ഔഡി പോര്‍ച്ചിലിട്ട് സുന്ദരി കറങ്ങുന്നത് ഹ്യുണ്ടായി കാറിൽ
ഓട്ടോമൊബൈൽസ്
- 10 month, 10 days ago
നാലാള്‍ അറിയുന്ന സെലിബ്രിറ്റി ആയിക്കഴിഞ്ഞാല്‍ പിന്നെ നടീ നടന്‍മാര്‍ ആദ്യം ചെയ്യുന്ന ഒരു കാര്യം നേരെ പോയി കാര്‍ മാറ്റുന്നതാണ്. സിനിമകളില്‍ നിന്നും ടെലിവിഷന്‍ പരിപാടികളില്‍ നിന്നും വരുമാനം ലഭിച്ചുതുടങ്ങുമ്പോള്‍ ആഡംബര കാറുകള്‍ വാങ്ങുന്നവരാണ് സിനിമ, സീരിയല്‍ മേഖലയില്‍ നിന്നുള്ള മിക്ക താരങ്ങളും. എന്നാല്‍, കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ സ്വന്തമായിട്ടുണ്ടായിട്ടും സൗകര്യം മുന്‍നിര്‍ത്തി സാധാരണ കാറുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്ന സെലിബ്രിറ്റികളുടെ എണ്ണവും കൂടി വരികയാണ്. വില കൂടിയ ലക്ഷ്വറി കാര്‍ ഉണ്ടായിട്ടും ഹ്യുണ്ടായിയുടെ സാധാരണ കാര്‍ ദൈനംദിന യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഒരു സെലിബ്രിറ്റി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുകയാണ്.