കുറഞ്ഞ വിലയുള്ള പുത്തൻ ഇലക്‌ട്രിക് എസ്‌യുമായി വോൾവോ ഇന്ത്യ
ഓട്ടോമൊബൈൽസ്
- 1 year, 1 month, 18 days ago
ഫോറിൻ വണ്ടിക്കമ്പനികൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യത ഒന്ന് വേറെ തന്നെയാണ്. മെർസിഡീസ് ബെൻസിനും ബിഎംഡബ്ല്യുവിനുമെല്ലാം സ്വദേശി ബ്രാൻഡുകളേക്കാൾ ആരാധകരുണ്ടെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമിക്കുന്ന വാഹന നിർമാതാക്കളിൽ ഒരാളായ വോൾവോയും ആഡംബര കാർ വിഭാഗത്തിലെ ജനസമ്മതരാണ്. നിലവിൽ ഇവികളിലേക്ക് കൂടുതൽ ശ്രദ്ധകൊടുത്തിരിക്കുന്ന കമ്പനി ഇന്ത്യയിലും ഇലക്‌ട്രിക് കാറുകളുടെ വലിയൊരു നിരയെ അണിനിരത്താനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. വോൾവോ ഇതുവരെ പുറത്തിറക്കിയ XC40 റീചാർജ്, C40 റീചാർജ് തുടങ്ങിയ രണ്ട് ഇവികളും രാജ്യത്ത് വലിയ വിജയമായിരുന്നു.