ജൂൺ മാസം ടാറ്റയുടെ വിൽപ്പനയിൽ ഇടിവ്
ഓട്ടോമൊബൈൽസ്
- 1 year, 2 month, 16 days ago
സ്കൂളിൽ പ്രോഗസ് കാർഡ് കിട്ടുന്നതിന് തുല്യമായ ടെൻഷനാണ് മാസാദ്യം വാഹന വിപണിയിലെ വിൽപ്പന കണക്കുകൾ വരുമ്പോൾ നിർമാതാക്കൾക്ക്. മുൻബെഞ്ചിൽ ഇരിക്കുന്ന ടാറ്റയേയും മാരുതിയേയും പോലെയുളള പഠിപ്പിസ്റ്റുകൾക്ക് ഇതൊന്നും ഒരു വിഷയമല്ല. എന്നാൽ നൂറിൽ നൂറ് മാർക്ക് മേടിച്ചു കൊണ്ടിരുന്ന ഒരാൾക്ക് നൂറിൽ 95 കിട്ടിയാലുള്ള അവസ്ഥയിലാണ് ഇപ്പോൾ ടാറ്റ മോട്ടോർസിന്. സംഭവമെന്താണെന്ന് വച്ചാൽ 2025 ജൂൺ മാസത്തിലെ വിൽപ്പന കണക്കുകൾ പരിശോധിക്കുമ്പോൾ 2024 ജൂൺ മാസമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിൻ്റെ കുറവാണ് കാണുന്നത്. 37,000 യൂണിറ്റുകളാണ് ഇവിയും ഐസിഇ വാഹനങ്ങളുൾപ്പടെ ടാറ്റ കഴിഞ്ഞ മാസം വിറ്റത്.