25.49 KM മൈലേജുള്ള ടൊയോട്ടയുടെ ഹൈബ്രിഡ് സെഡാന് പുത്തൻ മോഡൽ
ഓട്ടോമൊബൈൽസ്
- 1 year, 1 month, 14 days ago
ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ ഇഷ്‌ടമുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് ടൊയോട്ട. അങ്ങ് ജാപ്പനിൽ നിന്നും വന്ന് ആളുകളുടെ മനസ് കീഴടക്കാൻ ഒരുപാട് മോഡലുകളൊന്നും ബ്രാൻഡിന് ആവശ്യമായിരുന്നില്ല. ക്വാളിസ്, ഇന്നോവ, ഫോർച്യൂണർ, എത്തിയോസ് ലിവ, എത്തിയോസ് സെഡാൻ എന്നിങ്ങനെ ജനകീയരായ മോഡലുകൾ ടൊയോട്ടയുടെ നിരയിൽ ഏറെയുണ്ട്. അക്കൂട്ടത്തിലെ മറ്റൊരു പ്രധാനിയാണ് കാമ്രി. 2019 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള കാർ തരക്കേടില്ലാത്ത രീതിയിൽ പണമുണ്ടാക്കുന്നുണ്ട്. പ്രീമിയം വിഭാഗത്തിൽ ഇടംപിടിക്കുന്നതിനാൽ തന്നെ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ലക്ഷ്വറി ബ്രാൻഡുകളുടെ എൻട്രി ലെവൽ മോഡലുകളോടാണ് കാമ്രിയുടെ മത്സരം.