റേഞ്ച് റോവര്‍ കറങ്ങുന്നതാണ് രാജമൗലിയുടെ അടുത്ത ഹീറോ
ഓട്ടോമൊബൈൽസ്
- 1 year, 1 month, 17 days ago
തമിഴ്നാട്ടിലോ കേരളത്തിലോ വന്ന് സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ കണ്ണുംപൂട്ടി രജനീകാന്ത് എന്നായിരിക്കും ഉത്തരം ലഭിക്കുക. നേരെമറിച്ച് തെലുങ്ക് സംസ്ഥാനങ്ങളില്‍ പോയി സൂപ്പര്‍ സ്റ്റാറിനെ ചോദിച്ചാല്‍ അവര്‍ മഹേഷ് ബാബു എന്നായിരിക്കും ഉത്തരം നല്‍കുക. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനാണെങ്കിലും അല്ലു അര്ജുന്, പ്രഭാസ്, രാംചരണ്‍ എന്നിവരെ പോലെ കേരളത്തില്‍ മഹേഷ് ബാബുവിന് ഫാന്‍സില്ല. എന്നാല്‍ കരിയറില്‍ ഇതുവരെ ഒറ്റ ഫേ്ലാപ്പ് പോലുമില്ലാത്ത ബ്രഹ്മാണ്ഡ സംവിധായകന് എസ്എസ് രാജമൗലിയുടെ അടുത്ത സിനിമയിലെ നായകന് മഹേഷ് ബാബുവാണ്. ആ ഒറ്റ സിനിമ മതിയാകും കേരളത്തില്‍ മാത്രമല്ല പാന്‍ ഇന്ത്യ ലെവലില്‍ താരം അറിയപ്പെടാന്‍.