്ടാണ്. ഇ വിറ്റാര എന്നൊരു മോഡലുമായി കമ്പനി അടുത്തിടെ രംഗപ്രവേശം ചെയ്‌തുവെങ്കിലും ഇതുവരെ ഔദ്യോഗിക ലോഞ്ച് നടന്നില്ലെന്ന് വേണം പറയാൻ. പക്ഷേ കാത്തിരിപ്പുകളൊക്കെ അവസാനിപ്പിച്ച് കക്ഷിയെ വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് മാരുതി സുസുക്കി. ഇന്ത്യയിൽ പൂർണമായും നിർമിക്കുന്ന ഇ വിറ്റാര വിദേശ വിപണികളിലേക്ക് കയറ്റിയയക്കാനാണ് ബ്രാൻഡിന്റെ പദ്ധതി.

അഡാറ് ഫീച്ചറുകൾ കുത്തിനിറച്ച് പുതിയ 310 സിസി അപ്പാച്ചെ

ഇന്ത്യയിലെ സ്പോർട്‌സ് ബൈക്ക് (Sports Bike) ശ്രേണിയിലേക്ക് ടിവിഎസ് (TVS) പണിതിറക്കിയ തുറുപ്പുചീട്ടായിരുന്നു അപ്പാച്ചെ RR 310. വിപണിയിൽ അത്ര തരംഗം സൃഷ്‌ടിക്കാനായില്ലെങ്കിലും മോശമല്ലാത്ത രീതിയിൽ അഡ്രസുണ്ടാക്കിയെടുക്കാൻ പാവങ്ങളുടെ പാനിഗാലെയ്ക്കായി എന്നുപറയുന്നതാവും ശരി. ആളുകളുടെ ആവശ്യങ്ങൾ മനസിലാക്കി പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിൽ പ്രത്യേക താത്പര്യമുള്ളവരാണ് ടിവിഎസ്. ഇപ്പോഴിതാ അത്തരം ചില നവീകരണങ്ങളുമായി RR 310 മോഡലിന്റെ പുതിയ 2025 പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുചക്ര വാഹന നിർമാതാക്കൾ. ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിളിൽ പുതിയ ഫീച്ചറുകൾ കുത്തിനിറച്ചതാണ് ഏറ്റവും ശ്രദ്ധേയമായ വിഷയം.
Advertisement

6 ലക്ഷത്തിന് 7 പേര്‍ക്ക് സഞ്ചരിക്കാവുന്ന കാര്‍!

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ 7 സീറ്റര്‍ ഫാമിലി കാറുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ആണുള്ളത്. എംപിവി, എസ്‌യുവി ബോഡിടൈപ്പില്‍ 7 സീറ്റര്‍ കാറുകള്‍ ഇന്ന് വിപണിയില്‍ ധാരാളം ലഭ്യമാണ്. പല മുന്‍നിര കമ്പനികളും 7 മീറ്റര്‍ കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാനാകുന്ന 7 സീറ്റര്‍ കാറാണ് റെനോ ട്രൈബര്‍. ഇത് ഒരു എംപിവിയാണ്. കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നതിനാല്‍ ഈ കാര്‍ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമാണ്. ഈ കാറിന്റെ 2025 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്. അത് വിശദമായി നോക്കാം.

ജിംനിയോട് മുട്ടാൻ ഉളള ധൈര്യമുണ്ടോ ഗൂർഖയ്ക്ക്

ഇന്ത്യയിൽ ഓഫ്റോഡ് വാഹനങ്ങളോട് പ്രത്യേക കമ്പമുണ്ട്. മികച്ച മോഡൽ ഏതൊണെന്ന് പെട്ടെന്ന് എടുത്തു പറയാൻ സാധിക്കാത്ത വിധമാണ് ഓരോ ഓഫ്റോഡറും അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ യുട്യൂബർമാർ രാജ്യത്ത ഏതൊരു വാഹനം അവതരിപ്പിച്ചാലും അതിനെ മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യാൻ മിടുക്കരാണ്. അത്തരത്തിൽ മാരുതി സുസുക്കി ജിംനിയും ഫോഴ്സ് ഗൂർഖയുടെ ഫൈവ് ഡോറും തമ്മിലൊരു ഓഫ്റോഡ് മത്സരം നടത്തിയിരിക്കുകയാണ്. വരുൺ വസിഷ്ഠ് എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് വാഹനങ്ങളുടേയും ഓഫ്റോഡ് കഴിവിനെ എടുത്തു കാണിക്കുന്ന വീഡിയോ ആണ് ഇതെന്ന് കാണുമ്പോൾ മനസിലാകും. ഈ മത്സരത്തിൽ ആരാണ് വിജയിച്ചതെന്ന് നിങ്ങൾക്ക് അറിയാമോ.

ക്രെറ്റ N ലൈനിലെ തോന്ന്യവാസം സോഷ്യൽ മീഡിയയിൽ വൈറൽ

ഹ്യുണ്ടായി രാജ്യത്ത് അവതരിപ്പിച്ചതിൽ ഏറെ ഡിമാൻ്റുളള ഒരു മോഡലാണ് ക്രെറ്റ. എസ്‌യുവി സെഗ്മെൻ്റിൽ എതിരാളികളുടെ കിട്ടിയ തലയ്ക്കടിയായിരുന്നു ക്രെറ്റയുടെ വരവ്. ക്രെറ്റയുടെ തന്നെ പെർഫോമൻസ് പതിപ്പാണ് N ലൈൻ. ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ N8, N10 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. അറ്റ്‌ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, ടൈറ്റന്‍ ഗ്രേ മാറ്റ്, തണ്ടര്‍ ബ്ലൂ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, അറ്റ്‌ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക് റൂഫ്, ഷാഡോ ഗ്രേ വിത്ത് അബിസ് ബ്ലാക്ക് റൂഫ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മോണോടോണ്‍, ഡ്യുവല്‍-ടോണ്‍ നിറങ്ങളില്‍ ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ വാങ്ങാനാവും.

ഊബറിനെ കോടതികയറ്റി RCB, കാരണം അറിയണോ?

ലോകത്തിലെ തന്നെ ഏറ്റവും പണക്കൊഴുപ്പുള്ള ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഓരോ വര്‍ഷത്തെയും ഐപിഎല്ലില്‍ കോടിക്കണക്കിന് രൂപയാണ് ഒഴുകുന്നത്. ഇന്ത്യയിലെ 10 നഗരങ്ങളെ പ്രതിനിധീകരിക്കുന്ന 10 ഫ്രാഞ്ചൈസികളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ഈ വര്‍ഷം നടക്കുന്നത് ഐപിഎല്ലിന്റെ 18-ാം സീസണ്‍ ആണ്. ഇതുവരെ ഒരു ഐപിഎല്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഐപിഎല്‍ ടീമുകളില്‍ ഒന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന ആര്‍സിബി. വര്‍ഷങ്ങളായി തുടരുന്ന കിരീട വരള്‍ച്ച ഇല്ലാതാക്കാന്‍ ഉറച്ചാണ് ഇക്കുറി ആര്‍സിബി കച്ചകെട്ടി ഇറങ്ങുന്നത്.

7.27 ലക്ഷത്തിന് പുതിയ നിഞ്ചയുമായി കവസാക്കി ഇന്ത്യയിൽ

ഇന്ത്യയിലെ മോട്ടോർസൈക്കിൾ പ്രേമികൾക്ക് പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത ഇരുചക്ര വാഹന നിർമാതാക്കളാണ് കവസാക്കി (Kawasaki). പണ്ട് ബജാജുമായി സഹകരിച്ച് പുറത്തിറക്കിയ കാലിബർ എന്ന ബൈക്കിലുടെ പടുത്തുയർത്തിയ ഇമേജ് ഇന്ന് നിഞ്ച സീരീസിലൂടെയാണ് കമ്പനി മുമ്പോട്ട് കൊണ്ടുപോവുന്നത്. ഒപ്പം ഡ്യുക്കാട്ടി (Ducati), ട്രയംഫ് (Triumph), ബിഎംഡബ്ല്യു (BMW Motorrad) തുടങ്ങിയ ബ്രാൻഡുകളോടെ മത്സരിക്കുന്ന സൂപ്പർബൈക്ക് നിർമാതാക്കൾ കൂടിയാണ് കവസാക്കി. വിലയുടെ കാര്യത്തിൽ പലർക്കും എത്തിപ്പിടിക്കാനാവാത്തിടത്താണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ സ്ഥാനമെങ്കിലും മിക്കവരും നിഞ്ച വാങ്ങാൻ സ്വപ്നം കണ്ടുനടക്കുന്നവരാണ്.

ദി എർത്ത് സ്ഥാപനയുടമ സ്വന്തമാക്കിയ ആഡംബര എസ്‌യുവി കണ്ടോ

സ്വന്തമായിട്ടൊരു വീട് വയ്ക്കുക എന്നത് ഏതൊരാളുടേയും സ്വപ്നമാണ്. തൻ്റെ പ്രിയപ്പെട്ട ഭവനം ഒരാൾ മനസിൽ കാണുന്നത് പോലെ തന്നെ പകർത്തുന്നവരാണ് ഒരു മികച്ച ആർക്കിടെക്ട്. കേരളത്തിലെ തന്നെ വളരെ പ്രശസ്ത ആർക്കിടെക്ട് കമ്പനിയാണ് ദി എർത്ത് എന്നത്. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ഒരു ഭവനം നിർമിക്കുന്നതിൽ പ്രഗത്ഭരാണ് ഇവർ. ദി എർത്ത് എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥരിലൊരാളായ വിവേക് തൻ്റെ സാരഥിയായി ജർമൻ എഞ്ചിനിയർമാരുടെ കരവിരുതിൽ തീർത്ത ഒരു ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. അതേ ബിഎംഡബ്ല്യു X1 എന്ന മോഡലാണ് പ്രശസ്ത ആർക്കിടെക്ടായ വിവേക്ക് തൻ്റെ ഗാരേജിലേക്ക് ചേർത്തിരിക്കുന്നത്.

E30 പെട്രോള്‍ കൊണ്ടുവരാന്‍ കേന്ദ്രം, മൈലേജ് കുറയും

വണ്ടി ഉപയോഗിക്കുന്നവരില്‍ അധികമാളുകളും E20 ഇന്ധനങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാകും. 1 ലിറ്റര്‍ പെട്രോളിലോ ഡീസലിലോ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന രീതിയാണിതെന്ന് പറയാം. അതായത് 1 ലിറ്റര്‍ പെട്രോളില്‍ 200 മില്ലി എഥനോള്‍ കലര്‍ത്തിയാല്‍ അതിനെ E20 ബ്ലെന്‍ഡഡ് പെട്രോള്‍ എന്ന് വിളിക്കാം. ഈ വര്‍ഷം ഏപ്രിലോടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പെട്രോള്‍ വാഹനങ്ങളും ബൈ-ഫ്യൂവല്‍ വാഹനങ്ങള്‍ പോലുള്ള ഐസി എഞ്ചിന്‍ വാഹനങ്ങള്‍ E20 ഇന്ധനത്തില്‍ ഓടുന്ന തരത്തിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നിശ്ചിത സമയപരിധിക്ക് അഞ്ച് വര്‍ഷം മുമ്പ് 20 ശതമാനം എഥനോള്‍ കലര്‍ത്തുകയെന്ന ലക്ഷ്യം ഇന്ത്യ മറികടന്നിരിക്കുകയാണ്.

ഈ ടൊയോട്ട കാറിന്റെ വിൽപ്പന ഒറ്റമാസം കൊണ്ട് കൂടിയത് കണ്ടോ

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയ്ക്ക് പ്രത്യേക ഇമേജുള്ള രാജ്യമാണ് ഇന്ത്യ. സാധാരണക്കാർക്കും പണക്കാർക്കും ഒരുപോലെ ഇഷ്‌ടമുള്ള ബ്രാൻഡ് ഇന്നോവയെന്ന അതികായകനിലൂടെയാണ് രാജ്യം വെട്ടിപ്പിടിച്ചത്. ഓരോ വർഷവും വിൽപ്പന കൂട്ടി വരുന്ന ബ്രാൻഡ് 2025 മാർച്ചിൽ 9,856 കാറുകളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. കഴിഞ്ഞ 5 മാസത്തിനിടയിലെ ഏറ്റവും വലിയ വിൽപ്പന കൂടിയാണ് പോയമാസം കൈവരിച്ചതെന്നും കമ്പനി പറയുന്നു. കഴിഞ്ഞ വർഷം ഇതേസമയത്തെ അപേക്ഷിച്ച് 13 ശതമാനം വാർഷിക വളർച്ച കൈവരിക്കാനും ജാപ്പനീസ് ബ്രാൻഡിനായിട്ടുണ്ട്.
Advertisement

115 കോടി കളക്ഷൻ വാരിയ ചിത്രത്തിലെ വില്ലൻ

റേഞ്ച് റോവർ എന്ന ബ്രാൻഡിന് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇടയിൽ വലിയൊരു സ്ഥാനമുണ്ട്. കാരണം മറ്റൊന്നുമല്ല വാഹനത്തിലെ ഫീച്ചറുകളും യാത്രസുഖവും തന്നെ കാരണം. അത് കൊണ്ട് തന്നെ സെലിബ്രിറ്റികൾ മത്സരിച്ച് വാങ്ങുന്ന ഒരു മോഡലായി മാറി. റേഞ്ച് റോവറിൻ്റെ ഏറ്റവും പവർഫുൾ മോഡലാണ് SV വേരിയൻ്റ്. റേഞ്ച് റോവർ സ്‌പോർട് SV പതിപ്പിന് 3.50 കോടി രൂപയാണ് വില. ബിഎംഡബ്ല്യുവിൽ നിന്ന് കടമെടുത്ത 4.4 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് റേഞ്ച് റോവർ സ്‌പോർട്ട് SV വേരിയന്റിന് കരുത്തേകുന്നത്.

'ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം നേരിൽ കണ്ട വ്യക്തി ആണ് ഞാനും എന്റെ സഹപ്രവർത്തകരും'


കൊടും ചൂടില്‍ ഫ്രീ എസി ചെക്ക്-അപ്പുമായി ഈ കമ്പനി

കേരളത്തിലടക്കം വേനല്‍ കനക്കുന്ന സാഹചര്യമാണ്. സൂര്യഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ നട്ടുച്ച സമയത്തെ പുറംജോലികള്‍ക്ക് സര്‍ക്കാര്‍ വരെ ക്രമീകരണം നടത്തുകയാണ്. ചൂട് കൂടിയതോടെ നാട്ടില്‍ എസി കച്ചവടവും പൊടിപൊടിക്കുകയാണ്. ഫോര്‍വീലര്‍ ഉള്ളവര്‍ ഇപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കാര്‍ എടുത്ത് മാത്രമാണ് പോകാറുള്ളത്. ഈ വേനല്‍ക്കാലത്ത് നല്ല ഉപയോഗമുള്ളതിനാല്‍ എസിയുടെ പ്രവര്‍ത്തനക്ഷമത നാം വിലയിരുത്തേണ്ടതുത്. നിങ്ങള്‍ ഒരു നിസാന്‍ കാര്‍ ഉടമയാണെങ്കില്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. നിസാന്‍ കാര്‍ എസി ഫ്രീയായി ചെക്ക് ചെയ്ത് കിട്ടാന്‍ ചെയ്യേണ്ടത് എന്താണെന്ന് പറഞ്ഞ് താരം.

ആക്‌ടിവ വാങ്ങിയാൽ 3 വർഷം ഫ്രീ സർവീസ്

സ്‌കൂട്ടറുകളിലെ രാജാവാണ് ഹോണ്ട ആക്‌ടിവ (Honda Activa). ഏത് ഗിയർലെസ് (Gearless Scooter) മോഡൽ വാങ്ങിയാലും നീ ആക്‌ടിവ വാങ്ങിയല്ലേ എന്നാണ് നാട്ടിലെ പൊതുവേയുള്ള ചോദ്യം. കൈനറ്റിക് ഹോണ്ടയ്ക്ക് (Kinetic Honda) ശേഷം രാജ്യത്ത് വിപ്ലവം കുറിച്ച മോഡൽ ഇപ്പോഴും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഗിയർലെസ് സ്‌കൂട്ടറുകളിലേക്ക് പുരുഷൻമാർ വരെ ആകൃഷ്ടരായത് ആക്ടിവയുടെ വരവോടെയാണ്. ഇന്നത്തെ പല മോഡലുകളിലുമുള്ള മോഡേൺ ഫീച്ചറുകളുടെ അകമ്പടിയൊന്നും ഇല്ലെങ്കിലും വിശ്വാസത്തിന്റെ പര്യായമായി ആക്‌ടിവയെ രാജ്യം കാണുന്നതാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ വിജയം.

ഇഷാന്‍ കിഷന്‍ കിയ കാര്‍ണിവല്‍ പ്രീമിയം എംപിവിയില്‍

ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രചാരത്തിലുള്ള പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹനമാണ് കിയ കാര്‍ണിവല്‍. ഇക്കഴിഞ്ഞ 2025 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ കാര്‍ണിവലിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ (സിബിയു) ആയി ഇറക്കുമതി ചെയ്യുന്നതിനാല്‍ 63.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറങ്ങിയത്. ഉയര്‍ന്ന വിലയുണ്ടായിട്ടും ബുക്കിംഗ് തുടങ്ങിയ ആദ്യ ദിവസം തന്നെ പുതിയ കാര്‍ണിവലിന് 1822 ഓര്‍ഡറുകളാണ് ലഭിച്ചത്. ഇന്ത്യയിലെ ഒരു യുവ ക്രിക്കറ്റർ ഈ കാറില്‍ വരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. അത് ആരാണെന്ന് നമുക്ക് നോക്കാം.