ഫ്രോങ്ക്‌സിനേയും ബ്രെസയെയും ഒതുക്കി സെഗ്മെന്റ് തൂക്കി ടാറ്റ
ഓട്ടോമൊബൈൽസ്
- 1 year, 1 day ago
സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ട്രെൻഡിംഗായതോടെ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന വിഭാഗങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കോംപാക്‌ട് എസ്‌യുവികളുടേത്. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോർസ്, കിയ അങ്ങനെ രാജ്യം കണ്ട എല്ലാ പ്രമുഖ ബ്രാൻഡുകളും സാന്നിധ്യമറിയിച്ചിരിക്കുന്ന സെഗ്മെന്റിൽ ഒന്നാന്തരം മത്സരമാണ് നടക്കുന്നത്. ഇവിടുത്തെ രാജാവായി ഏറെക്കാലം മാരുതി ബ്രെസ അരങ്ങുവാണിരുന്നെങ്കിൽ പിന്നീട് സേഫ്റ്റിയും ഫീച്ചറുകളും ഡീസൽ എഞ്ചിനുമെല്ലാമായി കിരീടം കുറേക്കാലം ടാറ്റ നെക്സോണിനൊപ്പമായിരുന്നു. ഇടയ്ക്ക് പ്രതാപം നഷ്‌ടപ്പെട്ടന്ന് പലരും പറഞ്ഞുനടന്നുവെങ്കിലും പതിനായിരക്കണക്കിന് യൂണിറ്റുകൾ ഓരോമാസവും വിറ്റഴിക്കാൻ കമ്പനിക്കാവുന്നുണ്ടായിരുന്നു.