ജീവനക്കാർക്ക് പ്രീമിയം കാറുകൾ സമ്മാനിച്ച് സ്വർണക്കട മുതലാളി
ഓട്ടോമൊബൈൽസ്
- 1 year, 5 month, 29 days ago
ജോലി ഭാരം താങ്ങാനാവാതെ യുവാക്കൾ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ നാം ഇപ്പോൾ നിരന്തരം കേൾക്കാറുള്ളതാണ്. മനുഷ്യൻമാരെ റോബോട്ടുകളാക്കി പണിയെടുപ്പിച്ച് ലാഭം കൊയ്യുന്ന കോർപ്പറേറ്റ് കമ്പനികളുടെ (Corporate Companies) സ്വഭാവം ഇവിടെ പണിയെടുക്കുന്നവർക്ക് നന്നായി അറിയാം. അമിത ജോലി ഭാരം, വേതനമില്ലാത്ത ഓവർടൈം തുടങ്ങിയവയെല്ലാം ഇവിടങ്ങളിലെ സ്ഥിരം പണികൊടുക്കലാണ്. ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ കോർപ്പറേറ്റിൽ പണിയെടുക്കുന്നവർക്കാർക്കും ലഭിക്കില്ലെന്ന് പറഞ്ഞാൽ പലരും വിശ്വസിച്ചേക്കില്ല. തൊഴില്‍ സമ്മര്‍ദ്ദം എന്നത് പുതിയൊരു കാര്യമല്ലെങ്കിലും ആ കയത്തിൽ വീണവർക്ക് അത്രവേഗമൊന്നും തിരിച്ചുകയറാൻ സാധിക്കാറില്ലെന്നതാണ് സത്യം.