വില്‍പ്പന കൂട്ടണം, ആരും പയറ്റാത്ത തന്ത്രവുമായി ഓല
ഓട്ടോമൊബൈൽസ്
- 1 year, 6 month, 2 days ago
മാര്‍ക്കറ്റില്‍ പ്രവേശിച്ച് ചുരുങ്ങിയ നാളുകള്‍ കൊണ്ട് നേതൃസ്ഥാനം കൈയ്യടക്കിയവരായിരുന്നു ഓല ഇലക്ട്രിക്ക് (Ola Electric). എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓലയുടെ നില പരുങ്ങലിലാണ്. ബജാജ് ചേതക്കിന് മുന്നില്‍ ഒന്നാം സ്ഥാനം അടിയറവ് വെച്ചുവെന്ന് മാത്രമല്ല വിപണി വിഹിതവും കുറഞ്ഞു. 2025 മാര്‍ച്ചില്‍ 23,430 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ച് ബജാജിനും ടിവിഎസിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഓല. ഈ പശ്ചാത്തലത്തില്‍ വില്‍പ്പന ഉയര്‍ത്താനും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുമായി നിരവധി പുതിയ വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഓല പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.