ലക്ഷ്വറി കാർ വാങ്ങി കാന്താര

സാൻഡൽവുഡ് എന്നറിയപ്പെടുന്ന കന്നഡ സിനിമ മേഖലയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുത്ത സിനിമകളിൽ ഒന്നാണ് കാന്താര. നാകനായി അഭിനയിച്ച റിഷഭ് ഷെട്ടിക്ക് പാൻഇന്ത്യൻ ലെവലിൽ സ്വീകാര്യത നേടിയെടുക്കാനും ഇതിലൂടെ സാധിച്ചു. 16 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച സിനിമ ആഗോള തലത്തിൽ വാരിയത് 400-450 കോടി രൂപ വരെയാണെന്നാണ് റിപ്പോർട്ടുകൾ. നായകനായി എത്തിയത് മാത്രമല്ല, റിഷഭ് ഷെട്ടി തന്നെയാണ് കാന്താരയ്ക്ക് തിരക്കഥയെഴുതിതും സംവിധാനം ചെയ്തതെന്നും പലർക്കും അറിയാത്താ കാര്യമാണ്. 70-ാം ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ കാന്താരയിലെ അഭിനയത്തിന് റിഷഭ് ഷെട്ടി മികച്ച നടനായി തെരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു.

ജീവനാംശമായ 250 കോടി വേണ്ടെന്ന് വെച്ച നടി ബെന്‍സില്‍

ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട കാര്‍ മോഡലുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്. ഇതൊരു ആഡംബര സെഡാന്‍ കാറാണ്. ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവരുള്‍പ്പെടെ ബോളിവുഡിലെ നിരവധി മുന്‍നിര സെലിബ്രിറ്റികളുടെ പക്കല്‍ മെര്‍സിഡീസ് S-ക്ലാസ് കാര്‍ ഉണ്ട്. ഈ കാര്‍ നിലവില്‍ 1.90 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. നികുതിയും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ക്കുമ്പോള്‍ ആഡംബര കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 2.40 കോടി രൂപ പൊടിക്കേണ്ടി വരും. ഇപ്പോള്‍ ഒരു നടി ഈ കാറില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അത് ആരാണെന്ന് നോക്കാം.

നിങ്ങളുടെ ഇടിവെട്ട് ബൈക്കിനെ ഇടിമിന്നലിൽ നിന്ന് രക്ഷിക്കാം

സംസ്ഥാനത്ത് ഇനി അതിശക്തമായ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. മഴയും മിന്നലും കാറിൽ പോകുന്നവർക്ക് വലിയ പ്രശ്നങ്ങളൊന്നും നൽകുന്നില്ല, എന്നാൽ ബൈക്കിൽ പോകുന്നവരുടെ അവസ്ഥ അതല്ല. മഴ തിമിർത്തു പെയ്താൽ റെയിൻ കോട്ട് കൊണ്ട് ഒന്നും ഒരു രക്ഷയുമില്ല. മഴ പെയ്താൽ ബൈക്ക് എവിടെയെങ്കിലും വച്ചിട്ട് മഴ കൊള്ളാതെ കയറി നിൽക്കുക എന്നതാണ് എല്ലാവരും ചെയ്യുന്നത്. ബൈക്ക് ഇങ്ങനെ വയ്ക്കുന്നത് ശരിയാണ് എന്നാണോ നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ നിങ്ങൾക്ക് തെറ്റി. ഇടിമിന്നലുള്ള സമയത്ത് ബൈക്കുകൾ പുറത്ത് വയ്ക്കുന്നതിൽ ഒരുപാട് കുഴപ്പങ്ങളുണ്ട്. അത് എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കാതിരിക്കുക.

502 കി.മീ. റേഞ്ചമുള്ള പുത്തൻ ഇ-എസ്‌യുവിയുമായി ടാറ്റ

ഇന്ത്യക്കാർക്കിടയിൽ ഇലക്‌ട്രിക് കാറുകളെ ജനകീയരാക്കിയവരാണ് ടാറ്റ മോട്ടോർസ് (Tata Motors). നെക്സോൺ മുതൽ ഇങ്ങ് കർവ് വരെയുള്ള വൈദ്യുത വാഹന നിരയെടുത്താൽ സംഗതി എളുപ്പത്തിൽ മനസിലാവുകയും ചെയ്യും. ആളുകൾക്ക് എന്താണോ വേണ്ടത് അത് കൃത്യമായി മനസിലാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നതും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സ്പെഷ്യൽ എഡിഷൻ വാഹനങ്ങളുടെ അവതരണം. അടുത്തിടെ തങ്ങളുടെ കൂപ്പെ എസ്‌യുവിയായ കർവിലേക്ക് ഡാർക്ക് എഡിഷൻ അവതരിപ്പിച്ച് കമ്പനി വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ കർവിന്റെ ഇലക്ട്രിക് വകഭേദത്തിലും കറുപ്പടിച്ച് വിപണനത്തിന് എത്തിച്ചിരിക്കുകയാണ് ടാറ്റ.
Advertisement

ലംബോര്‍ഗിനിയുള്ള റിയല്‍-എസ്‌റ്റേറ്റ് ഭീമനും വാങ്ങി BE6

ഇന്ത്യക്കാര്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിച്ച് കൊണ്ടിരിക്കുന്ന ഇലക്ട്രിക് കാറുകളാണ് മഹീന്ദ്ര BE 6, XEV 9e എന്നിവ. വിപണിയില്‍ എത്തിയ അന്ന് മുതല്‍ സംസാര വിഷയമായി മാറിയ ഇലക്ട്രിക് എസ്‌യുവിയുടെ 3000 യൂണിറ്റുകള്‍ ഇതിനോടകം മഹീന്ദ്ര ഡെലിവറി ചെയ്തിരിക്കുകയാണ്. സിനിമ-സീരിയല്‍ താരങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവരടക്കം സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള ഒട്ടേറെ പേര്‍ ഈ എസ്‌യുവികള്‍ സ്വന്തമാക്കിയിട്ടുണ്ട്. മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവി ഇപ്പോള്‍ സൂപ്പര്‍ കാര്‍ ഉടമകളുടെ വരെ മനം കീഴടക്കിയതായാണ് വിവരം.

നാട്ടിലെങ്ങും ഇപ്പോൾ വിൻഡ്സർ ഇവി ഭ്രമം, കാരണം ഇതാണ്

ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ പെട്രോൾ ഡീസൽ മോഡലുകൾക്ക് ഡിമാൻ്റ് കുറഞ്ഞുവെന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ. വാഹനപ്രേമികൾക്ക് ഇന്നും എഞ്ചിൻ്റെ മുരൾച്ച കേട്ടില്ലെങ്കിൽ വല്ലാത്ത സങ്കടമാണ് എന്ന് പറഞ്ഞവർ പോലും ഇവി വാങ്ങുന്നത് കാണാം. എന്തുകൊണ്ടായിരിക്കും ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരം കൂടിവരുന്നത്. കൂടുതൽ റേഞ്ച് ഉളളത് കൊണ്ടായിരിക്കുമോ, അതോ മെയിൻ്റെനൻസ് ആണോ. വിലയുടെ കാര്യം നോക്കിയാൽ കൂടുതൽ റേഞ്ചുള്ള വാഹനത്തിന് നല്ല വില മുടക്കണം. ഞാൻ തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ ഇലക്ട്രിക് വാഹനങ്ങളിൽ ഇപ്പോൾ ഏറെ ഡിമാൻ്റുളള മോഡലായി മാറിയിരിക്കുകയാണ് എംജിയുടെ വിൻഡ്സർ ഇവി. വിൻഡ്സറിനെ വേറിട്ട് നിർത്തുന്ന ചില കാര്യങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞാലോ

ആഡംബര കാറുകളെ നാണിപ്പിക്കുന്ന കിയ EV9 ഇവി

സെൽറ്റോസ്, സോനെറ്റ്, കാരെൻസ്, കാർണിവൽ തുടങ്ങിയ വ്യത്യസ്‌തമായ വാഹനങ്ങളിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. സാധാരണക്കാർക്കുള്ള മോഡലുകൾക്ക് പുറമെ നല്ല ഒന്നാന്തരം പ്രീമിയം ആഡംബര കാറുകളും നിർമിക്കുന്നതിൽ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് കമ്പനി. ടൊയോട്ട വെൽഫയറിനോളം പോന്ന കാർണിവൽ എംപിവിയാണ് ഇതിന് വലിയൊരു ഉദാഹരണം. നമ്മുടെ സ്വന്തം മുഖ്യമന്ത്രി വരെ തന്റെ ഔദ്യോഗിക യാത്രകൾ കിയയുടെ ഈ കാറിലാക്കിയത് വരെ ചരിത്രമാണ്. ICE എഞ്ചിൻ മോഡലുകൾക്ക് പുറമെ രാജ്യത്തെ ഇലക്ട്രിക് വാഹന രംഗത്തും കരുത്ത് തെളിയിച്ചിട്ടുണ്ട് ബ്രാൻഡ്.

പുത്തന്‍ ഫീച്ചറുകളുമായി വിലകുറഞ്ഞ ഫോറിന്‍ കാറിന് അപ്‌ഡേറ്റ്!

ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് കമ്പനി ബസാള്‍ട്ട്, എയര്‍ക്രോസ്, C3 എന്നിവയടക്കമുള്ള മോഡലുകളുടെ ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കിയത്. ഇതിന്റെ കൂടെ സിട്രണ്‍ ഇന്ത്യ 2025 മോഡല്‍ ഇയര്‍ അപ്ഡേറ്റിന്റെ ഭാഗമായി C3 ഹാച്ച്ബാക്ക് മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പരിചിതമായ ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതുതായി രണ്ട് പ്രധാന ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. രാജ്യത്തെ തങ്ങളുടെ എന്‍ട്രി ലെവല്‍ കാര്‍ മോഡല്‍ തുടര്‍ന്നും മത്സരാധിഷ്ഠിത വിലയില്‍ ലഭ്യമാകും. 2025 സിട്രണ്‍ C3 ഹാച്ചിന്റെ വിലയും മറ്റ് വിവരങ്ങളും ചുവടെ വായിക്കാം.

69 കീ.മീ. മൈലേജുള്ള പുത്തൻ ബൈക്ക് 88,128 രൂപയ്ക്ക്

കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ മോട്ടോർസൈക്കിളുകളെ എല്ലാം നവീകരിക്കുന്ന തിരക്കിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡർ പ്ലസ്, പാഷൻ പ്രോ, ഗ്ലാമർ തുടങ്ങിയ കമ്മ്യൂട്ടർ ബൈക്കുകളെല്ലാം പുതിയ ചട്ടങ്ങൾക്ക് അനുസരിച്ച് പുതുക്കിപ്പണിത കമ്പനി തങ്ങളുടെ നിരയിലെ അണ്ടർറേറ്റഡ് 125 സിസി മോഡലിന് കൂടി 2025 പരിഷ്ക്കാരങ്ങൾ സമ്മാനിച്ചിരിക്കുകയാണ്. ഹീറോ സൂപ്പർ സ്പ്ലെൻഡർ XTEC ഇനി പുതുക്കിയ എഞ്ചിനോടെയാവും വിപണിയിൽ എത്തുക. ഒപ്പം വിലയിലും 2,000 രൂപയുടെ വർധനവും ബ്രാൻഡ് നടപ്പിലാക്കിയിട്ടുണ്ട്.

രാജ്യം കാത്തിരുന്ന ഇലക്ട്രിക് ബൈക്ക് ഷോറൂമിലെത്തി!

ഇന്ത്യക്കാര്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇലക്ട്രിക് ടൂവീലര്‍ ഓല റോഡ്‌സ്റ്റര്‍ X (Ola Roadster X) ആണ്. കഴിഞ്ഞ ദിവസം ഓല ഫ്യൂച്ചര്‍ ഫാക്ടറിയിലെ പ്രൊഡക്ഷന്‍ ലൈനില്‍ നിന്ന് ആദ്യത്തെ ഓല റോഡ്‌സ്റ്റര്‍ X പുറത്തിറങ്ങിയിരുന്നു. ഫെബ്രുവരിയിലെ കമ്പനിയുടെ വില്‍പ്പന ഡേറ്റയെ കുറിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തിലായിരുന്നു പുതിയ ഇലക്ട്രിക് ബൈക്ക് ഓല പണിതിറക്കിയത്. എന്നാല്‍, ഈ ഒരു ഒറ്റ മോഡലിലൂടെ ഓല ഏവരുടെയും ശ്രദ്ധ കവര്‍ന്നു. ഓലയുടെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്.

ഫ്രോങ്ക്സിന് കിടിലൻ ഓഫറുമായി മാരുതി സുസുക്കി

വിഷു ആഘോഷം കഴിഞ്ഞപ്പോഴേക്കും മാരുതി സുസുക്കിയുടെ വക മറ്റൊരു കൈനീട്ടം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. അത് മറ്റൊന്നുമല്ല നെക്സ് ഷോറൂമുകളിൽ വിൽപ്പനയിൽ ഒന്നാമതാണ് ഫ്രോങ്ക്സ്.ഇതുവരെയുള്ള ക്രോസ്ഓവർ ചിന്താഗതിയെയെല്ലാം ഫ്രോങ്ക്‌സിൻ്റെ വരവോടെ പൊളിച്ചെഴുതുകായിരുന്നു. ബലേനോയ്ക്കും ബ്രെസയ്ക്കും ഇടയിലാണ് സ്ഥാനമെങ്കിലും ആളുകൾ വളരെ വേഗത്തിൽ തന്നെ മോഡലിനെ മനസിലാക്കിയെടുത്തതോടെ ഫ്രോങ്ക്‌സിന്റെ തലവര തെളിയുകയായിരുന്നു. ഡിസൈനിലെ പുതുമയാണ് ഏവർക്കും ഇഷ്‌ടമായത്. ഇപ്പോൾ ഫ്രോങ്ക്സിന് മാരുതി സുസുക്കി ഒരു ലക്ഷം രൂപ വരെയുളള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ വാങ്ങിയാൽ പോക്കറ്റ് കീറില്ല എന്ന് ചുരുക്കം.ഫ്രോങ്ക്സിന് മാരുതി സുസുക്കി എന്തൊക്കെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അറിയാൻ മുഴുവൻ വായിക്കാൻ മറക്കരുതേ.

ഇന്ന് മഴ എവിടെയൊക്കെ? ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, കള്ളക്കടൽ ജാഗ്രതാ നിർദേശം


Advertisement

ഹൈബ്രിഡ് എഞ്ചിനുമായി ഡിസയർ വിപണിയിൽ

ഹൈബ്രിഡ് കാറുകളുടെ (Hybrid Cars) മേൻമ ഇന്ത്യക്കാർ അടുത്തറിയാൻ തുടങ്ങിയതിന് കാരണം മാരുതി സുസുക്കിയും (Suzuki) ടൊയോട്ടയും (Toyota) തമ്മിലുള്ള സംയുക്ത സംരംഭമാണെന്ന് വേണം പറയാൻ. ഗ്രാൻഡ് വിറ്റാരയും (Grand Vitara) അർബൻ ക്രൂസിയർ ഹൈറൈഡറും (Hyryder) മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റ് ഭരിക്കാൻ തുടങ്ങിയതിന്റെ കാരണവും ഇതേ ടെക്‌നോളജിയായിരുന്നു. ഇനി സാധാരണക്കാരുടെ മോഡലുകളിലേക്കും മാരുതി ഇതേ ടെക്നോളജി കൊണ്ടുവരുമെന്ന കിംവദന്തിയും എയറിൽ നിൽക്കുന്നുണ്ട്. ഫ്രോങ്ക്‌സ് (Fronx), സ്വിഫ്റ്റ് (Swift) പോലുള്ള ജനപ്രിയൻമാരിലേക്ക് സംഗി കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾ ശക്തമായതോടെ ഫാൻസും ആവേശത്തിലായിരുന്നു.

മേയ് മാസത്തിൽ ഒന്നല്ല, രണ്ട് രാജയോ​ഗം; ഈ രാശിക്കാർക്ക് മാസങ്ങളോളം കുബേരജീവിതം..


ഇയാളാണ് ശരിക്കും ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ

ആഡംബര എംപിവിയായ ടൊയോട്ട വെൽഫയർ സ്വന്തമാക്കിയ നിരവധി സൂപ്പർസ്റ്റാറുകളുണ്ട്. അതിലൊരാളാണ് യുവനടൻ നിവിൻ പോളി. കുറച്ച് കാലമായി താരത്തിൻ്റെ സിനിമകൾ ജനങ്ങളിലേക്ക് എത്തിയിട്ട്. കാരണമെന്തും ആയിക്കോട്ടെ ഇന്നും ജനഹൃദയത്തിൽ തട്ടത്തിൽ മറയത്തിലെ വിനോദ് അത് പോലെ തന്നെ നിൽപ്പുണ്ട്. താരത്തിൻ്റെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബേബി ഗേൾ സിനിമ ലൊക്കേഷനിലെ വിഷു ആഘോഷത്തിൽ പങ്കെടുക്കാൻ നിവിൻ പോളി വന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തൻ്റെ സ്വന്തം ടൊയോട്ട വെൽഫയറിലാണ് താരം വന്നിറങ്ങിയത്.

യാത്രാസുഖമുള്ള 7-സീറ്റര്‍ എസ്‌യുവിക്ക് 14.86Km മൈലേജ്!

ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് എസ്യുവി ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. 2025 ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച സ്‌കോഡ കൊഡിയാക്കിനെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞ് വരുന്നത്. ഓട്ടോ എക്‌സ്‌പോ കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം കമ്പനി കൊഡിയാക്കിനെ ഇന്ത്യന്‍ വിപണിയിലെത്തിക്കുകയാണ്. ഏപ്രില്‍ 17-നാണ് കൊഡിയാക്ക് പ്രീമിയം എസ്‌യുവിയുടെ രണ്ടാം തലമുറ പതിപ്പിന്റെ വില പ്രഖ്യാപിക്കുക. മുന്‍ മോഡലിനെ പോലെ തന്നെ സ്‌കോഡ CBU റൂട്ട് വഴിയാണ് കൊഡിയാക്ക് ഇന്ത്യയില്‍ എത്തിക്കുക. മുമ്പ് സ്‌റ്റൈല്‍, സ്പോര്‍ട്ലൈന്‍, എല്‍ & കെ എന്നീ മൂന്ന് വേരിയന്റുകളിലാണ് കൊഡിയാക്ക് ഓഫര്‍ ചെയ്തിരുന്നത്.

ഫുൾടാങ്കിൽ 630 കിലോമീറ്റർ ഓടാൻ ഹീറോ ഗ്ലാമർ

ഹീറോ മോട്ടോകോർപ്പിൻ്റെ പ്രത്യേക എന്താണെന്ന് വച്ചാൽ നല്ല മൈലേജും അത് പോലെ തന്നെ വാഹനത്തിൻ്റെ നിലവാരവുമാണ്. അത് തന്നെയാണ് ബ്രാൻഡിൻ്റെ മുഖമുദ്രയും.ഹീറോ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ അറിയിക്കാനുളളത്. ഹീറോ മോട്ടോകോർപ്പ് ഗ്ലാമറിന്റെ പുതിയ OBD-2B പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. OBD-2B എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതിനൊപ്പം തന്നെ വിലയിൽ 2,000 രൂപയുടെ വർധനവും വരുത്തിയിരിക്കുകയാണ് കമ്പനി. പുതുക്കിയ വിലകൾ പരിശോധിച്ചാൽ നാല് വേരിയൻ്റുകളിലായി 84000 രൂപ മുതൽ 90000 രൂപ വരെയാണ് ബൈക്കിൻ്റെ വില വരുന്നത്.

ഭാവി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വാഹനം സ്വിഫ്‌റ്റോ?

സിനിമയും രാഷ്ട്രീയവും അടുത്ത് ബന്ധപ്പെട്ട് കിടക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്്. വെള്ളിത്തിരയിലെ വീരപരിവേഷമുണ്ടായിരുന്ന എംജി രാമചന്ദ്രനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ജയലളിതയും തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിരുന്നു. പിന്നീട് കമല്‍ഹാസന്‍ അടക്കമുള്ള പ്രമുഖര്‍ തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും പച്ചതൊട്ടില്ല. ഇനി അടുത്തത് ദളപതി വിജയ്‌യുടെ ഊഴമാണ്. കരിയറിന്റെ പീക്കില്‍ എത്തിനില്‍ക്കേയാണ് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. തമിഴക വെട്രിക് കഴകം (ടിവികെ) എന്നാണ് വിജയ്‌യുടെ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടി പ്രഖ്യാപന സമ്മേളനം മുതല്‍ വിജയ്‌യും പാര്‍ട്ടിയും ഭരണകക്ഷിയായ ഡിഎംകെക്കും പ്രതിപക്ഷ കക്ഷികളായ എഐഎഡിഎംകെക്കും ബിജെപിക്കുമെല്ലാം വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്.

യുവാക്കളുടെ ഹരമായ നടി; പ്രവർത്തികൊണ്ട് മാലാഖ

ബോളിവുഡിലെ സെലിബ്രിറ്റികളിൽ ഭൂരിഭാഗം പേരും പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്യുന്നവരാണ്. നടൻമാരേക്കാൾ കൂടുതലായി ചെയ്യുന്നത് നടിമാരാണ്. അതിൽ മുന്നിൽ തന്നെ നിൽക്കുന്ന നടിയാണ് സണ്ണി ലിയോൺ. എല്ലാ യുവാക്കളുടേയും പ്രിയപ്പെട്ട നടി പ്രവർത്തികൊണ്ട് നല്ലൊരു മനസിന് ഉടമ കൂടിയാണ്. താരത്തിൻ്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സണ്ണി ലിയോൺ തൻ്റെ ആഡംബര സെഡാനായ ബിഎംഡബ്ല്യു 7 സീരിസിലേക്ക് കയറുന്നതിന് മുൻപ് പേഴ്സിൽ നിന്ന് പണം എടുത്ത് കുട്ടികൾക്ക് കൊടുക്കുന്നത് കാണാം. അതിന് ശേഷം താരം തൻ്റെ കാറിൽ കയറി പോകുകയാണ്.

23-ാം വയസ്സില്‍ BMW വാങ്ങി മലയാളി ഇൻഫ്ലുവന്‍സര്‍!

ടിവി പരിപാടികളും സോഷ്യല്‍ മീഡിയയും ഒരു വ്യക്തിയുടെ വളര്‍ച്ചക്ക് ഇന്ധനമായ ഒരുപാട് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളായി പേരെടുത്ത ഒത്തിരി പേര്‍ സിനിമ, സംഗീതം, മോഡലിംഗ് എന്നീ മേഖലകളില്‍ ഉയര്‍ന്ന പടവുകള്‍ കയറിപ്പോയിട്ടുണ്ട്. തന്റെ ആകര്‍ഷകമായ റീലുകളും നൃത്ത വീഡിയോകളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് ചൈതന്യ പ്രകാശ്. 18-ാം വയസ്സില്‍ ഫ്‌ലവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചൈതന്യ ആദ്യം മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഇപ്പോള്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വിലപിടിപ്പുള്ള ഇന്‍ഫ്‌ലുവന്‍സര്‍മാരില്‍ ഒരാളാണ് ചൈതന്യ.
Advertisement

ലക്ഷ്വറി സെഗ്മെൻ്റുകളുടെ രാജാവാകാൻ ടിഗുവാൻ R-ലൈൻ!

ഫോക്സ്‌വാഗണിൻ്റെ ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു മോഡലായിരുന്നു ടിഗുവാൻ R-ലൈൻ എന്ന മോഡൽ. ആഡംബരത്തിലും പെർഫോമൻസിലും ആഡംബര ബ്രാൻഡുകളോട് പോലും മുട്ടിനിൽക്കാൻ പ്രാപ്തമാണ് പുതിയ ടിഗുവാൻ R-ലൈൻ. ആദ്യം തന്നെ വില അങ്ങ് പറഞ്ഞേക്കാ. 49 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വിലയായി വരുന്നത്.ഏപ്രിൽ 23ന് വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അത് പോലെ തന്നെ ഇതൊരു സിബിയു യുണിറ്റായിട്ടാണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. MQB-Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന് നിലവിലെ ടുഗുവാനേക്കാൾ 30 mm അധിക നീളവും 4 mm അധിക ഉയരവുമുണ്ട്.

ഇലക്ട്രിക് ടൂവീലര്‍ വാങ്ങുന്ന വനിതകള്‍ക്ക് സബ്‌സിഡി

രാജ്യത്ത് നിലവില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ക്രമേണ കൂടി വരികയാണ്. ഇന്ന് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ അടക്കം ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളും ഏറിയിട്ടുണ്ട്. പരമ്പരാഗത ഇന്ധനങ്ങളുടെ വില വര്‍ധനവ് മാത്രമല്ല ജനങ്ങള്‍ ഇവികളിലേക്ക് അടുക്കാന്‍ കാരണം. അതില്‍ ഒന്നാണ് സബ്‌സിഡികള്‍. ഇവികള്‍ ജനകീയമാക്കാന്‍ വേണ്ടി വിവിധ സര്‍ക്കാറുകള്‍ സബ്‌സിഡികള്‍ നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡി സ്‌കീമുകള്‍ കൂടാതെ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ ഇവി നയങ്ങള്‍ പ്രഖ്യാപിച്ച് നടപ്പാക്കി വരുന്നു. കേരള സര്‍ക്കാര്‍ ഇതുവരെ ഇവി നയം കൊണ്ടുവന്നിട്ടില്ല. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ഇവി നയം കൊണ്ടുവന്നിരുന്നു.

റോഡ് ഭരിക്കാൻ ബജാജിൻ്റെ 110 CC മടങ്ങിയെത്തി

ബജാജിൻ്റെ മൈലേജ് കിങ്ങ് എന്ന് അറിയപ്പെട്ടിരുന്ന മോഡലായിരുന്നു പ്ലാറ്റിന 110. എന്നാൽ രണ്ട് മോഡലുകൾ കമ്പനി കഴിഞ്ഞ വർഷം അവസാനം പിൻവലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ എല്ലാവരും സന്തോഷവാർത്ത കേൾക്കാൻ തയ്യാറായി ഇരുന്നോ. പുതുക്കിയ 2025 മോഡൽ ബജാജ് പ്ലാറ്റിന 110 ഷോറൂമുകളിൽ എത്തിയതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്ലാറ്റിന 110 ന്റെ നോൺ-എബിഎസ് വേരിയന്റ് ഇപ്പോഴും വിൽപ്പനയിലുണ്ടെങ്കിലും പുത്തൻ അപ്ഡേറ്റുകളുമായി പ്ലാറ്റിനയുടെ പുതിയ മോഡൽ ഇപ്പോൾ ബജാജ് അവതരിപ്പിച്ചിരിക്കുകയാണ്. വിഷ്വൽ, മെക്കാനിക്കൽ അപ്‌ഡേറ്റുകൾ നടത്തിയിട്ടുണ്ടെന്ന് ചിത്രങ്ങളിൽ നിന്ന് വളരെ വ്യക്തമാണ്.

കൂടുതല്‍ വിറ്റഴിക്കപ്പെട്ട മാരുതി കാറായി പാവങ്ങളുടെ മിനി

ഇന്ത്യയില്‍ ആദ്യമായി കാര്‍ വാങ്ങുന്ന ഇടത്തരക്കാരായ ആളുകള്‍ ആദ്യം പരിഗണിക്കുന്ന മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഇത് ഒരു ഹാച്ച്ബാക്ക് കാര്‍ ആണ്. 2005-ലാണ് ഈ കാര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയില്‍ മാരുതി സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പ് വിപണിയില്‍ എത്തിച്ചു. 20 വര്‍ഷവും നാല് തലമുറ മാറ്റവും കണ്ടിട്ടും ഈ കാറിന്റെ ഡിമാന്‍ഡിന് ഒരു കുറവുമില്ല. ഇപ്പോഴും മാരുതി സുസുക്കി സ്വിഫ്റ്റ് എല്ലാ മാസവും മികച്ച വില്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തുന്നു. മാരുതി സ്വിഫ്റ്റിന്റെ 2025 മാര്‍ച്ച് മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്.

വെല്‍ഫെയറിലെത്തി മംഗലശ്ശേരി നീലകണ്ഠന്റെ സ്വന്തം കുഞ്ഞനന്തൻ

മലയാള സിനിമാ ലോകത്തെ പ്രധാനപ്പെട്ട വണ്ടിപ്രാന്തന്‍മാരെ കുറിച്ച് പറയാന്‍ പറഞ്ഞാല്‍ ആദ്യം മെഗാസ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്നായിരിക്കും എണ്ണിത്തുടങ്ങുക. പുതിയ തലമുറ താരങ്ങൡ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ആസിഫലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും തങ്ങളുടെ വാഹനപ്രേമം പ്രകടമാക്കുന്നവരാണ്. എന്നാല്‍ മമ്മൂട്ടിയുടെ സമകാലികനും മോളിവുഡിലെ ഒരു അണ്ടര്‍റേറ്റഡ് വണ്ടിപ്രാന്തനുമാണ് നടന്‍ രാമു. മലയാള സിനിമയില്‍ വില്ലന്‍, സഹനടന്‍ റോളുകളില്‍ തിളങ്ങിയ രാമുവിന്റെ യഥാര്‍ത്ഥ നാമം ഭാസി പടിക്കല്‍ എന്നാണ്. 1983-മുതല്‍ അഭിനയ രംഗത്തുള്ള രാമുവിനെ മനസ്സിലാകാന്‍ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെ ഗ്യാംഗിലെ കുഞ്ഞനന്തന്‍ എന്ന ഒറ്റ കഥാപാത്രം മതി.