മഹീന്ദ്ര ഇവി കത്തിനശിക്കാൻ കാരണം ബാറ്ററിയല്ല!
ഓട്ടോമൊബൈൽസ്
- 5 month, 23 days ago
ഇലക്ട്രിക് വാഹന ഉടമകളുടെ പേടിസ്വപ്‌നമാണ് വണ്ടിക്ക് തീപിടിക്കുക എന്നത്. പലപ്പോഴും വിദേശ രാജ്യങ്ങളില്‍ നിന്ന് പാര്‍ട്‌സുകളും മറ്റും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ എത്തിച്ച് അസംബിള്‍ ചെയ്ത് വില്‍ക്കുന്ന ചില 'തട്ടിക്കൂട്ട്' ഇലക്ട്രിക് ടൂവീലറുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തുടര്‍ക്കഥയായിരുന്നു. എന്നാല്‍ നൂതന സാങ്കേതികവിദ്യകള്‍ സജ്ജീകരിച്ചെത്തുന്ന മോഡേണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളും സജീവമായതോടെ ഇവികള്‍ കത്തുന്ന സംഭവങ്ങള്‍ തുലോം കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗുലാത്തിക്ക് സമീപം മഹീന്ദ്രയുടെ പുതിയ BE 6 ഇലക്ട്രിക് എസ്‌യുവിക്ക് തീപിടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറി.