സ്പോർട്ടി ലുക്കും പവറും വേണേൽ കാശ് കൂടുതൽ കൊടുക്കണം

പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കുമ്പോൾ പലരുടേയും തീരുമാനം വ്യത്യ്സ്തമായിരിക്കും, ചിലർ മൈലേജിനാണ് ആണ് പ്രാധാന്യം കൊടുക്കുന്നതെങ്കിൽ മറ്റ് ചിലർ പെർഫോമൻസിനും പവറിനുമായിരിക്കും. അത് വളരെ നന്നായി അറിയാവുന്നത് കൊണ്ടാണ് പല വാഹന നിർമാതാക്കളും തങ്ങളുടെ മോഡലുകൾക്ക് പലപ്പോഴും ഒരു പെർഫോമൻസ് വേരിയൻ്റ് നൽകുന്നത്. അത്തരത്തിൽ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ മിക്ക മോഡലുകൾക്കും ഒരു സ്പോർടി വേരിയൻ്റ് നൽകാറുണ്ട്. അത് ഏതാണ് എന്ന് എല്ലാവർക്കും അറിയാമായിരിക്കുമല്ലോ. N ലൈനാണ് ഹ്യുണ്ടായിയുടെ പെർഫോമൻ് വേരിയൻ്റുകൾ. എന്നാൽ ഇപ്പോൾ പഴയ വിലയ്ക്ക് ഈ മോഡലുകൾ ലഭിക്കില്ല. ജനുവരി മുതൽ ഹ്യുണ്ടായി തങ്ങളുടെ മോഡലുകൾക്ക് വില വർധിപ്പിച്ചിരുന്നു.

ബെൻസിൽ വൈറൽ ഡ്രിഫ്റ്റിംഗ് വീഡോയുമായി ബോളിവുഡ് സുന്ദരി

ബോളിവുഡിലെ ജനപ്രിയ നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് ദിഷ പടാനി. ഒരു ഫിറ്റ്നസ് ഫ്രീക്ക് കൂടായാണ് ദിഷ, പലപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്റ്റണ്ട് വീഡിയോകളും വർക്കൗട്ടുകളും മറ്റും താരം പോസ്റ്റ് ചെയ്യാറുണ്ട്. മിക്കവാറും തന്റെ ജിം വർക്കൗട്ട് വീഡിയോകളാണ് ദിഷ പങ്കിടാറുള്ളത്, എന്നാൽ ഇത്തവണ ഒരു ലെവൽ മുകളിലേക്ക് പോയിരിക്കുകയാണ് എന്ന് പറയാം, ദിഷ പടാനി ഒരു മെർസിഡീസ് ബെൻസ് C -ക്ലാസ് സെഡാനിൽ ഡോനട്ടുകളും ഡ്രിഫ്റ്റുകളും ചെയ്യുന്ന ഒരു പുതിയ വീഡിയോയാണ് ഓൺലൈനിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഇലക്ട്രിക് സ്പോര്‍ട്‌ബൈക്കുമായി ഓല!

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. വൈദ്യുത സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ ഇത്രകണ്ട് പ്രചാരത്തിലാകാനുള്ള പ്രധാന കാരണക്കാരില്‍ ഒന്നാണ് ഓല എന്ന് വേണം പറയാന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന ഇവന്റില്‍ ഓല ഇലക്ട്രിക് തങ്ങളുടെ വരാന്‍ പോകുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ റേഞ്ച് പ്രദര്‍ശിപ്പിച്ചിരുന്നു. കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആയി ഓല റോഡ്‌സ്റ്ററിനൊപ്പം ഭാവി മോഡലുകളുടെ കണ്‍സെപ്റ്റ് പതിപ്പുകളും അന്ന് മറനീക്കി പുറത്തുവന്നു. അടുത്തിടെ ഓല തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചിരിക്കുകയാണ്.

പുതിയ ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ച് കമ്പനി

സൂപ്പർബൈക്കുകളിലെ താരരാജാവാണ് ഡ്യുക്കാട്ടി (Ducati). പലരുടേയും ഡ്രീം മോട്ടോർസൈക്കിളുകളിൽ ഒന്ന് ഈ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന ഏതെങ്കിലും മോഡലുകളിൽ ഒന്നായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. വലിയ എസ്‌യുവികൾ സ്വന്തമാക്കുന്ന വിലയിലാണ് വരുന്നതെങ്കിലും ഏതൊരു മോട്ടോർസൈക്കിൾ പ്രേമിയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഡ്യുക്കാട്ടി ബൈക്കുകൾ ഇന്ത്യൻ വിപണിയിലും സജീവമാണ്. ഇപ്പോഴിതാ പുതിയൊരു മോഡലിനെ കൂടി കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ. ഡെസേർട്ട് X ഡിസ്‌കവറി അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ കൂടിയാണ് വരാനിരിക്കുന്നത് എന്നത് അറിയുമ്പോൾ ഇന്ത്യക്കാരുടെ സന്തോഷം ഇരട്ടിയാവും.
Advertisement

പെട്രോൾ,ഡീസൽ വാഹനങ്ങൾ വേണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ

രാജ്യത്തെ ജനങ്ങളെ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു പദ്ധതിയാണ് മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നത്. അത് എന്താണെന്ന് തലക്കെട്ട് വായിച്ചപ്പോൾ തന്നെ നിങ്ങൾക്ക് മനസിലായി കാണുമല്ലോ. എന്നാലും അതിൽ എത്രമാത്രം സത്യാവസ്ഥ ഉണ്ടെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹം കാണും. പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിച്ചാൽ പിന്നെ എങ്ങനെ ഗതാഗതം മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയും ഉയരും. എന്നാൽ ഫ്യുവൽ എഞ്ചിൻ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങളും അത് പോലെ തന്നെ സിഎൻജി വാഹനങ്ങൾ നിരത്തിലിറക്കുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ധൃതി പിടിച്ച് എന്തിനാണ് ഇങ്ങനെ ഒരു നിയമം ഇറക്കുന്നതെന്ന് എല്ലാവരും ചിന്തിച്ചു കാണുമല്ലോ.

മാരുതിയുടെ ഇലക്‌ട്രിക് എസ്‌യുവിയിൽ ഇല്ലാത്തതായി ഒന്നുമില്ല

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയെ ഉയരങ്ങളിലെത്തിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി (Maruti Suzuki). ഇവി എവിടെയെന്ന് ചോദിച്ചവർക്കുള്ള ഉത്തരവുമായി 2025 ഓട്ടോ എക്സ്പോയിൽ എത്തിയ കമ്പനി അധികം വൈകാതെ ഇ-വിറ്റാര (eVitara) ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യക്കായി സമർപ്പിക്കും. ഇനി വില കൂടി അറിയാൻ ബാക്കി നിൽക്കുമ്പോൾ വണ്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹൈപ്പ് ഉയർത്തുകയാണ് മാരുതി. മാർച്ചിൽ പുറത്തിറങ്ങാനിരിക്കെ ബ്രാൻഡിന്റെ ആദ്യ ഇലക്ട്രിക് വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ...

മഹീന്ദ്ര കുടുംബത്തിലെ പുത്തൻ ഇവിയോ ഓഫ്റോഡറോ മികച്ചത്

മഹീന്ദ്ര കുടുംബത്തിൽ ഇപ്പോൾ ഇവികളുടെ മേധാവിത്വം ആണ് കാണുന്നതെങ്കിലും ഐസിഇ എഞ്ചിൻ മോഡലുകൾക്ക് ഇപ്പോഴും ഡിമാൻ്റ് കുറഞ്ഞിട്ടില്ല. ഥാർ റോക്സ് പെട്രോൾ, ഡീസൽ വേരിയൻ്റുകളിലുളള ഒരു ഓഫ്-റോഡിംഗ് എസ്‌യുവിയാണ്. BE 6 ഒരു പുതിയ കാലത്തെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയാണ്. അത് കൊണ്ട് തന്നെ ഈ രണ്ട് വാഹനങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. എന്നാൽ രണ്ട് വാഹനങ്ങളും ഫീച്ചറുകൾ നിരവധി നൽകുന്നുണ്ട്. ഇവിയുടെ ഡിസൈന്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് C- ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ആദ്യം ശ്രദ്ധയാകര്‍ഷിക്കുക.

1.50 കോടിയുടെ ലക്ഷ്വറി കാര്‍ വാങ്ങിയ സുന്ദരി

സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമിടയില്‍ പ്രീമിയം എംപിവികള്‍ക്ക് (Premium MPV) ഇപ്പോള്‍ പ്രചാരമേറുകയാണ്. ടൊയോട്ടയും അതിന്റെ ആഡംബര ബ്രാന്‍ഡായ ലെക്സസിന്റെയും ആഡംബര എംപിവികള്‍ സെലിബ്രിറ്റികള്‍ മത്സരിച്ച് വാങ്ങുകയാണ്. ടൊയോട്ട പുറത്തിറക്കുന്ന ആഡംബര എംപിവിയായ വെല്‍ഫെയര്‍ ഉടമകളായ ഒത്തിരി സെലിബ്രിറ്റികള്‍ ഉണ്ട്. മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, ഫഹദ് ഫാസില്‍, ആലിയ ഭട്ട്, അനില്‍ കപൂര്‍, ജാന്‍വി കപൂര്‍ തുടങ്ങിയവരാണ് ടൊയോട്ട ഓണേഴ്സ് ക്ലബിലുള്ള പ്രമുഖ സിനിമാ താരങ്ങള്‍. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, സിനിമാ താരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എന്നീ രാഷ്ട്രീയക്കാരും ടൊയോട്ട വെല്‍ഫെയര്‍ വാങ്ങിയിട്ടുണ്ട്.
Advertisement

കൊച്ചിയിൽ അപകടത്തിൽ പെട്ടത് ജ്വല്ലറി മുതലാളിയുടെ സൂപ്പർകാർ

കോടികൾ വരുന്ന ഫെറാറി സൂപ്പർകാർ ഇന്നലെ കൊച്ചിയിൽ അപകടത്തിൽ പെട്ട വാർത്തകളും വീഡിയോകളുമെല്ലാം പലരും കണ്ടുകാണുമല്ലോ. ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറിയുടെ മിഡ് എഞ്ചിൻ 488 GTB മിഡ് എഞ്ചിൻ മോഡലാണ് കളമശേരി മെഡിക്കൽ കോളജ് റോഡിൽ അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ആർക്കും പരുക്കുകളില്ലെങ്കിലും കാറിന് കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലെ ഏറ്റവും വലിയ സ്വർണ, വജ്ര റീട്ടെയിലർമാരിൽ ഒന്നാണ് ജോസ്കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫെറാറിയുടെ ഈ വാഹനം.

വിന്‍ഫാസ്റ്റ് VF3 Vs വേവ് ഈവ

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ ശ്രദ്ധയാകര്‍ഷിച്ച രണ്ട് കാറുകള്‍ ആയിരുന്നു വിന്‍ഫാസ്റ്റ് VF3, വേവ് ഈവ എന്നിവ. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്ലാന്റ് സ്ഥാപിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വിന്‍ഫാസ്റ്റ് ഓട്ടോ എക്‌സ്‌പോയില്‍ തങ്ങളുടെ മോഡല്‍ നിര മൊത്തം പ്രദര്‍ശിപ്പിച്ചാണ് എന്‍ട്രി അടയാളപ്പെടുത്തിയത്. വിന്‍ഫാസ്റ്റ് VF6, VF7 എന്നീ മോഡലുകളുടെ കൂടെ പ്രദര്‍ശിപ്പിച്ച കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ആയ VF3 അവിടെ വേറിട്ടു നിന്നു. ഈ വര്‍ഷം അവസാനം വില്‍പ്പനയ്ക്കെത്തുന്ന VF 6, VF 7 എന്നിവയ്ക്കൊപ്പം ഈ കാറും ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ശീതൽ ദേവിക്ക് എസ്‌യുവി സമ്മാനം കൊടുത്ത് ആനന്ദ് മഹീന്ദ്ര

ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ ശീതള്‍ ദേവിയെ (Sheetal Devi) അങ്ങനൊന്നും നമുക്ക് മറക്കാനാവില്ല. ലോകത്തിലെ തന്നെ ആദ്യത്തെ കൈകളില്ലാത്ത വനിത അമ്പെയ്ത്തുക്കാരിയാണ് ജമ്മു കശ്മീരുകാരിയായ ശീതള്‍. അംഗപരിമിതരുടെ വിശ്വ കായികമേളയിലെ പ്രകടനം എന്നും ഇന്ത്യക്കാരുടെ മനസിൽ മായാതെ കിടപ്പുണ്ടാവും. ഇരുകൈകളുമില്ലാതെ കാലുകൊണ്ട് ഞാ‌ൺ വലിക്കുന്ന അദ്ഭുതതാരത്തിന് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര പുത്തനൊരു വാഹനം സമ്മാനിച്ചിരിക്കുകയാണ്. കായികതാരങ്ങളെ വേണ്ടുവോളം പ്രോത്സാഹിപ്പിക്കുന്ന ശതകോടീശ്വരൻ പണ്ടേ ശീതളിന് ഒരു കാർ സമ്മാനം കൊടുക്കുമെന്ന് പ്രഖ്യാപിച്ചതാണ്.

ഇൻഷുറൻസില്ലെങ്കിൽ പെട്രോളുമില്ലെന്ന് കേന്ദ്ര സർക്കാർ

വാഹനങ്ങൾക്ക് ഇൻഷുറൻസില്ലെങ്കിൽ വലിയ കുറ്റകരമാണ്. എന്നാൽ പലരും പിശുക്ക് കാരണവും സമയം ലാഭിക്കുന്നതിന് വേണ്ടിയും ഇൻഷുറൻസ് പുതുക്കാറില്ല. പെട്ടെന്ന് തന്നെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും അതോടൊപ്പം തന്നെ ഫാസ്ടാഗ് ലഭിക്കുന്നതിനും ഇന്ധനം വാങ്ങുന്നതിനുപോലും നിങ്ങളുടെ വാഹനത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടെന്ന് തെളിയിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് കൂടുതൽ വാഹനങ്ങളും ഇൻഷുറൻസ് പുതുക്കാൻ മടി കാണിക്കുന്നത് കൊണ്ട് കേന്ദ്ര സർക്കാർ പുതിയതായി പ്രാബല്യത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമം കൊണ്ട് തേർഡ് പാർട്ടിതസ ഇൻഷുറൻസ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉദ്ദേശം.
Advertisement

കെടിഎമ്മിൻ്റെ ഈ മോഡൽ ജനുവരി 30 മുതൽ എത്തും

കെടിഎം എന്നാൽ പല മാതാപിതാക്കൾക്കും പേടിസ്വപ്നമായ ഒരു പേരാണ്. എന്നാൽ വാഹനത്തെ അറിഞ്ഞ് ഓടിച്ചാൽ ഏറ്റവും മികച്ച ബൈക്കുകൾ തന്നെയാണ് കെടിഎമ്മിൻ്റേത്. ബ്രാൻഡിൻ്റെ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന രണ്ടാം തലമുറ കെടിഎം 390 അഡ്വഞ്ചർ 2025 ജനുവരി 30 ന് ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2024 -ൽ ഇറ്റലിയിലെ മിലാനിൽ നടന്ന EICMA മോട്ടോർ ഷോയിലാണ് ഓസ്ട്രിയൻ ബ്രാൻഡ് പുതിയ മോട്ടോർസൈക്കിൾ ആദ്യമായി രംഗത്തെത്തിച്ചത്, തുടർന്ന് 2024 ലെ ഇന്ത്യ ബൈക്ക് വീക്കിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ടോൾപ്ലാസ ഏതാണെന്ന് അറിയുമോ?

റോഡ് നിർമാണത്തിൻ്റെയും അറ്റകുറ്റപ്പണികളുടെയും ചെലവുകൾ തിരിച്ചുപിടിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് ടോൾ പിരിവ്. പണ്ട് ഒരു പാലം പണിതാൽ പോലും അക്കരയിക്കരയായി ടോൾ പിരിവ് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു. എന്നാൽ ഇന്ന് വലിയ ഹൈവേകളിൽ മാത്രമേ ഇത്തരം ആചാരം കാണാനാവൂ. രാജ്യവ്യാപകമായി എക്സ്പ്രസ് ഹൈവേകളുടെ എണ്ണം ദിനംപ്രതി ഉയരുന്നതിനാൽ അവയിൽ നിന്നുള്ള ടോൾ വരുമാനവും കുമിഞ്ഞുകൂടുകയാണ്. ഡിസംബറിലെ ടോൾ പിരിവ് മുൻ വർഷത്തെക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള ടോൾപ്ലാസ (Toll Plaza) ഏതാണെന്ന് അറിയുമോ?

ടയറിനടിയില്‍ ചെറുനാരങ്ങ വെയ്ക്കുന്നത് എന്തിനാണെന്ന് അറിയാമോ?

ഏതൊരു പുതിയ സംരംഭം ആരംഭിക്കുമ്പോഴും തങ്ങളുടെ മതവിശ്വാസത്തിന് അനുസരിച്ചുള്ള കര്‍മങ്ങള്‍ പിന്തുടരാറുണ്ട് മിക്കവരും. ജാതകത്തിലും ജ്യോതിഷത്തിലും വലിയ വിശ്വാസമുള്ളവരാണ് വലിയൊരു പങ്ക് ഇന്ത്യക്കാര്‍ എന്നതിനാല്‍ തന്നെ ജീവിതത്തില്‍ എന്ത് നല്ല കാര്യം ചെയ്യുമ്പോഴും അതിന്റെ സമയം നോക്കി ചെയ്യാന്‍ വിശ്വാസികളായ ആളുകള്‍ ശ്രദ്ധിക്കാറുണ്ട്. പുതുതായി വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ടയറിന്റെ അടിയില്‍ ചെറുനാരങ്ങ വെക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ചെറുനാരങ്ങയുടെ മുകളിലൂടെ വാഹനം കയറ്റിയിറക്കിയാണ് പുതുവാഹനത്തിലെ യാത്രകള്‍ക്ക് ശുഭാരംഭം കുറിക്കാറ്. ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ കാറിന്റെ ടയറിന്റെ അടിയില്‍ ഒന്നോ രണ്ടോ രൂപ വില വരുന്ന ചെറുനാരങ്ങ വെക്കുന്നതിന്റെ കാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?.

ബിഗ്ബോസിൽ നിന്ന് പുറത്തായാലും ബെൻസിൽ കറങ്ങുന്ന ഇണക്കുരുവികൾ

ടിവി പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാമാണ് ബിഗ്ബോസ്. പല ഭാഷകളിലുളളത് കൊണ്ട് തന്നെ രാജ്യത്താകമാനം ആരാധകരുണ്ട്. ബിഗ്ബോസിൽ പങ്കെടുക്കുന്നവർക്ക് നിരവധി ആരാധകവൃന്ദം തന്നെയുണ്ട്. പ്രോഗ്രാമിൽ നിന്ന് പുറത്തായവർക്ക് പോലും പലപ്പോഴും ആരാധകർ കൂട്ടമായി പൊതിയുന്നത് കാണാം. പലരും ബിഗ്ബോസിൽ പങ്കെടുത്തതിന് ശേഷം ദമ്പതികളായവരുമുണ്ട്. ആ കൂട്ടത്തിലേക്ക് ഐഷ സിംഗും അവിനാശ് മിശ്രയുമാണ് എത്തിയിരിക്കുന്നത്. ഹിന്ദി ബിഗ് ബോസ് സീസൺ 18 ഷോയിലായിരുന്നു ഇരുവരും പങ്കെടുത്തത്. അതിന് ശേഷം അവർ ഷോയിൽ നിന്ന് ഇരുവരും പുറത്തായിരുന്നു. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
Advertisement

ജിംനി കയറ്റിയയച്ച് സുസുക്കി

മാരുതി സുസുക്കി 3 ഡോര്‍ ജിംനി ഇന്ത്യയില്‍ നിര്‍മിച്ച് വിദേശ രാജ്യത്തേക്ക് കയറ്റി അയച്ചപ്പോള്‍ നോക്കി നില്‍ക്കാനാണ് നമുക്ക് കഴിഞ്ഞത്. 3 ഡോര്‍ പതിപ്പിന് പകരം കൂടുതല്‍ പ്രായോഗികമായ 5 ഡോര്‍ ജിംനി ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുമെന്ന് പറഞ്ഞ വാക്ക് അവര്‍ 2023-ല്‍ പാലിച്ചു. ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിച്ച വിജയമാകാന്‍ സാധിച്ചില്ലെങ്കിലും മെയിഡ് ഇന്‍ ഇന്ത്യ ജിംനിക്ക് വിദേശ വിപണികളില്‍ വമ്പന്‍ ഡിമാന്‍ഡ് ആണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാരുതി സുസുക്കി ഇന്ത്യയില്‍ നിന്ന് ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവി ജപ്പാനിലേക്ക് കയറ്റി അയക്കാന്‍ തുടങ്ങിയിരുന്നു. ഫ്രോങ്ക്‌സിന് ജാപ്പനീസ് വിപണിയില്‍ അതിഗംഭീര സ്വീകരണമാണ് ലഭിച്ചത്.

കിയയുടെ കുഞ്ഞൻ ടോൾബോയ് എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

സെൽറ്റോസ് എന്ന മിഡ്-സൈസ് എസ്‌യുവിയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച വണ്ടിക്കമ്പനിയാണ് കിയ. പിന്നീട് കാർണിവൽ, സോനെറ്റ്, കാരെൻസ്, EV6 ഇവി, EV9 ഇവി അങ്ങനെ ഒരുപിടി കിടിലൻ മോഡലുകൾ പുറത്തിറക്കി ആളുകളെ ചാക്കിലാക്കിയ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ശക്തരിൽ ശക്തനാണ്. ഇടിവെട്ട് ഡിസൈനും ഫീച്ചറുകളുടെ ആറാട്ടുമുള്ള കിയ കാറുകൾ ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ കോംപാക്‌ട് എസ്‌യുവി കൂടി പുറത്തിറക്കാൻ റെഡിയായിരിക്കുകയാണ് കമ്പനി. സിറോസ് എന്ന് പേരിട്ടിരിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനം ഇതിനോടകം ഏറെ ചർച്ചയായിട്ടുണ്ട്.

സണ്‍റൂഫ് അല്ല, ആളുകള്‍ ചോദിച്ച് വാങ്ങുന്ന ഫീച്ചര്‍ ഇതാണ്

കഴിഞ്ഞ കുറച്ച് നാളായി ഇന്ത്യന്‍ കാര്‍ വിപണിയിലെ ട്രെന്‍ഡ് പരിശോധിച്ചാല്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള കാര്‍ ഫീച്ചറായി കണക്കാക്കിയിരുന്നത് സണ്‍റൂഫ് ആണ്. ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അത്ര അത്യാവശ്യമല്ലാത്ത ഫീച്ചര്‍ ആയിരുന്നിട്ട് കൂടി സണ്‍റൂഫ് ചോദിച്ച് വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. തുടക്കത്തില്‍ ഹൈ-എന്‍ഡ് കാറുകളില്‍ മാത്രം കണ്ട് വന്നിരുന്ന ഈ ഫീച്ചര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ബജറ്റ് കാറുകളുടെ മിഡില്‍ വേരിയന്റുകളില്‍ ഇടംനേടാന്‍ തുടങ്ങി. എന്നാല്‍ കലണ്ടര്‍ മാറി വന്ന സാഹചര്യത്തില്‍ സണ്‍റൂഫിനേക്കാള്‍ ഡിമാന്‍ഡ് ഉള്ള മറ്റൊരു ഫീച്ചര്‍ ഇപ്പോള്‍ ആളുകള്‍ നോക്കി വാങ്ങാന്‍ തുടങ്ങിയതായാണ് വിവരം. അത് ഏതാണെന്നാണ് നോക്കാം.

ഡെലിവറിക്ക് മുൻപ് തന്നെ റോഡിൽ ക്രാഷ് ടെസ്റ്റ്

മലയാളി പേര് നൽകിയ സ്കോഡയുടെ പുതിയ എസ്‌യുവിയാണ് കൈലാഖ്. അവതരിപ്പിച്ച് മണിക്കൂറുകൾ കഴിയുന്നതിന് മുൻപ് തന്നെ പതിനായിരം ബുക്കിങ്ങുകളാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ ഇതാ സ്കോഡ കൈലാഖിൻ്റെ ആദ്യ അപകട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലെ safecars_india എന്ന വെബ്‌സൈറ്റിൽ നിന്നാണ് വീഡിയേ പങ്കുവച്ചിരിക്കുന്നത്. സ്കോഡ കൈലാഖ് പെട്രോൾ പമ്പിൽ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.അതിവേഗം വന്ന ലോറി കൈലാഖിൻ്റെ സൈഡിൽ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. വലിയ തോതിലുളള അപകടം അല്ലായിരുന്നു എങ്കിലും വാഹനത്തിൻ്റെ സൈഡിൽ ലോറി ഉരയുകയായിരുന്നു.
Advertisement

പുതുതായി 4.50 കോടിയുടെ ആഡംബര കാറും വാങ്ങി ഷാഹിദ്

ജബ് വി മെറ്റ്, ഉഡ്താ പഞ്ചാബ്, പദ്മാവത്, ജേഴ്‌സി, കബീർ സിങ് പോലുള്ള ഹിറ്റ് സിനിമകളിലൂടെ മലയാളികൾക്കിടയിലും ഫാൻസുണ്ടാക്കിയെടുത്ത ബോളിവുഡ് നടനാണ് ഷാഹിദ് കപൂർ (Shahid Kapoor). നടന്‍ പങ്കജ് കപൂറിന്റേയും നര്‍ത്തകി നീലിമ അസീമിന്റേയും മകനായിട്ടാണ് ബി-ടൌണിൽ എത്തുന്നതെങ്കിലും കരീന കപൂറിന്റെ കാമുകനായിട്ടാണ് തുടക്കം മുതൽ താരം അറിയപ്പെട്ടിരുന്നത്. പിന്നീട് പ്രിയങ്ക ചോപ്രയുമായി അടുപ്പത്തിലായതുമെല്ലാം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിനൊപ്പം ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച് ഹിന്ദിയിലെ ഏറ്റവും തിരക്കേറിയ നായകൻമാരിൽ ഒരാളായി മാറാനും ഷാഹിദ് കപൂറിനായിട്ടുണ്ട്.

മാരുതി ഇ-വിറ്റാരയുടെ 'രഹസ്യ' ബുക്കിംഗ് തുടങ്ങി ഡീലര്‍മാര്‍!

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ ആവശ്യം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മാരുതി സുസുക്കിയും രാജ്യത്തെ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് എന്‍ട്രി നടത്തി. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വെച്ച് നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചണ് ഇ-വിറ്റാരയെന്ന് പേരിട്ട് ഇലക്ട്രിക് എസ്‌യുവി കമ്പനി അവതരിപ്പിച്ചത്. ഓട്ടോ എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി മാറിയ ഇവി ഇതിനോടകം തന്നെ ഇന്ത്യന്‍ വിപണിയില്‍ വലിയ ഓളം സൃഷ്ടിച്ച് കഴിഞ്ഞു. ഇനി വില അറിയാനുള്ള കാത്തിരിപ്പാണ്. ഇതിനിടെ കാറിന്റെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഹൈബ്രിഡ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തീരുമാനം

ഇന്ത്യക്കാർക്കിടയിൽ പ്രത്യേക അന്തസുള്ളവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. സിറ്റി, സിവിക്, അമേസ് തുടങ്ങിയ സെഡാനുകളാണ് കമ്പനിക്ക് അവിസ്‌മരണീയമായ വിജയം സമ്മാനിച്ചതെങ്കിൽ ഇപ്പോൾ എസ്‌യുവികളിലേക്ക് ചേക്കേറാൻ നിർബന്ധിതരായിരിക്കുകയാണ് ഹോണ്ട. ഇതിന്റെ ഭാഗമായി എലിവേറ്റ് എന്ന മിഡ്-സൈസ് എസ്‌യുവിക്ക് രൂപം കൊടുക്കുകയും ചെയ്‌തു. തുടക്കകാലത്ത് കാര്യമായി വിറ്റഴഞ്ഞുവെങ്കിലും നിലവിൽ പരുങ്ങലിലാണ് ഹോണ്ടയുടെ അവസ്ഥ. നിലവിലുള്ള മോഡലുകളെ തേടി കാര്യമായിട്ട് ആളുകൾ എത്തുന്നില്ലാത്തത് ബ്രാൻഡിനെ സംബന്ധിച്ച് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. ആയതിനാൽ കൂടുതൽ പുത്തൻ കാറുകളെ അവതരിപ്പിച്ച് പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള പുറപ്പാടിലാണ് ഹോണ്ട ഇപ്പോൾ.

കിടിലൻ ബിഎംഡബ്ല്യു സ്വന്തമാക്കി RJ രേണു

ലുക്സും സ്ക്രീൻ പ്രസൻസും അഭിനയവും കൊണ്ട് നമ്മെ അംബരപ്പിച്ചും ആശ്ചര്യപ്പെടുത്തിയും ആരാധകരാക്കുന്ന ഒരുപാട് താരങ്ങളെ നമുക്ക് അറിയാം, എന്നാൽ തങ്ങളുടെ ശബ്ദവും സ്വര മാധുര്യവും കൊണ്ട് മനുഷ്യ മനസിൽ ഇടം നേടുന്ന ചില കക്ഷികളുമുണ്ട്, പാട്ടുകാരാവും ഇക്കൂട്ടരിൽ കൂടുതലും, എന്നാലും ശബ്ദത്തിന്റെ കാര്യത്തിൽ പാട്ടുകാരുടെ ഗണത്തിൽ പെടാത്ത എന്നാൽ സ്വരം കൊണ്ട് നമ്മെ ഫാൻസാക്കി മാറ്റിയ ചില എക്സ്ക്ലൂസീവ് കക്ഷികളുമുണ്ട്. പണ്ട് യു-ട്യൂബും ഇന്റർനെറ്റും അങ്ങനെ സുലഭമായി എല്ലാവരും ഉപയോഗിക്കാതിരുന്ന ഒരു കാലത്താണ് ഇവർ നമ്മുടെ മനസിൽ ഇടം പിടിച്ചത്.
Advertisement

കൂട്ടുകൂടാൻ ഞങ്ങളില്ലെന്ന് മിത്സുബിഷി

ജപ്പാനിലെ പ്രമുഖ കാർ നിർമ്മാതാക്കളായ ഹോണ്ടയും നിസാൻ മോട്ടോറും ആഗോള വിപണിയിലെ തങ്ങളുടെ ഓപ്പറേഷനുകൾ ഒന്നിപ്പിക്കാനുളള പദ്ധതികൾ പ്രഖ്യാപിച്ച വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ. എന്നാൽ അത് സംബന്ധിച്ച് ഇപ്പോൾ പുതിയ വാർത്തകളും റിപ്പോർട്ടുകളും പുറത്ത് വന്നിരിക്കുകയാണ്. മിത്സുബിഷിയും ഇവരുടെ ഭാഗമാകും എന്നായിരുന്നു തുടക്കത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ തങ്ങൾ ഈ സഖ്യത്തിലേക്ക് ഇല്ല എന്നാണ് മിത്സുബിഷി അറിയിച്ചിരിക്കുന്നത്. മിത്സുബിഷി സഖ്യത്തിൽ ചേരാതെ ഒരു സ്വതന്ത്ര കാർ നിർമ്മാതാവായി തുടർന്നാൽ പോവും നിസ്സാനും മിത്സുബിഷിയും തമ്മിലുള്ള നിലവിലുള്ള ബന്ധം കണക്കിലെടുത്ത്, വരാനിരിക്കുന്ന ഹോണ്ട-നിസ്സാൻ ഹോൾഡിംഗ് കമ്പനിക്ക് അതിൽ ഒരു ഓഹരി സ്വന്തമാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.