നടനൊപ്പം ബെൻസിന് മുന്നിൽ നിന്ന് ചിത്രമെടുക്കുന്ന സുന്ദരി

പഴയ കാല നടൻമാർ വലിയ കാര്യമായിട്ട് സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യം കാണിക്കുന്നില്ല, ചിലപ്പോൾ വർഷങ്ങൾക്ക് ശേഷം ഒരു പടത്തിൽ അഭിനയിച്ചാൽ അത് എട്ടുനിലയിൽ പൊട്ടാനും സാധ്യതയുണ്ട്. പല പടങ്ങളും മുടക്കു കാശ് പോലും കിട്ടിയിട്ടില്ല എങ്കിലും തൻ്റെ അഭിനയം നിർത്താതെ മുന്നോട്ട് പോകുന്നവരിൽ ഒരാളാണ് അജയ് ദേവ്ഗൺ. ഒരു കാലത്ത് ബോളിവുഡിൽ ഉണ്ടാക്കിയ ഓളമൊന്നും ചെറുതല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് അജയ് ദേവ്ഗണ്ണിനൊപ്പം പ്രശസ്ത നടി ഷർവാരി ചിത്രമെടുത്തിരിക്കുന്നതാണ്. പിന്നിൽ നടൻ്റെ മെർസിഡീസ് ബെൻസ് GLS600 കാണാം.

കോമെറ്റ് ഇവിക്ക് പുതിയ വില വേണമെന്ന് എംജി

നഗരംചുറ്റാൻ ഒരു കുഞ്ഞൻ ഇലക‌്‌ട്രിക് കാർ തേടിനടന്നവർക്ക് മുന്നിലേക്ക് എംജി മോട്ടോർസ് അവതരിപ്പിച്ച കാറാണ് കോമെറ്റ് ഇവി. പിന്നീട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇത്തിരി കുഞ്ഞന്റെ ഫാൻസായി മാറിയ കാഴ്ച്ചയാണ് പിന്നീട് കാണാനായത്. പ്രായോഗികതയാണ് സാറേ ഇവന്റെ മെയിൻ എന്ന് പറയാം. ഒപ്പം കുറഞ്ഞ വിലയും മാന്യമായ റേഞ്ചും കൂടിയായപ്പോൾ നിരത്തുകളിൽ കോമെറ്റ് നിറഞ്ഞു. ഇന്ത്യക്കാരുടെ കാർ എന്ന സങ്കൽപ്പനത്തിന് ഒട്ടും ചേരുന്നവനായിരുന്നില്ലെങ്കിലും ഇതെല്ലാം പൊളിച്ചെഴുതാനും എംജിയുടെ വൈദ്യുത കാറിനായി. നാട്ടിലൂടെ സ്കൂട്ടറിൽ പെട്രോളടിച്ച് കറങ്ങുന്നതിലും ലാഭമാണ് ഇതിലെ സഞ്ചാരം.

മിഡില്‍ ബെര്‍ത്ത് വീണ് സ്ത്രീക്ക് പരിക്ക്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഒരു ഗതാഗത മാര്‍ഗമാണ് ട്രെയിന്‍. ക്ഷീണമില്ലാതെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാമെന്നതിനാല്‍ ലക്ഷക്കണക്കിനാളുകളാണ് ഓരോ ദിവസവും ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിക്കുന്നത്. പല തരത്തിലുള്ള ട്രെയിനുകള്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നുണ്ട്. രാത്രി യാത്രകളില്‍ മിക്കപ്പോഴും നമ്മള്‍ സ്ലീപ്പര്‍ കോച്ചുകളുള്ള ട്രെയിനുകളെയാണ് തെരഞ്ഞെടുക്കുക. സാധാരണ സ്ലീപ്പര്‍ കംപാര്‍ട്ടുമെന്റുകളില്‍ ഒരുവശത്തായി മൂന്ന് ബെര്‍ത്തുകളാണ് ഉണ്ടാവുക. ഇതില്‍ ഏറ്റവും തഴെയുള്ള ലോവര്‍ ബെര്‍ത്തില്‍ യാത്ര ചെയ്തവര്‍ തൊട്ട് മുകളിലുള്ള മിഡില്‍ബെര്‍ത്ത് താഴെ വീണാലോ എന്ന് ഒരുതവണയെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം. ഇത് ആലോചിച്ച് ഉറക്കം നഷ്ടപ്പെട്ടവരും ഉണ്ടാകും.

ജിം സ്യൂട്ടിൽ റേഞ്ച് റോവറിൽ വന്നിറങ്ങിയ ഹോട്ട് ഗേൾ

സിനിമ രംഗത്ത് കിംവദന്തികൾക്ക് ഒരു കുറവും ഇല്ല, സിനിമ ലോകം ആഘോഷിച്ച കല്ല്യാണമായിരുന്നു സാമന്തയുടേയും നാഗാർജുനയുടേയും, ഇരുവരും പിരിഞ്ഞതിന് ശേഷം ജീവനാംശം വേണ്ട എന്ന് വച്ച് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റി. അതിന് ശേഷം സാമന്ത തൻ്റെ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുത്തു മുന്നേറുകയായിരുന്നു. വിവാഹമോചനം കൊണ്ട് തളർന്ന് പോകാതെ മുന്നോട്ട് പോയി. പുഷ്പയിലെ ഒറ്റ ഡാൻസ് കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്തു. താരത്തിൻ്റെ ഏത് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പേൾ താരം ജിമ്മിൽ റേഞ്ച് റോവറിൽ വന്നിറങ്ങുന്നതും തിരിച്ചു പോകുന്നതുമായ വീഡിയോകൾ ആണ് വൈറലായിരിക്കുന്നത്. ജിം സ്യുട്ടിൽ താരം വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് കമൻ്റുകൾ കാണുന്നത്.
Advertisement

ഡിസയറിന് പിന്നാലെ ക്രാഷ് ടെസ്റ്റിൽ മാനംകാത്ത് ഫ്രോങ്ക്‌സ്

വാഹനം വാങ്ങുമ്പോൾ സേഫ്റ്റിക്കും പ്രാധാന്യം കൊടുക്കുന്നവരായി മാറിയിരിക്കുകയാണ് ഇന്ത്യക്കാരും. പുത്തനൊരു കാർ വാങ്ങാൻ പോവുമ്പോൾ ആദ്യം പരിശോധിക്കുന്നതും അന്വേഷിക്കുന്നതും ക്രാഷ് ടെസ്റ്റ് സ്കോറും നിർമാണ നിലവാരവുമെല്ലാമാണ്. സുരക്ഷയുടെ കാര്യത്തിൽ പണ്ട് പഴി കേട്ടിരുന്നവരാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. പപ്പടമാണെന്ന കളിയാക്കി പേരുകളെല്ലാം കേട്ടിരിക്കുമ്പോഴാണ് ഏറ്റവും പുതിയ ഡിസയർ (Maruti Dzire) പുറത്തിറക്കി ചീത്തപ്പേരുകളെല്ലാം കമ്പനി മായിച്ചത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് ഇടിച്ചിട്ട് ഡിസയർ മാരുതിയുടെ മാനം കാത്തു.

ജര്‍മന്‍ കാര്‍ ഓണറാകാന്‍ ഇതിലും ബെസ്റ്റ് സമയമില്ല!

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത വണ്ടിപ്രാന്തന്‍മാരുണ്ടാകില്ല. അത്തരക്കാര്‍ക്ക് മാടിവിളിച്ച് കൊണ്ട് വെര്‍ട്ടിസ് സെഡാനും ടൈഗൂണ്‍ എസ്‌യുവിക്കും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുകയാണ് ജര്‍മനിക്കാര്‍. ഇരുകാറുകളുടെയും ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കാണ് ഈ മാസം പ്രധാനമായും ഓഫറുകള്‍ ഉള്ളത്. വെര്‍ട്ടിസും ടൈഗൂണും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ മാസം രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കാം. ഫോക്‌സ്‌വാഗണിന്റെ 2025 മെയ് മാസത്തെ ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച്/സ്‌ക്രാപ്പേജ് ബോണസ്, ലോയല്‍റ്റി ബോണസ് എന്നിവ ഉള്‍പ്പെടുന്നു.

കൈപൊളളാതെ വാങ്ങാൻ പറ്റിയ വണ്ടികൾ

കുതിച്ചുയരുന്ന ഇന്ധനവില കാരണം പലരു കാർ വാങ്ങണോ അല്ലെങ്കിൽ വീട്ടിൽ കിടക്കുന്ന കാറുമായി പുറത്തേക്കിറങ്ങണോ എന്നുളള ആശയക്കുഴപ്പത്തിലാണ്. എന്നാൽ നിങ്ങളുടെ പോക്കറ്റ് ചോരാതെ തന്നെ ഫാമിലിയുമായി കാറിൽ കറങ്ങാൻ പോകാം നിങ്ങളുടെ വാഹനത്തിൽ സിഎൻജി ഉണ്ടെങ്കിൽ. അതേ ഞെട്ടിക്കുന്ന മൈലേജാണ് സിഎൻജി മോഡലുകൾക്ക് ലഭിക്കുന്നത്. എന്നാൽ പലരും തങ്ങളുടെ വാഹനത്തിൽ ആഫ്റ്റർ മാർക്ക് സിഎൻജി ഘടിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. എന്നാൽ അതിന് സേഫ്റ്റി എത്രത്തോളമെന്ന് നമ്മൾക്ക് ഉറപ്പ് പറയാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ ഏറ്റവും സുരക്ഷിതം ഫാക്റ്ററി ഫിറ്റഡ് ആയിട്ട് വരുന്ന സിഎൻഡി മോഡലുകളാണ്. അത് ഏതൊക്കെയാണ് എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.

കുറഞ്ഞ വിലയ്ക്ക് ഇതുപോലെരു 7-സീറ്റർ എസ്‌യുവി വേറെയില്ല

സ്കോർപിയോ കഴിഞ്ഞാൽ അല്ലെങ്കിൽ അതിനൊപ്പം ജനപ്രിയമായ മഹീന്ദ്രയുടെ വാഹനമാണ് ബൊലേറോ. 2000 മുതൽ ഇന്ത്യക്കാരുടെ കൂടെക്കൂടിയ വണ്ടിക്ക് നമ്മുടെ രാജ്യത്തെ ഗ്രാമീണ, നഗര വിപണികളിലും ഒരേപോലെ കഴിവു തെളിയിക്കാനായിട്ടുണ്ടെന്ന് വേണം പറയാൻ. ഒരു യഥാർഥ വർക്ക്ഹോഴ്‌സായാണ് ബൊലേറോയെ പലരും കാണുന്നത് തന്നെ. യൂട്ടിലിറ്റി വാഹനമായും അതുപോലെ തന്നെ ഫാമിലി കാറായും ഒരുപോലെ ഉപയോഗിക്കാനാവുന്ന പ്രായോഗികതയാണ് മോഡലിന്റെ പ്രധാന ഹൈലൈറ്റും. സ്കോർപിയോയ്ക്ക് ശേഷം മഹീന്ദ്ര നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള വാഹനമായി മാറാൻ ബൊലേറോയ്ക്ക് ഇതിൽപരം കാരണങ്ങൾ വേറെ വേണ്ടല്ലോ.
Advertisement

ബ്രെഡ് ഓംലെറ്റുണ്ടാക്കാനും ഇവി മതി!

കാറുകള്‍ ഗതാഗത മാര്‍ഗമായി മാത്രം കണ്ടിരുന്ന കാലമെല്ലാം കഴിഞ്ഞു. പ്രത്യേകിച്ചും ഇലക്ട്രിക് കാറുകളുടെ വരവോട് കൂടി നമ്മള്‍ ചിന്തിച്ചിട്ട് പോലുമില്ലാത്ത നിരവധി പ്രായോഗിക സൗകര്യങ്ങള്‍ കാറുകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു ഇലക്ട്രിക് കാര്‍ ഉപയോഗിച്ച് മറ്റൊന്ന് ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന വെഹിക്കിള്‍-ടു-വെഹിക്കിള്‍ സവിശേഷതയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതിന്റെ കൂടെ തന്നെ ഇപ്പോള്‍ മോഡേണ്‍ ഇവികളില്‍ എല്ലാം കാണപ്പെടുന്ന സവിശേഷതയാണ് വെഹിക്കിള്‍-ടു-ലോഡ് (V2L). ഇത് ഇവികളെ മൊബൈല്‍ ജനറേറ്ററുകളായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നു. ഈ ഫംഗ്ഷന്‍ ഉപയോക്താക്കളെ അവരുടെ വാഹനത്തില്‍ നിന്ന് നേരിട്ട് ചെറിയ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് പവര്‍ നല്‍കാന്‍ അനുവദിക്കുന്നു.

ടെസ്റ്റിനോട് വിട പറഞ്ഞ് ആത്മീയതയിൽ നിറയാൻ താരം

ഏതൊരു ക്രിക്കറ്റ് പ്രേമിയേയും പുളകം കൊളളിക്കുന്ന താരമാണ് വിരാട് കോഹ്ലി എന്നത്. 14 വർഷത്തെ ടെസ്റ്റ് കരിയറിന് താരം വിരാമമിട്ടിരിക്കുകയാണ്.ടീം മാനേജ്മെൻ്റിന് കീഴിൽ കോഹ്ലി അസ്വസ്ഥനായിരിന്നു എന്നുള്ള വാർത്തകളെല്ലാം പുറത്ത് വരുന്നുണ്ട് എങ്കിലും താരം ഇപ്പോൾ അതിൽ ഒന്നും ശ്രദ്ധിക്കാതെ അൽപ്പം ആത്മീയതയിൽ നിറയാൻ പ്രേമാനന്ദ്ജിയെ കാണാൻ പോയിരുന്നു. കോഹ്ലി മാത്രമല്ല ഭാര്യ അനുഷ്കയും ഒപ്പമുണ്ടായിരുന്നു. കോടികളുടെ ആസ്തിയുള്ള താരം സ്വാമിജിയെ കാണാൻ എത്തിയത് ഒരു ഇന്നോവ ക്രിസ്റ്റയിലാണ്. കോഹ്ലി വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

ഇന്ത്യക്കാർക്ക് കിട്ടാക്കനിയായ ടൊയോട്ടയുടെ ഹൈബ്രിഡ് എസ്‌യുവി

ലോകത്തിന്റെ ഏത് കോണിലായാലും ടൊയോട്ടയെന്ന വാഹന നിർമാതാക്കൾക്ക് എന്നും ഒരു പ്രത്യേക ഇമേജ് തന്നെയാണുള്ളത്. ഇന്ത്യക്കാർക്കിടയിൽ ടൊയോട്ടയ്ക്ക് പ്രത്യേക പരിഗണന തന്നെ ലഭിക്കാറുണ്ട്. ഒരു സ്റ്റാറ്റസ് സിമ്പലായി കാണുന്നതിനാൽ തന്നെ മാരുതി റീബാഡ്‌ജ് ചെയ്‌തിറക്കുന്ന ടൊയോട്ടയുടെ വണ്ടികൾക്ക് വരെ ഇവിടെ ഫാൻസ് ഏറെയാണ്. അങ്ങനെയുള്ള രാജ്യത്ത് ഒറിജിനൽ കാറുകൾ കൊണ്ടുവന്നാൽ എന്താവും സ്ഥിതിയെന്ന് ഊഹിക്കാനാവുന്നതേയുള്ളൂ. ഇവിടെ മാരുതി കാറുകളെ സ്വന്തം ബാഡ്‌ജ് ഘടിപ്പിച്ച് പുറത്തിറക്കുന്ന തിരക്കിലാണെങ്കിലും അന്താരാഷ്‌ട്ര തലത്തിൽ കമ്പനി നല്ല കിണ്ണംകാച്ചിയ വണ്ടികളൊക്കെ പുറത്തിറക്കുന്നുണ്ട് കേട്ടോ.

ഇവികള്‍ ഭാവിയല്ല, വര്‍ത്തമാനമെന്ന് രാഷ്ട്രപതി ഭവന്‍!

ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാറുകള്‍ക്കൊപ്പം വാഹന നിര്‍മാതാക്കളും തങ്ങളെ കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. ഓഫറുകളും സബ്‌സിഡികളുമെല്ലാം ഇതിന്റെ ഭാഗമായി നല്‍കി വരുന്നതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. ടാറ്റ.ഇവി എന്ന സബ് ബ്രാന്‍ഡിന് കീഴിലാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ വൈദ്യുത വാഹനങ്ങള്‍ വില്‍ക്കുന്നത്. ഇപ്പോള്‍ ഇവികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടാറ്റ.ഇവിയുടെ രണ്ട് ജനപ്രിയ ഇലക്ട്രിക് കാര്‍ മോഡലുകളായ കര്‍വ് ഇവിയും ടിയാഗോ ഇവിയും ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ ഡെലിവറി ചെയ്തു.
Advertisement

വന്നവനാണോ നിന്നവനാണോ മികച്ചത്!

എതിരാളികളെ ഭയപ്പെടുത്തുക എന്നത് ടാറ്റയുടെ ഒരു വിനോദമാണ്. അത്തരത്തിൽ പുതിയ മോഡൽ അവതരിപ്പിച്ചതാണ് ടാറ്റ ആൾട്രോസിൻ്റെ മുഖം മിനുക്കിയ മോഡൽ. അന്യായ ലുക്കും പുത്തൻ ഫീച്ചറുകളുമായി വരുന്ന ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്‌തിരുന്നു. പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിൽ പുതിയ ആൾട്രോസ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡിസൈനിന്റെ കാര്യത്തിൽ ആശാൻ കൂടുതൽ പ്രീമിയമായെന്ന് വേണം പറയാൻ. പഴയ മോഡലും പുതിയതും തമ്മിലൊരു താരതമ്യം നടത്തി നോക്കിയാലോ.

ഏപ്രിലിൽ സിട്രൺ വിറ്റത് ആകെ 339 കാറുകൾ

ഇന്ത്യൻ വിപണിയിലേക്ക് ഏറെ പ്രതീക്ഷകളോടെ എത്തിയ ഫ്രഞ്ച് വാഹന നിർമാതാക്കളായിരുന്നു സിട്രൺ. ആദ്യ മോഡലായി ബ്രാൻഡിന്റെ പ്രീമിയം മോഡലായ C5 എയർക്രോസിനെ തന്നെ കൊണ്ടുവരാനും കമ്പനി തീരുമാനിച്ചു. ഇന്ത്യയിൽ അസംബിൾ ചെയ്‌ത് വിപണനം ചെയ്‌തതിനാൽ എതിരാളികളേക്കാൾ കൂടുതൽ വിലയായിരുന്നു കക്ഷിക്കുണ്ടായിരുന്നത് എന്ന ഒറ്റക്കാരണത്താൽ അധികമാരും മൈൻഡ് ചെയ്യാതെ പോയ മിടുക്കനായിരുന്നു ഈ സ്പോർട് യൂട്ടിലിറ്റി വാഹനം. ഇതിന്റെ ക്ഷീണം തീർക്കാൻ ഇന്ത്യയിൽ തന്നെ പ്രാദേശികമായി നിർമിച്ച C3 എന്ന എസ്‌യുവി സ്റ്റൈൽ ഹാച്ച്ബാക്കിനെയാണ് സിട്രൺ രണ്ടാമതായി പുറത്തിറക്കിയത്.

ബാലുവിന് ആസിഫിന്റെ വക വിവാഹ സമ്മാനം 80 ലിറ്റര്‍ ഡീസല്‍!

മലയാള സിനിമാ ലോകത്ത് നിരവധി വണ്ടിപ്രാന്തന്‍മാരുണ്ട്. സീനിയര്‍ നടന്‍മാരെ മാറ്റിനിര്‍ത്തിയാല്‍ യുവ താരങ്ങളില്‍ മിക്കവരും വാഹനങ്ങളോട് അടങ്ങാത്ത സ്നേഹം കാത്തുസൂക്ഷിക്കുന്നവരാണ്. പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫലി, കുഞ്ചാക്കോ ബോബന്‍ എന്നിവരെല്ലാം അതില്‍ പ്രധാനികളാണ്. ഗരാജ് ഇടക്കിടെ അപ്ഡേറ്റ് ചെയ്യുന്നതിനൊപ്പം പഴയ പുലിക്കുട്ടികളെ വാങ്ങുന്ന ശീലവും ഈ യുവനടന്‍മാര്‍ക്കുണ്ട്. കിഷ്‌കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ രണ്ട് ചിത്രങ്ങളിലൂടെ വമ്പന്‍ തിരിച്ച് വരവ് നടത്തിയ മലയാളികളുടെ പ്രിയ താരം ആസിഫലി ഇപ്പോള്‍ 'സര്‍ക്കീട്ട്' എന്ന ചിത്രത്തിലൂടെ ഹാട്രിക് വിജയം നേടാന്‍ പോകുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആസിഫ് നല്‍കുന്ന അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ഇതാര് വയസായ പോൾ വാക്കറോ!

ന്യുജെൻ പിളേളരുടെ മാത്രമല്ല വണ്ടി പ്രാന്തൻമാരുടെ ഇഷ്ട വിനോദമാണ് കാർ ഡ്രിഫ്റ്റ് ചെയ്യുക എന്നത്. തൻ്റെ കാർ ഡ്രിഫ്റ്റ് ചെയ്യുമ്പോൾ ഒരു വണ്ടിപ്രാന്തന് കിട്ടുന്ന മനസംതൃപ്തി പറഞ്ഞറിയിക്കാനാവാത്ത ഒന്നു തന്നെയാണ്. പ്രായമായ അപ്പൂപ്പൻമാരും അമ്മൂമമാരും വാഹനമോടിക്കുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാൽ കാർ ഡ്രിഫ്റ്റ് ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. ഇപ്പോഴത്തെ 90's കിഡ്സിന് നടുവേദനയും ക്ഷീണവുമാണ് എന്ന് പറയുമ്പോൾ പ്രായം തോൽപ്പിക്കാത്ത മനസുമായി കൊച്ചുമകൻ്റെ ഫോർഡ് മസ്താങ്ങിൽ ഡോണറ്റ് അടിക്കുകയാണ് ഈ അപ്പാപ്പൻ. ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചുമകൻ്റെ കൈയിൽ നിന്ന് താക്കോൽ വാങ്ങി നേരെ കാറിലേക്ക് കയറുന്നതാണ് വീഡിയോയുടെ തുടക്കം.
Advertisement

ജനപ്രിയ കാറുകള്‍ ഓഫറില്‍ വില്‍പ്പനക്ക് വെച്ച് ഹ്യുണ്ടായി

വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കിക്ക് പിന്നില്‍ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായിരുന്നു ഹ്യുണ്ടായി. എന്നാല്‍ കഴിഞ്ഞ മാസം അതായത് 2025 ഏപ്രിലില്‍ ഹ്യുണ്ടായിക്ക് ആഭ്യന്തര വിപണിയില്‍ വില്‍പ്പന ഇടിവ് നേരിട്ടു. മഹീന്ദ്രയും ടാറ്റയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് കയറിയപ്പോള്‍ ഹ്യുണ്ടായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ക്രെറ്റ കോംപാക്ട് എസ്‌യുവി പോയ മാസത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയി മാറിയതാണ് ഏക ആശ്വാസം. ഈ മാസം നഷ്ടപ്പെട്ടുപോയ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാനുറച്ചാണ് ഹ്യുണ്ടായിയുടെ പുറപ്പാട്. ഇതിന്റെ ഭാഗമായി കമ്പനി ഹാച്ച്ബാക്കുകള്‍ക്കും കോംപാക്ട് എസ്‌യുവികള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു.

അമേസ് നിർത്തലാക്കാൻ തീരുമാനിച്ച് ഹോണ്ട

എസ്‌യുവികളുടെ പ്രതാപത്തിന് മുന്നിൽ പാപ്പരായി പോയ മോഡലുകളാണ് സെഡാനുകൾ. ഒന്നാന്തരം യാത്രാ സുഖവും നല്ല മൈലേജുമുള്ള കോംപാക്‌ട് സെഡാനുകൾക്ക് പോലും കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവുന്നില്ലെന്നതാണ് സത്യം. ഹ്യുണ്ടായി ഓറയും ടാറ്റ ടിഗോറുമെല്ലാം ക്ഷീണിച്ചിരിക്കുമ്പോൾ മാരുതി ഡിസയറും ഹോണ്ട അമേസും (Honda Amaze) മറുവശത്ത് മോശമാക്കാതെ പിടിച്ചുനിൽക്കുന്നുണ്ട്. ആരു കണ്ടാലും വാങ്ങിപ്പോവുന്ന രണ്ട് കാറുകളും ഇന്ത്യക്കാരുടെ മനസിൽ പണ്ടേ കയറിക്കൂടിയ ഇതിഹാസങ്ങളാണ്. അടുത്തിടെ രണ്ട് മോഡലുകളും പുതുതലമുറ ആവർത്തനങ്ങളിലേക്ക് ചേക്കേറി മത്സരം മുറുക്കുകയും ചെയ്‌തു.

ലാലേട്ടൻ മാത്രമല്ല കാടിറങ്ങിയ ഈ ഒറ്റയാനും ഇവിടെ 'തുടരും'

സൂപ്പർഹിറ്റായി കോടികൾ വാരിക്കൊണ്ടിരിക്കുന്ന ചിത്രമാണ് തുടരും. ഇനിയും കാണാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ പോയി കാണാൻ മറക്കരുത്. ചാരം മൂടിപോയെന്ന് ട്രോളൻമാർ കളിയാക്കുന്ന ലാലേട്ടൻ്റെ തീ പാറുന്ന ഫൈറ്റും അഭിനയവും നിങ്ങൾക്ക് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കും. ഈ ചിത്രത്തിൽ മോഹൻലാൽ എന്ന നായകനൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു ആളുണ്ട്. നായകൻ്റെ ജീവൻ്റെ ജീവനായി കാണുന്ന മാർക്ക് 1 അംബാസഡർ കാർ. നായകനും കാറും തമ്മിലുള്ള ബന്ധം നിങ്ങൾക്ക് സിനിമ കാണുമ്പോൾ മനസിലാകും. ഏതൊരാൾക്കും തൻ്റെ വാഹനവുമായി ഒരു ആത്മബന്ധമുണ്ടായിരിക്കുമല്ലോ. അത് നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാം.

ആള്‍ട്രോസിന് ലഭിക്കുന്ന ബലേനോയില്‍ ഇല്ലാത്ത 10 ഫീച്ചറുകള്‍

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ചെറുകാറുകള്‍ക്കും സെഡാനുകള്‍ക്കും കഷ്ടകാലമാണ്. എസ്‌യുവി ട്രെന്‍ഡിനിടെ പല ബെസ്റ്റ് സെല്ലര്‍ മോഡലുകളുടെയും വില്‍പ്പന ഇടിഞ്ഞു. എങ്കിലും തരക്കേടില്ലാത്ത വില്‍പ്പന നടക്കുന്ന വിഭാഗമാണ് പ്രീമിയം ഹാച്ച്ബാക്ക്. ഈ വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന ടാറ്റ മോഡലാണ് ആള്‍ട്രോസ്. 5 സ്റ്റാര്‍ സേഫ്റ്റിയും മികച്ച രൂപകല്‍പ്പനയും ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുമായി ആട്രോസ് തുടക്കത്തില്‍ എതിരാളിയായ മാരുതി സുസുക്കി ബലേനോക്ക് വമ്പന്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ സമീപകാലത്തായി പ്രീമിയം ഹാച്ച്ബാക്കിന്റെ വില്‍പ്പന കുറഞ്ഞ സാഹചര്യത്തില്‍ ഒരു മുഖംമിനുക്കലിന് വിധേയമാക്കിയിരിക്കുകയാണ് കമ്പനി.
Advertisement

സൺഫിലിം ഒട്ടിച്ച വാഹനങ്ങൾ പിടിച്ച് പൊലീസ്

ഏറെക്കാലത്തെ കാത്തിരിപ്പുകൾക്കൊടുവിൽ കാറുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കാൻ ഹൈക്കോടതിയിൽ നിന്നും അനുമതി കിട്ടിയത് അടുത്തിടെയായിരുന്നു ഇതിനെ തുടർന്ന് മലയാളികളെല്ലാം കാറുകളുമായി നേരെ കടകളുടെ മുന്നിലേക്ക് ഓടുകയും ചെയ്‌തു. ടിൻ്റഡ് ഫിലിം സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾക്കെതിരായ ഒരു കവചമായി പ്രവർത്തിക്കുന്നതിനാൽ കാറിനകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും എന്നതല്ല, പകരം പ്രൈവസി മാനിച്ചാണ് കൂടുതൽ ആളുകളും സൺഫിലിം ഒട്ടിക്കാനായി ഓടുന്നതിന്റെ ആദ്യ കാരണം. ഒപ്പം വേനൽ ചൂടിനെ ഒരുപരിധി വരെ തടയാനും ഇതുവഴി സാധിച്ചു.

ധനികനായ നടന്‍ ലൈസന്‍സ് പുതുക്കാനെത്തിയത് ലെക്‌സസില്‍

ബാഹുബലി, പുഷ്പ, സലാര്‍, കല്‍ക്കി എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ നിലവില്‍ ബോളിവുഡിന് ഒപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ മുകളിലോ നില്‍ക്കുന്ന ഫിലിം ഇന്‍ഡസ്ട്രിയാണ് ടോളിവുഡ്. ഇന്നത്തെ തലമുറയില്‍ പ്രഭാസ്, അല്ലു അര്‍ജുന്‍, രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, മഹേഷ് ബാബു എന്ന് തുടങ്ങിയ താരങ്ങളെ മലയാളികള്‍ക്കടക്കം സുപരിചിതമാണ്. എന്നാല്‍ ഒരുകാലത്ത് ചിരഞ്ജീവിക്കൊപ്പം ടോളിവുഡ് ഭരിച്ചിരുന്ന നടനാണ് അക്കിനേനി നാഗാര്‍ജുന. 2K കിഡ്‌സിന് ചിലപ്പോള്‍ ഇദ്ദേഹത്തെ മനസ്സിലായിക്കൊള്ളണമെന്നില്ല. 'കിംഗ്' എന്ന് ആരാധകര്‍ വിളിക്കുന്ന നാഗാര്‍ജുന തെലുങ്കിലെ ഇതിഹാസ താരം അക്കിനേനി നാഗേശ്വര റാവുവിന്‍െ മകനാണ്. നാഗാര്‍ജുനയുടെ മക്കളായ നാഗചൈതന്യയും അക്കിനേനി അഖിലും തെലുങ്കിലെ പ്രമുഖരായ യുവതാരങ്ങളുമാണ്.

ബെൻസിൽ ഭാര്യക്കൊപ്പം വന്നിറങ്ങി കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ലോകക്രിക്കറ്റിനെ തന്നെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് മുൻ ഇന്ത്യന്‍ നായകൻ വിരാട് കോലി. സച്ചിന് ശേഷം ഇന്ത്യൻ കുപ്പായത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സ്നേഹിച്ച താരത്തിന്റെ പടിയിറക്കം തീരാനഷ്‌ടം തന്നെയായിരിക്കും. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുകയാണെന്ന് തീരുമാനിച്ചത് ഉചിതമായ സമയത്താണോയെന്ന് മാത്രമേ ആരാധകർക്ക് ആശങ്കയുള്ളൂ. മുപ്പത്തിയാറാം വയസിലും നിലനിർത്തുന്ന ഫിറ്റ്നസ് ലെവലും ഐപിഎലിലെ മിന്നുന്ന ഫോമും കണക്കിലെടുത്താൽ ഇനിയും ക്രിക്കറ്റിന്റെ ലോങ് ഫോർമാറ്റിൽ കോലിക്ക് തിളങ്ങാനാവുമെന്നതിൽ സംശയമൊന്നും വേണ്ട. ടെസ്റ്റിൽ പോലും കോലിക്ക് പകരക്കാരനെ കണ്ടെത്തുക ടീം ഇന്ത്യക്ക് അത്ര എളുപ്പവുമാവില്ല.
Advertisement

സിനിമയിൽ പോലും ഇത്രേം കഴിവ് പുറത്തെടുത്തിട്ടില്ല!

ഓഫ്റോഡ് ചെയ്യാൻ താൽപ്പര്യമില്ലാത്തവരായി ആരും തന്നെ കാണില്ല. മഹീന്ദ്രയുടെ ഓഫ്റോഡ് രാജാവാണ് ഥാർ. ഏതൊരു ഓഫ്റോഡ് പ്രേമിയുടേയും പ്രിയപ്പെട്ട മോഡൽ കൂടിയാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടെ, 4x2, 4x4 എന്നിങ്ങനെ വൈവിധ്യമാർന്ന ഓപ്ഷനോടെയാണ് ഥാർ എത്തുന്നത്. സെലിബ്രിറ്റികൾ പോലും മഹീന്ദ്രയുടെ ഈ കരുത്തൻ്റെ ഫാനാണ്. 5 ഡോർ വേരിയൻ്റ് ഇറങ്ങിയതോടെ വിൽപ്പനയിൽ പിടിച്ചാൽ കിട്ടാത്ത നിലയിലാണ് ഥാർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നാടൻ പെൺകുട്ടി വേഷങ്ങളിലൂടെ ജന മനസ് കീഴടക്കിയ കലാമണ്ഡലം ജയശ്രീയായി എത്തിയ അനുശ്രീയാണ്.