വില 7 ലക്ഷത്തിൽ താഴെ, മിനി ഡസ്റ്ററുമായി റെനോ വരുന്നു!
ഓട്ടോമൊബൈൽസ്
- 1 year, 1 month, 11 days ago
ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ റെനോയുടെ ആയുധമാണ് കൈഗർ. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 3XO തുടങ്ങിയ വമ്പൻമാരോട് ഏറ്റുമുട്ടാൻ വലിയ കണക്കുകളൊന്നും പറയാനില്ലെങ്കിലും സാധാരണക്കാരുടെ വിശ്വസ്‌തനായി വിപണിയിലെത്തിയിട്ട് കാലംകുറച്ചായി. നിലവിൽ വിഭാഗത്തിലെ ആധുനികർക്ക് പിന്നിലാണ് സ്ഥാനമെങ്കിലും നില എങ്ങനെയും മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ. അതിന്റെ ഭാഗമായി കൈഗറിന് ഉടൻ തന്നെ ഫെയ്‌സ്‌ലിഫ്റ്റ് ബ്രാൻഡ് അവതരിപ്പിക്കും. 2021-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള സബ്-4 മീറ്റർ എസ്‌യുവിയുടെ ആദ്യത്തെ പ്രധാന നവീകരണമായിരിക്കുമിത്.