പൊലീസുകാരന് സസ്പെൻഷൻഷൻ കിട്ടാനുണ്ടായ കാരണം അറിയണോ?

ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവര്‍ വളരെ കുറവാണ്. അധികം പേരും വിനോദത്തിനും മറ്റുമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ പ്രശസ്തി നേടാനും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുമായി അത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് ലഭിക്കുന്ന പണവും പ്രശസ്തിയും കാരണം നിരവധി പേര്‍ ഇപ്പോള്‍ ഇത് കരിയറാക്കി തന്നെ മുന്നോട്ട് പോകുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രസക്തരായി നിലനില്‍ക്കാന്‍ വൈറല്‍ ഉള്ളടക്കങ്ങള്‍ ആവശ്യമാണ്. ഇതിനായി വലിയ സാഹസങ്ങള്‍ കാണിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇവരില്‍ ഒരുപറ്റമാളുകള്‍ റോഡിലിറങ്ങിയാണ് അഭ്യാസങ്ങള്‍ കാണിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

AI കോഴ്സ് പഠിപ്പിച്ച് കാശ് വാരുന്ന ഐടി സ്കൂൾ മുതലാളി

ഭാവി ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കൈയിലാണല്ലോ. അപ്പോൾ ജോലിയും അതുമായി ബന്ധപ്പെട്ട് തന്നെയായിരിക്കും വരിക. അത് കൊണ്ട് തന്നെ ഇപ്പോൾ എഐ, മെഷീൻ ലേർണിങ്ങ് കോഴ്സുകൾ പഠിക്കാൻ കുട്ടികളുടെ വൻ തിരക്കാണ് എന്ന് വേണം പറയാൻ. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഐടി സ്കൂളാണ് ലുമിനാർ ടെക്നോലാബ്. അതിന്റെ സാരഥിയാണ് രാഹുൽ എം കുമാർ. ബിഗ് ഡാറ്റ, മെഷീൻ ലേണിംഗ്, AI, ഡാറ്റ സയൻസ്, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ്, പൈത്തൺ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ വൈദഗ്ദ്ധ്യം നേടിയ ലുമിനാർ, എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള പരിശീലനവും 100% പ്ലേസ്‌മെന്റ് പിന്തുണയും ഉറപ്പാക്കുന്നുണ്ട്. രാഹുൽ തൻ്റെ ഗാരേജിലേക്ക് പുതിയ അതിഥിയെ കൂടെ കൂട്ടിയിരിക്കുകയാണ്.

ആഡംബര എസ്‌യുവി വാങ്ങാൻ എത്തിയ പൃഥ്വിരാജിന്റെ കാമുകിയെ കണ്ടോ

ഏഴോളം ഭാഷകളില്‍ ഹിറ്റായി മാറിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കേരളത്തേക്കാൾ ഫാൻസ് മറ്റ് ഭാഷകളിലുണ്ടെങ്കിലും ഇവിടെയും മത്സരാർത്ഥികളുടെ പേരിൽ ആർമികളും ഫാൻസ് അസോസിയേഷനുമെല്ലാം സോഷ്യൽ മീഡിയയിൽ പൊങ്ങിവരാറുണ്ടല്ലോ. ഹിന്ദിയിൽ ഹിറ്റായ ബിഗ് ബോസ് ഒടിടി രണ്ടാം സീസണിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ആകാൻക്ഷ പുരി. ബിഗ് ബോസ് ഹൌസിൽ വെച്ച് സഹമത്സരാർഥിയുമായുള്ള നടിയുള്ള ലിപ് ലോക്കിംഗ് ചൂടൻ വിവാദമാവുകയും ചെയ്‌തിരുന്നു. ജാദ് ഹാദിദ്, ആകാൻക്ഷ പുരി എന്നിവരുടെ ചുംബന വീഡിയോ സോഷ്യൽ മീഡിയയിലും വലിയ ട്രെൻഡായിരുന്നു.

3.5 കൊല്ലം കൊണ്ട് 6.5 ലക്ഷം കിലോമീറ്റര്‍ ഓടി ഹ്യുണ്ടായി ഇവി

ഇന്ത്യയിലടക്കം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ബാറ്ററിയുടെ ആയുസ്സിനെ കുറിച്ചുള്ള ആളുകളുടെ പേടി അധികമൊന്നും മാറിയിട്ടില്ല. വാസ്തവത്തില്‍, ഇലക്ട്രിക് വാഹനത്തിന്റെയും ആകെ വിലയുടെ 60% വരെ ബാറ്ററിക്കാണ് മുടക്ക്. ഈ കാരണം കൊണ്ട് തന്നെ ബാറ്ററി തകരാറിലാകുമോ അല്ലെങ്കില്‍ ബാറ്ററിയുടെ വാറണ്ടി കഴിഞ്ഞാല്‍ പിന്നീട് വലിയ തുക മുടക്കേണ്ടി വരില്ലേ എന്നീ ചിന്തകള്‍ കാരണം പലരും ഇവികളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ പുതിയ തലമുറ ഇവികള്‍ക്ക് നൂതന ബാറ്ററി പായ്്ക്കുകളുമായാണ് വരുന്നത്. ദീര്‍ഘദൂരം ഓടിയിട്ടും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇവയുടെ രൂപകല്‍പ്പന.
Advertisement

315 കി.മീ. റേഞ്ചുള്ള കുഞ്ഞൻ ഇവിക്ക് 1.30 ലക്ഷത്തിന്റെ ഓഫർ

ഇന്ത്യയിലെ സാധാരണക്കാർക്കായി ഇലക്‌ട്രിക് വാഹനങ്ങൾ നിർമിക്കുന്നവരാണ് ടാറ്റ മോട്ടോർസ്. ഇവി രംഗത്തെ അതികായകൻമാരായി വിലസുന്ന കമ്പനിയുടെ നിരയിൽ ഇന്ന് അഞ്ചോളം മോഡലുകളാണുള്ളത്. ടിയാഗോ ഇവി, ടിഗോർ ഇവി, പഞ്ച് ഇവി, നെക്സോൺ ഇവി, കർവ് ഇവി എന്നീ വണ്ടികളെല്ലാം ജനഹൃദയങ്ങൾ കീഴടക്കി അതിവേഗം മുന്നേറുകയാണ്. ഇതിനിടയിൽ എംജി മോട്ടോർസിൽ നിന്നും ശക്തമായ മത്സരം നേരിടുന്നുണ്ടെന്നത് ടാറ്റയ്ക്ക് ചെറിയൊരു ക്ഷീണമാണ്. എന്നാൽ ഇതിനെ മറികടക്കാനായി അടിപൊളി ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ. ഈ വിലക്കുറവ് കേട്ടാൽ ഷോറൂമുകൾ എത്രയും വേഗം കാലിയാവുമെന്ന് ഉറപ്പാണ്.

നിഖിൽ-ലെന ദമ്പതികൾ സ്വന്തമാക്കിയത് 35 ലക്ഷത്തിൻ്റെ ഇവി

യുട്യൂബ് തുറന്നാൽ ഇൻഫ്ലുവൻസർമാരെ തട്ടിയിട്ടും മുട്ടിയിട്ടും നടക്കാൻ പറ്റാത്ത അവസ്ഥയാണ്. വീഡിയോ ചെയ്യുമ്പോൾ കണ്ടൻ്റ് ആണ് മുഖ്യം. അതിൽ നല്ല നിലവാരം പുലർത്തുന്നവർ ഇന്നും മുന്നിൽ തന്നെ ഉണ്ട്. അതിൽ പ്രധാനപ്പെട്ട യുട്യൂബേഴ്സാണ് നിഖിൽ-ലെന ദമ്പതികൾ. കുഞ്ഞിപ്പുഴു എന്ന അവരുടെ ചാനലുകളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോ തമാശയ്ക്കൊപ്പം ആളുകളെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. ചെറിയ ചെറിയ വീഡിയോകളിൽ നിന്ന് വളർന്ന് ഇപ്പോൾ ഏതൊരു വീഡിയോയ്ക്കും 1 മില്യൺ വ്യൂ ഉറപ്പാണ് എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. തങ്ങളുടെ യാത്രകളിൽ കൂട്ടായി ഫോർഡ് എക്കോസ്പോട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവർ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയെ കൂടെ കുട്ടിയിരിക്കുകയാണ്.

വീണ്ടും ഒന്നാം സ്ഥാനം കൈയ്യടക്കി ഈ ഇലക്ട്രിക് സ്‌കൂട്ടര്‍

2025 സാമ്പത്തിക വര്‍ഷം അതിഗംഭീരമായി അവസാനിപ്പിച്ച ബ്രാന്‍ഡുകളില്‍ ഒന്നാണ് ബജാജ് ചേതക്. ഇലക്ട്രിക് ടൂവീലര്‍ സെഗ്മെന്റ് ലീഡര്‍ഷിപ്പ് സ്ഥാനത്തേക്ക് ഉയര്‍ന്ന് ചേതക്ക് പോയ മാസം റെക്കോഡ് വില്‍പ്പനയാണ് നേടയത്. 2025 മാര്‍ച്ചില്‍ മൊത്തം 34,863 യൂണിറ്റുകള്‍ വിറ്റഴിച്ച് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ മാസം എല്ലാ ദിവസവും 1,124 പുതിയ ഉപഭോക്താക്കള്‍ ചേതക്ക് വാങ്ങാനായി ബജാജ് ഷോറൂമില്‍ എത്തി. 2025 സാമ്പത്തിക വര്‍ഷം മൊത്തം 2,30,761 യൂണിറ്റ് വില്‍പ്പനയുമായി റെക്കോഡ് നേട്ടവും ബജാജ് സ്വന്തമാക്കി.

6.14 ലക്ഷത്തിന്റെ എസ്‌യുവിക്ക് 65,000 രൂപ വിലക്കുറച്ച് നിസാൻ

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനാവുന്ന ഏറ്റവും നല്ല മോഡലുകളിൽ ഒന്നാണ് നിസാൻ മാഗ്നൈറ്റ്. ഒരു കമ്പനിയെ ഒറ്റയ്ക്ക് ചുമലിലേറ്റുന്ന വാഹനം വന്നകാലം മുതൽ ഇന്നുവരെ ഇന്ത്യക്കാരുടെ പ്രിയങ്കരനാണ്. ഹാച്ച്ബാക്കിന്റെ വിലയിൽ ഇത്രയും നല്ലൊരു സ്പോർട് യൂട്ടിലിറ്റി വാഹനം പുറത്തിറക്കാനാവുമെന്ന് മറ്റ് കമ്പനികളേയും നിസാൻ പഠിപ്പിച്ചു. ഇറങ്ങിയപ്പോൾ വില 4.99 ലക്ഷം മാത്രമായിരുന്നെങ്കിലും വിപണിയിലെത്തി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ മാഗ്നൈറ്റിന്റെ പ്രാരംഭ വില 6.14 ലക്ഷം രൂപയായി മാറിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോഴും സെഗ്മെന്റിലെ മറ്റ് മോഡലുകളേക്കാൾ നല്ല വിലക്കുറവിൽ തന്നെ മാഗ്നൈറ്റ് സ്വന്തമാക്കാനാവും.

''വേഗം ചാടിക്കോളീൻ... ആ കാണുന്നതാണ് ദുബായ്''!

ഗൾഫിൽ പോയി കാശുകാരനായി തിരിച്ചുവരുന്നത് സ്വപ്നം കാണാത്ത ഒരു ചെറുപ്പകാരനും കാണാതിരിക്കില്ല. പഠിത്തം കഴിഞ്ഞാൽ ഒരു ജോലി കിട്ടിയില്ലെങ്കിൽ പിന്നെ ചങ്കിൽ ഒരു വല്ലാത്ത ഭാരമാണ്. അപ്പോഴായിരിക്കും ഒരു മാലാഖയെ പോലെ നിനക്ക് ഗൾഫിൽ പോയാ മതിയോ എന്ന എതെങ്കിലും ബന്ധുവിൻ്റെയോ സുഹൃത്തിൻ്റെയോ ചോദ്യം കേൾക്കുന്നത്. അങ്ങനെ ഗൾഫിലേക്ക് വിമാനം കയറാൻ നിൽക്കുമ്പോൾ അത് വരെ നാട്ടിൽ ചിലവഴിച്ച നേരങ്ങളൊക്കെ മനസിലൂടെ മിന്നിമായും. ഭാവി കെട്ടിപ്പടുക്കാൻ വിമാനം കയറുന്ന എത്രയോ ചെറുപ്പക്കാർ. പറഞ്ഞ് നമ്മൾ വിഷയത്തിൽ തെന്നിമാറിയോ. അപ്പോൾ പറയാൻ വന്നത് എന്താണെന്ന് വച്ചാൽ ഇനി നിങ്ങൾ ഗൾഫിലേക്ക് പോകുന്നത് ട്രെയിനിലായിരിക്കും. അതും അണ്ടർവാട്ടർ ട്രെയിനിൽ.

ഈ മാരുതി കാറുകള്‍ക്ക് ഇനി പൊള്ളുന്ന വില!

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ചില ജനപ്രിയ മോഡലുകള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചു. 62000 രൂപ വരെയാണ് ഇനി മുതല്‍ മാരുതി കാറുകള്‍ക്ക് അധികം മുടക്കേണ്ട വരിക. 2025 ഏപ്രില്‍ എട്ട് മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. 'വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍, പ്രവര്‍ത്തന ചെലവുകള്‍, ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ കാരണം 2025 ഏപ്രില്‍ 8 മുതല്‍ കാര്‍ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ചെലവുകള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനും ആഘാതം കുറയ്ക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും, വര്‍ദ്ധിച്ച ചിലവുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുന്നു' മാരുതി വ്യക്തമാക്കി.

ആ മാരുതി കാറിന്റെ യാത്ര അവസാനിച്ചു!

മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന മിഡ്‌സൈസ് സെഡാനായ സിയാസിന്റെ യാത്ര അവസാനിച്ചു. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നീ അതികായന്‍മാരെ നേരിടാനായി മാരുതി സുസുക്കി 2014-ല്‍ അവതരിപ്പിച്ച സിയാസ് കയറ്റിറക്കങ്ങള്‍ കണ്ട ഒരു പതിറ്റാണ്ടിന് ശേഷമാണ് വിട പറയുന്നത്. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ഈ കാര്‍ ഏപ്രിലില്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ മാരുതി സുസുക്കിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസറായ പാര്‍ത്ഥോ ബാനര്‍ജി ഇക്കാര്യം സ്ഥിരീകരിച്ചു.

പണക്കാരെ സങ്കടത്തിലാഴ്ത്തി മെർസിഡീസ് ബെൻസ്

മെർസിഡീസ് ബെൻസ് എന്ന് കേൾക്കുമ്പോൾ തന്നെ സി ക്ലാസ് വേരിയൻ്റാണ് എല്ലാവരുടേയു മനസിലേക്ക് വരുന്നത്. സി ക്ലാസിനെ സംബന്ധിച്ചിടത്തോളം ബ്രാൻഡിൻ്റെ ഒരു എൻട്രി ലെവൽ എന്ന് പറയാൻ പറ്റില്ല പക്ഷേ എല്ലാവർക്കും വാങ്ങണമെന്ന് ആഗ്രഹമുള്ള താങ്ങാനാവുന്ന വിലയിൽ വാങ്ങാൻ പറ്റുന്ന വേരിയൻ്റ് എന്ന് വേണമെങ്കിൽ പറയാം അല്ലേ. എന്നാൽ ബെൻസ് ആരാധകരെ കണ്ണീരിലാഴ്ത്തുന്ന ഒരു തീരുമാനം എടുത്തിരിക്കുകയാണ്. അത് മറ്റൊന്നുമല്ല മെർസിഡീസ് ബെൻസിൻ്റെ സി ക്ലാസ് വേരിയൻ്റുകളിൽ നിന്ന് രണ്ട് മോഡലുകളെ നീക്കി ലൈനപ്പ് പുതുക്കിയിരിക്കുകയാണ്. ചുരുക്കത്തിൽ ബെൻസ് സി ക്ലാസിൻ്റെ C200, C220d മോഡലുകൾ ഇനി ഉണ്ടാവില്ല.
Advertisement

നാഷണൽ ക്രഷായ ശ്രീലീലയെ അടിച്ചെടുത്ത സുന്ദരൻ

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നാണ് ടൊയോട്ട ഫോർച്യൂണർ (Toyota Fortuner SUV). ഏത് തലമുറയിലെ ആളുകളെ എടുത്താലും ഹേറ്റേഴ്‌സില്ലാത്ത എസ്‌യുവിയായിട്ടാണ് ഫോർച്യൂണർ അറിയപ്പെടാറ്. രാഷ്ട്രീയക്കാർ മുതൽ സിനിമ താരങ്ങൾ വരെയുള്ളവർ പോലും ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഏത് കുന്നും മലയും വേണമെങ്കിലും കയറാൻ ശേഷിയുള്ള ഈ വലിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ഏറ്റവും ഫാൻസുള്ള സ്ഥലമാണ് കേരളം. അങ്ങ് ഡൽഹിയിൽ (Delhi) നിന്നും യുപിയിൽ (UP) നിന്നുമെല്ലാം ചറപറ ഇറങ്ങുന്ന വാഹനം വേറെയൊന്നുണ്ടോയെന്ന് വരെ സംശയമാണ്.

പാവങ്ങളുടെ ആഡംബര എസ്‌യുവി 2 മാസത്തിൽ വാങ്ങിയവരുടെ എണ്ണം കണ്ട

ഇന്ത്യൻ വിപണിക്കായി കാറുകൾ ഒരുക്കുന്നതിൽ പ്രത്യേകം കഴിവുള്ളവരാണ് ഹ്യുണ്ടായിയുടെ കസിൻ ബ്രാൻഡായ കിയ. അങ്ങ് ദക്ഷിണ കൊറിയയിൽ നിന്നുമെത്തി രാജ്യത്ത് അതിവേഗം വേരോട്ടം നടത്താനായ ബ്രാൻഡ് ജനപ്രിയ മോഡലുകളാൽ സമ്പന്നമാണ്. സെൽറ്റോസ്, സോനെറ്റ്, കാരെൻസ് എന്നിവരെല്ലാം വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ്. ഇതിനിടയിൽ പുത്തനൊരു സ്പോർട് യൂട്ടിലിറ്റി വാഹനവുമായി എത്തി ഞെട്ടിക്കാനും കമ്പനിക്കായി. മറ്റേതുമല്ല പുതിയ സിറോസ് എസ്‌യുവിയുടെ (Kia Syros SUV) കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. കുറഞ്ഞ വിലയും ഒരുപാട് സൗകര്യങ്ങളുമായി എത്തിയ മോഡലിനെ ആളുകൾ വരവേറ്റുകഴിഞ്ഞു.

വാഹനപ്രേമിയായ ഗതാഗതമന്ത്രി ഇവിയെകുറിച്ച് പറഞ്ഞതറിഞ്ഞോ

ഇലക്ട്രിക് വാഹന വിപണി ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണെങ്കിലും ബാറ്ററിയുടെ വിലയുടെ കാര്യത്തിൽ എല്ലാവരും ആശങ്കാകുലരാണ്. ലിഥിയം ബാറ്ററിയുടെ വില കുറയ്ക്കാൻ സാധിച്ചാൽ അത് ഇവിയുടെ വിൽപ്പനയിൽ വലിയൊരു മുന്നേറ്റമായിരിക്കുമെന്നാണ് മന്ത്രി നിതിൻ ഗഡ്കരിയുടെ അഭിപ്രായം. കാരണം ബാറ്ററിയുടെ വില കുറയുന്നതോടെ വാഹനത്തിൻ്റെ വിലയും കുറയും. വായു മലിനീകരണം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും അത് ഏതു വിധേയനും രാജ്യത്ത് നിന്ന് തുടച്ചു നീക്കുക എന്നതാണ് സർക്കാരിൻ്റെ ഇപ്പോഴത്തെ നയം എന്നുമാണ് നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടത്.അതിന് ഇലക്ട്രിക് വാഹനങ്ങളുടെ വർധനവ് സഹായിക്കും. വാഹനത്തിൻ്റെ വില കുറഞ്ഞാൽ അളുകൾ ഐസിഇ എഞ്ചിനിൽ നിന്ന് ഇലക്ട്രിക്കിലേക്ക് തിരിയുമെന്നാണ് കേന്ദ്രത്തിൻ്റെ പ്രതീക്ഷ.

എസ്‌യുവിയിലേക്ക് അടിപ്പൻ മാറ്റങ്ങളുമായി കമ്പനി; വിലയും പഴയത്

പണ്ടൊരു 7-സീറ്റർ വാഹനം വാങ്ങുക എന്നത് വലിയൊരു കടമ്പയായിരുന്നു. കാരണം തെരഞ്ഞെടുക്കാൻ അധികം മോഡലുകളൊന്നുമില്ലായിരുന്നു എന്നതാണ് സത്യം. ഒരു ടൊയോട്ട ഇന്നോവ (Toyota Innova) അല്ലെങ്കിൽ ഷെവർലെ ടവേര (Chevrolet Tavera), മഹീന്ദ്ര സൈലോ (Mahindra Xylo), സ്കോർപിയോ എന്നിവയായിരുന്നു ഒരിടയ്ക്ക് ഇന്ത്യൻ നിരത്തുകൾ ഭരിച്ചിരുന്നത്. പിന്നീട് എർട്ടിഗ വന്ന് കളംനിറയുകയും ചെയ്‌തു. കൊവിഡ് മഹാമാരിക്ക് ശേഷം പലരും മൂന്നുവരി വാഹനങ്ങൾ അന്വേഷിച്ച് എത്തിയതോടെ ധാരാളം മോഡലുകൾ വിപണിയിലെത്തുകയുണ്ടായി. ഇപ്പോൾ 7 സീറ്റർ മോഡലുകളില്ലാത്ത ബ്രാൻഡ് ഇല്ലെന്ന സ്ഥിതിയാണുള്ളത്.

ടിവി അങ്ങോട്ട് മാറ്റി വെച്ചോ, സിനിമ ഇനി കാറില്‍ കാണാം!

ഇന്നത്തെ കാറുകളില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു സംഗതിയായി മാറിയിരിക്കുകയാണ് ടച്ച് സ്‌ക്രീനുകള്‍. കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു സവിശേഷതയായി ഉയര്‍ത്തിക്കാണിക്കുന്നു. എന്റര്‍ടെയിന്‍മെന്റ് ഇന്റര്‍ഫെയ്‌സ് എന്നതിലുപരി മാപ്പ്, വാഹന വിവരങ്ങള്‍, ക്ലൈമറ്റ് കണ്‍ട്രോളുകള്‍ എന്നിവയടക്കം ചില സുപ്രധാന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. വിവിധ ഫീച്ചറുകള്‍ ഒരിടത്ത് സംയോജിക്കുന്നതിനാല്‍ ഇത് ഏറെ സൗകര്യപ്രദമാണ്. ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ ഡാഷ്്ബോര്‍ഡിലെ ടച്ച്സ്‌ക്രീനിന്റെ വലുപ്പത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നു. നിരവധി ആഫ്റ്റര്‍ മാര്‍ക്കറ്റ് ഓപ്ഷനുകള്‍ ലഭ്യമാണെങ്കിലും ഫാക്ടറി ഫിറ്റഡ് ഡിസൈന്‍ ആണ്് ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായി കാണപ്പെടുന്നത്.

ജയസൂര്യ മകന് നൽകിയത് കിടിലൻ അഡ്വഞ്ചർ ടൂറർ ബൈക്ക്

മലയാള സിനിമയിൽ യാതൊരു ആമുഖവും വേണ്ടാത്ത ഒരു നടനാണ് ജയസൂര്യ. ചെയ്തുവച്ച സിനിമകൾ തന്നെ ധാരാളം. അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം. ആട്, ആട് 2 എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടൻ ഒരുവാഹനപ്രേമി കൂടിയാണ്. ഇനി ജയസൂര്യയുടെ വരാനിരിക്കുന്ന കത്തനാർ എന്ന ചിത്രം ഒരു ഫാൻ്റസി ത്രില്ലറാണ്. താരജാഡ ഒട്ടും ഇല്ലാത്ത ജയസൂര്യ എപ്പോഴും സമൂഹനന്മയ്ക്ക് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോൾ വൈറലായിരിക്കുന്നത് അദ്ദേഹത്തിൻ്റെ മകൻ അദ്വൈതാണ്. മകന് ഒരു അഡ്വഞ്ചർ ടൂറർ ബൈക്ക് വാങ്ങി നൽകിയിരിക്കുകയാണ് താരം.

165 KM റേഞ്ചുള്ള ഹീറോ ഇലക്‌ട്രിക് സ്‌കൂട്ടറിന് അന്യായ ഓഫർ

ഓല, ഏഥർ പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾക്കൊപ്പം രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളും ഇന്ന് ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ തിമിർത്താടുകയാണ്. ആക്‌ടിവ ഇവിയുമായി (Honda Activa EV) ഒടുവിൽ രംഗപ്രവേശം ചെയ്‌തത് ഹോണ്ടയാണെങ്കിൽ ഇവർക്കും മുമ്പേ പൾസറിഞ്ഞ് കളത്തിലേക്ക് എത്തിയവരാണ് ഹീറോ മോട്ടോകോർപ് (Hero Motocrop). ഇവികൾക്കായി പ്രത്യേകം വിഡ എന്നൊരു ബ്രാൻഡിന് തന്നെ കമ്പനി രൂപംകൊടുക്കുകയുണ്ടായി. ഇതിന് കീഴിലിറങ്ങിയ V1, V2 ഇലക്ട്രിക് സ്കൂട്ടറുകൾ ആവശ്യത്തിന് കച്ചോടം പിടിക്കുന്നുമുണ്ട്. അടുത്തിടെയാണ് V2 നിരയെ ഹീറോ വിപണിയിൽ അവതരിപ്പിക്കുന്നത്.

കെടിഎമ്മിലെത്തിയ ബെസ്റ്റിക്ക് നടി കൊടുത്തത് എന്താകും?

സെലിബ്രിറ്റികളുടെ വിവാഹം പോലെ തന്നെ വിവാഹമോചനവും വലിയ വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. ഇന്ത്യയില്‍ വിവാഹമോചന കേസുകള്‍ വളരെ അപൂര്‍വമായിരുന്നുവെങ്കിലും അടുത്തിടെയായി ഇത്തരം കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പ്രത്യേകിച്ചും സിനിമാ താരങ്ങള്‍ക്കും കായിക താരങ്ങളുടെയും ദാമ്പത്യജീവിതത്തിന്റെ കാര്യമാകുമ്പോള്‍ അത് വാര്‍ത്തയാകുകയും ചെയ്യുന്നു. സമീപകാലത്ത് കോളിളക്കം സൃഷ്ടിച്ച ഒരു ഡിവേഴ്‌സ് കേസ് ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യൂസ്‌വേന്ദ്ര ചഹല്‍-ധനശ്രീ വര്‍മ ദമ്പതികളുടേത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഇരുവരും വേര്‍പിരിയാന്‍ പോകുകയാണെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ജീവനാംശവുമെല്ലാം വലിയ ചര്‍ച്ചയായി.
Advertisement

ബോളിവുഡിൻ്റെ ഹീ-മാൻ വരുന്നത് കണ്ടോ; ഭാര്യ ബിജെപി എംപി

റേഞ്ച് റോവർ ലൈനപ്പിലെ രാജാവാണ് ഓട്ടോബയോഗ്രഫി. സിനിമ താരങ്ങളുടെ പ്രിയപ്പെട്ട വാഹനമാകാനുളള എല്ലാ അവകാശവും അതിനുണ്ട് എന്ന് ഫീച്ചറുകളും വാഹനത്തിൻ്റെ പെർഫോമൻസ് കണക്കുകളും അറിയുമ്പോൾ മനസിലാകും. സെലിബ്രിറ്റികൾക്ക് മാത്രമല്ല കേട്ടോ ബിസിനസുകാർക്കും ഇവൻ്റെ മുകളിൽ ഒരു കണ്ണുണ്ട്. ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം. ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്.

മഹീന്ദ്രയെയും ടാറ്റയെയും പിന്തള്ളി രണ്ടാമനായി ഹ്യുണ്ടായി

മാരുതി സുസുക്കിക്ക് പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി ഹ്യുണ്ടായി കുതിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിരുന്നു. എന്നാൽ ടാറ്റയും മഹീന്ദ്രയും ഒന്നിനൊന്നിന് മെച്ചപ്പെട്ട മോഡലുകളുമായി കളംനിറഞ്ഞതോടെ ഹ്യുണ്ടായിയുടെ നില പതുങ്ങലിലായിരുന്നു. ഇടയ്ക്കൊന്ന് ടാറ്റ കയറിപ്പോയെങ്കിലും അധികം വൈകാതെ രണ്ടാം സ്ഥാനം തിരികെ പിടിക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നാലെ മഹീന്ദ്ര ഓടിക്കയറിയതോടെ ഹ്യുണ്ടായി ഇനി തിരിച്ചുവരാൻ സാധിക്കില്ലെന്ന് പലരും വിധിയെഴുതുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ 2024 സാമ്പത്തിക വർഷത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടതോടെ ഹ്യുണ്ടായിയുടെ പവർ എല്ലാവർക്കും മനസിലായിട്ടുണ്ടാവും.

മകന് 1.88 കോടിയുടെ ബെന്‍സ് വാങ്ങിക്കൊടുത്ത് പിതാവ്

കോവിഡിന് ശേഷം ജനങ്ങളുടെ മൊത്തത്തിലുള്ള ജീവിത രീതികളില്‍ മാറ്റം വന്നിട്ടുണ്ട്. ഒരു ജോലി മാത്രം വെച്ച് ജീവിച്ച് പോകാന്‍ കഴിയില്ലെന്നും അധിക വരുമാനമോ അല്ലെങ്കില്‍ നിക്ഷേപങ്ങളോ ഇല്ലെങ്കില്‍ പരിപാടി മുന്നോട്ട് കൊണ്ടുപോകല്‍ പ്രയാസമാകുമെന്നുമുള്ള തിരിച്ചറിവിലാണ് പുതിയ തലമുറ. സ്‌റ്റോക്ക് മാര്‍ക്കറ്റും ട്രേഡിംഗുമെല്ലാം പണ്ടുകാലത്തേ ഉണ്ടെങ്കിലും ഒരു നാലഞ്ച് കൊല്ലം മുമ്പാണ് ഇന്നത്തെ യൂത്ത് ഇക്കാര്യം ഗൗരവത്തിലെടുക്കാന്‍ തുടങ്ങിയത്. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് പണം സമ്പാദിച്ചവരുടെ സക്‌സസ് സ്‌റ്റോറികള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാന്‍ തുടങ്ങിയതോടെ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് കാലെടുത്ത് വെക്കാന്‍ തുടങ്ങി.

യൂട്യൂബർ വാങ്ങിയ ഇന്ത്യൻ ടെസ്‌ല കണ്ടോ,വീഡിയോ വൈറൽ

ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ രാജാക്കൻമാരിയിരിക്കുന്നത് ഇന്ത്യൻ ടെസ്‌ലകൾ എന്നറിയപ്പെടുന്ന മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളാണ്. പ്രത്യേകിച്ച് സെലിബ്രിറ്റികൾ പോലും തെരഞ്ഞെടുക്കുന്ന മോഡലായി മാറിയിരിക്കുകയാണ് മഹീന്ദ്ര XEV 9E എന്ന കാളക്കുറ്റനെ. ഓട്ടോമോട്ടീവ് വ്ലോഗർമാർക്കിയടിലെ പ്രമുഖനാണ് അനുരാഗ് ദോബലും മഹീന്ദ്രയുടെ പുതിയ ഇവി സ്വന്തമാക്കിയിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് സോഷ്യ മീഡിയയിലൂടെ ഡെലിവറി വീഡിയോ പങ്കുവച്ചത്. മഹീന്ദ്രയിൽ നിന്നുള്ള ഏറ്റവും ഫീച്ചറുകളുള്ളതും സാങ്കേതികമായി പുരോഗമിച്ചതുമായ ഇലക്ട്രിക് എസ്‌യുവിയായാണ് XEV 9e ഇവിയെ വിശേഷിപ്പിക്കുന്നത് തന്നെ.

ടൊയോട്ട വില്‍പ്പനയില്‍ ആദ്യമായി ആ മാജിക്‌ നമ്പര്‍ പിന്നിട്ടു

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കമ്പനിയാണ് ടൊയോട്ട. മാരുതി സുസുക്കിയുമായി ചങ്ങാത്തം കൂടിയ ശേഷം ടൊയോട്ടയില്‍ നിന്ന് വരുന്നതെല്ലാം നല്ല വാര്‍ത്തകളാണ്. 2024 സാമ്പത്തിക വര്‍ഷം അവസാനിച്ചതോടെ ടൊയോട്ടയുടെ വില്‍പ്പന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ നിന്ന് വന്‍ നേട്ടമാണ് കൊയ്തത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ തുടങ്ങിയ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ നന്നായി വിറ്റഴിക്കപ്പെടുന്നു. 2025 മാര്‍ച്ചിലെയും 2024-2025 സാമ്പത്തിക വര്‍ഷത്തിലെയും ടൊയോട്ടയുടെ വില്‍പ്പന കണക്കുകള്‍ വിശദമായി നോക്കാം.