ഈ രാജ്യത്ത് വില്‍ക്കുന്ന 10 കാറില്‍ 9 എണ്ണവും ഇവികള്‍!
ഓട്ടോമൊബൈൽസ്
- 1 year, 8 month, 19 days ago
ആഗോള താപനത്തെ തുടര്‍ന്ന് പല ലോകരാജ്യങ്ങളും ഘട്ടം ഘട്ടമായി ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കുകയാണ്. ഭാവിയുടെ ഇന്ധനമായ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് പകരക്കാരായി കളംനിറയുന്നത്. ഇന്ത്യയിലേക്ക് വന്നാല്‍ സര്‍ക്കാര്‍ സബ്സിഡിയും നികുതി ഇളവുകളും മറ്റും നല്‍കിയിട്ടും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനക്ക് പ്രതീക്ഷിച്ച വേഗതയില്ല. അതിന് വേണ്ടി ഭരണാധികാരികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ശക്തമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 90 ശതമാനത്തിനടുത്ത് ഇവികള്‍ മാത്രം വില്‍പ്പന നടത്തിയ ഒരു രാജ്യം ലോകത്തിന് മാതൃകയാകുകയാണ്. ആ രാജ്യത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.