പുതിയ ലംബോർഗിനിയിൽ കറങ്ങാനിറങ്ങി മുംബൈ ഇന്ത്യൻസ് നായകൻ
ഓട്ടോമൊബൈൽസ്
- 11 month, 27 days ago
ഇതിഹാസ താരമായ കപിൽ ദേവിന്റെ പിൻമുറക്കാരൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ക്രിക്കറ്ററാണ് ഹാർദിക് പാണ്ഡ്യ. ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായെങ്കിലും കപ്പുയർത്തുന്നതിൽ താരത്തിന്റെ പ്രകടനം നിർണായകമായിരുന്നുവെന്നതിൽ സംശയമൊന്നുമില്ല. പരിക്ക് കാരണം വരാനിരിക്കുന്ന ഓസട്രേലിയൻ പരമ്പര താരത്തിന് നഷ്‌ടമാവുമെന്നാണ് വിവരം. നിലവിൽ വിശ്രമത്തിലുള്ള ഹാർദിക് ഇപ്പോൾ പുത്തനൊരു ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. കോടികൾ വില വരുന്ന വാഹനത്തിൽ കറങ്ങാനിറങ്ങിയ ക്രിക്കറ്ററിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലുമാണ്.