പെർഫോമൻസിൽ ഇവനോട് മുട്ടാൻ എതിരാളികളുടെ മുട്ടിടിക്കും
ഓട്ടോമൊബൈൽസ്
- 1 year, 6 month, 21 days ago
2025 ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ, സൈബർസ്റ്റർ ഇലക്ട്രിക് റോഡ്‌സ്റ്റർ പ്രദർശിപ്പിച്ചുകൊണ്ട് പ്രീമിയം വിഭാഗത്തിലേക്ക് തങ്ങളുടെ ഓഫറുകൾ വ്യാപിപ്പിക്കുകയും മെച്ചപ്പെടുത്തുന്നതിനുമുളള പദ്ധതിയാണ് എംജി മോട്ടോർ ഇന്ത്യ കാഴ്ച്ചവച്ചത്. ഈ ഒരു നീക്കം കൊണ്ട് കമ്പനിയുടെ ഉൽപ്പന്ന ശ്രേണി വികസിപ്പിക്കുക എന്ന ലക്ഷ്യം മാത്രമല്ല, തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി മറ്റൊരു ഉപഭോക്തൃ അനുഭവം നൽകുന്നതിന് വേണ്ടി തങ്ങളുടെ വിൽപ്പന ചാനലായ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴി ആണ് വാഹനം നിരത്തിലെത്തിക്കുന്നത്.