220 Km റേഞ്ച് സാധാരണക്കാര്‍ക്ക് പറ്റിയ ഇലക്ട്രിക് കാര്‍

നമ്മുടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇനിയും കുറയുമെന്ന സൂചനകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് വില്‍പ്പന കൂടുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് വാഹനങ്ങള്‍ മഷിയിട്ട് നോക്കിയാല്‍ കാണാന്‍ പറ്റാതിരുന്ന ഇന്ത്യന്‍ നിരത്തുകളില്‍ ഇപ്പോള്‍ പച്ച നമ്പര്‍പ്ലേറ്റുള്ള വാഹനങ്ങള്‍ ധാരാളമുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ പറ്റുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് ടാറ്റ ടിയാഗോ ഇവി (Tata Tiago EV). തരക്കേടില്ലാത്ത വില്‍പ്പനയും ഈ മോഡല്‍ ആസ്വദിക്കുന്നുണ്ട്.

22ാം വയസ്സിൽ സ്വന്തമാക്കിയത് 70 ലക്ഷത്തിൻ്റെ ആഡംബര എസ്‌യുവി

സ്വന്തം കാലിൽ നിന്ന് കൊണ്ട് ഒരു വാഹനം സ്വന്തമാക്കുക എന്നതൊരു ചെറിയ കാര്യമായി ആരം കരുതരുത്. പലരുടേയും സ്വപ്നമാണ് അത്. അത് സാധാരണക്കാരായാലും സെലിബ്രിറ്റികളായാലും സ്വന്തം കാശിന് ഒരു വാഹനം സ്വന്തമാക്കുക എന്നത് ആഗ്രഹമാണ്. 22-ാം വയസ്സിൽ ഒരു കാർ സ്വന്തമാക്കുക എന്നത് പലരുടേയും സ്വപ്നമായിരിക്കും. അത് നിറവേറ്റാൽ ചിലർക്കൊക്കെയേ സാധിക്കാറുളളു. ആ കുട്ടത്തിൽപ്പെട്ട ഒരു നടിയാണ് റീം സമീർ ഷെയ്ഖ് എന്ന സുന്ദരി നായിക.ആറാം വയസ്സിൽ നീർ ഭരേ തേരേ നൈനാ ദേവി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഷെയ്ഖ് തൻ്റെ കരിയർ ആരംഭിച്ചത്.അത് കൊണ്ട് അഭിനയത്തിൽ അവരെ വെല്ലാൻ ആരുമില്ല എന്ന് തന്നെ പറേയണ്ടിയിരിക്കുന്നു.

സ്‌കൂട്ടര്‍ പോലെ ഓടിക്കാന്‍ പറ്റിയ സ്‌പോര്‍ട്‌സ് ബൈക്ക്

മോട്ടോര്‍സൈക്കിള്‍ ലോകത്ത് നിശബ്ദമായി ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പിടിമുറുക്കാന്‍ പോകുന്നുവെന്നാണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. അതല്ല, ഇത് സംഗതി നമ്മള്‍ ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട ഒന്നാണ്. ഇന്ത്യയിലടക്കം സ്‌കൂട്ടറുകള്‍ പ്രചാരം നേടാന്‍ കാരണം പ്രായോഗികത മാത്രമല്ല അതിന്റെ ഗിയര്‍ലെസ് ഫംഗ്ഷന്‍ കൂടിയാണ്. ഇപ്പോള്‍ സ്‌കൂട്ടര്‍ വിപണിക്ക് തന്നെ ഭീഷണി ഉയര്‍ത്തി കൂടുതല്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഷിഫ്റ്റിംഗ് എളുപ്പമാക്കുന്നതിനോ ഓപ്ഷണല്‍ ആക്കുന്നതിനോ ഉള്ള വഴികള്‍ തേടുകയാണ്. ഇതിന്റെ ഭാഗമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ പതുക്കെ മോട്ടോര്‍സൈക്കിളുകളില്‍ സ്ഥാനം കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. യമഹ, ഹോണ്ട എന്നീ കമ്പനികള്‍ ഇതിലേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്.

ഏറ്റവും ഡിമാന്റുള്ള എസ്‌യുവി ഇനി പഴയ വിലയ്ക്ക് കിട്ടില്ല

ഏതുതരം ഫാമിലി എസ്‌യുവികൾ നിർമിക്കുന്നതിൽ മിടുക്കൻമാരാണ് തങ്ങളെന്ന് തെളിയിച്ച് മുന്നേറുകയാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പണ്ടത്തെ പരുക്കൻ മോഡലുകൾ മാത്രം നിർമിച്ചിരുന്ന ബ്രാൻഡ് എന്ന ഇമേജ് പൂർണമായും പൊളിച്ചെഴുതിയ കമ്പനി ഇന്ന് വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി മാറിയിരുന്നു. ഹ്യുണ്ടായിയേയും ടാറ്റയെയും ഒതുക്കിയാണ് ഈയൊരു പദവി മഹീന്ദ്ര വെട്ടിപ്പിടിച്ചത്. അതിന് സഹായിച്ചതാവട്ടെ ഥാർ റോക്‌സ്, സ്കോർപിയോ N, XUV700 എന്നീ മോഡലുകളാണ്. 3-ഡോർ, 5-ഡോർ പതിപ്പുകളിൽ എത്തുന്ന ഥാറിന്റെ വിൽപ്പന ആദ്യമായി 10,000 യൂണിറ്റ് കടന്നുപോയ മാസം കൂടിയായിരുന്നു ഏപ്രിൽ.
Advertisement

53 ലക്ഷത്തിൻ്റെ പുതിയ കാർ ബുക്ക് ചെയ്ത് മമ്മൂക്ക

വാഹനപ്രേമികൾ ഏറെ കാത്തിരുന്ന ഫോക്സ്‌വാഗണിൻ്റെ ചുറുചുറുക്കുളള മോഡലാണ് ഗോൾഫ് GTI. ലോഞ്ച് ചെയ്തതിന് ശേഷം പെർഫോമൻസിൻ്റെ രാജാവായ ഈ ഗോൾഫ് ആരായിരിക്കും ആദ്യം കേരളത്തിൽ എത്തിക്കുന്നതെന്ന് അറിയാൻ നിങ്ങളെ പോലെ ഞങ്ങൾക്കും ഏറെ ആകാംക്ഷയുണ്ട്. വ്യവസായ പ്രമുഖരോ, മറ്റ് കോടീശ്വരൻമാരോ ആരുടെ കൈയിലൂടെ ആയിരിക്കും കേരളത്തിലേക്ക് എത്തുക എന്ന ആകാംക്ഷ വാഹനപ്രേമികൾക്കിടയിൽ നിലനിന്നിരുന്നു. ആകാംക്ഷകൾക്ക് വിരമാമമിട്ട് കൊണ്ട് ഈ വണ്ടികൾ എത്തിയിരിക്കുന്നത് മോളിവുഡ് താരങ്ങളുടെ കൈകളിലേക്കാണ്. ഒന്ന് സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടിയും മറ്റൊന്ന് ഫാൻബോയ് നടനും ഓഫ്റോഡ് വാഹനങ്ങളോട് ഏറെ കമ്പമുളള ജോജു ജോർജുമാണ്.

1.50 കോടിയുടെ BMW സ്വന്തമാക്കിയ നടനെ അറിയുമോ?

ബോളിവുഡിലെ താരസുന്ദരിമാര്‍ താരതമ്യേന സ്റ്റാര്‍ വാല്യു കുറഞ്ഞ നടന്‍മാരുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം നാം കണ്ടിട്ടുണ്ട്. ബോളിവുഡ് ഇതിഹാസം ശത്രുഘ്നന്‍ സിന്‍ഹയുടെ മകളായ സൊനാക്ഷി സിന്‍ഹ (Sonakshi Sinha) ഒരു സമയത്ത് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു. 2010-ല്‍ നായികയായി അഭിനയിച്ച ആദ്യ സിനിമയായ ദബംഗിലൂടെ ബ്ലോക്ക്ബസ്റ്ററടിച്ച സൊനാക്ഷി തുടര്‍ന്ന് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. റൗഡി റാത്തോര്‍, സണ്‍ ഓഫ് സര്‍ദാര്‍, ദബംഗ് 2, ഹോളിഡേ എന്നിവയാണ് അവയില്‍ ചിലത്. സമീപകാലത്തായി മിഷന്‍ മംഗള്‍, വെബ്സീരീസുകളായ ദാഹദ്, ഹീരമന്ഡി എന്നിവയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു.

ചെറിയ സിംഗിൾ സീറ്റ് ഇലക്‌ട്രിക് കാറുമായി ജപ്പാൻ കമ്പനി

ഇലക്ട്രിക് കാറുകളാൽ (Electric Car) സമ്പന്നമാവുകയാണ് നമ്മുടെ നിരത്തുകൾ. ശബ്ദമൊന്നും ഇല്ലാതെ പച്ച നമ്പർപ്ലേറ്റും ഘടിപ്പിച്ച് സൈലാന്റായി പോവുന്ന ഇവരെ കണ്ടുനിൽക്കാനും വല്ലാത്തൊരു രസമാണ്. ഇന്ധനമില്ലാതെ കറണ്ടിലോടുന്ന എംജി കോമെറ്റാണ് (MG Comet) രാജ്യത്തെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ ഇലക്ട്രിക് കാർ. ആള് കുഞ്ഞനാണെങ്കിലും പ്രായോഗികതയുടെ കാര്യത്തിൽ പുലിയായ വണ്ടി രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയിട്ടുണ്ട്. ചെറിയ നഗരയാത്രകൾക്കെല്ലാം കൂടെക്കൂട്ടാൻ പറ്റിയ ആളാണെന്നതാണ് എല്ലാവർക്കും ഇഷ്‌ടപ്പെട്ടൊരു കാര്യം. എന്നാൽ ഇതിലും ചെറിയൊരു ഇവിയെ സങ്കൽപ്പിക്കാൻ ആർക്കെങ്കിലും ആവുമോ?

'ഗോൽമാൽ' നായകൻ ഇനി ബിഗൗസിൻ്റെ ബ്രാൻഡ് അംബാസഡർ

RR ഗ്ലോബലിന്റെ ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗമായ ബിഗൗസ് രാജ്യത്ത് വളരെ സുപരിചിതമായി മാറിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ റോബസ്റ്റ് യൂട്ടിലിറ്റി വാഹനമെന്ന (Robust Utility Vehicle) വിശേഷണത്തോടെയായിരുന്നു ബിഗൗസ് സ്‌കൂട്ടർ വിപണിയിലേക്ക് എത്തിയത്.ഓല ഇലക്ട്രിക്, ഏഥർ, ടിവിഎസ്, ഹീറോ, ഹീറോ ഇലക്ട്രിക് തുടങ്ങിയ വിപണിയിലെ വമ്പൻ ബ്രാൻഡുകൾക്കെതിരെ മത്സരിക്കാൻ ഇറങ്ങുമ്പോൾ ബിഗൗസിനെ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നായിരുന്നു ഏറ്റവും വലിയ ടെൻഷൻ. എന്നാൽ രണ്ട് കൈയും നീട്ടി തന്നെയാണ് ബ്രാൻഡിനെ ആളുകൾ സ്വീകരിച്ചതെന്ന് വളരെ വ്യക്തമാണ്. ബ്രാൻഡ് കൂടുതൽ ഉയർച്ചയിലേക്ക് പോകുന്നതിൻ്റെ ഭാഗമായി പതിയ ബ്രാൻഡ് അംബാഡറിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.
Advertisement

പാവപ്പെട്ടവര്‍ക്കുള്ള കിയ ഇവി ടെസ്റ്റിംഗില്‍

ഇന്ത്യയിലെ ടോപ് കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് കിയ. എസ്‌യുവി, എംപിവി സെഗ്‌മെന്റുകളിലായി ഒന്നിലേറെ ജനപ്രിയ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്ന കിയ EV9, EV9 എന്നീ രണ്ട് പ്രീമിയം ഇലക്ട്രിക് കാറുകളും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഇവികള്‍ക്ക് പ്രചാരമേറി വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് ഇവി ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്ന് കൊറിയന്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. കാരെന്‍സ് ക്ലാവിസ് എംപിവി യുടെ ഇലക്ട്രിക് പതിപ്പായിരിക്കും അത്. ക്ലാവിസിന്റെ ലോഞ്ച് വേളയില്‍ കിയ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ കിയയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ ആയിരിക്കും അത്.

ടിവിഎസിന്റെ പുതിയ ഫാമിലി സ്‌കൂട്ടർ വിപണിയിൽ

സ്‌കൂട്ടർ എന്നാൽ അതിന്റെ അവസാനവാക്കായി ഇന്ത്യക്കാർ പറയുന്ന പേരായിരുന്നു ഹോണ്ട ആക്‌ടിവയുടേത് (Honda Activa). എന്നാൽ ഇതിനൊരു മാറ്റം കൊണ്ടുവന്ന മോഡലാണ് ടിവിഎസ് ജുപ്പിറ്റർ (TVS Jupiter). രാജ്യത്തിന്റെ ഫാമിലി സ്‌കൂട്ടർ പദവിയും അലങ്കരിച്ച് ഹിറ്റായി വണ്ടിയിറങ്ങാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിന് മുകളിലായി. ഹൊസൂർ ആസ്ഥനമായി പ്രവർത്തിക്കുന്ന ടിവിഎസിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇരുചക്ര വാഹനവും ജുപ്പിറ്റർ സ്‌കൂട്ടറാണ്. 110 സിസി സെഗ്മെന്റിൽ മാത്രമല്ല, 125 സിസി ഗിയർലെസ് സ്‌കൂട്ടർ വിഭാഗത്തിലും ജുപ്പിറ്റർ എതിരാളികൾക്കൊരു തലവേദനയാണ്.

രശ്മികയുടെ ചിത്രങ്ങളെടുക്കുന്നത് വിജയ്‌യോ?

നാഷണൽ ക്രഷ് എന്ന വിളിപേര് മാത്രം മതിയല്ലോ താരത്തിനെ മനസിലാക്കാൻ . വെറുതേ വിളിക്കുന്നതല്ല, ഒറ്റ സിനിമ കൊണ്ട് തന്നെ രാജ്യത്തെ മൊത്തം ക്രഷ് അടിപ്പിച്ച നായികയാണ് രശ്മിക മന്ദാന. രശ്മികയുമായി ചേർത്ത് എന്നും കേൾക്കുന്ന പേരാണ് വിജയ് ദേവരകൊണ്ട. ഇരുവരും പ്രണയത്തിലാണെന്നും ഒരുമിച്ച് യാത്രകൾ പോകുന്നു എന്നുമാണ് ആരാധകരുടേയും പാപ്പരാസികളുടേയും കണ്ടുപിടിത്തം. അടുത്തിടെ രശ്മിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം വിജയ് പകർത്തിയത് ആണെന്നായിരുന്നു കിംവദന്തികൾ പ്രചരിച്ചു കൊണ്ടിരുന്നത്. താരത്തിൻ്റെ പുതിയ വീഡിയോ ആഡംബര എംപിവിയായ ടൊയോട്ട വെൽഫയറിൽ വിമാനത്താവളത്തിലേത്ത് എത്തുന്നതാണ്.

ഈ കാര്‍ ഇല്ലെങ്കില്‍ കമ്പനി പൂട്ടിപ്പോകും! വാങ്ങിയത് 2 ലക്ഷം

ഒറ്റക്ക് ഒരു കാര്‍ കമ്പനിയെ ചുമലിലേറ്റുന്ന മോഡലാണ് നിസാന്‍ മാഗ്‌നൈറ്റ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സബ് 4 മീറ്റര്‍ എസ്‌യുവികളില്‍ ഒന്നാണ് മാഗ്‌നൈറ്റ്. നിലവില്‍ മാഗ്‌നൈറ്റ് കൂടാതെ X-ട്രെയില്‍ എന്ന ഒരു മോഡല്‍ കൂടി ജാപ്പനീസ് ബ്രാന്‍ഡ് പുറത്തിറക്കുന്നുണ്ടെങ്കിലും അതിനെ കൊണ്ട് കാര്യമായ ഗുണമൊന്നുമില്ല. 49.92 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വില്‍ക്കുന്നതിനാല്‍ തന്നെ ഫുള്‍സൈസ് എസ്‌യുവിയുടെ വില്‍പ്പന പ്രതിമാസം രണ്ടക്കം പോലും കടക്കാറില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു എസ്‌യുവിയും ഒരു എംപിവിയും കമ്പനി പുറത്തിറക്കാന്‍ പ്ലാന്‍ ഇടുന്നുണ്ട്.
Advertisement

പുതുതായി കൊണ്ടുവന്ന എസ്‌യുവി വിറ്റഴിഞ്ഞ സന്തോഷത്തിൽ ജീപ്പ്

ഇന്ത്യക്കാർക്കായി അടുത്തിടെ അവതരിപ്പിച്ച ലിമിഡറ്റ് എഡിഷൻ എസ്‌യുവി പൂർണമായും വിറ്റഴിഞ്ഞുവെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. 73.24 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയ റാങ്‌ലർ വില്ലീസ് '41 സ്പെഷ്യൽ എഡിഷൻ (Jeep Wrangler Willys '41 Edition) മോഡലാണ് വെറും മൂന്ന് ആഴ്ച്ചകൾക്കുള്ളിൽ വിറ്റുതീർന്നിരിക്കുന്നത്. പഴയകാല വില്ലീസിനെ ഓർമപ്പെടുത്തുന്ന തരത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന ഓഫ്-റോഡർ സ്പോർട് യൂട്ടിലിറ്റി വാഹനം വാങ്ങാൻ ഇന്ത്യക്കാർ ഓടിയെത്തുകയായിരുന്നുവെന്ന് ഇതിലൂടെ മനസിലാക്കാൻ. ആഭ്യന്തര വിപണിക്കായി വെറും 30 യൂണിറ്റുകൾ മാത്രമായിരുന്നു കമ്പനി നീക്കിവെച്ചിരുന്നതും.

പണക്കാരുടെ പ്രിയപ്പെട്ട മോഡലിന് ചെറിയ അപ്ഡേഷൻ

എല്ലാ പണക്കാരുടെ വീട്ടിലും ഒരു ഡിഫൻഡർ അത് നിർബന്ധാ. ലോട്ടറി അടിച്ചാൽ ഒരു ഡിഫൻഡർ വാങ്ങണമെന്ന് പറയുന്നവരാണ് കൂടുതൽ. അത്രയ്ക്കുണ്ട് ഈ മോഡലിനോട് ജനങ്ങൾക്കുളള ഇഷ്ടം.2026 മോഡൽ വർഷത്തേക്ക് ലാൻഡ് റോവർ ഡിഫൻഡറിന് ചെറിയ കോസ്മെറ്റിക് മാറ്റങ്ങളും പുതിയ ഫീച്ചറുകളും അത് പോലെ തന്നെ ആക്‌സസറികളും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തിരിക്കുകയാണ. മുൻവശത്ത്, ഡിഫൻഡറിന് നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ചില ചെറിയ ഡിസൈൻ അപ്‌ഡേറ്റുകൾ ആണ് നൽകിയിരിക്കുന്നത്. ഡിസൈനിൽ വലിയ മാറ്റമെന്ന് പറയത്തക്കതായി ഇല്ലെങ്കിലും ഹെഡ്‌ലാമ്പുകളിൽ മാറ്റങ്ങൾ വരുത്തിയ DRL ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓല റോഡ്‌സ്റ്റര്‍ X ടെസ്റ്റ് റൈഡ് വീഡിയോകള്‍ തരംഗം

ഇന്ത്യയില്‍ ഐസി എഞ്ചിന്‍ വാഹന യുഗത്തിന് അന്ത്യം കുറിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ മാര്‍ക്കറ്റില്‍ പ്രവേശിച്ച കമ്പനിയാണ് ഓല ഇലക്ട്രിക്. ക്യാബ് അഗ്രിഗേറ്റര്‍മാരായ ഓല ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരുന്നു. കുറഞ്ഞ വിലയില്‍ ഫ്യൂച്ചറിസ്റ്റിക്കായ ഇലക്ട്രിക് സ്‌കൂട്ടറുമായി വന്ന ഓല ചുരുങ്ങിയ നാളുകള്‍ കൊണ്ട് മാര്‍ക്കറ്റ് ലീഡേഴ്‌സ് ആയി മാറി. ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇന്ന് കാണുന്ന പ്രചാരം നേടിക്കൊടുക്കുന്നതിന് ചുക്കാന്‍ പിടിച്ച ഓല ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും ജനകീയമാക്കാനുള്ള പുറപ്പാടിലാണ്. അതിനായി ഓല കൊണ്ടുവന്ന കന്നി ഇലക്ട്രിക് ബൈക്കാണ് റോഡ്‌സ്റ്റര്‍.

റിലീസിന് മുമ്പേ പുത്തൻ കാർ വാങ്ങി ടോളിവുഡിന്റെ ഭാഗ്യനായിക

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ആകാൻക്ഷ സിംഗ് (Aakanksha Singh). പേര് കേട്ടാൽ പെട്ടന്ന് കക്ഷിയെ പലർക്കും മനസിലായേക്കില്ലെങ്കിലും സിനിമഭ്രാന്തൻമാർക്ക് ആളെ പിടികിട്ടിയിട്ടുണ്ടാവും. തെലുങ്ക് ചിത്രങ്ങൾ (Telugu) മൊഴിമാറ്റി സൂര്യയിലും സൂര്യമൂവീസിലുമെല്ലാം വരുമ്പോൾ ഈ മുഖം മലയാളികൾ കണ്ടിട്ടുണ്ടാവും. ഹിന്ദിയിൽ മുൻനിര സിനിമകളുടെ ഭാഗമാവാൻ ആകാൻക്ഷയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും ടോളിവുഡാണ് (Tollywood) കക്ഷിയുടെ രാശി. നാനി (Nani), നാഗാർജുന (Nagarjuna) തുടങ്ങിയ മുൻനിര താരങ്ങളുടെ കൂടെ വേഷമിട്ടിട്ടുള്ള താരത്തിന്റേതായി അടുത്തത് റിലീസാവാൻ പോവുന്ന ചിത്രം ഷഷ്ഠിപൂർത്തിയാണ്.
Advertisement

മഴക്കാലത്ത് കാർ വൃത്തിയായി സൂക്ഷിക്കാൻ ബുദ്ധിമുട്ടുകയാണോ?

വാഹനം വൃത്തിയായി സൂക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള സമയമാണ് മഴക്കാലം. എത്ര വൃത്തിയാക്കി പുറത്തേക്ക് ഇറക്കിയാലും മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്നുള്ള തുളളികൾ തെറിച്ച് വാഹനം മുഴുവൻ ചെളിയാകും. ഇതിന് വേണ്ടി പല വാഹനമുടമകളും പിപിഎഫ് കോട്ടിങ്ങ് ചെയ്യാറുണ്ട്. എന്നാൽ അത്രയും ചിലവുള്ള കാര്യം ചെയ്യാൻ കഴിയാത്തവർക്ക് വേണ്ടി മറ്റ് പോംവഴികളുണ്ട് കേട്ടോ. അതാണ് സെറാമിക് കോട്ടിങ്ങും കാർ വാക്സിങ്ങും. ഇതിൽ ഏതാണ് മികച്ചതെന്ന് പലർക്കും ഒരു സംശയമുണ്ട്. ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്ന വിഷയവും ഇതാണ്.

കോവിഡ് കാലത്ത് ഹീറോയായ 'വില്ലന്' പണികൊടുത്ത് പഴയ വീഡിയോ

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സോനു സൂദ്. ക്യാമറക്ക് മുന്നില്‍ വില്ലന്‍ ആണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ഹീറോ ആണെന്ന് സോനു കോവിഡ് മഹാമാരിക്കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് കാണിച്ച് തന്നിരുന്നു. നിരവധി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് സോനു അക്കാലത്ത് സഹായം എത്തിച്ചിരുന്നു. സോഷ്യല്‍ മീഡിയ അന്ന് സോനുവിനെ വാഴളത്തിയതിന് കണക്കില്ല. എന്നാല്‍ ഇന്ന് അതേ സോഷ്യല്‍ മീഡിയ തന്നെ നടനെതിരെ തിരിഞ്ഞിരിക്കുകയാണ്. റോഡിലൂടെ ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച സംഭവമാണ് ഇപ്പോള്‍ സോനുവിന്റെ വ്യക്തിപ്രഭാവത്തിന് ചെറുതായി മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. സംഭവം വിശദമായി ചുവടെ വായിക്കാം.

കുറഞ്ഞ വിലയിൽ ഒടുക്കത്തെ റേഞ്ചുമായി പുതിയ ഹീറോ ഇവി

ഇലക്ട്രിക് സ്‌കൂട്ടർ വിപണി കത്തിക്കാനായി ഹീറോ മോട്ടോകോർപ്പിന്റെ പുത്തൻ മോഡൽ വിപണിയിലേക്ക് എത്തുകയാണ്. 2025 ജൂലൈ ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ഇവി ഇപ്പോൾ വലിയ സംസാര വിഷയമായിരിക്കുകയാണ്. നിലവിൽ വിഡ V1 സീരീസ് വിപണിയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെങ്കിലും ഏഥർ റിസ്‌ത, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഹോണ്ട ആക്‌ടിവ ഇവി, വരാനിരിക്കുന്ന ഇ-ആക്‌സസ് എന്നിവയോട് മല്ലിടാൻ പുതിയ പടയാളി വേണമെന്ന കമ്പനിയുടെ വാശിയാണ് പുതുമോഡലിന്റെ പിറവിക്ക് കാരണമായിരിക്കുന്നത്. വിഡ VX2 പ്ലസ് എന്നുപേരിട്ടിരിക്കുന്ന സ്‌കൂട്ടറിന്റെ ചിത്രങ്ങൾ അവതരണത്തിന് മുന്നോടിയായി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ ആൾട്രോസിനൊരു ഹരമാണ്

2025 -ൽ ടാറ്റ തങ്ങളുടെ എതിരാളികളോട് പകരം വീട്ടാൻ വേണ്ടി അവതരിപ്പിച്ച മോഡലാണ് മുഖം മിനുക്കിയ ആൾട്രോസ്. ബിൽഡ് ക്വാളിറ്റിയിൽ ടാറ്റയ്ക്ക് എതിരെ നിൽക്കാൻ ഇച്ചിരി മടിക്കും. ഇടിച്ചാൽ പപ്പടം ആകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ എതിരാളികൾ അതിന് മെനക്കെടാറില്ല എന്നതാണ് സത്യം. പുത്തൻ ആൾട്രോസ് ഫെയ്സ്‌ലിഫ്റ്റിൻ്റെ ക്രാഷ് ടെസ്റ്റ് വീഡിയോ ടാറ്റ മോട്ടോർസ് തങ്ങളുടെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഗ്ലോബൽ NCAP -ൽ ഫൈവ്സ്റ്റാർ ലഭിച്ച ഏക പ്രീമിയം ഹാച്ച്ബാക്ക് എന്ന നേട്ടം ആൾട്രോസിന് സ്വന്തമാണ്. ടാറ്റ തന്നെ തങ്ങളുടെ കമ്പനിയിൽ പരീക്ഷിച്ച ക്രാഷ് ടെസ്റ്റിൻ്റെ വീഡിയോ ആണിത്.
Advertisement

ഇന്ത്യക്കായി ആദ്യം പുറത്തിറക്കാൻ പോവുന്നത് രണ്ട് ഇവികൾ

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടന്നുവരാനുള്ള തയാറെടുപ്പിലാണ് വിയറ്റ്​നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ്. ഈ പേര് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഇതുവരെ കാറുകളൊന്നും വിപണിയിൽ എത്തിയില്ലല്ലോയെന്ന് ആലോചിക്കുന്നവരായിരിക്കും മിക്കവരും. വൈദ്യുത വാഹനങ്ങൾ നിർമിക്കാനായി രാജ്യത്ത്​ 16,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വിൻഫാസ്റ്റ് നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ വലിയ ഫാക്‌ടറിയുടെ ഉദ്ഘാടനവും അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്ന VF3 ഹാച്ച്ബാക്കായിരിക്കും ബ്രാൻഡിന്റേതായി പുറത്തിറങ്ങാൻ പോവുന്ന ആദ്യ ഇവിയെന്നായിരുന്നു വിവരം.

മാഗ്‌നൈറ്റിൽ ആ തന്ത്രം നടപ്പാക്കി നിസാൻ! കുറഞ്ഞ ചെലവേയുള്ളൂ

ഇന്ത്യയിൽ കാറുകൾ വിൽപ്പനക്കെത്തിക്കുന്ന പ്രമുഖ ജപ്പാനീസ് ബ്രാൻഡ് ആണ് നിസാൻ. ഇതിനിടയിൽ കമ്പനി രാജ്യം വിടുമെന്ന കിംവദന്തികളും ഉയർന്നു കേൾക്കാൻ തുടങ്ങിയിരുന്നു. എന്നാൽ തങ്ങൾ എവിടെയും പോവുന്നില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആരാധകർക്ക് ആശ്വാസമാവാൻ നിസാൻ തയാറായിരുന്നു. ഇന്ത്യയിൽ ബ്രാൻഡ് ഇപ്പോൾ രണ്ട് കാറുകളാണ് വിൽക്കുന്നത്. അതിൽ നിസ്സാന്റെ അത്താണി ആയിട്ടുള്ളത് സബ് 4 മീറ്റർ എസ്‌യുവിയായ മാഗ്‌നൈറ്റ് ആണ്. X-ട്രെയിൽ എന്ന ഫുൾ സൈസ് എസ്‌യുവി പുറത്തിറക്കുന്നുണ്ടെങ്കിലും അത് വില്പന കണക്കുകളിൽ യാതൊരു സംഭാവനയും ചെയ്യുന്നില്ലതാണ് സത്യം.

മഴയത്തും വെയിലത്തും വ്യക്തമായി കാണാം

ബൈക്കിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ എൽസിഡി ഡിസ്പ്ലേ ആണെങ്കിൽ അക്ഷരങ്ങളും അക്കങ്ങളും വ്യക്തമായി കാണാൻ സാധിക്കാതെ വരുന്ന ഒരു പ്രശ്നമുണ്ട്. കെടിഎം ബ്രാൻഡ് തങ്ങളുടെ 200 സെഗ്മെൻ്റിലെ രാജാവായ RC200 ന് ഒരു പുതിയ അപ്ഡേഷൻ നൽകിയിരിക്കുകയാണ്. കെടിഎം അടുത്തിടെ RC 200 മോട്ടോര്‍സൈക്കിളിന്റെ വില ഏകദേശം 11,000 രൂപ വര്‍ധിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് എഞ്ചിന്‍ അപ്ഡേറ്റ് ചെയ്തതതായിരിക്കും ചിലപ്പോൾ കാരണമെന്ന് പ്രതീക്ഷിക്കാം. ഇപ്പോൾ ബ്രാൻഡ് കൊണ്ടുവന്നിരിക്കുന്ന മാറ്റമെന്താണെന്ന് വച്ചാൽ ഒരു മികച്ച TFT ഡിസ്പ്ലേ ആണ്.

ഏറ്റവും റീസെയിൽ വാല്യുവുള്ള സെഡാൻ ഏതാണെന്ന് അറിയാമോ

ഒരു കാർ വാങ്ങുമ്പോൾ മിക്കവരും റീസെയിൽ വാല്യു എങ്ങനെയുണ്ടെന്ന് വരെ നോക്കാറുണ്ടാവും. കുറച്ചുകാലം ഉപയോഗിച്ചതിന് ശേഷം എപ്പോഴെങ്കിലും വിൽക്കണമെന്ന് തോന്നിയാൽ മുടക്കിയ പൈസ മുഴുവൻ പോവുന്ന തരത്തിലുള്ളൊരു വണ്ടി വാങ്ങാൻ ആരും താത്പര്യപ്പെടുന്നുണ്ടാവില്ല. പലരും മാരുതിയും ടൊയോട്ടയുമെല്ലാം വാങ്ങുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. എസ്‌യുവികളുടെ വരവോടെ പഴയ പ്രതാപം നഷ്‌ടപ്പെട്ടവരാണ് സെഡാനുകൾ. എന്നിരുന്നാലും ഇപ്പോഴും ചിലർ ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങൾ വാങ്ങാൻ ഇഷ്‌ടപ്പെടുന്നവരാണ്. നല്ല യാത്രാസുഖവും മൈലേജുമെല്ലാം തരുന്ന സെഡാനുകളുടെ പല കഴിവുകളേയും പകരംവെക്കാൻ എസ്‌യുവികൾക്കൊന്നും ആവില്ല.
Advertisement

ടോളിവുഡിൻ്റെ 'ഹൈ വോൾട്ടേജ്' നായികയുടെ കറക്കം ബെൻസിൽ

ചില നായികമാരുടെ ഒറ്റ ചിത്രം കൊണ്ടോ അല്ലെങ്കിൽ ഒരു ഡാൻസ് മതി സൂപ്പർസ്റ്റാർ ആകാൻ. അങ്ങനെ ഒരു സുന്ദരിയാണ് ശ്രീലീല. തമിഴ്നാട്ടിൽ വളരെ കുറവ് ആരാധകരാണ് നായികമാർക്കുളളത്. എന്നാൽ ശ്രീലീലയുടെ കാര്യം അങ്ങനെയല്ല, തുടക്കം തെലുങ്ങ്, കന്നഡ സിനിമകളിലായിരുന്നു എങ്കിൽ ഇപ്പോൾ തമിഴ്നാട്ടിലെ ആളുകളെ എല്ലാം ആരാധകരാക്കിയിരിക്കുകയാണ് ഈ സുന്ദരി.ശിവകാർത്തികേയനും രവി മോഹനും അഭിനയിക്കുന്ന പരാശക്തി എന്ന ചിത്രത്തിലാണ് ശ്രീലീല അഭിനയിക്കുന്നത്. ഇത് നടിയുടെ ആദ്യ തമിഴ് ചിത്രമാണ്. ഹിന്ദിയിലും മുഖം കാണിച്ചിരുന്നു ഈ 23-കാരി. താരത്തിൻ്റെ എല്ലാ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ശ്രീലീലയെ ആഡംബര കാറുകളിൽ പതിവായി കാണാറുണ്ട്.