എസ്‌യുവിയിൽ 7 പേർക്ക് ഒന്നിച്ച് പോവാൻ ചെലവ് കൂടുമെന്ന് ജീപ്പ
ഓട്ടോമൊബൈൽസ്
- 1 year, 8 month, 20 days ago
എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ടയ്ക്കും ഫോർച്യൂണറിനും വെല്ലുവിളിയാവാൻ തീരുമാനിച്ചിറങ്ങിയവരാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. കോമ്പസിലൂടെ നല്ലൊരു തുടക്കം കിട്ടിയെങ്കിലും പിന്നീട് എത്തിയവരൊന്നും കാര്യമായ സംഭാവന ചെയ്‌തില്ല. ഏറെ പ്രതീക്ഷയോടെയെത്തിയ മെറിഡിയൻ തമ്മിൽ ഭേദം തൊമ്മനായപ്പോൾ ബ്രാൻഡിന് ആശ്വാസമായി വിൽപ്പനയും മോശമാക്കിയില്ല. ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ അങ്ങനെ തകർക്കുന്ന വാഹനം ഏവർക്കും പ്രിയപ്പെട്ടതാണ്. പക്ഷേ പുതുവർഷത്തിൽ ഒന്ന് വാങ്ങി വീട്ടിലിടാമെന്ന് വിചാരിച്ചിരുന്നവർക്ക് നിരാശ നൽകുന്നൊരു വാർത്തയാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മറ്റൊന്നുമല്ല, മെറിഡിയൻ ഇനി പഴയ വിലയ്ക്ക് വാങ്ങാൻ കിട്ടില്ലെന്നാണ് ജീപ്പിന്റെ പക്ഷം.