വെറും 20 മിനിറ്റിൽചാര്‍ജാകുന്ന ഇ-സ്കൂട്ടർ എത്തി
ഓട്ടോമൊബൈൽസ്
- 6 month, 1 day ago
ഇന്ത്യയിലെ ഡെലിവറി, ലോജിസ്റ്റിക്‌സ് മേഖലകളെ ലക്ഷ്യമിട്ട് പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ക്വാണ്ടം എനര്‍ജി ലിമിറ്റഡ് ബാറ്ററി സാങ്കേതികവിദ്യയിലെ മുന്‍നിരക്കാരായ ഇഎംഒ എനര്‍ജിയുമായി കൈകോര്‍ത്ത് ക്വാണ്ടം ബിസിനസ് EMO (Quantum Bziness EMO) ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇഎംഒ എനര്‍ജി ആഗോളതലത്തില്‍ പേറ്റന്റ് നേടിയ ലിക്വിഡ്-കൂള്‍ഡ് ബാറ്ററി സാങ്കേതികവിദ്യയാണ് സ്‌കൂട്ടറിന്റെ കരുത്ത്. 2 kWh സെന്‍പാക് (ZenPac) ബാറ്ററി പായ്ക്കില്‍ നിന്നാണ് ഇവി പവര്‍ എടുക്കുന്നത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ക്വാണ്ടം ബിസിനസ് EMO സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 80 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.