റെനോ കാറുടമകൾക്ക് ധൈര്യമായി എഥനോൾ നിറയ്ക്കാമെന്ന് കമ്പനി
ഓട്ടോമൊബൈൽസ്
- 1 year, 18 days ago
രാജ്യത്ത് ഇപ്പോൾ എഥനോൾ ഇന്ധന വിഷയം കത്തി നിൽക്കുകയാണല്ലോ. സോഷ്യൽ മീഡിയയിലൂടെ എഥനോളിനെതിരെ നിരവധി പ്രക്ഷോഭങ്ങളും നെഗറ്റീവ് പബ്ലിസിറ്റികളും പരക്കുന്നുണ്ട്. എന്നാൽ എന്താണ് ഇതിൻ്റെ സത്യാവസ്ഥ. ശരിക്കും വാഹനങ്ങളിൽ എഥനോൾ നിറച്ചാൽ വാനത്തിന് ദോഷമാണോ. റെനോ വാഹനയുടമകൾക്കായി ബ്രാൻഡ് ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്. അത് എന്താണെന്ന് അല്ലേ. നിങ്ങൾ റെനോ വാഹനം ഉപയോഗിക്കുന്നെങ്കിൽ നിങ്ങൾക്ക് എഥനോൾ ഇന്ധനം നിങ്ങളുടെ വാഹനത്തിൽ നിറയ്ക്കുന്നതിന് ഒരു തടസവുമില്ലെന്നും വാഹനത്തിന് തകരാർ സംഭവിക്കില്ല എന്നുമാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയും കൂടി ചേർന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.