സെഗ്മെൻ്റ് കീഴക്കാൻ രണ്ട് എതിരാളികൾ കൂടെ എത്തുന്നു

ഇന്ത്യൻ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റ് വർഷങ്ങളായി അടക്കിവാഴുന്ന ഒരു മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. ഒരു പുതിയ എസ്‌യുവി വാങ്ങാൻ ഇറങ്ങിത്തിരിക്കുന്ന പലരുടെയും ഫസ്റ്റ് ഓപ്ഷനായി കണ്ണ് പോകുന്നത് ഈ സൂപ്പർ മോഡലിൽ തന്നെയായിരിക്കും. എന്നാൽ ശക്തമായ ഫാൻ്റസി റീ-എൻട്രികൾക്കൊരുങ്ങുന്ന റെനോ ഡസ്റ്ററും നിസ്സാൻ ടെക്റ്റണും ക്രെറ്റയുടെ ദീർഘകാല രാജവാഴ്ച്ചക്കിടയിൽ ഒരു വിള്ളൽ വീഴ്ത്തുമെന്നത് ഉറപ്പുള്ള കാര്യമാണ്. CMF-B പ്ലാറ്റ്‌ഫോമിൻ്റെ അണിയറയിലൊരുങ്ങുന്ന ഈ രണ്ട് മോഡലുകളും പൂർണ്ണമായും പുതിയ ലുക്ക്, സ്മാർട്ട് ടെക്, ശക്തമായ പെട്രോൾ ടർബോ എൻജിനുകൾ, പ്രീമിയം ഇന്റീരിയറുകൾ എന്നിവയുമായി കയറിവരുന്നത് വലിയൊരു ആവേശം സൃഷ്ടിച്ചിരിക്കുന്ന കാര്യം കൂടിയാണ്.

വാഗൺആർ വാങ്ങാനുള്ള 5 പ്രധാന കാരണങ്ങൾ ഇതൊക്കെ

വർഷങ്ങളായി മാരുതി സുസുക്കിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായ ടോൾബോയ് ഹാച്ച്ബാക്കാണ് വാഗൺആർ. സിറ്റി ഡ്രൈവിങ്ങിലും, ഫാമിലി ഉപയോഗത്തിനും മുന്നിൽ തന്നെയുണ്ട് വാഗൺആർ. എന്നാൽ ഇത് മാത്രമാണോ ഇന്ത്യൻ വിപണിയിൽ ഈ ടോൾ ബോയ് മോഡലിനെ പ്രിയപ്പെട്ടവനാക്കുന്നത്. ഈ ലേഖനത്തിലൂടെ അഞ്ച് പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി നോക്കിയാലോ. നിങ്ങൾ ഒരു പുതിയ വാഗൺ ആർ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ബുക്ക് ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് കേട്ടോ. വാഗൺആറിന്റെ എക്സ്-ഷോറൂം വില 4.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

1.30 കോടിയുടെ 7 സീറ്റർ കഴിഞ്ഞ മാസം വിറ്റത് 1 യൂണിറ്റ്

എല്ലാ ബ്രാൻഡുകളും ഒക്ടോബർ മാസത്തിൽ വമ്പൻ കച്ചവടം പിടിച്ചപ്പോഴും പല ബ്രാൻഡുകളുടേയും ചില മോഡലുകൾക്ക് കഷ്ടക്കാലം തന്നെയായിരുന്നു. അതിൽ മുന്നിൽ നിൽക്കുന്നത് കിയയുടെ ആഡംബര ഇവിയായ EV9 ആണ്. ഒക്ടോബർ മാസത്തിൽ 7 സീറ്റർ ഭീമനെ വാങ്ങിയത് ഒരാളാണ്. സെപ്റ്റംബർ മാസം ഒരു യൂണിറ്റ് പോലും വിൽക്കാൻ സാധിച്ചിരുന്നില്ല. രസകരമെന്ന് പറയട്ടെ കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ ഒറ്റ യൂണിറ്റ് പോലും വിറ്റു പോയിരുന്നില്ല. കിയയുടെ മറ്റ് മോഡലുകളെ സംബന്ധിച്ച് വലിയ വിൽപ്പന ഇടിവാണ് കിയ EV9 നേരിട്ടിരുന്നത്. പ്രധാനമായും അമിത വില തന്നെയാണ് വില്ലനായി നിൽക്കുന്നത്.

ചുമ്മാ ഷോ കാണിക്കാൻ കട്ടി കൂട്ടി ഒട്ടിക്കരുതേ

ചൂടുകാലത്ത് വാഹനങ്ങളിൽ ടിൻ്റഡ് ഗ്ലാസ് ഫിലിം ഉണ്ടായിരുന്നുവെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. നിങ്ങളുടെ കാറിലെ ഗ്ലാസിൽ ഫിലിം ഒട്ടിക്കണമെന്ന് വിചാരിക്കുന്നുണ്ടോ. പ്രധാനമായു കാറിന്റെ വിൻഡോകളിൽ വെയിലിന്റെ ചൂടും പ്രകാശവും കുറയ്ക്കാനായി ഒട്ടിക്കുന്നതാണ് ടിന്റഡ് ഗ്ലാസ് ഫിലിം. UV പ്രൊട്ടക്ഷൻ, പ്രൈവസി, ക്യാബിൻ പെട്ടെന്ന് തണുക്കുക എന്നിവയൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാൽ ഇന്ത്യയിൽ ടിന്റിങ് സംബന്ധിച്ച നിയമങ്ങൾ കർശനമാണ് എന്ന് കൂടി ഓർമിപ്പിക്കുകയാണ് കേട്ടോ. എന്നാൽ ഇതിൻ്റെ ഗുണവും ദോഷവും ഒന്ന് അറിഞ്ഞിരുന്നാലോ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
Advertisement

9.66 ലക്ഷം രൂപയുടെ ടാറ്റ എസ്‌യുവി

എല്ലാ മാസവും മികച്ച വിൽപ്പന കണക്ക് ടാറ്റ മോട്ടോർസിന് സ്വന്തമാണ്. അത്രമാത്രം വിശ്വാസമാണ് ടാറ്റയോട് ജനങ്ങൾക്ക് ഉളളത്. 9.66 ലക്ഷം രൂപവിലയിൽ ആരംഭിക്കുന്ന കൂപ്പെ എസ്‌യുവി മോഡലിന് കഴിഞ്ഞ മസം വൻ ഡിമാൻ്റായിരുന്നു.മൂന്ന് പവർട്രെയിനുകളിൽ ലഭിക്കുന്ന കർവ്വിൻ്റെ കാത്തിരിപ്പ് കാലാവധി എത്രയെന്ന് പുറത്ത് വന്നിരിക്കുകയാണ്. കര്‍വിന്റെ എന്‍ട്രി ലെവല്‍ പെട്രോള്‍ വേരിയന്റായ സ്മാര്‍ട്ടില്‍ 1.2 ലിറ്റര്‍ റെവോട്രോണ്‍ ടര്‍ബോപെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 118 bhp പവറും 170 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

i5 LWB മോഡലുമായി ബിഎംഡബ്ല്യു

ലക്ഷ്വറി കാറുകളുടെ ലോകത്തെ ഒരേയൊരു രാജാവാണ് ബിഎംഡബ്ല്യു ബ്രാൻഡ്. കാറുകളെ യാത്രകൾക്കായുള്ള ഒരു മാധ്യമം മാത്രമായി കണ്ടിരുന്ന പലരിലേക്കും ശക്തമായ എഞ്ചിനുകളും, കൃത്യമായ സ്റ്റിയറിംഗ് കൺട്രോളും, അതിനോടൊപ്പം ഉയർന്ന നിലവാരമുള്ള കംഫർട്ടും ചേർത്ത ഒരു മികച്ച അനുഭവമാക്കി മാറ്റിക്കൊടുത്ത ബ്രാൻഡ് കൂടിയാണ് ജർമൻ ബ്രാൻഡ്. ആ അനുഭവം ഇലക്ട്രിക് വാഹന ലോകത്തും അതേ കരുത്തിൽ തുടരുമെന്ന് ബിഎംഡബ്ല്യു തെളിയിച്ചിരിക്കുകയാണ്. iX, i4, i7 പോലുള്ള മോഡലുകൾ ഇതിനോടകം തന്നെ EV മാർക്കറ്റിൽ പിടി ഉറപ്പിച്ചിട്ടുണ്ട്.

വെറും ₹5.76 ലക്ഷത്തിന് 7 പേര്‍ക്ക് കയറാവുന്ന കാര്‍!

ദൂരയാത്രകളില്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒപ്പം കൂട്ടാന്‍ പാകത്തിനുള്ള സീറ്റിംഗ് കപാസിറ്റിയുള്ള വലിയ വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രവണത ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ കൂടി വരികയാണ്. 7-സീറ്റര്‍ വിഭാഗത്തില്‍ ധാരാളം എസ്‌യുവികളും എംപിവികളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ടൊയോട്ട ഇന്നോവയടക്കം എംപിവി വിഭാഗത്തില്‍ രാജപട്ടം അലങ്കരിക്കുന്ന മോഡലുകള്‍ തേടിപ്പോയാല്‍ പണം നന്നായി ഇറക്കേണ്ടി വരും. എന്നാല്‍ സാധാരണക്കാര്‍ക്ക് വരെ വാങ്ങാന്‍ പറ്റിയ ഒരു 7 സീറ്റര്‍ കാര്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നുണ്ട്. റെനോ ട്രൈബര്‍ എംപിവിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.

ഇ വിറ്റാരയെ സവിശേഷമാക്കുന്ന ഫീച്ചറുകൾ കണ്ടിരിക്കണം

ഇന്ത്യക്കാർക്കായി തങ്ങളുടെ ഏറ്റവും പുതിയ ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരിക്കുകയാണ് മാരുതി സുസുക്കി. ഏറെ നാളായി കാത്തിരിക്കുന്ന ഇ വിറ്റാര ഡിസംബർ രണ്ടിന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. വാഹനവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും മനപ്പാഠമായെങ്കിലും വിലയറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ജനങ്ങൾ. മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ ഫീച്ചറുകൾ നിറഞ്ഞ മോഡലായിരിക്കാം അടുത്തിടെ പുറത്തിറക്കിയ വിക്ടോറിസ്. എന്നാൽ കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര (Maruti e Vitara) എത്തുമ്പോൾ ഇക്കാര്യത്തിന് ഒരു മാറ്റം സംഭവിക്കുമെന്നതാണ് രസകരമായ കാര്യം.

ക്രെറ്റയുടെ ആപ്പീസ് പൂട്ടാൻ സിയറ!

എസ്‌യുവി പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ സിയറയുടെ ഔദ്യോഗിക ലോഞ്ചിന് മുന്നേ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ന്യു ജെൻ ഉപഭോക്താക്കൾക്ക് വേണ്ടി തിരികെ കൊണ്ടുവന്ന പുതിയ ടാറ്റ സിയറ അതിന്റെ പാരമ്പര്യം നിലനിർത്തുന്ന ഡിസൈൻ ഡിഎൻഎ ഒഴിവാക്കിയിട്ടില്ല. ആരേയു ആകർഷിക്കുന്ന ലുക്ക്,ഗ്ലാമർ, എന്നിവ കൊണ്ട് വാഹനം കണ്ടാൽ കണ്ണെടുക്കാനേ തോന്നില്ല. ടാറ്റ സിയറ എന്നാൽ ഒരു പേരിനെയോ വാഹനത്തെയക്കാൾ വളരെ വലുതും ഇന്ത്യൻ ചാതുര്യത്തിന്റെയും അഭിലാഷത്തിന്റെയും പ്രതീകമാണെന്നാണ് ചടങ്ങിൽ ടാറ്റ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റും ഗ്ലോബൽ ഡിസൈൻ മേധാവിയും ടാറ്റ മോട്ടോഴ്‌സ് ഡിസൈൻ ടെക് സെന്റർ (ടിഎംഡിടിസി) എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മാർട്ടിൻ ഉഹ്‌ലാരിക് പറഞ്ഞത്.

നല്ല സസ്പെൻഷനും അന്യായ യാത്രാസുഖം തരുന്ന എസ്‌യുവി

ഇന്ത്യയിലേക്ക് ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ഫ്രഞ്ച് വാഹന നിർമാതാക്കളായിരുന്നു സിട്രൺ (Citroen). എന്നാൽ ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം അമ്പേ പരാജയപ്പെടുകയായിരുന്നു. നിലവിൽ തെറ്റുകുറ്റങ്ങളെല്ലാം പരിഹരിച്ച് മുന്നേറാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് സ്റ്റെല്ലാന്റിസിന്റെ കീഴിലുള്ള ബ്രാൻഡ്. അടുത്തിടെ മോഡൽ നിരയിൽ കൊണ്ടുവന്ന മാറ്റങ്ങളും ബസാൾട്ട് എന്ന പുത്തൻ കൂപ്പെ എസ്‌യുവിയുടെ വരവുമെല്ലാം കമ്പനിയുടെ ഇമേജ് മാറ്റിയിട്ടുണ്ട്. സാധാരണക്കാരാണ് പ്രധാന ഉന്നമെങ്കിലും കമ്പനി ആദ്യം പുറത്തിറക്കിയത് പണക്കാർക്കായുള്ള വലിയൊരു എസ്‌യുവിയായിരുന്നു. കിടിലൻ സസ്പെൻഷനും യാത്രാസുഖവുമായെത്തിയ C5 എയർക്രോസായിരു്നനു (C5 Aircross) ആ കക്ഷി.

ഗ്രാൻഡ് വിറ്റാരയ്ക്ക് എട്ടിൻ്റെ പണി തന്നെ!

മാരുതി സുസുക്കിയുടെ അഭിമാന മോഡലാണ് ഗ്രാൻഡ് വിറ്റാര.കൊട്ടും കുരവയുമായി വിപണിയിൽ എത്തിച്ചതിന് ശേഷം കണ്ണുത്തളളിക്കുന്ന ഡിമാൻ്റാണ് വാഹനത്തിന് ലഭിച്ചത്. ഇപ്പോഴും ലഭിക്കുന്നുമുണ്ട്. എന്നാൽ ഇപ്പോൾ കണ്ടകശനിയാണെന്നാ തോന്നുന്നേ. ഉത്സവകാലത്ത് റെക്കോർഡ് വിൽപ്പന നേടി മാരുതു സുസുക്കി ഒന്നാം സ്ഥാനത്ത് വന്നതിൻ്റെ പിന്നാലെ 39000 ഗ്രാൻഡ് വിറ്റാര തിരികെ വിളിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. 2024 ഡിസംബർ 9 മുതൽ 2025 ഏപ്രിൽ 29 -ന് ഇടയിൽ നിർമിച്ച യൂണിറ്റുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. കച്ചോടം ഒക്കെ ആയി ഒന്ന് സന്തോഷിച്ച് വരുന്നതിനിടയ്ക്കാണ് ഇടിത്തീ പോലെ പണി കിട്ടിയത്. തകരാർ എന്താണെന്ന് അറിയാൻ ആഗ്രഹമില്ലേ. നിങ്ങളൊരു ഗ്രാൻഡ് വിറ്റാര ഉടമയാണെങ്കിൽ മറക്കാതെ തുടർന്ന് വായിക്കണേ.

കാർ കുറഞ്ഞ വിലക്ക് വിറ്റിട്ടും കച്ചോടം ഇടിഞ്ഞു!

2025 സെപ്റ്റംബര്‍ 22-ന് ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതിന് ശേഷം വെറും 3.50 ലക്ഷം രൂപ മുടക്കിയാല്‍ ഇന്ത്യയില്‍ ഒരു പുത്തന്‍ കാര്‍ വാങ്ങാമെന്ന സ്ഥിതിയായി. എന്നാല്‍ ഇതിലേക്ക് കുറച്ച് കൂടി പണം മുടക്കാന്‍ സാധിക്കുന്നവര്‍ക്ക് ഒരു ഹാച്ച്ബാക്കിന്റെ വിലയില്‍ ഫീച്ചര്‍ സമ്പന്നമായ സ്റ്റൈലന്‍ കോംപാക്ട് എസ്‌യുവികള്‍ വാങ്ങാനാകും. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കുറഞ്ഞ എസ്‌യുവികളില്‍ ഒന്നാണ് ഹ്യുണ്ടായി എക്സ്റ്റര്‍. ജിഎസ്ടി ഇളവുകളുടെ ആനുകൂല്യങ്ങള്‍ എക്സ്റ്ററിനും ലഭിച്ചിരുന്നു. ഉത്സവ സീസണും ജിഎസ്ടി കട്ടും എക്സ്റ്ററിന്റെ വില്‍പ്പനയെ എങ്ങിനെ ബാധിച്ചുവെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
Advertisement

ഫാമിലി കാറിന്റെ കച്ചോടം കൂടിയ സന്തോഷത്തിൽ ഹ്യുണ്ടായി

ഒരുകാലത്ത് സെഡാനുകളുടെ പറുദ്ദീസയായിരുന്നു നമ്മുടെ രാജ്യം. ഹിന്ദുസ്ഥാൻ അംബാസിഡറും പ്രീമിയർ പദ്മിനിയും പോലുള്ള ഐതിഹാസ മോഡലുകൾ മാത്രമല്ല, മാരുതി എസ്റ്റീം, ദേവൂ സീലോ, ഫോർഡ് ഐക്കൺ, ഹ്യുണ്ടായി ആക്സെന്റ് അങ്ങനെ ലോകോത്തര നിലവാരത്തിലുള്ള മറ്റ് അനേകം കാറുകളും വിരാജിച്ചിരുന്ന നാടാണ് ഇന്ത്യ. ഇന്ന് എസ്‌യുവികൾ നാടിന്റെ ഭരണം ഏറ്റെടുത്തുവെങ്കിലും ഒരുവിഭാഗം ആളുകൾക്ക് ഇന്നും ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങൾ തന്നെയാണ് അവസാനവാക്ക്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളേക്കാൾ പ്രായോഗികവും യാത്രാസുഖവും തരുന്നതിൽ സെഡാനുകൾ വേറെ ലെവലാണ്. നല്ല ഡിക്കി സ്പേസും പിൻനിരയിൽ മികച്ച ലെഗ്റൂമും തരാൻ ഇവരെക്കഴിഞ്ഞേ ആളുള്ളൂ.

കാറുകളിലെ ആംമ്പിയൻ്റ് ലൈറ്റിങ്ങ് അത്ര നിസാരക്കാരനല്ല കേട്ടോ

ഇപ്പോൾ വിപണിയിലുള്ള കാറുകളിൽ എല്ലാം തന്നെ ടെക്നോളജിയുടെ അതിപ്രസരം കാണാൻ സാധിക്കുന്നുണ്ട്. പഴഞ്ചൻ ഫോർമുലകളിൽ നിന്ന് മാറി ന്യുജെൻ ആശയങ്ങളോടും ടെക്നോളജികളോടും ഒപ്പം നിന്ന് ഉപഭോക്താക്കളുടെ മനസ് അറിഞ്ഞ് കൊണ്ടാണ് നിരവധി ബ്രാൻഡുകൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത്. കാണുമ്പോൾ വളരെ ചെറുതെന്ന് തോന്നിപ്പിക്കുന്ന ഒരു ഫീച്ചറാണ് ആംമ്പിയൻ്റ് ലൈറ്റിങ്ങ്. ഒരു മനുഷ്യൻ്റെ മൂഡിൽ പോലും മാറ്റം വരുത്താൻ നിറങ്ങൾക്ക സാധിക്കും. അതിൻ്റെ ഉദാഹരണമാണ് ആംമ്പിയൻ്റ് ലൈറ്റിങ്ങ്. എത്ര ടെൻഷൻ അടിച്ചോ ജോലിയുടെ സമ്മർദ്ദമോ ഒക്കെ ആയിട്ട് കാറിലേക്ക് കയറുമ്പോൾ ഈ നിറങ്ങൾ നിങ്ങളുടെ മൂഡ് പോലും മാറ്റിക്കളയും.

ട്യൂബ്‌ലെസിന്റെ കാലം കഴിഞ്ഞു, വരുന്നു 'എയര്‍ലെസ് ടയര്‍'

ഒരു വാഹനത്തിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ് ടയര്‍. വാഹനം അത് സൈക്കിളോ കാറോ ആയിക്കോട്ടെ അതിന്റെ മുഴുവന്‍ ഭാരവും വഹിക്കുകയും സുഗമവും സുരക്ഷിതവുമായ യാത്രകള്‍ ഉറപ്പാക്കുകയും ചെയ്യുന്നതില്‍ ടയര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ പരമ്പരാഗതമായ ട്യൂബ് ടയറുകളും ട്യൂബ്ലെസ് ടയറുകളുമാണ് ഉപയോഗിച്ച് വരുന്നത്. കുറച്ച് കാലം മുമ്പ് വരെ ടയറുകള്‍ക്ക് പഞ്ചര്‍, എയര്‍ ലീക്കേജ്, ടയര്‍ പൊട്ടല്‍ തുടങ്ങി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നെങ്കിലും ട്യൂബ്ലെസ് ടയറുകള്‍ (Tubeless! Tyres ) വന്നതോടെ ഇവ ഒരു പരിധിവരെ കുറഞ്ഞു.

ഈ വർഷം പുറത്തിറക്കിയ ബൈക്ക് തിരിച്ചുവിളിച്ച് ഹോണ്ട

ഏത് കാറോ ബൈക്കോ സ്കൂട്ടറോ വാങ്ങിയാലും കുറച്ച് കാലം വിശ്വസിച്ച് കൂടെക്കൊണ്ട് നടക്കണമെന്ന ആശയിലാവും ഏവരും വാങ്ങാറുള്ളത്. ഇരുചക്ര വാഹന വിപണിയിൽ നല്ല സർവീസ്, കുറഞ്ഞ മെയിന്റനെൻസ്, വിശ്വസമുള്ള എഞ്ചിൻ എന്നിവ ഒന്നിച്ച് വേണ്ടവരെല്ലാം നേരെ പോവുന്നത് ഹോണ്ടയുടെ ഷോറൂമിലേക്കാവും. ആക്‌ടിവ മുതൽ വലിയ സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്നതിൽ വിദഗ്ധരായ ബ്രാൻഡ് ഇതുപോലൊന്ന് വേറെയില്ല. ഒപ്പം വിൽപ്പനാനന്തര സേവനത്തിന്റെ കാര്യത്തിലായാലും ഇതുവരെ കാര്യമായ ചീത്തപ്പേരും കമ്പനി കേൾപ്പിച്ചിട്ടില്ലെന്നതാണ് സത്യം. കസ്റ്റമേഴ്‌സിനെ ചേർത്തുനിർത്തുന്നതിൽ ഹോണ്ട കാണിക്കുന്ന പരിശ്രമം ചെറുതൊന്നുമല്ല.

ജിപ്സിയുടെ പിൻഗാമിക്ക് കച്ചോടം വളരെ ശോകം!

ഇന്ത്യൻ ഓഫ്-റോഡ് എസ്‌യുവികളുടെ ലോകത്ത് ഒരുപാട് പ്രതീക്ഷകളുമായി എത്തിയ മോഡലായിരുന്നു മാരുതി സുജുക്കി ജിംനി. ഥാറിനെതിരെ ഫൈവ് ഡോർ ഡിസൈനിൽ അവതരിപ്പിച്ച ഈ ലൈഫ്സ്റ്റൈൽ ഓഫ്റോഡർക്ക് തുടക്കത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നതെങ്കിലും പോക പോക എല്ലാവർക്കും ജിംനിയോടുളള താൽപ്പര്യം കുറഞ്ഞു വരികയായിരുന്നു. പിന്നീട് വിൽപ്പനയിൽ തുടർച്ചയായ ഇടിവാണ് കണ്ടത്. 2025 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കാര്യമായ മെച്ചം ഒന്നും ഇല്ലെങ്കിലും സെപ്റ്റംബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 100 ശതമാനത്തിൻ്റെ വർധനവുണ്ട്. 100 ശതമാനമെന്ന് കേൾക്കുമ്പോൾ ഞെട്ടിയല്ലേ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കണേ.

മഹീന്ദ്രയുടെ കുറവ് വില്‍പ്പനയുള്ള കാര്‍ വാങ്ങിയത് 2 പേര്‍

മഹീന്ദ്രയുടെ 2025 ഒക്‌ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നു. 71624 യൂണിറ്റ് വില്‍പ്പനയുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. 2024 ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് 31 ശതമാനവും 2025 സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് 27 ശതമാനവുമാണ് വില്‍പ്പന കൂടിയത്. സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഫലം പ്രതിഫലിച്ചത് ഒക്‌ടോബര്‍ വില്‍പ്പനയിലാണ്. ഇവികള്‍ അടക്കം നിലവില്‍ 9 കാറുകളാണ് മഹീന്ദ്ര ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്. ഇതില്‍ 17880 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര സ്‌കോര്‍പിയോ ഒന്നാം സ്ഥാനത്തെത്തി.

നിസാര പൈസയ്ക്ക് XSR155 കസ്റ്റമൈസ് ചെയ്‌ത് തരാമെന്ന് യമഹ

യമഹയിൽ നിന്നും ഏറെക്കാലമായി ആളുകൾ കാത്തിരിക്കുന്ന മോഡലായിരുന്നു XSR155. റെട്രോ ക്ലാസിക് ലുക്കും R15 സ്പോർട്‌സ് ബൈക്കിലുള്ള ഉഗ്രൻ എഞ്ചിനും ചേർന്നുള്ള കോമ്പിനേഷൻ ഒന്ന് വേറെ തന്നെയാണെന്ന് വേണം പറയാൻ. ഇത്രയും കാലം വിദേശത്ത് മാത്രം കണ്ടിരുന്ന മിടുക്കൻ ഇപ്പോൾ നമ്മുടെ നിരത്തുകളും കീഴടക്കാൻ എത്തിയിരിക്കുകയാണ്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ 150 സിസി നിയോ-റെട്രോ റോഡ്‌സ്റ്ററിന്റെ എൻട്രിയോടെ ഇനി ഷോറൂമുകളിലെല്ലാം ഉത്സവത്തിരക്കായിരിക്കും. 1,49,990 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് XSR155 അവതരിപ്പിച്ചിരിക്കുന്നത്.

വേഗതയും സ്പീഡ് ലിമിറ്റും വരെ ഇനി ഗൂഗിള്‍ മാപ്പില്‍

ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ മാപ്പിംഗ് സേവനങ്ങളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്സ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള വഴികളും, സമീപത്തുള്ള പ്രധാന സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളും എളുപ്പത്തില്‍ കണ്ടെത്താന്‍ ഇത് ഹായിക്കുന്നു. ഡ്രൈവിംഗ്, ടൂവീലര്‍, പൊതുഗതാഗത സംവിധാനങ്ങള്‍, കാല്‍നട എന്നിവയടക്കമുള്ള യാത്രമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പാകത്തിന് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സൗകര്യം ആപ്പില്‍ ലഭ്യമാണ്. കൂടാതെ റിയല്‍-ടൈം ട്രാഫിക് അപ്ഡേറ്റുകള്‍, ഗതാഗതക്കുരുക്ക്, ഇടിഎ എന്നിവ നല്‍കുന്നതിനാല്‍ യാത്രകള്‍ കൂടുതല്‍ സുഗമമാക്കുന്നു. സ്റ്റ്രീറ്റ് വ്യൂ, ഓഫ്‌ലൈന്‍ മാപ്പുകള്‍, ബിസിനസ് ലിസ്റ്റിംഗുകള്‍, റിവ്യൂകള്‍ എന്നിവ പോലുള്ള ഏറെ ഉപകാരപ്രദമായ സവിശേഷതകളും ഗൂഗിള്‍ മാപ്സ് വാഗ്ദാനം ചെയ്യുന്നു.
Advertisement

മൈലേജ് കൂടുതല്‍ കിട്ടുമെന്നായപ്പോള്‍ ലോകം മൊത്തം വാങ്ങി

ആഗോള താപനത്തിന്റെ ഫലമായി ലോക രാജ്യങ്ങള്‍ ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. വൈദ്യുത വാഹനങ്ങള്‍ക്കാണ് പല രാഷ്ട്രങ്ങളും പ്രോത്സാഹനം നല്‍കുന്നത്. എന്നാല്‍ ഒന്നിലേറെ കാരണങ്ങള്‍ കൊണ്ട് ഐസി എഞ്ചിന്‍ വാഹനങ്ങളില്‍ നിന്ന് ധൃതിപ്പെട്ട് ഇവികളിലേക്ക് മാറാന്‍ വലിയൊരു വിഭാഗം ഒരുക്കമല്ല. അക്കൂട്ടര്‍ ഒരു ഇടത്താവളമായി കണ്ടിരിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണ്. പല മാര്‍ക്കറ്റുകളിലും ഹൈബ്രിഡ് മോഡലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് അടിവരയിടുന്നു. ഇവികളിലേക്കുള്ള പരിവര്‍ത്തനം പതുക്കെയാകുകയും ഹൈബ്രിഡുകള്‍ക്ക് പ്രചാരം നേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പല വണ്ടിക്കമ്പനികളും തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റി പയറ്റാന്‍ തുടങ്ങിയിട്ടുണ്ട്.

ഡീസൽ എഞ്ചിനുള്ള ഈ 5-സീറ്റർ എസ്‌യുവി വാങ്ങാനെത്തിയത് ജനസാഗരം

ഇന്ത്യൻ എസ്‌യുവി നിരയിലെ ചാണക്യനാണ് ടാറ്റ മോട്ടോർസ്. പഞ്ച് മുതൽ സഫാരി വരെ നീളുന്ന സ്പോർട് യൂട്ടിലിറ്റി വാഹന നിരയിലേക്ക് അടുത്തതായി സിയറ കൂടി എത്തുന്നതോടെ ബ്രാൻഡിന്റെ ഇമേജ് ചെറുതായൊന്നുമായിരിക്കില്ല ഉയരുക. നിലവിൽ ടോപ്പ് സെല്ലിംഗ് മോഡലുകളായി പഞ്ചും നെക്സോണും അരങ്ങ് തകർക്കുമ്പോൾ പോയമാസത്തെ വിൽപ്പനയിൽ മറ്റൊരു മോഡൽ കൂടി ഞെട്ടിച്ചിരിക്കുകയാണ്. മറ്റേതുമല്ല, ദേസി റേഞ്ച് റോവർ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഹാരിയർ എസ്‌യുവിയാണ് (Tata Harrier SUV) 2025 ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകളിൽ തന്റെ കരുത്തുകാട്ടിയത്.

പൊലീസ് മാമൻമാരുടെ പ്രിയപ്പെട്ട വണ്ടിക്ക് റെക്കോർഡ് വിൽപ്പന

തലക്കെട്ടിൽ നിന്ന് തന്നെ ഏത് വാഹനമാണെന്ന് പലർക്കും മനസിലായി കാണുമല്ലോ. അതേ മഹീന്ദ്രയുടെ ബൊലേറോ ഒക്ടോബർ മാസത്തിൽ റെക്കോർഡ് വിൽപ്പനയാണ് കരസ്ഥമാക്കിയിരിക്കുന്നത്. കാരണം മുഖം മിനുക്കി ബൊലേറോ അവതരിപ്പിച്ചത് മുതൽ വാഹനത്തിന് ആവശ്യക്കാർ കൂടിയിട്ടുണ്ട്. മുൻപുളള മാസങ്ങളിലൊക്കെ വിൽപ്പനയിൽ അൽപ്പം ഇടിവ് വന്നിരുന്നു, അതെല്ലാം കൂടെ ഒക്ടോബർ മാസത്തിൽ 14,433 യൂണിറ്റുകൾ വിറ്റ് ബ്രാൻഡ് നികത്തിയിട്ടുണ്ട്. ഉത്സവകാലത്തെ വിൽപ്പനയും നല്ല രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഇടയ്ക്കാണ് കേരളത്തിലെ സർക്കാർ മഹീന്ദ്രയുടെ പുതിയ നിരവധി വാഹനങ്ങൾ പൊലീസിന് വാങ്ങിയത്.

9 ദിവസത്തെ സർവീസ് ക്യാമ്പുമായി KIA

കിയ ഇന്ത്യ ദക്ഷിണേന്ത്യയിലുടനീളം 2025 നവംബർ 15 മുതൽ 23 വരെ ഓണർഷിപ്പ് സർവീസ് ക്യാമ്പ് ആരംഭിക്കുകയാണ്, വിൽപ്പനാനന്തര അനുഭവം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ഉപഭോക്തൃ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും കൂടി വേണ്ടിയാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ 122 കിയ അംഗീകൃത വർക്ക്‌ഷോപ്പുകളിലായാണ് 9 ദിവസത്തെ ഈ ക്യാമ്പ് നടത്തുന്നത്. വെറുതെ വിൽപ്പന മാത്രമല്ല അതിലുപരി വാഹനങ്ങളുടെ സർവീസിങ്ങിലും വലിയ ഉത്തരവാദിത്തവും ശ്രദ്ധയും കമ്പനി നൽകുന്നുണ്ട് എന്നതിൻ്റെ തെളിവ് കൂടിയാണല്ലോ ഇത്.

നഷ്‌ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാൻ സെൽറ്റോസ്

കാറുകളുടെ ലോകത്ത് സ്വന്തമായൊരു ശൈലിയും വ്യക്തിത്വവും സൃഷ്ടിച്ച ഒന്നാന്തരം ബ്രാൻഡാണ് കിയ. കൊറിയയിൽ നിന്നും വളർന്ന ഈ കമ്പനി വാഹന വിപണിയിൽ പുതുമയുള്ള ഡിസൈൻ ഭാഷകൊണ്ടും പ്രീമിയം ഫീച്ചറുകൾക്കൊണ്ടും വൻ ആരാധക പിന്തുണ നേടിയിട്ടുണ്ട്. സെൽറ്റോസ്, കാരെൻസ്, സോനെറ്റ് തുടങ്ങിയ മോഡലുകൾ ഇറക്കിക്കൊണ്ട് ഇന്ത്യൻ ജനതയുടെ മനസ്സിലും പ്രത്യേക സ്ഥാനം പിടിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇതിൽ പ്രധാനമായും മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിൻ്റെ വിപ്ലവം കൊണ്ടുവന്ന സെൽറ്റോസിനാണ് ആരാധകർ ഏറെയുള്ളത്. ഇപ്പോൾ അതേ സെൽറ്റോസിൻ്റെ പുതുമോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി.