നേപ്പാളിനെ സ്‌നേഹിച്ച് ഇന്ത്യ! സമ്മാനിച്ചത് 15 ഇവികള്‍

ലോക രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ എല്ലാം തന്നെ പരിസ്ഥിതി മലിനീകരണം കുറച്ച് സുസ്ഥിരമായ ഒരു ഭാവിക്കായി നിരന്തരം പരിശ്രമിക്കുന്നു. മലിനീകരണം കുറയ്ക്കുന്നതിനായി ഭാരത സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡികളും ഇന്‍സെന്റീവുകളും നല്‍കുന്ന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നു. ഒരുവശത്ത് അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനത്തിന് ഉചിതമായ തിരിച്ചടികള്‍ നല്‍കുമ്പോഴും നല്ല അയല്‍ക്കാരെ സ്‌നേഹിക്കാനും ഇന്ത്യ മറക്കുന്നില്ല. സ്വന്തം രാജ്യത്ത് മാത്രമല്ല അയല്‍രാജ്യത്തിന്റെയും വികസനത്തിലും പരിസ്ഥിതിയിലും ശ്രദ്ധ പതിപ്പിക്കുന്ന ഇന്ത്യ നേപ്പാളിന് 15 ഇലക്ട്രിക് കാറുകള്‍ സമ്മാനിച്ചു.

പുതിയ 7-സീറ്റർ എസ്‌യുവിയുടെ ഡെലിവറി തുടങ്ങി സ്കോഡ

ഇന്ത്യക്കാർക്ക് കൂടുതൽ പ്രിയങ്കരനായി മാറുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഒക്‌ടാവിയയും റാപ്പിഡും പോലുള്ള സെഡാനുകൾ നേടിയെടുത്ത ജനപ്രീതി കുഷാഖിലൂടെയും സ്ലാവിയയിലൂടെയും ഇരട്ടിയാക്കാൻ കമ്പനിക്കായി. പിന്നീട് സാധാരണക്കാരനായി കൈലാക് (Skoda Kylaq) എന്ന കോംപാക്‌ട് എസ്‌യുവിക്കും രൂപം കൊടുത്ത് കൂടുതൽ ഹൃദയങ്ങൾ കീഴടക്കാൻ ഈ ഫോറിൻ ബ്രാൻഡിനായെന്ന് വേണം പറയാൻ. കുറഞ്ഞ വിലയിൽ കൂടുതൽ ആളുകളിലേക്ക് കൈലാക് എത്തിയതിന് പിന്നാലെ രാജ്യത്തെ തങ്ങളുടെ പ്രീമിയം എസ്‌യുവിയായ കൊഡിയാക്കിന്റെ (Skoda Kodiaq) പുതുതലമുറ ആവർത്തനത്തേയും പുറത്തിറക്കി സ്കോഡ ഞെട്ടിക്കുകയുണ്ടായി.

ഇവി വാങ്ങാൻ പോവാണെങ്കിൽ ഈ കാര്യം കൂടെ അറിഞ്ഞോളു

ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചപ്പോൾ തുടക്കത്തിൽ വലിയ താൽപ്പര്യം ഒന്നുമില്ലായിരുന്നു ഉപഭോക്താക്കൾക്ക്, പലതരം പ്രശ്നങ്ങൾ ഉയർന്നു വന്നുവെങ്കിലും പിന്നീട് ഇവികളെ ആളുകൾ ഇഷ്ടപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്. അതിന് ശേഷം ഓരോ ബ്രാൻഡുകളുടെ തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിക്കാന ആരംഭിച്ചപ്പോൾ ആളുകൾക്ക് ഏത് വാഹനം വാങ്ങണമെന്ന് പോലും സംശയമായി. അങ്ങനെ ഇപ്പോൾ കേരളത്തിലാണെങ്കിൽ ഇലക്ട്രിക വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. കൂടുതലും ടൂവീലറാണെങ്കിലും കാറുകളും ഓട്ടോകളും ഒട്ടും കുറവല്ല എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

കിയ 7 സീറ്റര്‍ എംപിവിയുടെ വില ഈ ദിവസം അറിയാം

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഏറ്റവും പുതുതായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച കാര്‍ ആണ് കാരെന്‍സ് ക്ലാവിസ്. ഇത് യഥാര്‍ത്ഥത്തില്‍ കാരെന്‍സിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണെങ്കിലും പുത്തന്‍ നെയിംപ്ലെയിറ്റ് സമ്മാനിച്ച് ഒരുമിച്ച് വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിരിക്കുന്ന ക്ലാവിസിന്റെ വിലകള്‍ എന്ന തരത്തില്‍ ഒരു ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ അതൊന്നും സത്യമല്ലെന്നാണ് സൂക്ഷ്മ പരിശോധനയില്‍ നമുക്ക് മനസ്സിലായത്. ഇപ്പോള്‍ കാറിന്റെ വില പ്രഖ്യാപന തീയതി കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. അത് എന്നാണെന്ന് നോക്കാം.
Advertisement

ലക്ഷ്വറി ലുക്കിൽ പുത്തൻ ആൾട്രോസ്, 7 ലക്ഷത്തിന് കിട്ടും

ക്രാഷ് ടെസ്റ്റിൽ ആദ്യമായി 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടുന്ന ഇന്ത്യൻ ഹാച്ച്ബാക്കാണ് ടാറ്റ ആൾട്രോസ്. മാരുതി സുസുക്കി ബലേനോയും ഹ്യുണ്ടായി i20-യും അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് എത്തുമ്പോൾ മിനിമം ഇത്രയെങ്കിലും വേണ്ടേയെന്നായിരുന്നു ടാറ്റയുടെ ഭാഗം. സേഫ്റ്റി മാത്രമല്ല കേട്ടോ, ഒന്നാന്തരം ഫീച്ചറുകളുടെ അകമ്പടിയും നല്ല യാത്രാ സുഖവുമായി എത്തിയ കാറിന് തുടക്കത്തിൽ ആവശ്യക്കാർ ഏറെയായിരുന്നു. ഒപ്പം സെഗ്മെന്റിൽ ഡീസൽ എഞ്ചിൻ വാഗ്‌ദാനം ചെയ്‌ത ഒരേയൊരു മോഡൽ എന്ന ഖ്യാതി കൂടിയായപ്പോൾ സംഗതി മൊത്തത്തിൽ കളറായി. എന്നാൽ തുടക്കത്തിലെ ആവേശം പിന്നീട് കുറഞ്ഞുവരുന്നതായാണ് വിൽപ്പന കണക്കുകൾ സൂചിപ്പിച്ചത്.

ഷോറൂം കണ്ടീഷൻ ലുക്കിൽ വാഹനം കൊണ്ടുനടക്കാം

ഒരു വാഹനം സ്വന്തമാക്കിയാൽ അത് കാലാകാലം നല്ല പോലെ വെട്ടിത്തിളങ്ങണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. പക്ഷേ വർഷങ്ങൾ കഴിയുന്തോറും വാഹനങ്ങളുടെ നിറം മങ്ങും. എന്നാൽ വാഹനം വാങ്ങുമ്പോഴുണ്ടായിരുന്ന തിളക്കം എപ്പോഴും കിട്ടാൻ ചില പൊടികൈകൾ ഉണ്ട്. അത് എന്തൊക്കെയാണ് എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കാനുളളത്. ആദ്യമായി തന്നെ എല്ലാവരും ചെയ്യുന്നത് പോലെ വാഹനം വൃത്തിയായി കഴുകുക എന്നതാണ്. വാഹനം വെയിലത്ത് ഇട്ട് കഴുകാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം വെയിലത്ത് കിടന്നാൽ വാഹനത്തിൻ്റെ പെയിൻ്റ് ചൂടാകുകയും അത് നശിക്കുകയും ചെയ്യും. അത് പോലെ തന്നെ വാഹനം കഴുകുമ്പോൾ മൈക്രോ ഫൈബർ തുണി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

സ്വിഫ്റ്റ് മാത്രമല്ല മഹീന്ദ്ര ഇവിയും ഇനി വിദേശത്തേക്ക്!

ഇന്ത്യൻ വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന ഒരു സംഭവമാണ് ഇന്ത്യ-യു.കെ കരാർ. ഇന്ത്യയും യുകെയും തമ്മില്‍ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാര്‍ (FTA) ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരം ശക്തിപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയുടെ ഓട്ടോ ഘടകങ്ങളുടെ കയറ്റുമതി സാധ്യത വര്‍ധിപ്പിക്കും. മാത്രമല്ല ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് കാറുകള്‍ അടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയതിനുശേഷം യുകെ ഏര്‍പ്പെടുന്ന നിര്‍ണായകമായ വ്യാപാര കരാറാര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വാണിജ്യപരമായി ഏറെ പ്രാധാന്യമുള്ളതാണ്.

വലിപ്പത്തിലും പെർഫോമൻസിലും ഇവരിൽ ആരാണ് കേമൻ

കിയ തങ്ങളുടെ സെവൻ സീറ്റർ സെഗ്മെൻ്റിൽ കാലുറപ്പിച്ച് നിർത്താൻ പ്രാപ്തമായത് കാരൻസിൻ്റെ വരവോടെയാണ്. അത് പോലെ തന്നെ സഹോദര ബ്രാൻഡായ ഹ്യുണ്ടായി അൽകസാർ അവതരിപ്പിച്ചതോടെയാണ് തങ്ങൾക്ക് ഇന്നോവയോട് പോലും മുട്ടാൻ തക്ക ഒരു കരുത്ത് ആയത്. കിയ ഇപ്പോൾ പുതിയ കാരൻസ് ക്ലാവിസ് അവതരിപ്പിക്കുമ്പോൾ ഹ്യുണ്ടായി അൽകസാറുമായി ഒരു താരതമ്യം ചെയ്ത് നോക്കിയാലോ. നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് കാരെൻസിന്റെ മുഖംമിനുക്കിയ മോഡൽ നിരത്തിലേക്ക് എത്തിയിരിക്കുന്നത്.ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കാരെൻസ് ക്ലാവിസ് എന്ന പുതിയ പേരും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ സമ്മാനിച്ചിട്ടുണ്ട്.
Advertisement

ആൾട്ടോ മുതൽ ബ്രെസ വരെ ഇനി 6 എയർബാഗുകൾ

ജനകീയ തീരുമാനങ്ങൾ എടുക്കുന്നതിൽ ഡോക്‌ടറേറ്റ് എടുത്തിട്ടുള്ളവരാണ് മാരുതി സുസുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ കാലങ്ങളായി നിൽക്കുന്നതിന്റെ പിന്നിലുള്ള കാരണവും അതുതന്നെയാണ്. ജനങ്ങളുടെ പൾസറിഞ്ഞ് വേണ്ട കാര്യങ്ങൾ ചെയ്‌ത് കൊടുക്കുന്ന മറ്റൊരു കമ്പനിയുണ്ടോയെന്ന് വരെ സംശയമാണ്. എന്നാൽ മാരുതി കാറുകൾക്ക് സേഫ്റ്റിയില്ലെന്ന് പലരും കുറ്റപ്പെടുത്തിയത് ഫാൻസ് പോലും എതിർക്കാൻ നിന്നിരുന്നില്ല. ഒരുപരിധി വരെ ഇതെല്ലാം ശരിയാണെന്നായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്. പക്ഷേ എല്ലാവർക്കുമുള്ള മറുപടി സൈലന്റായി കമ്പനി നൽകിയ കമ്പനി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കുന്ന തങ്ങളുടെ ആദ്യത്തെ കാർ ഈ വർഷം പുറത്തിറക്കി.

അന്യായ ലുക്കിൽ പുതിയ സ്ക്രാംബ്ലർ 400 XC

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ സുപ്രധാന ശക്തിയായി മാറിയിരിക്കുകയാണ് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് (Triumph Motorcycles). മിഡ്-കപ്പാസിറ്റി ബൈക്ക് വിഭാഗത്തിലെ റോയൽ എൻഫീൽഡിന്റെ കുത്തക തകർക്കാനായി എത്തിച്ച രണ്ട് 400 സിസി മോഡലുകളും ഹിറ്റായത് കമ്പനി പോലും പ്രതീക്ഷിക്കാത്ത വേഗത്തിലായിരുന്നു. രാജ്യത്തെ മിഡിൽ ക്ലാസുകാരന്റെ ട്രയംഫ് എന്ന സ്വപ്‌നം സ്പീഡും സ്ക്രാംബ്ലറും യാഥാർഥ്യമാക്കിക്കൊടുത്തത് കാലങ്ങളോളം വിസ്‌മരിക്കപ്പെടുമെന്ന് ഉറപ്പാണ്. ബജാജുമായി (Bajaj) ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കുറഞ്ഞ വിലയുള്ള ബൈക്കുകൾ ബ്രിട്ടീഷ് ടൂവീലർ ബ്രാൻഡിന്റെ ഇമേജും തന്നെ മാറ്റി.

ഹോണ്ടയുടെ കുഞ്ഞൻ സ്കൂട്ടറിന് വൻ ഡിമാൻ്റ്

ഹോണ്ട മോട്ടോർ സൈക്കിൾസ് തങ്ങളുടെ ഡിമാൻ്റുളള മോഡലുകളുടെ ലിസ്റ്റിലേക്ക് ഒരു മോഡൽ കൂടി വയ്ക്കാം. 2024 സാമ്പത്തിക വർഷത്തിലെ 2.31 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് 80,000 യൂണിറ്റിലധികം ഈ വർഷം കയറ്റി അയച്ചിരിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്‌കൂട്ടറുകളുടെ കയറ്റുമതി പുതിയ തലത്തിലെത്താൻ സഹയിച്ചിട്ടുണ്ട്. ഹോണ്ടയും ഇന്ത്യയിൽ നിർത്തലാക്കിയ നവി സ്‌കൂട്ടറുമാണ് ഇതിന് പ്രധാന കാരണം. 1.43 ലക്ഷത്തിലധികം യൂണിറ്റുകളുമായി മൊത്തം വിദേശ കയറ്റുമതിയുടെ 25 ശതമാനം വിഹിതമാണ് ഇവയ്ക്കുണ്ടായിരുന്നത്.

യൂത്തൻമാരെ മോഹിപ്പിക്കാൻ പുതിയ എൻടോർഖ് 150 വരുന്നു

യുവാക്കളുടെ സ്പോർട്ടി സ്‌കൂട്ടർ എന്ന സങ്കൽപ്പം യാഥാർഥ്യമാക്കി കൊടുത്ത മോഡലാണ് ടിവിഎസ് എൻടോർഖ്. പിള്ളേര് സെറ്റിനെല്ലാം ഒരുപോലെ ഇഷ്‌ടമുള്ള ഗിയർലെസ് സ്‌കൂട്ടർ യൂത്തിനിടയിൽ വലിയ തരംഗമാണ് സൃഷ്‍‌ടിച്ചിട്ടുള്ളത്. ഒരുകാലത്ത് ഹോണ്ട ഡിയോ എങ്ങനെയായിരുന്നോ ഇന്ന് ആ നിലയിലേക്ക് വളരാൻ എൻടോർഖിനായിട്ടുണ്ട്. സ്റ്റൈലിനൊപ്പം പൊർഫോമൻസും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ 125 സിസി മോഡൽ ഈ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ ഗിയർലെസ് സ്‌കൂട്ടർ കൂടിയാണ് കേട്ടോ. ബൈക്ക് വേണ്ടന്ന് പറഞ്ഞ് പലരും വാങ്ങുന്ന ഇതിന് മൈലേജ് കുറവാണെന്ന് പലരും കുറ്റം പറയുന്നുണ്ടെങ്കിലും ഒന്ന് കയറിയിരുന്ന് ഓടിച്ചാൽ അവർക്ക് ഈ അഭിപ്രായമെല്ലാം മാറും.
Advertisement

മോളിവുഡിലേക്ക് 71.43 ലക്ഷത്തിന്റെ മിനി കൂപ്പർ വാങ്ങി സൗബിക്ക

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നടനായി മാറിയ വ്യക്തിയാണ് സൗബിന്‍ ഷാഹിര്‍. ഒരു നടൻ എന്ന നിലയിൽ പല കഥാപാത്രങ്ങളിലൂടെ വിസ്‌മയിപ്പിക്കാൻ ഈ കൊച്ചിക്കാരന് സാധിച്ചുവെങ്കിലും നല്ല അടിപൊളി സംവിധായകനാണെന്ന് പറവയിലൂടെയാണ് സൗബിന്‍ തെളിയിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സംവിധാന സഹായിയായും അഭിനേതാവായും മാറുകയായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ പുലിയായ കക്ഷി അടുത്തത് സാക്ഷാൽ രജനീകാന്തിന്റെ വില്ലനായാണ് പ്രത്യക്ഷപ്പെടാൻ പോവുന്നത്. അതും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലെ മെയിൻ വില്ലൻ കൂടിയാണെന്നറിയുമ്പോൾ ഹൈപ്പ് വാനോളം ഉയരും.

ജാനുവിനെ പ്രേക്ഷകർക്ക് നൽകിയ സംവിധായകൻ

മഹീന്ദ്ര തങ്ങളുടെ ഓഫ്റോഡറിൻ്റെ മുഖവും ഡിസൈനും എല്ലാം മിനുക്കി പുറത്തിറക്കിയപ്പോൾ ഡിമാൻ്റ് കുത്തനെ കൂടി. സെലിബ്രിറ്റികൾ പോലും ഥാർ റോക്സ് സ്വന്തമാക്കാൻ ധൃതി കൂട്ടുകയായിരുന്നു. . 1 മണിക്കൂറിനുള്ളില്‍ 1.76 ലക്ഷം ബുക്കിംഗുകള്‍ വാരിക്കൂട്ടിയ റോക്സ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് മോഡലുകളില്‍ ഒന്നാണ്. 6 പ്രധാന ട്രിമ്മുകളിലും 18 വേരിയന്റുകളിലുമായി മഹീന്ദ്ര ഥാര്‍ റോക്സ് വാങ്ങാം. സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, നെബുല ബ്ലൂ, ബാറ്റില്‍ഷിപ്പ് ഗ്രേ, ബേണ്‍ സിന്ന എന്നിങ്ങനെ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം.

എസ്‌യുവിക്ക് ഒന്നാന്തരം പേര് കണ്ടുവെച്ച് നിസാൻ,

ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്‌ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം സാന്നിധ്യമറിയിച്ചിട്ടുള്ള വിഭാഗത്തിലേക്ക് നിസാനും റെനോയും കൂടി രണ്ടാംവരവിന് ഒരുങ്ങുകയാണിപ്പോൾ. പണ്ട് റെനോ ഡസ്റ്റർ വമ്പൻ ഹിറ്റായപ്പോൾ അതിന്റെ റീബാഡ്‌ജ് മോഡലായ നിസാൻ ടെറാനോ വിപണിയിൽ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോഴിതാ ഡസ്റ്റർ ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നതിനാൽ ഇതിനെ അടിസ്ഥാനമാക്കിയുള്ള പുത്തൻ എസ്‌യുവിയെ നിസാനും പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വരവിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള വമ്പൻമാർക്ക് പണിയായേക്കുമെന്നാണ് വിലയിരുത്തൽ.

ധൃതി പിടിച്ച് പമ്പിലേക്ക് ഓടണ്ടെന്ന് കമ്പനികൾ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിൽ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശങ്കകൾ നിറയുന്നത് ഇന്ധനക്ഷാമം വരുമോ എന്നതാണ്. എന്നാൽ ഇന്ധന കമ്പനികൾ പറയുന്നത് ഒരു ഉപഭോക്താവും പേടിക്കേണ്ട എന്നതാണ്.
Advertisement

ബിഎംഡബ്ല്യുവില്‍ ജിമ്മിലെത്തിയ നടിയെ അറിയുമോ?

ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബിഎംഡബ്ല്യു. മെര്‍സിഡീസ് ബെന്‍സ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര കാറുകള്‍ വില്‍ക്കുന്നത് ഈ ബാവേറിയന്‍ ബ്രാന്‍ഡ് ആണ്. അതിസമ്പന്നര്‍ മാത്രമല്ല സിനിമാ താരങ്ങളും ബിഎംഡബ്ല്യുവിന്റെ കാറുകള്‍ വാങ്ങിക്കൂട്ടുന്നു. ബിഎംഡബ്ല്യുവിന്റെ ജനപ്രിയമായ ഒരു കാര്‍ ആണ് 5-സീരീസ്. ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഒരു ആഡംബര സെഡാന്‍ ആണ് 5-സീരീസ്. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഒരു താരറാണി തന്റെ ബിഎംഡബ്ല്യു 5-സീരിസില്‍ ജിമ്മില്‍ എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. അത് ആരാണെന്ന് നോക്കാം.

അതിസുന്ദരിയായി ബെൻസിൽ വന്നിറങ്ങിയ പൂനം

പൂനം പാണ്ഡെ ഈ പേര് കേൾക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. മലയാളിയല്ലെങ്കിലും ഇങ്ങ് കേരളക്കരയിൽ വരെ വലിയ ഫാൻസുള്ളയാളാണ് കക്ഷി. ഇനി അറിയാത്തവർക്കായി പൂനത്തെ കുറിച്ച് ചെറുതായൊരു ഇൻട്രോഡക്ഷൻ തരാം. എല്ലായ്പ്പോഴും വിവാദങ്ങളിലൂടെ അറിയപ്പെട്ടിരുന്ന താരം മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടും സെക്സ് ടേപ്പ് വിവാദത്തില്‍പ്പെട്ടും ഭര്‍ത്താവിനെതിരായ പീഡന പരാതികളിലൂടെയും മരിച്ചുവെന്ന് വ്യാജവാർത്ത പുറത്തുവിട്ടുമെല്ലാമാണ് പൂനം പാണ്ഡെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുള്ളത്. ഏതുതരം ഗ്ലാമറസ് വേഷങ്ങളും ചെയ്യാൻ തുനിഞ്ഞിറങ്ങിയ താരത്തിനെ ഹോട്ട്നെസിന്റെ കാര്യത്തിൽ വെല്ലാൻ ബോളിവുഡിൽ ആള് വേറെയില്ല.

നിങ്ങളുടെ പക്കൽ ജീപ്പ്, സിട്രൺ മോഡലുകളാണോ!

ഏതൊരു വാഹനം വാങ്ങിയാലും അത് മികച്ച രീതിയിൽ പരിപാലിക്കുക എന്നതിലാണ് കാര്യം. ദിവസവും വണ്ടി കഴുകുന്നതിലല്ല കാര്യം. വാഹനത്തിൻ്റെ പീരിയോഡിക്കൽ സർവീസ് കൃത്യസമയത്ത് തന്നെ നടത്തുക എന്നതിന് വലിയ പ്രാധാന്യം നൽകുക. സ്റ്റെല്ലാൻ്റിസിൻ്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡുകളായ് ജീപ്പ്, സിട്രൺ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഒരു സമ്മർ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുകയാണ്. 2025 മെയ് 2 മുതൽ മെയ് 31 വരെ നടക്കുന്ന ക്യാമ്പയിനിൽ ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത ജീപ്പ്, സിട്രൺ ഡീലർഷിപ്പുകളിലും വർക്ക്‌ഷോപ്പുകളിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവന ലഭ്യമാകകുന്നതായിരിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

ക്ലാവിസ് എത്തി, ഇനി കാരെന്‍സ് ഈ 1 വേരിയന്റില്‍ മാത്രം!

കഴിഞ്ഞ ആഴ്ചയാണ് കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ പുതിയ കാരെന്‍സ് ക്ലാവിസ് എംപിവി അവതരിപ്പിച്ചത്. എംപിവയുമായി ഒട്ടുമിക്ക വിവരങ്ങളും പുറത്തുവിട്ടെങ്കിലും വില പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ വില്‍പ്പനക്കുള്ള കാരെന്‍സും ക്ലാവിസിനോടൊപ്പം വില്‍ക്കും. എന്നാല്‍ ഇപ്പോള്‍ മിക്ക വകഭേദങ്ങളും നിര്‍ത്തലാക്കി കിയ കാരന്‍സ് ശ്രേണിയില്‍ കാര്യമായ മാറ്റം വരുത്തി. ഇനിമുതല്‍ എന്‍ട്രി ലെവല്‍ പ്രീമിയം (O) സെവന്‍ സീറ്റ് വേരിയന്റില്‍ മാത്രമാണ് കാരെന്‍സ് ലഭ്യമാകുക. ഇതിന്റെ വില 11.40 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണിത്. ഒറ്റ ട്രിമ്മില്‍ മാത്രമാണ് ലഭ്യമാകുന്നതെങ്കിലും മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ടാകും. പക്ഷേ ഇത് ഒരു മാനുവല്‍ ട്രാന്‍സ്മിഷനിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.
Advertisement

7 സീറ്റർ എസ്‌യുവിക്ക് 3.60 ലക്ഷം രൂപ വിലക്കുറവ്

ഇന്ത്യൻ വാഹന വിപണിയിൽ എങ്ങനെയും പ്രതാപം നേടിയെടുക്കാനുള്ള പ്രയത്നത്തിലാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. നിലവിൽ എണ്ണം പറഞ്ഞ ഒന്നാന്തരം എസ്‌യുവികളാണ് രാജ്യത്തുള്ളതെങ്കിലും അർഹിക്കുന്ന വിജയം നേടാൻ ആർക്കമായിട്ടില്ലെന്നതാണ് സത്യം. കോമ്പസും മെറിഡിയനും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുമുണ്ട്. ഫോർഡിന്റെ അവസ്ഥ വരരുതെന്ന് വാശിയുള്ള കമ്പനി ആളുകളെ എങ്ങനെയും ചാക്കിലാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ഓരോ മാസവും മോഡൽ നിരയിൽ ഗംഭീര ഓഫറുളും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യാനും ജീപ്പ് ശ്രമിക്കാറുണ്ട്. 2025 മെയ് മാസത്തേക്കായുള്ള ഡിസ്‌കൗണ്ട് കേട്ടാൽ ആർക്കായാലും ജീപ്പ് വാങ്ങാൻ തോന്നും.

ബെന്‍സില്‍ കറങ്ങുന്ന കക്ഷി ചില്ലറക്കാരിയല്ല

പണക്കാര്‍ ഏറ്റവും കൂടുതലായി വാങ്ങുന്ന കാറുകളില്‍ ചിലത് പുറത്തിറക്കുന്ന കമ്പനിയാണ് മെര്‍സിഡീസ് ബെന്‍സ്. പതിറ്റാണ്ടുകളായി ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയിലെ സമ്പന്നരായ ആളുകളുടെ യാത്രകള്‍ക്ക് കൂട്ടാകുന്നു. മെര്‍സിഡീസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ഒരു കാര്‍ മോഡലാണ് E-ക്ലാസ് (Mercedes Benz E-Class). നിരവധി സെലിബ്രിറ്റികള്‍ ഈ കാര്‍ വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ താരത്തിന്റെ മാനേജര്‍ ഈ കാറില്‍ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.

റേസിംഗിലെ പെൺകരുത്തിന്റെ നിഞ്ച കണ്ടോ

സ്ത്രീകൾ വാഹനമോടിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു പുതുമയുള്ള കാര്യമല്ലല്ലോ. ഓട്ടോമാറ്റിക് കാറുകളുടേയും സ്‌കൂട്ടറുകളുടേയും വരവാണ് ലേഡീസിനെ വാഹനമോടിക്കാൻ പ്രേരിപ്പിച്ചതെന്ന് വേണമെങ്കിൽ പറായാം. പക്ഷേ ഇതിനിടയിൽ ബൈക്കോടിക്കുന്ന സ്ത്രീകൾ ഇപ്പോഴും വളരെ ചരുക്കമായിരിക്കും. പക്ഷേ മോട്ടോർസൈക്കിളുകളോട് കമ്പം കയറി അതിനെ മെരുക്കി നടക്കുന്ന പെണ്ണുങ്ങൾ നിരത്തുകൾക്ക് എപ്പോഴും ഒരു വർണ്ണക്കാഴ്ച്ചായായിരിക്കുമല്ലോ. നാട് എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും ബൈക്കോടിക്കുന്ന സ്ത്രീകളെ കാണുമ്പോൾ ഒന്ന് നോക്കി നിൽക്കാൻ തോന്നും. സോഷ്യൽ മീഡിയയുടെ വരവോട് കൂടി ഇത്തരം കാഴ്ച്ചകളും വാർത്തകളുമെല്ലാം നമുക്ക് സുപരിചിതവുമായിരിക്കും.

RJ, നിർമാതാവ്,നടി... ശരിക്കുമൊരു സകലകലാവല്ലഭ

സെലിബ്രിറ്റികളുടെ വാഹന ഗാരേജിൽ നിരവധി ആഡംബര വാഹനങ്ങളുണ്ട്. അതിൽ പ്രധാന ബ്രാൻഡാണ് ബിഎംഡബ്ല്യു. ബിഎംഡബ്ല്യു X3 എസ്‌യുവിയുടെ പ്രാരംഭ വില 75.80 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 77.80 ലക്ഷം രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണിത്. ബിഎംഡബ്ല്യു X3 ആഡംബര എസ്‌യുവി നിരത്തിലെത്തിക്കാന്‍ 88 ലക്ഷം രൂപ മുതല്‍ 92 ലക്ഷം രൂപ വരെയാകും. നിലവില്‍ ബിഎംഡബ്ല്യു X3 രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്നത്. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍, 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകള്‍ 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോകസിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുന്നു.
Advertisement

വിലകേട്ട് ഈ കാർ കഴിഞ്ഞ മാസം വാങ്ങിയത് 13,180 പേര്‍

ബലേനോ എന്ന പേരില്‍ രണ്ട് കാര്‍ മോഡലുകള്‍ ഇന്ത്യക്കാര്‍ കണ്ടിട്ടുണ്ട്. ആദ്യം വന്ന സെഡാന്‍ മോഡല്‍ ക്ലിക്കായില്ലെങ്കിലും രണ്ടാം വരവില്‍ മാരുതി സുസുക്കിക്ക് പിഴച്ചില്ല. 2015 ഒക്ടോബര്‍ അവസാനത്തിലാണ് മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലിലൂടെ ബലേനോ നെയിംപ്ലേറ്റ് തിരികെ കൊണ്ടുവന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി ബലേനോ (Maruti Suzuki Baleno). 2024 ജൂണ്‍ അവസാനമായിരുന്നു ബലേനോ 15 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്.