ക്രെറ്റയെ പൂട്ടാന്‍ 10 ലക്ഷത്തിന്റെ പുതിയ മാരുതി എസ്‌യുവി!

രാജ്യത്തെ നമ്പര്‍ 1 കാര്‍ ബ്രാന്‍ഡ് ആയ മാരുതി സുസുക്കിക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ആഭ്യന്തര വില്‍പ്പനയില്‍ ഇടിവ് നേരിടുന്നുണ്ട്. കയറ്റുമതിയിലെ വളര്‍ച്ച കൊണ്ടാണ് കമ്പനി ആ നഷ്ടം നികത്തുന്നത്. എന്നാല്‍ ആഭ്യന്തര വില്‍പ്പന തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ കമ്പനി കൈക്കൊള്ളുന്നുണ്ട്. അതില്‍ ഒന്നാണ് എസ്‌യുവി പോര്‍ട്ഫോളിയോ വലുതാക്കുന്നത്. ഈ വര്‍ഷം തന്നെ തങ്ങള്‍ പുതിയ രണ്ട് എസ്‌യുവികള്‍ പുറത്തിറക്കാന്‍ പോകുന്നതായി മാരുതി സുസുക്കി വ്യക്തമാക്കിയതാണ്. അതില്‍ ഒന്ന് കമ്പനിയുടെ കന്നി എസ്‌യുവയായ ഇവിറ്റാരയാണ്. ഇത് കൂടാതെ മാരുതി സുസുക്കി ഈ ഉത്സവ സീസണില്‍ പുതിയ കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.

ആകാശത്തൂടി പറക്കേണ്ട അംബാനിയുടെ ഹെലികോപ്റ്ററല്ലേ ഇത്

അത്യാഡംബര വാഹനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വ്യക്തിയാരാണെന്ന് ചോദിച്ചാൽ സ്വാഭാവികമായും നമ്മുടെ മനസിലേക്ക് ആദ്യം വരുന്ന പേര് അംബാനി എന്നായിരിക്കുമല്ലോ. മെർസിഡീസ് ബെൻസ്, ബെന്റ്ലി, ബിഎംഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്‌സ്, പോർഷ അങ്ങനെ എല്ലാത്തരം ആഡംബര വാഹനങ്ങളും ഒന്നിച്ച് കാണണമെങ്കിൽ അംബാനിയുടെ വീട്ടിലേക്ക് എത്തിനോക്കിയാൽ മതിയാവും. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനുമായ മുകേഷ് അംബാനി നിരത്തുകളിൽ മാത്രമല്ല ആകാശത്തിലൂടെയുള്ള യാത്രകൾക്കായി പ്രത്യേക ആഡംബര വിമാനങ്ങളും സ്വന്തമാക്കിവെച്ചിട്ടുള്ള ആളുകൂടിയാണ് കേട്ടോ.

ജനപ്രിയ ബൈക്കിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാന്‍ ഹോണ്ട

ഇരുചക്ര വാഹന വിപണിലെ മുന്‍നിരക്കാരാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ഹീറോ മോട്ടോകോര്‍പ്പിനെ മറികടന്ന് ചില മാസങ്ങളില്‍ ഹോണ്ട ഒന്നാം സ്ഥാനവും കരസ്ഥമാക്കാറുണ്ട്. ഈ വര്‍ഷം 2025 ഓട്ടോ എക്‌സ്‌പോയിലൂടെ ആക്ടിവ e:, QC1 എന്നീ രണ്ട് സ്‌കൂട്ടറുകള്‍ പുറത്തിറക്കി ഹോണ്ട ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ പ്രവേശിച്ചിരുന്നു. ഇപ്പോള്‍ ഇവി മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കാനായി പുതിയൊരു ഇലക്ട്രിക് ബൈക്ക് കൂടി പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. സ്‌കൂട്ടര്‍ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹോണ്ട ഇലക്ട്രിക് ബൈക്ക് രംഗത്തേക്ക് കടക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഇവി പ്രേമികള്‍ ഉറ്റുനോക്കുന്നത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

548 KM റേഞ്ചുള്ള ഇലക്‌ട്രിക് എംപിവിയുടെ വില ഇന്ന് അറിയാം

ഇലക്ട്രിക് കാർ വിപണിയിൽ അതിവേഗം കുതിക്കുന്ന എംജി മോട്ടോർസ് ഇന്ത്യക്കായി പുതിയൊരു ഇലക്ട്രിക് എംപിവിയെ ഇന്ന് അവതരിപ്പിക്കും. കുറച്ചുനാളുകളായി വണ്ടിഭ്രാന്തൻമാർ കാത്തിരിക്കുന്ന M9 ഇവിയുടെ വിലയറിയാൻ മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. ഇന്ത്യയിലെ എംജിയുടെ ആദ്യത്തെ പീപ്പിൾ-കാരിയർ എന്ന നിലയിലാണ് M9 രംഗത്തിറങ്ങുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന CBU ഉൽപ്പന്നമായതിനാൽ ഈ രാജകീയമായ കാറിന് 65 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. എംജിയുടെ പ്രീമിയം റീട്ടെയിൽ ശൃംഖലയായ സെലക്റ്റിലൂടെ വിപണത്തിന് എത്തുന്ന ആദ്യ മോഡൽ കൂടിയായിരിക്കും ഇത്.
Advertisement

5 ലക്ഷം രൂപ കൈയിലുണ്ടേൽ ഈ ബൈക്കുകൾ വാങ്ങാം

ഫോർവീലറുകളേക്കാലും ആളുകൾക്ക് എപ്പോഴും പ്രിയം ഇരുചക്രവാഹനങ്ങളോടാണ്. അത് കൊണ്ട് തന്നെ ടൂവീലർ വിപണിയിൽ വലിയ മാന്ദ്യമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. പവറും മൈലേജും ഒത്തുപോകുന്ന നിരവധി മോഡലുകളാണ് വിപണിയിലുളളത്. 5 ലക്ഷത്തിൽ താഴെ 40 bhp കരുത്തുള്ള നിരവധി ബൈക്കുകളുണ്ട്. യുവാക്കളുടെ ഹരമായ ബൈക്കുകൾ ഏതൊക്കെയാണ് അല്ലെങ്കിൽ 5 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ഇരുചക്ര വാഹനങ്ങൾ ഏതൊക്കെയാണ് എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. 5 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾ എന്ന് പറയുമ്പോൾ സ്ട്രീറ്റ് നേക്കഡ്, അഡ്വഞ്ചർ ടൂററുകൾ മുതൽ ഫുള്ളി ഫെയർഡ് സ്‌പോർട്‌സ് ബൈക്കുകൾ വരെ ഉൾപ്പെടുന്നവയാണ്.

ഒറ്റചാര്‍ജില്‍ 227Km ഓടുന്ന ഇ-ഓട്ടോയുമായി ഇന്ത്യന്‍ കമ്പനി

പാസഞ്ചര്‍ ത്രീ-വീലര്‍ വിഭാഗത്തില്‍ ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരമേറി വരികയാണ്. പാസഞ്ചര്‍ ഓട്ടോ വിഭാഗത്തിലും കാര്‍ഗോ ഗുഡ്‌സ് വിഭാഗത്തിലുമെല്ലാം ഇപ്പോള്‍ വൈദ്യുത വാഹനങ്ങള്‍ സ്ഥാനം പിടിച്ച് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ പല ഓട്ടോ സ്റ്റാന്‍ഡുകളിലും പച്ച നമ്പര്‍പ്ലേറ്റുള്ള ഓട്ടോകളുടെ എണ്ണം കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ L5 ഇലക്ട്രിക് പാസഞ്ചര്‍ ത്രീ-വീലര്‍ വിഭാഗത്തില്‍ ഒരു പുതിയ ഉല്‍പ്പന്നം വിപണിയില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോഹിയ ഓട്ടോയാണ് (Lohia Auto) യോദ്ധ ( Youdha) എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി സഹകരിച്ച് തങ്ങളുടെ ആദ്യ ഉത്പന്നം പുറത്തിറക്കിയത്.

21 ലക്ഷം വില കുറച്ചിട്ടും പോയ മാസം ആരും വാങ്ങിയില്ല എസ്‌യുവി

മാഗ്നൈറ്റ് എന്നൊരു കൊച്ചുസൂപ്പർസ്റ്റാർ മാത്രം അരങ്ങുവാഴുന്ന നിസാന്റെ വലിയ വീട്ടിലേക്ക് ഏറെ പ്രതീക്ഷയോടെ കടന്നുവന്ന മോഡലായിരുന്നു X-ട്രെയിൽ (Nissan X-Trail SUV). വിദേശവിപണികളിൽ ചൂടപ്പംപോലെ വിറ്റഴിഞ്ഞിരുന്ന വണ്ടി ഇന്ത്യയിലെത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ ഉഷാറാവുമെന്നായിരുന്നു ജാപ്പനീസ് വാഹന നിർമാതാക്കളുടെ പ്രതീക്ഷ. എന്നാൽ ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഡി-സെഗ്മെന്റ് എസ്‌യുവി വിഭാഗത്തിൽ തളർന്നുവീഴാനിയിരുന്നു വിധി. മാഗ്നൈറ്റിന് കൂട്ടായിട്ടെത്തിയ X-ട്രെയിലിന്റെ കുഴി നിസാൻ സ്വയം കുഴിച്ചതുപോലെയാണ് തോന്നിയത്. പൂർണമായും വിദേശത്ത് നിർമിച്ച് വിപണനത്തിന് എത്തിച്ച വണ്ടിക്ക് അന്യായ വിലയാണ് ബ്രാൻഡ് ചോദിച്ചത്.

ടെസ്‌ല വന്നാലും ഹാരിയർ ഇവിയുടെ തട്ട് താണ് തന്നെയിരിക്കും

Discover the features, specifications, and charging details of the EV Model X. Learn about its range, battery options, and charging times for optimal performance.
Advertisement

ബിഗ്‌ബോസ് താരം അമ്മക്ക് നല്‍കിയത് ക്രെറ്റ

വിവാദങ്ങളിലൂടെ നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്ന ചിലര്‍ പിന്നീട് ജനങ്ങള്‍ക്കിടയില്‍ ജനപ്രിയരായി മാറുന്ന കാഴ്ച നാം ഏറെ കണ്ടിട്ടുണ്ട്. അടുത്ത കാലത്തായി ഇതിന് അവസരം ഒരുക്കിക്കൊടുക്കുന്നത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ്. മലയാളം ബിഗ്‌ബോസില്‍ വന്ന് തങ്ങളുടെ നെഗറ്റീവ് ഇമേജ് മാറ്റിയെടുത്ത് ഏറെ ആരാധകരെ നേടിയവരാണ് അഖില്‍ മാരാര്‍, ഡോ. രജിത്കുമാര്‍ എന്നിവര്‍. സമാനമായ രീതിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവാദങ്ങളിലൂടെ മാത്രം വാര്‍ത്തകളില്‍ നിറഞ്ഞു ഒരു ബിഗ് ബോസ് താരം ഇപ്പോള്‍ പോസിറ്റീവ് കാര്യങ്ങള്‍ കൊണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നമ്മള്‍ പറഞ്ഞുവരുന്നത് മലയാളം ബിഗ് ബോസിലെ മത്സരാര്‍ത്ഥിയെ കുറിച്ചാണെന്ന് തെറ്റിദ്ധരിക്കല്ലേ.

ഗ്രാൻഡ് വിറ്റാരയുടെ അപരനെ വാങ്ങാൻ ഇടിച്ചുകയറി ജനം

ഇന്ത്യയിലെ വാഹനപ്രേമികളെ അമ്പരപ്പിച്ച കൂട്ടുകെട്ടായിരുന്നു ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ളത്. പലർക്കും ഈയൊരു പങ്കാളിത്തം തുടക്കത്തിൽ അത്രവേഗം ദഹിച്ചില്ലായിരുന്നുവെന്നതാണ് സത്യം. പക്ഷേ എതിരാളികളെ വരെ അമ്പരപ്പിച്ചുകൊണ്ട് ഈയൊരു കൂട്ടുകെട്ടിൽ നിന്നും ടൊയോട്ട പണംവാരി. ബലേനോയും എർട്ടിഗയും റീബാഡ്‌ജ് ചെയ്‌ത് എത്തിച്ചതോടെ വിൽപ്പന കണക്കുകളും കുതിച്ചുയർന്നു. റീബാഡ്ജ്ഡ് കാറുകള്‍ക്കുള്ള ഡിമാന്‍ഡ് കാരണം ടൊയോട്ട ഷോറൂമുകളില്‍ തിരക്ക് കൂടി. അങ്ങനെ ഇന്ത്യക്കാരുടെ എസ്‌യുവി ഭ്രമം മുതലെടുക്കാനായി ഇരുവരും ചേർന്ന് പുത്തനൊരു മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിനും രൂപംകൊടുക്കുകയുണ്ടായി.

കറുപ്പിൽ പൊതിഞ്ഞ് പോർഷയുടെ കരിമ്പുലി എത്തിപോയി

ആഡംബര വാഹനപ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് പോർഷ.എസ്‌യുവി സെഗ്മെൻ്റിൽ ഏറെ ഡിമാൻ്റുളള മോഡലാണ് കയീൻ. 2025-ൽ മോഡലിനെ ബ്ലാക്ക് എഡീഷൻ വേരിയൻ്റ് അവതരിപ്പിച്ചിരിക്കുകയാണ് പോർഷ. മികച്ച സ്റ്റൈലിങ്ങും കറുപ്പിൽ പൊതിഞ്ഞ എലമെൻ്റുകൾ കൂടെയാകുമ്പോൾ വാഹനത്തിൻ്റെ ലുക്ക് വർധിക്കുന്നുണ്ട്.വിലയിലേക്ക് വന്നാൽ ഈ കരിമ്പുലിയെ സ്വന്തമാക്കണമെങ്കിൽ 1.87 കോടി രൂപ മുടക്കണം. എക്സ്ഷോറൂം വിലയാണെന്ന് പ്രത്യേകം ഓർക്കണേ. 7 ഷേഡുകളിലാണ് പോർഷ കയീൻ ലഭ്യമാകുന്നത്. ലിമിറ്റഡ് എഡീഷൻ്റെ എക്സ്റ്റീരിയർ വിശേഷങ്ങളും ഇൻ്റീരിയറിൽ എന്തൊക്കെ മാറ്റങ്ങളുണ്ടെന്ന് അറിയാൻ തുടർന്ന് വായിക്കാൻ നിങ്ങൾ മറക്കരുതേ.

ടെസ്‌ലയുടെ രണ്ടാമത്തെ ഷോറൂം വരുന്നതെവിടെയെന്ന് അറിയണ്ടേ

ഇവി ഭീമനായ ടെസ്‌ലയുടെ ആദ്യ ഷോറൂം ആരംഭിച്ചതിൻ്റെ ഞെട്ടലിൽ നിന്ന് എതിരാളികൾ മുക്തരാകുന്നിന് മുൻപ് തന്നെ അടുത്ത ബോംബ് പൊട്ടിച്ചിരിക്കുകയാണ്. മുംബൈയിൽ തുടങ്ങിയ ആദ്യ ഷോറൂമിന് ശേഷം രണ്ടാമത്തെ ഷോറൂം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇനി എവിടെ ആയിരിക്കും ഷോറൂം വരാൻ പോകുന്നത് എന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പല സ്ഥലങ്ങളും ഉന്നയിക്കുന്നുണ്ട് എങ്കിലും വ്യക്തമായ സ്ഥലം എവിടെയെന്ന് പലർക്കും മനസിലായിട്ടില്ല, എന്തായാലും ഇനി അത് ആലോചിച്ച് തല പുകയ്ക്കേണ്ട. ടെസ്‌ലയുടെ രണ്ടാമത്തെ ഷോറൂം എവിടെയാണ് തുറക്കാൻ പോകുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കല്ലേ.
Advertisement

ആക്ടിവ ഇലക്ട്രിക്കിന്റെ ആ പോരായ്മക്കും പരിഹാരമാകുന്നു!

ഇക്കഴിഞ്ഞ ജനുവരിയില്‍ സമാപിച്ച 2025 ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് പുറത്തിറക്കിയത്. ഏറെ നാളായി രാജ്യം കാത്തിരുന്ന ആക്ടീവ e: എന്ന മോഡലിനൊപ്പം ബജറ്റ് വിലയില്‍ QC1 എന്ന ഇവി ബോണസായി കിട്ടി. ഈ രണ്ട് സ്‌കൂട്ടറുകളും രാജ്യത്ത് വലിയ തരംഗം സൃഷ്ടിക്കാന്‍ പോന്നവയാണ്. ഇതില്‍ ആക്ടീവ e: ഇലക്ട്രിക് സ്‌കൂട്ടര്‍ നിരവധി കാര്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായെങ്കിലും ഒരു പോരായ്മ എടുത്തുകാണിക്കപ്പെട്ടിരുന്നു. ചാര്‍ജ് ചെയ്യുന്നതിന് ഹോണ്ടയുടെ ബാറ്ററി സ്വാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചറിനെ മാത്രം ആശ്രയിക്കേണ്ടി വരുന്നു എന്നതായിരുന്നു ആ പരാതി.

പൂക്കൾക്കിടയിൽ നിൽക്കുന്ന സുന്ദരി വന്നിറങ്ങിയത് ബെൻസ് കാറിൽ

ദുൽഖർ സൽമാന്റെ ഹിറ്റ് തെലുങ്ക് ചിത്രമായ സീതാരാമത്തിലൂടെ മലയാളികൾക്കിടയിലും വലിയ രീതിയിൽ ആരാധകവൃന്ദമുണ്ടാക്കിയെടുത്ത സുന്ദരിയാണ് മൃണാൽ താക്കൂർ (Mrunal Thakur). നാടൻ പെണ്ണായും മോഡേണായാവും ഒരുപോലെ ഇണങ്ങുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് കക്ഷി. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിരക്കുള്ള താരം പ്രതിഫലത്തിന്റെ കാര്യത്തിലും കോടികളാണ് വാങ്ങുന്നത്. അടുത്തിടെ തെലുങ്കിൽ അഭിനയിച്ച ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പണംവാരിയിരുന്നു. ബോളിവുഡിലും ടോളിവുഡിലുമെല്ലാം നല്ല തിരക്കുള്ള നടിയായി ഓടിനടന്ന് അഭിനയിക്കുന്ന മൃണാളിനെ ലക്കി ചാം എന്ന ഓമനപ്പേരിലാണ് ഫാൻസ് വിളിക്കാറുള്ളത്.

ഇവി സ്കൂട്ടറുകളിലെ 'ഗുഡ് ബോയ്' ആരാണെന്ന് നോക്കിയാലോ

ഇലക്ട്രിക് സ്കൂട്ടർ വിപണി പഴയതിനേക്കാൾ ശക്തമായി കൊണ്ടിരിക്കുകയാണ്. വിൽപ്പനയിൽ മത്സരം കടുത്തതോടെ ഓരോ ദിവസം പുതി പുതിയ ആകർഷകമായ ഫീച്ചറുകളും ഓഫറുകളുമായി രംഗത്തെത്തുന്നുണ്ട് ഇവി സ്കൂട്ടർ വാഹന നിർമാതാക്കൾ. ഇപ്പോൾ വിപണിയിൽ കടുത്ത മത്സരത്തിൽ ഏർപെട്ട് നിൽക്കുന്ന ബ്രാൻഡാണ് ഹീറോയും ഹോണ്ടയും. ഹോണ്ടയുടെ മുഖമുദ്രയായിരുന്ന സ്കൂട്ടറായിരുന്നു ആക്ടിവ. അതിൻ്റെ ഇവി വേരിയൻ്റ് അവതരിപ്പിച്ചതോടെ ഹീറോയ്ക്ക് അത് വലിയൊരു തിരിച്ചടിയായിരുന്നു. ഇവി സ്കൂട്ടറുകളിലെ രണ്ട് വലിയ ബ്രാൻഡുകളായത് കൊണ്ട് തന്നെ അവരുടെ രണ്ട് മോഡലുകൾ തമ്മിലൊരു താരതമ്യം നടത്തി നോക്കിയാലോ. ഹീറോയുടെ ഏറ്റവും പുതിയ മോഡലായ വിഡ vx2 എന്ന സ്കൂട്ടറും ഹോണ്ട ആക്ടിവ ഇ-യും തമ്മിലൊന്നു മാറ്റുരയ്ക്കാം.

4 സഹോദരിമാര്‍ക്ക് ഒരേ ടൊയോട്ട കാര്‍ സമ്മാനം!

ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധങ്ങളില്‍ ഒന്നാണ് സഹോദരീ-സഹോദര ബന്ധം. സഹോദരിമാര്‍ തങ്ങളേക്കാള്‍ മുതിര്‍ന്നവരോ അല്ലെങ്കില്‍ ഇളയവരോ ആണെങ്കില്‍ കൂടി ഒരു സഹോദരനുണ്ടാകുന്ന ബലം ഒന്ന് വേറെ തന്നെയാണ്. മുതിര്‍ന്ന ചേച്ചിമാര്‍ ആണെങ്കില്‍ അവര്‍ക്ക് അമ്മയുടെ സ്ഥാനമാണ് പല ആങ്ങളമാരും കല്‍പ്പിക്കാറുള്ളത്. വളര്‍ന്ന് വലുതായി കഴിയുമ്പോള്‍ സഹോദരന്‍മാര്‍ തങ്ങളുടെ സഹോദരിമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ഇപ്പോള്‍ ഒരു സഹോദരന്‍ തന്റെ സഹോദരിമാര്‍ക്ക് കാര്‍ സമ്മാനിച്ചാണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. അത് ആരാണെന്നും ഈ സമ്മാനത്തിന് എന്താണ് ഇത്ര പ്രത്യേകതയെന്നും നമുക്ക് പരിശോധിക്കാം.
Advertisement

യൂത്തൻമാരെ മോഹിപ്പിക്കാൻ ടിവിഎസിന്റെ പുതിയ സ്‌കൂട്ടർ

പണ്ട് യൂത്തൻമാർക്ക് ബൈക്കുകളോടായിരുന്നു ഏറെ പ്രിയമെങ്കിൽ ഇന്ന് മോട്ടോർസൈക്കിളുകളേക്കാൾ ഇഷ്‌മാണ് ചിലർക്ക് ഗിയർലെസ് സ്‌കൂട്ടറുകളോട്. അതിനെല്ലാം കാരണക്കാരൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ അത് ടിവിഎസ് എൻടോർഖ് എന്നാവും. യുവാക്കളുടെ സ്പോർട്ടി സ്‌കൂട്ടർ എന്ന സങ്കൽപ്പം യാഥാർഥ്യമാക്കി കൊടുത്ത മോഡൽ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഒരുകാലത്ത് ഹോണ്ട ഡിയോ എങ്ങനെയായിരുന്നോ ഇന്ന് ആ നിലയിലേക്ക് അല്ലെങ്കിൽ അതിന് ഒരുപടി മുകളിൽ വളരാൻ എൻടോർഖിനായിട്ടുണ്ടെന്നതാണ് സത്യം. സ്റ്റൈലിനൊപ്പം പൊർഫോമൻസും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ 125 സിസി മോഡൽ ഈ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ സ്‌കൂട്ടറാണ്.

വോൾവോയുടെ ജനപ്രിയ മോഡൽ മുഖം മിനുക്കിയെത്തുന്നു

വോൾവോയുടെ വാഹനങ്ങൾ എപ്പോഴും സേഫ്റ്റിക്ക് പേരുകേട്ടതാണ്, സെഡാൻ ആണെങ്കിലും എസ്‌യുവി ആണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവിഴ്ച്ചയും ബ്രാൻഡ് വരുത്താറില്ല എന്നതാണ് വാസ്തവം. ബിഎംഡബ്ല്യു X3, മെർസിഡീസ് ബെൻ GLC, ഔഡി Q5 എന്നീ മോഡലുകൾക്കെതിരെ മത്സരിക്കാൻ ഒരു മോഡൽ വോൾവോയുടെ ലൈനപ്പിലുളളത് XC60 ആണ്. ഇപ്പോഴിതാ മോഡലിൻ്റെ പുതുക്കിയ മോഡൽ ആഗസ്റ്റ് 1 ന് കമ്പനി അവതരിപ്പിക്കുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വാഹനത്തിൽ മൊത്തത്തിൽ ഒരു അഴിച്ചുപണി നടത്തിയിട്ടില്ല എങ്കിലും പ്രകടമായ മാറ്റങ്ങളൊക്കെ ഉണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

ജീരക സോഡ വിറ്റ് 11 കോടിയുടെ കാര്‍ വാങ്ങിയ അയല്‍നാട്ടുകാരന്‍

ഒന്നുമില്ലായ്മയില്‍ നിന്ന് വീരഗാഥകള്‍ രചിച്ച സംരഭകരുടെ കഥകള്‍ നമ്മള്‍ എന്നും ആവേശത്തേടെയാണ് കേട്ടിട്ടുള്ളത്. സ്വപ്‌നം കാണാന്‍ ഉറങ്ങണം, എന്നാല്‍ ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഠിനാധ്വാനം, ക്ഷമ, അഭിനിവേശം എന്നിവയോടെ കഷ്ടപ്പെടാനുള്ള ഒരു മനസ്സും വേണം. ദൃഢനിശ്ചയവും സമര്‍പ്പണവുമുണ്ടെങ്കില്‍ ഏറ്റവും അസാധ്യമായ സ്വപ്നങ്ങള്‍ പോലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കര്‍ണാടകയിലെ ബാംഗ്ലൂരില്‍ നിന്നുള്ള സത്യ ശങ്കറിന്റെ (Sathya Shankar) പ്രചോദനാത്മകമായ കഥ. ഒരുകാലത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര കാറുകളില്‍ ഒന്നായ റോള്‍സ് റോയ്സ് ഫാന്റത്തിന്റെ ഉടമയാണ്.

വിൻഫാസ്റ്റിന്റെ വരവ് വെറുതേയാവില്ല കേട്ടോ

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണി പ്രതീക്ഷിച്ചതിലും വേഗം വളരുകയാണ്. സ്വദേശികളും വിദേശികളുമായ നിരവധി അനവധി ബ്രാൻഡുകളാണ് ഇപ്പോൾ വൈദ്യുത കാറുകൾ നമ്മുടെ രാജ്യത്ത് വിപണനത്തിന് എത്തിക്കുന്നത്. അക്കൂട്ടത്തിലെ ഏറ്റവും പുതിയമുഖമാണ് വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ്. കാറുകൾ നിരത്തിലിറങ്ങിയില്ലെങ്കിലും വിൻഫാസ്റ്റ് എന്ന പേര് ഇപ്പോൾ വണ്ടിപ്രേമികൾക്കെല്ലാം സുപരിചിതമായിക്കഴിഞ്ഞിട്ടുണ്ട്. ജനുവരിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ തങ്ങളുടെ മോഡലുകൾ പ്രദർശിപ്പിച്ചപ്പോഴെല്ലാം വലിയ സ്വീകാര്യതയാണ് ബ്രാൻഡിന് ലഭിച്ചിരുന്നത്. VF7, VF6 ഇലക്ട്രിക് എസ്‌യുവികളാണ് വിൻഫാസ്റ്റിന്റേതായി ആദ്യം വിപണിയിലേക്ക് എത്തുന്നത്.
Advertisement

34Km മൈലേജുള്ള കാര്‍ വാങ്ങാന്‍ ഇരച്ചെത്തി ജനം!

ജൂണ്‍ മാസം അവസാനിച്ചപ്പോള്‍ 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിക്ക് തിരശ്ശീല വീണിരിക്കയാണ്. 2025 ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങിയതോടെ ഒന്നിലേറെ മാസങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന പദവി ഹ്യുണ്ടായി ക്രെറ്റ സ്വന്തമാക്കിയിരുന്നു. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പകുതിയില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ക്രെറ്റയാകുമെന്നായിരുന്നു ഒട്ടുമിക്കയാളുകളും കണക്കുകൂട്ടിയത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് 2025 H1 വില്‍പ്പന കണക്കുകളില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത് മാരുതി സുസുക്കി വാഗണ്‍ ആര്‍ ആണ്.

ഫോർച്യൂണറിനെ ഒതുക്കാൻ വന്ന ഇടിവെട്ട് എസ്‌യുവി

ഹെക്‌ടർ എസ്‌യുവിയിലൂടെ ഇന്ത്യക്കാരിലേക്ക് എത്തിയ വാഹന നിർമാതാക്കളാണ് എംജി മോട്ടോർസ്. തുടക്കത്തിൽ നല്ലരീതിയിൽ വിറ്റഴിഞ്ഞതോടെ സെഗ്മെന്റിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ആശാന് സാധിച്ചു. ശരിക്കും രാജ്യത്തെ ആദ്യത്തെ ഇന്റർനെറ്റ് കണക്റ്റഡ് എസ്‌യുവിയെന്ന പേരിലാണ് ഹെക്‌ടർ വിരാജിച്ചത്. പിന്നാലെ ഡി-സെഗ്മെന്റ് എസ്‌യുവി ശ്രേണി കൈക്കലാക്കാനായി എംജി ഗ്ലോസ്റ്റർ (MG Gloster) എന്നൊരു വമ്പനെക്കൂടി ഇന്ത്യക്കാർക്കായി എത്തിച്ചു. സാക്ഷാൽ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ പോലുള്ള വമ്പൻമാരോട് മുട്ടാനായിട്ടാണ് ഗ്ലോസ്റ്ററിനെ നിയോഗിച്ചത്. എന്നാൽ എംജി പ്രതീക്ഷിച്ചതുപോലൊരു വിജയം കൈവരിക്കാൻ ഗ്ലോസ്റ്ററിനായില്ലെന്നതാണ് ശരി.

മമ്മൂക്കയുടെ പൊട്ടിയ പടത്തിലെ നായിക

പല ബോളിവുഡ് നായികമാർക്കും മോളിവുഡ് രാശിയാണെങ്കിലും ചിലരെ ഭാഗ്യം തുണയ്ക്കാറില്ല, അത്തരത്തിൽ മലയാളത്തിലേക്ക് വളരെ പ്രതീക്ഷയോടെ കടന്നുവന്ന സുന്ദരിയായിരുന്നു ഹുമ ഖുറേഷി. തുടക്കം മമ്മൂക്കയോടൊപ്പം വൈറ്റ് എന്ന ചിത്രമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. എന്നു കരുതി ഹുമയുടെ ഭാവി ഇരുളടഞ്ഞു പോയില്ല കേട്ടോ. ബോളിവുഡിൽ ഒരു പടത്തിന് 3 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരമാണ് ഹുമ ഇപ്പോൾ. താരത്തിൻ്റെ പുതിയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. താരം തൻ്റെ മെർസിഡിസ് ബെൻസ് GLS -ൽ വന്നിറങ്ങുന്നതാണ് വീഡിയോ. താരത്തിൻ്റെ വാഹനത്തിൻ്റെ വിശേഷങ്ങൾ കൂടുതലറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ആൾട്ടോ കാറിൻ്റെ ചിലവിൽ ഒരു വിമാനം ഓടിച്ചു നടക്കാം!

വിമാനത്തിൽ യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമായിരിക്കും, ആഗ്രഹം തോന്നുമ്പോൾ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകാം. ലോകത്ത് സ്വന്തമായി വിമാനമുള്ള നിരവധി കോടീശ്വരൻമാരുണ്ടാകാം. എന്നാൽ എപ്പോഴെങ്കിൽ വിമാനത്തിൻ്റെ മെയിൻ്റെനൻസിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒരു ചെറിയ കാർ പരിപാലിക്കുന്നത് പോലെ കോടികൾ വിലയുള്ള വിമാനം പരിപാലിക്കാൻ സാധിക്കില്ലല്ലോ. എന്നാൽ ഇലക്ട്രിക് വിമാനമാണെങ്കിലോ. കാറുകളാണെങ്കിലും ബൈക്കുകളാണെങ്കിലും ഇവികളാണല്ലോ പരിപാലന ചിലവ് കുറവ് എന്ന് അവകാശപ്പെടുന്നത്. അപ്പോൾ വിമാനവും ഇലക്ട്രിക്കിലേക്ക് മാറിയാൽ എങ്ങനെയുണ്ടാകും.
Advertisement

1.99 ലക്ഷത്തിന് 300 സിസി സ്പോർട്‌സ് ബൈക്കുമായി കീവേ

കുറച്ച് വർഷങ്ങളായി ഇന്ത്യൻ വാഹന വിപണിയിലെ സാന്നിധ്യമാണ് ഹംഗേറിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കീവേ. ഹീറോ മോട്ടോകോർപ്പിനെയും ഹോണ്ടയേയും ടിവിഎസിനേയും പോലെ വലിയ ഡീലർഷിപ്പ് പിന്തുണയൊന്നുമില്ലാത്തതിനാൽ നാട്ടിൻപുറത്തേക്ക് അത്രകണ്ട് കീവേയുടെ മോട്ടോർസൈക്കിളുകൾ എത്തിയിട്ടില്ലെന്ന് വേണം പറയാൻ. എന്നാൽ ബെംഗളൂരു, പൂനെ, കൊച്ചി പോലുള്ള നഗരങ്ങളിൽ ബ്രാൻഡിന് സാന്നിധ്യമുണ്ട് കേട്ടോ. ആദിശ്വർ ഓട്ടോ റൈഡ് എന്ന സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കീവേ പ്രധാനമായും യൂത്തിനെ കൈയിലെടുക്കാൻ പാകമായ മോഡലുകളാണ് പുറത്തിറക്കാറുള്ളത്. അടിക്കടി ബൈക്കുകളുടെ വില ഗണ്യമായി കുറച്ച് വാർത്തകളിൽ ഇടംപിടിക്കാനും കമ്പനിക്കായിട്ടുണ്ട്.