6.29 ലക്ഷത്തിന്റെ എസ്യുവി മൈലേജ് ടെസ്റ്റിലും പാസ്
ഓട്ടോമൊബൈൽസ്
- 1 year, 1 month, 6 days ago
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ സബ് കോംപാക്ട് എസ്യുവി വിപണിയിലെ തങ്ങളുടെ ചാട്ടുളിയായ കൈഗര്‍ മുഖംമിനുക്കി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 6.29 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ റെനോ കൈഗര്‍ ഫെയ്സ്ലിഫ്റ്റ് പുറത്തിറങ്ങിയത്. അകത്തും പുറത്തും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും കാറിന് വെറും 14000 രൂപ മാത്രമാണ് ഇപ്പോള്‍ കൂടിയിരിക്കുന്നത്. ഇത്തവണ കമ്പനി കാറിന്റെ രൂപത്തിലും സവിശേഷതകളിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്, അതേസമയം എഞ്ചിന് ഓപ്ഷനുകള്‍ അതേപടി നിലനിര്‍ത്തി. ഇപ്പോള്‍ പുത്തന്‍ എസ്യുവിയുടെ ഇന്ധനക്ഷമത കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ആ വിവരങ്ങള്‍ നമുക്ക് വിശദമായി ചുവടെ വായിക്കാം.