79% വളർച്ചയുമായി എതിരാളികളെ ഞെട്ടിച്ച് ബജാജ് ചേതക്
ഓട്ടോമൊബൈൽസ്
- 3 hr, 8 min ago
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ വിപണി വിഹിതം ശക്തമാക്കിക്കൊണ്ട് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ മികച്ച വില്‍പ്പന വളര്‍ച്ച കൈവരിച്ച് മുന്നേറുന്നു. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഓട്ടോ പണ്ഡിറ്റ്‌സ് (Auto Punditz) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026 ഏപ്രില്‍ മാസത്തില്‍ മാത്രം ആകെ 34,304 യൂണിറ്റ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ബജാജ് ഓട്ടോ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. 2025 കലണ്ടര്‍ വര്‍ഷം ഇതേ കാലയളവില്‍ അതായത് 2025 ഏപ്രിലില്‍ കമ്പനി ആകെ 19,216 യൂണിറ്റ് ചേതക് സ്‌കൂട്ടറുകള്‍ മാത്രമാണ് വിറ്റത്.