പോക്കറ്റ് ഫ്രീയാക്കുന്ന രണ്ട് മോഡേണ്‍ ഫീച്ചറുകള്‍!
ഓട്ടോമൊബൈൽസ്
- 1 year, 16 days ago
വര്‍ഷങ്ങള്‍ കൊണ്ട് മോഡേണ്‍ കാറുകളില്‍ അവിഭാജ്യ ഘടകങ്ങളായി ഉണ്ടായിരുന്ന പല കാര്യങ്ങളും അപ്രത്യക്ഷമായി പകരം പുതിയവ സ്ഥാനം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാറുകളില്‍ ലഭ്യമായ സവിശേഷതകളാണ് കീലെസ് എന്‍ട്രിയും പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടും. കീലെസ് എന്‍ട്രി വഴി താക്കോല്‍ ഇട്ട് ഡോര്‍ തുറക്കുന്നതിനുപകരം ഡിജിറ്റല്‍ കീയിലൂടെ എളുപ്പത്തില്‍ കാറിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയും. അതേസമയം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് ഫീച്ചര്‍ വന്നതോടെ എഞ്ചിനും കാറും സ്റ്റാര്‍ട്ട് ചെയ്യാനും ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി എന്നായി. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഈ രണ്ട് ഫീച്ചറുകളും നല്കുന്ന കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.