വേഗതയും സ്പീഡ് ലിമിറ്റും വരെ ഇനി ഗൂഗിള്‍ മാപ്പില്‍
ഓട്ടോമൊബൈൽസ്
- 10 month, 15 days ago
ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ മാപ്പിംഗ് സേവനങ്ങളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്സ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള വഴികളും, സമീപത്തുള്ള പ്രധാന സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളും എളുപ്പത്തില്‍ കണ്ടെത്താന്‍ ഇത് ഹായിക്കുന്നു. ഡ്രൈവിംഗ്, ടൂവീലര്‍, പൊതുഗതാഗത സംവിധാനങ്ങള്‍, കാല്‍നട എന്നിവയടക്കമുള്ള യാത്രമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പാകത്തിന് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സൗകര്യം ആപ്പില്‍ ലഭ്യമാണ്. കൂടാതെ റിയല്‍-ടൈം ട്രാഫിക് അപ്ഡേറ്റുകള്, ഗതാഗതക്കുരുക്ക്, ഇടിഎ എന്നിവ നല്കുന്നതിനാല് യാത്രകള്‍ കൂടുതല്‍ സുഗമമാക്കുന്നു. സ്റ്റ്രീറ്റ് വ്യൂ, ഓഫ്ലൈന് മാപ്പുകള്‍, ബിസിനസ് ലിസ്റ്റിംഗുകള്‍, റിവ്യൂകള്‍ എന്നിവ പോലുള്ള ഏറെ ഉപകാരപ്രദമായ സവിശേഷതകളും ഗൂഗിള്‍ മാപ്സ് വാഗ്ദാനം ചെയ്യുന്നു.