ഗ്രാന്‍ഡ് വിറ്റാര Vs വിക്ടോറിസ്: വേരിയന്റ് തിരിച്ചുള്ള വില
ഓട്ടോമൊബൈൽസ്
- 11 month, 30 days ago
ഇവിറ്റാര ഇലക്ട്രിക് എസ്യുവിക്കൊപ്പം മാരുതി സുസുക്കി ഈ വര്‍ഷം മറ്റൊരു എസ്യുവി പുറത്തിറക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ അത് ഗ്രാന്‍ഡ് വിറ്റാരയുടെ 7-സീറ്റര്‍ പതിപ്പായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ കമ്പനി നടത്തിയ പഠനങ്ങളില്‍ നിന്ന് 7-സീറ്റര്‍ എസ്യുവിയേക്കാള്‍ 5-സീറ്റര്‍ മോഡലിനാണ് വിപണി സാധ്യതയെന്ന തിരിച്ചറിവിലാണ് വിക്ടോറിസ് പിറവിയെടുത്തത്. ചുരുക്കിപ്പറഞ്ഞാല്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് എന്നിവക്കൊപ്പം ഗ്രാന്‍ഡ് വിറ്റാരയ്ക്കും നേരിട്ടുള്ള എതിരാളിയായാണ് വിക്ടോറിസ് വിപണിയില്‍ എത്തിയത്. ഇത് ഉപഭോക്താക്കള്‍ക്ക് മിഡ്സൈസ് എസ്യുവി വിഭാഗത്തില്‍ രണ്ട് ശക്തമായ മാരുതി ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരം നല്കുന്നു.