8 വർഷം വരെ വാറണ്ടിയുള്ള 'ബെസ്റ്റ്' ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

പുതിയൊരു ടൂവീലർ വാങ്ങാൻ പ്ലാൻ ചെയ്യുന്നവരുടെയെല്ലാം മനസിൽ ഉയരുന്നൊരു ചോദ്യമായിരിക്കും ഇവികളിലേക്ക് പോണോ എന്നുള്ളത്. പെട്രോളിന് ഉയർന്ന് നിൽക്കുന്ന വിലയും കാര്യമായ മൈലേജ് ഇല്ലാത്തതുമെല്ലാം പലരേയും വൈദ്യുത വാഹനങ്ങളിലേക്ക് അടുപ്പിക്കുന്ന കാര്യമാണ്. എന്നാൽ തീപിടുത്തവും ബാറ്ററിയ്ക്ക് എന്തെങ്കിലും തകരാർ വന്നാൽ എന്തുചെയ്യുമെന്നുമുള്ള ആശങ്കയുമെല്ലാം ആളുകളെ ഇവി വാങ്ങുന്നതിൽ നിന്നും പിന്നോട്ടുവലിക്കാറുള്ള കാര്യമാണ്. എങ്കിലും ഇന്ധനച്ചെലവിൽ നിന്നും മുക്തി നേടാനാവുമെന്നത് കണക്കിലെടുക്കുമ്പോൾ ഇലക്ട്രിക് വാങ്ങാൻ കൂടുതൽ പ്രേരണയാവുകയും ചെയ്യും. ഇത്തരക്കാർ നല്ല വാറണ്ടി ലഭിക്കുന്ന മോഡലുകൾ തന്നെ നോക്കി വാങ്ങുന്നതാവും ഉചിതം.

ഇറ്റാലിയൻ സ്പോർട്ടി സ്‌കൂട്ടർ വാങ്ങണേൽ കാശ് കൂടുതൽ വേണം

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ പ്രശസ്‌തിയാർജിച്ചതിന് പിന്നാലെ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെലോസിഫെറോ എന്ന VLF പെട്രോൾ സ്പോർട്ടി സ്‌കൂട്ടർ വിഭാഗത്തിലും തങ്ങളുടെ ആദ്യത്തെ മോഡൽ അവതരിപ്പിച്ച് ഇന്ത്യക്കാരെ കോരിത്തരിപ്പിച്ചിരുന്നു. ടിവിഎസ് എൻടോർഖ്, അപ്രീലിയ SR സീരീസ് എന്നിവർ അടക്കിവാഴുന്ന പെർഫോമൻസ് സ്‌കൂട്ടർ സെഗ്മെൻ്റിലേക്ക് മോബ്സ്റ്റർ എന്ന മിടുക്കനെ കൊണ്ടുവന്നാണ് കമ്പനി ഞെട്ടിച്ചത്. ഡിസൈനിലായാലും പെർഫോമൻസിലായാലും പകരക്കാരില്ലാത്ത ഒന്നാന്തരം വണ്ടിയാണ് ഇതെന്ന് പറയാം. കൂട്ടത്തിൽ കിടിലൻ വില നിർണയം കൂടിയായപ്പോൾ യൂത്തൻമാരെല്ലാം മോബ്സ്റ്റർ തിരക്കിയറങ്ങുകയും ചെയ്‌തിരുന്നു.

200 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കിൻ്റെ ഡെലിവറി തുടങ്ങി

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി അതിൻ്റെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോവുന്നത്. സ്റ്റാർട്ടപ്പ് ബ്രാൻഡുകൾക്കൊപ്പം രാജ്യത്തെ മുൻനിര നിർമാതാക്കളും വൈദ്യുത വാഹന വിപ്ലവത്തിൽ അണിചേർന്നപ്പോൾ നല്ല കിടിലൻ ഇവികളാണ് രാജ്യത്തിനായി എത്തിയത്. പുതിയ പരീക്ഷണങ്ങൾക്ക് മുതിരാൻ തയാറായി പുത്തൻ ബ്രാൻഡുകളും എത്തുന്നുണ്ട്. അത്തരത്തിലൊരു കമ്പനിയാണ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ റാപ്റ്റി HV. ഇലക്ട്രിക് കാറുകളിൽ സാധാരണയായി കാണപ്പെടുന്ന ഉയർന്ന വോൾട്ടേജ് (HV-Tec) ആർക്കിടെക്ചർ ഇരുചക്ര വാഹന മേഖലയിൽ അവതരിപ്പിച്ചാണ് ഇവർ വരവ് അറിയിച്ചത് തന്നെ.

656 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിക്ക് പുതുമോഡൽ

ടെസ്‌ലയുടെ സൈബർ ട്രക്കിനോട് കിടപിടിക്കുന്ന രൂപവും ലക്ഷ്വറി കാറുകളിലെ മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ മഹീന്ദ്രയുടെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയായ XEV 9e ഇവി ഇന്ത്യയിൽ തരംഗം തീർത്ത് മുന്നേറുകയാണ്. ഇന്ത്യക്കാരുടെയും വിദേശികളുടെയും മനസ് ഒരുപോലെ കീഴടക്കിയ ബ്രാൻഡിൻ്റെ ബോൺ ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ഇപ്പോൾ വലിയ ചർച്ചയാണ് സൃഷ്ടിക്കുന്നത്. സാധാരണക്കാരും പണക്കാരുമെല്ലാം ഒരുപോലെ ഇവരെ നെഞ്ചിലേറ്റുകയും ചെയ്‌തിരിക്കുകയാണ്. വൈദ്യുത വാഹന രംഗത്ത് ക്ലച്ചുപിടിക്കാനാവാതെ പെട്ടുപോയ കമ്പനിക്ക് BE6, XEV 9e ഇവികൾ പുതിയ ഊർജമാണ് നൽകിയത്.
Advertisement

ബൈക്ക് പോലൊരു ഇ-സൈക്കിൾ വാങ്ങുന്നോ

കൊവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യ സംരക്ഷണത്തിനായി പലരും സൈക്കിൾ വാങ്ങിക്കൂട്ടുന്ന കാഴ്ച്ച നാം കണ്ടതാണ്. ആദ്യ രസമൊക്കെ പോയി വാങ്ങിയത് പോലെ തന്നെ ഷെഡിൽ ഇരുന്ന തുരുമ്പ് പിടിച്ച കഥകളാവും കൂടുതൽ ആളുകൾക്കും പറയാനുള്ളതെങ്കിലും ഇതൊരു ദിനചര്യയായി മാറ്റിയവരും ഏറെയാണ്. മടിയൻമാർക്ക് വേണമെങ്കിൽ ഇലക്ട്രിക് കരുത്തുള്ള സൈക്കിളുകൾ വാങ്ങിക്കാനാവുന്നത്. ശരിക്കും ഇതിൻ്റെ ഉദ്ദേശം വേറെയാണെന്നതാണ് സത്യം. ചവിട്ടി മടുക്കുമ്പോൾ തനിയെ ഓടാനായി ചെറിയ ബാറ്ററി പായ്ക്കാണ് സൈക്കിളുകളിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ പോലെ തന്നെ ഇന്ത്യയിൽ ഏറെ പ്രചാരം നേടിയവരാണ് ഇലക്ട്രിക് സൈക്കിളുകൾ.

ടാറ്റയുടെ കുട്ടി ഇവി മാറുന്നു

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളില്‍ ഒന്നായ ടാറ്റ ടിയാഗോ ഇവിയുടെ ( Tata Tiago.ev) പുത്തന്‍ ഫേസ്ലിഫ്റ്റ് പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നു. നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ വില്‍പ്പനക്കെത്തുന്ന മോഡലില്‍ നിന്നും വ്യത്യസ്തമായ ഒട്ടേറെ ഡിസൈന്‍ മാറ്റങ്ങള്‍ മുഖംമിനുക്കിയെത്തുന്ന പതിപ്പില്‍ പ്രകടമാണ്. വാഹനത്തിന്റെ മുന്‍ഭാഗം വലിയ രീതിയില്‍ മറച്ചുവെച്ചായിരുന്നു ടെസ്റ്റിംഗ് എങ്കിലും എക്‌സ്റ്റീരിയറിലെ മാറ്റങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കും. പുതിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പരിഷ്‌കരിച്ച ഫ്രണ്ട് ബമ്പര്‍, ബ്ലാങ്ക്ഡ് ഓഫ് ഡിസൈനിലുള്ള പുതിയ ഗ്രില്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.

ഇലക്‌ട്രിക് എസ്‌യുവി ബുക്ക് ചെയ്‌താൽ വേഗം കൈയിൽ കിട്ടും

വിലയുടെ കാര്യത്തിൽ ഞെട്ടിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ അടുത്തിടെ വിപണിയിലെത്തിക്കുകയുണ്ടായി. 2025 ഓട്ടോ എക്സ്പോയിൽ ആദ്യമായി പ്രദർശിപ്പിച്ച് ഒരു വർഷത്തിനു ശേഷം, 2026 ഫെബ്രുവരി 17-ന് ലോഞ്ച് ചെയ്‌ത വാഹനം ഇതിനോടകം വൈദ്യുത വാഹന രംഗത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഏവരും 20 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിച്ചിരുന്നപ്പോൾ വെറും 10.99 ലക്ഷത്തിന് ഇവി പുറത്തിറക്കിയാണ് മാരുതി പലർക്കും ഷോക്ക് കൊടുത്തത്. മാരുതിയുടെ ആദ്യ ഇവിയുടെ ഡെലിവറികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

200 കോടി പടത്തിലെ താരം വാങ്ങിയത് സെക്കൻഡ് സെൽറ്റോസ്

2020 മോഡല്‍ കിയ സെല്‍റ്റോസ് ചേര്‍ത്ത് തന്റെ വാഹന ശേഖരം വിപുലീകരിച്ച് യുവ നടന്‍ ബാലു വര്‍ഗീസ്. കിയയുടെ ഏറ്റവും ജനപ്രിയമായ എസ്‌യുവി മോഡലുകളില്‍ ഒന്നായ സെല്‍റ്റോസിന്റെ ടോപ് വേരിയന്റായ ജിടി ലൈന്‍ (GT Line) ഓട്ടോമാറ്റിക് പതിപ്പാണ് താരം തിരഞ്ഞെടുത്തത്. പ്രമുഖ പ്രീ-ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഡീലറായ മിഥുന്‍ മിര്‍സയില്‍ നിന്നാണ് താരം വാഹനം ഏറ്റുവാങ്ങിയത്. മിഥുന്‍ മിര്‍സ ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ബാലു വര്‍ഗീസ് പുതിയ വാഹനത്തിന്റെ ഡെലിവറി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. വെള്ള നിറത്തിലുള്ള കിയ സെല്‍റ്റോസ് ജിടി ലൈന്‍ പതിപ്പാണ് താരം സ്വന്തമാക്കിയത്.
Advertisement

കിയയുടെ പുത്തന്‍ കാര്‍ ടെസ്റ്റിംഗിനായി നിരത്തില്‍

ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാന്‍ ഒരുങ്ങുന്ന കിയയുടെ ഏറ്റവും പുതിയ മോഡലായ സിറോസ് ഇവി (Kia Syros EV) പരീക്ഷണയോട്ടത്തിനിടെ വീണ്ടും ക്യാമറ കണ്ണില്‍ പതിഞ്ഞു. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ കിയ നിര്‍മ്മാണ പ്ലാന്റിന് സമീപം ടെസ്റ്റിംഗ് നടത്തുന്ന ഇവിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. RasacL എന്ന ഉപയോക്താവാണ് സിറോസ് ഇവിയുടെ സ്‌പൈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ചത്. നിലവിലുള്ള ഐസി എഞ്ചിന്‍ പതിപ്പില്‍ നിന്നും വ്യത്യസ്തമാക്കാന്‍ ചില്ലറ ഡിസൈന്‍ മാറ്റങ്ങളോടെയാണ് ഈ ഇലക്ട്രിക് എസ്‌യുവി എത്തുന്നത്.

മഹീന്ദ്രയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി വരുന്നു

ഇലക്‌ട്രിക് വാഹന വിപണിയിലെ കൊമ്പൻമാരായ ടാറ്റ മോട്ടോർസിനെയും എംജി മോട്ടോറിനെയും തറപറ്റിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അടുത്തിടെ പുറത്തിറക്കിയ ബോൺ ഇലക്ട്രിക് ത്രയങ്ങൾ വമ്പൻ ഹിറ്റായതോടെ പുതിയ മോഡലിനെ കൂടി കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനിയിപ്പോൾ. തങ്ങളുടെ അടുത്ത ഇലക്ട്രിക് വാഹനം 2027-ൽ പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മഹീന്ദ്ര ഇപ്പോൾ. 2022 ഓഗസ്റ്റ് 15-ന് ആദ്യമായി പ്രദർശിപ്പിച്ച BE.07 കൺസെപ്റ്റിൻ്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും ഇതെന്നാണ് വിവരം. ഈ വർഷം ഇവിയെ അവതരിപ്പിക്കാനായിരുന്നു ബ്രാൻഡിൻ്റെ ആദ്യ പദ്ധതിയെങ്കിലും ചില കാരണങ്ങളാൽ വൈകുകയായിരുന്നു.

7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവിക്ക് പുതിയ മാറ്റവുമായി മഹീന്ദ്ര

എന്തുചെയ്‌തിട്ടും ഇലക്ട്രിക് വാഹന വിപണിയിൽ ക്ലച്ചുപിടിക്കാനാവാതെ ആകെ വിഷമിച്ചിരിക്കുമ്പോഴാണ് മഹീന്ദ്ര BE 6, XEV 9e എന്നിങ്ങനെ രണ്ട് ബോൺ ഇലക്‌ട്രിക് എസ്‌യുവികൾ (Born Electric SUVs) പുറത്തിറക്കുന്നത്. അതോടെ അതുവരെയുണ്ടായിരുന്ന ഇമേജ് പൊളിച്ചെഴുതാൻ ബ്രാൻഡിനായി. ഒപ്പം വിൽപ്പനയും കൊടിമുടി കയറി. സാധാരണക്കാർക്കൊപ്പം രാജ്യത്തെ പ്രമുഖ വ്യവസായികളും സെലിബ്രിറ്റികളുമെല്ലാം ഇവികൾ സ്വന്തമാക്കാൻ മത്സരിക്കുന്ന കാഴ്ച്ചയാണ് ഇപ്പോഴും കാണാനാവുന്നത്. രണ്ട് മോഡലുകളുടെ വിജയത്തിന് ശേഷം വിപണിയിലേക്ക് എത്തിയത് XEV 9S എന്ന 7-സീറ്റർ ഫാമിലി ഇലക്‌ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നു.

24 പുതിയ ഡീലർഷിപ്പുമായി കേരളം പിടിക്കാൻ Classic Legends

മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളായ ജാവ (Jawa), യെസ്ഡി (Yezdi) എന്നിവ കൂടുതല്‍ കരുത്തോടെ കേരളത്തില്‍ സജീവമാകുന്നു. ക്ലാസിക് ലെജന്‍ഡ്സിന്റെ (Classic Legends) നേതൃത്വത്തിലാണ് ഐതിഹാസിക ബ്രാന്‍ഡുകളുടെ വിപുലമായ നിര മലയാളക്കരയിലെത്തുന്നത്. ടു സ്‌ട്രോക്ക് എഞ്ചിനുകളുടെ കാലം കഴിഞ്ഞെങ്കിലും പഴയ തലമുറയുടെ സ്മരണകള്‍ പുതുക്കാന്‍ ലക്ഷ്യമിട്ടാണ് ഐക്കണുകളുടെ രണ്ടാം വരവ്. പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ വിശ്വാസ്യത ഉറപ്പാക്കുന്ന പ്രീമിയം ബൈക്കുകളാണ് മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനം കൂടിയായ ക്ലാസിക് ലെജന്‍ഡ്സ് വാഗ്ദാനം ചെയ്യുന്നത്.
Advertisement

റെയിൽവേ സ്റ്റേഷൻ ബോർഡിലെ ആ അക്കങ്ങൾ വെറുതെയല്ല!

റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുമ്പോള്‍ നാമെല്ലാം സ്‌റ്റേഷനുകളുടെ ബോര്‍ഡുകള്‍ ശ്രദ്ധിക്കാറുണ്ടാകും. ചിലര്‍ ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും എഴുതപ്പെടുന്ന സ്‌റ്റേഷനുകള്‍ അടങ്ങുന്ന ആ ബോര്‍ഡിന്റെ ഫോട്ടോസ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. എന്നാല്‍, സ്റ്റേഷന്റെ പേരിന് താഴെ നല്‍കിയിരിക്കുന്ന സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം (Height Above Mean Sea Level). മിക്ക യാത്രക്കാരും കാര്യമായി ശ്രദ്ധിച്ച് കാണില്ല. ട്രെയിനുകള്‍ സുരക്ഷിതമായി ഓടുന്നതിന് പിന്നില്‍ ഈ കൊച്ചു അക്കങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. ഓരോ സ്റ്റേഷന്റെയും ഉയരം കൃത്യമായി രേഖപ്പെടുത്തുന്നതിന് പിന്നിലെ ശാസ്ത്രീയ വശങ്ങള്‍ ഈ ലേഖനത്തില്‍ നമുക്ക് പരിശോധിക്കാം.

പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിൻ്റെ റിവ്യൂ വിശേഷങ്ങൾ

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്ത് തരംഗം തീർത്ത് മുന്നേറുകയാണ് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ്. ടിയാഗോ ഇവി മുതൽ നെക്സോൺ ഇവി വരെ നീളുന്ന വൈദ്യുത വാഹന നിര നല്ലതുപോലെ പണംവാരുമ്പോൾ കാലത്തിനൊത്ത മാറ്റങ്ങളും നൽകി ജനകീയരാക്കി നിർത്താനും കമ്പനി ശ്രമിക്കാറുണ്ട്. ഇതിൻ്റെ ഭാഗമായി അടുത്തിടെ പഞ്ചി ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ടാറ്റ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. വിലയിലും ഡിസൈനിലും ഫീച്ചേഴ്‌സിലുമെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ആശാൻ്റെ മിനുങ്ങിയുള്ള വരവ്. 9.69 ലക്ഷം രൂപ മുതല്‍ 12.59 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നതെങ്കിലും പുതുമോഡൽ ബാറ്ററി-ആസ്-എ-സർവീസ് പ്ലാൻ വഴി സ്വന്തമാക്കാനും അവസരമുണ്ട്.

മൂക്കുംകുത്തി വീണ് യമഹയുടെ നിയോ റെട്രോ ബൈക്ക്

മോട്ടോർസൈക്കിൾ പ്രേമികൾക്കിടയിൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയ്ക്ക് ഒരു പ്രത്യേക ഇമേജും സ്നേഹവുമാണുള്ളത്. അതിന് കാരണക്കാരായത് ടൂ സ്ട്രോക്ക് യുഗത്തിലെ ഇതിഹാസങ്ങളാണെങ്കിൽ പിന്നീട് ഈയൊരു സ്നേഹം കാത്തുസൂക്ഷിക്കാൻ സഹായിച്ചത് FZ, R-15, MT-15 തുടങ്ങിയ യൂത്തൻമാരാൻ. ഒപ്പം സാധാരണക്കാർക്കായി ഫാസിനോ, റേ ZR എന്നീ രണ്ട് സ്‌കൂട്ടറുകളും കൂടിയെത്തിച്ചപ്പോൾ യമഹയുടെ വിൽപ്പന വാനോളം ഉയർന്നു. എന്നാൽ വിദേശത്തുള്ളൊരു ബൈക്ക് 6 കൊല്ലത്തോളം ഇന്ത്യക്കാർക്ക് തരാതിരുന്നതിൽ പലർക്കും വലിയ പരാതികളുണ്ടായിരുന്നു. മറ്റേതുമല്ല, XSR 155 എന്ന നിയോ റെട്രോ മോട്ടോർസൈക്കിളിൻ്റെ കാര്യമാണീ പറഞ്ഞുവരുന്നത്.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡ് ആക്കേണ്ട 8 ഫീച്ചറുകൾ

ലക്ഷങ്ങള്‍ മുടക്കി പുത്തന്‍ കാര്‍ വാങ്ങുമ്പോള്‍ അത്യാധുനിക ഫീച്ചറുകളുടെ വലിയൊരു പട്ടിക തന്നെ ഇന്ന് കമ്പനികള്‍ നിരത്താറുണ്ട്. എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന ലക്ഷ്വറി ഫീച്ചറുകള്‍ക്കിടയിലും ഡ്രൈവിംഗ് സുഗമമാക്കാനും ജീവന് രക്ഷയൊരുക്കുകയും ചെയ്യുന്ന ചില 'ബേസിക്' ഫീച്ചറുകള്‍ പലപ്പോഴും വിലകൂടിയ മോഡലുകളില്‍ മാത്രമാണ് ഒതുങ്ങാറുള്ളത്. ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ച് ആഡംബരത്തേക്കാളുപരി അത്യാവശ്യമായ ചില സുപ്രധാനമായ ഫീച്ചറുകള്‍ ആണ് അവ. സുരക്ഷയും പ്രായോഗികതയും മുന്‍നിര്‍ത്തി എല്ലാ കാറുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കേണ്ട 8 സുപ്രധാന ഫീച്ചറുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.
Advertisement

ഹണ്ടർ വിൽപ്പനയിൽ വിസ്മയമാകുന്നത് എന്തുകൊണ്ട്?

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലായ ഹണ്ടര്‍ 350 (Hunter 350) ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ കുതിപ്പ് തുടരുന്നു. 2026 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 കൈവരിച്ചിരിക്കുന്നത്. കുറഞ്ഞ വിലയും സിമ്പിള്‍ ഹാന്‍ഡ്‌ലിംഗുമാണ് ഹണ്ടറിനെ യുവാക്കള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നത്. റഷ്‌ലെയ്ന്‍ പുറത്തുവിട്ട പുതിയ സെയില്‍സ് റിപ്പോര്‍ട്ട് പ്രകാരം, 2026 ജനുവരിയില്‍ റോയല്‍ എന്‍ഫീല്‍ഡ് 20,329 ഹണ്ടര്‍ ബൈക്കുകള്‍ വിറ്റഴിച്ചു.

കഴിഞ്ഞ മാസത്തെ ടോപ്പ് 10 ഇലക്‌ട്രിക് കാറുകൾ

ഇന്ത്യക്കാർക്ക് ഇലക്‌ട്രിക് കാറുകളോടുള്ള സ്നേഹം കൂടി വരികയാണിപ്പോൾ. മുമ്പത്തേതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ അവസരം നൽകി നിർമാതാക്കളും കൈയയഞ്ഞ് സഹായിക്കുന്നുണ്ട്. ഇന്ധനച്ചെലവിനോട് ഗുഡ്ബൈ പറയാൻ കിട്ടുന്ന അവസരം ഇന്ത്യക്കാർ പരമാവധി ഉപയോഗിക്കുന്നുമുണ്ട്. ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ലാഘവത്തോടെയാണ് ഇവികൾ ചാർജ് ചെയ്‌ത് കൊണ്ടുനടക്കാനാവുന്നത്. പോരാത്തതിന് പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളും ഇപ്പോൾ കാര്യമായി തന്നെ പ്രവർത്തിക്കുന്നതിനാൽ റേഞ്ചുമായി സംബന്ധിച്ച ആശങ്കകളൊന്നും വേണ്ടവേണ്ട. 2026 കലണ്ടർ വർഷത്തിലെ ആദ്യ മാസത്തെ വിൽപ്പന കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ടോപ്പ് 10 ഇവികൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?

പുതിയ E20 പെട്രോൾ നിയമത്തെ കുറിച്ച് അറിയേണ്ടതെല്ലാം

=രാജ്യത്തെ വാഹന ഇന്ധന മേഖലയില്‍ സുപ്രധാന മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍. 2026 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 20 ശതമാനം എഥനോള്‍ (Ethanol) കലര്‍ത്തിയ E20 ഇന്ധന (E20 Petrol) വില്‍പ്പന നിര്‍ബന്ധമാക്കി. ഇതോടൊപ്പം വിതരണം ചെയ്യുന്ന പെട്രോളിന് കുറഞ്ഞത് 95 റിസര്‍ച്ച് ഒക്ടേന്‍ നമ്പര്‍ (RON 95) ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവും അത് വാഹന ഉടമകളെ എങ്ങിനെ ബാധിക്കുന്നുവെന്നതും അടക്കമുള്ള മുഴുവന്‍ കാര്യങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

കാറുകളിലെ മഹാറാണിയുടെ ചെത്ത് മോഡലുമായി മിനി

ഇന്ത്യയിലെ ആഡംബര വാഹന വിഭാഗത്തിൽ പ്രത്യേക ഫാൻബേസുള്ള കമ്പനിയാണ് മിനി. ബ്രിട്ടീഷ് പൈതൃകമുള്ള കൂപ്പർ (Mini Cooper) കാറുകളിലെ മഹാറാണിയെന്നാണ് അറിയപ്പെടുന്നത് തന്നെ. നിലവിൽ ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിൻ്റെ ഉടസ്ഥതയിലാണ് മിനി പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഇപ്പോൾ അടിക്കടി പുതിയ മിനി കാറുകൾ നമ്മുടെ വിപണിയിലും എത്താറുണ്ട്. ഇപ്പോഴിതാ കൂപ്പർ S ഹാച്ച്ബാക്കിൻ്റെ പുതിയ സ്പെഷ്യൽ എഡിഷൻ വേരിയൻ്റായ 'വിക്ടറി എഡിഷൻ' ഇന്ത്യയിലും പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. മോഡലിനായുള്ള ബുക്കിംഗ് ഇന്ന് മുതൽ തുടങ്ങിയിരിക്കുകയാണ്.
Advertisement

പഴയ വിലയ്ക്ക് പുത്തൻ ലുക്കിൽ RC 160

ഇന്ത്യയിലെ എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിൾ നിര ഭരിക്കുന്ന യമഹ R15-ന് എതിരാളിയായി ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം അടുത്തിടെ അവതരിപ്പിച്ച മോഡലാണ് RC 160. നേക്കഡ് സ്ട്രീറ്റ് മോഡലായ ഡ്യൂക്ക് 160 ഹിറ്റായതോടെയാണ് പുത്തൻ ഫുള്ളി ഫെയർഡ് സ്പോർട്‌സ് പതിപ്പിനെയും കമ്പനി കൊണ്ടുവന്നത്. RC200, RC390 എന്നിവ വാങ്ങാൻ ബജറ്റില്ലാത്തവർക്ക് ബേബി ആർസിയുടെ വരവ് വലിയ അനുഗ്രഹമായിരുന്നു. എന്നാൽ ഒരൊറ്റ കളർ ഓപ്ഷനിൽ മാത്രം പുറത്തിറക്കിയ തീരുമാനം പലർക്കും അന്നേ ബോധിച്ചിരുന്നില്ല. എന്നാൽ അത്തരക്കാരുടെയെല്ലാം പരാതി പരിഹരിക്കുവാനായി പുതിയ നിറങ്ങളിൽ RC 160 വിപണിയിലെത്തിയിരിക്കുകയാണ്.

സ്റ്റാർട്ടപ്പ് ലോകത്തെ 'ഷാർക്കി'ന്റെ യാത്രകൾക്ക് കൂട്ടായി M9

രാജ്യത്തെ പ്രമുഖ സംരംഭകനും നിക്ഷേപകനുമായ അഷ്നീര്‍ ഗ്രോവറിന്റെ വിപുലമായ വാഹനശേഖരത്തില്‍ ഇടംകണ്ടെത്തി എംജിയുടെ ആഡംബര എംപിവിയായ M9. ഇന്ത്യയിലെ എലൈറ്റ് ക്ലാസ് വ്യക്തികള്‍ക്കിടയില്‍ എംജിയുടെ ഈ പുതിയ ആഡംബര വാഹനത്തിന് സ്വീകാര്യത ഏറുന്നതിന്റെ സൂചനയാണിത്. വാഹനങ്ങളോടുള്ള ഭ്രമം അഷ്‌നീര്‍ ഗ്രോവറിന് പുത്തരിയല്ല. സംരംഭകനാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഷ്‌നീര്‍ ഭാരത് പേ തുടങ്ങുന്നതിന് മുമ്പ് ഗ്രോഫേഴ്‌സ് (ഇപ്പോള്‍ ബ്ലിങ്കിറ്റ്) പോലെയുള്ള സ്റ്റാര്‍ട്ടപ്പുകളിലെ നിര്‍ണായക സാന്നിധ്യമായിരുന്നു. ലളിതവും അതിനൊപ്പം ശക്തവുമായ ശൈലിയാണ് അഷ്‌നീര്‍ തന്റെ ബിസിനസിലും ജീവിതത്തിലും പിന്തുടരുന്നത്. എംജി M9 തിരഞ്ഞെടുക്കാനുള്ള കാരണവും മറ്റൊന്നല്ല.

ബേസ് മോഡലിൽ വരെ കൊതിപ്പിക്കുന്ന ഫീച്ചറുകൾ

ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയെ ഞെട്ടിച്ചുകൊണ്ട് ഈയടുത്ത് അവതാരപ്പിറവിയെടുത്തിരിക്കുകയാണ് ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്. മുഖംമിനുക്കിയതിനൊപ്പം മുമ്പുണ്ടായിരുന്നതിലും വിലക്കുറവിലാണ് ഇലക്ട്രിക് എസ്‌യുവി ലോഞ്ച് ചെയ്‌തിരിക്കുന്നത്. BaaS സ്കീമിലൂടെ വാങ്ങുകയാണെങ്കിൽ വെറും 6.49 ലക്ഷത്തിന് ടാറ്റയുടെ മിടുക്കനെ സ്വന്തമാക്കാനാവുന്നതാണ്. ഇത്രയും നല്ലൊരു ഇവി ഈ വിലയ്ക്ക് കിട്ടുമ്പോൾ ആർക്കെങ്കിലും മുഖംതിരിക്കാനാവുമോ. സ്മാര്‍ട്ട്, സ്മാര്‍ട്ട്+, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ്+ എന്നീ അഞ്ച് വേരിയന്റുകളിലാണ് 2026 പഞ്ച് ഇവി ലഭ്യമാകുന്നത്. 9.69 ലക്ഷം രൂപ മുതല്‍ 12.59 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില.

റേഞ്ച് റോവർ സ്വന്തമാക്കി 'BGM സ്‌പെഷ്യലിസ്റ്റ്'

സമീപകാലത്ത് മോളിവുഡില്‍ ഹിറ്റായ ഒട്ടുമിക്ക ത്രില്ലര്‍ സിനിമകളുടെയും ഭാഗമായ സംഗീത സംവിധായകന്‍ മുജീബ് മജീദിന്റെ യാത്രകള്‍ ഇനി റേഞ്ച് റോവര്‍ വെലാര്‍ എസ്‌യുവിയില്‍. സിനിമയില്‍ പശ്ചാത്തല സംഗീതത്തിന്റെ പുതിയ സാധ്യതകള്‍ തേടുന്ന മുജീബ് ജീവിതയാത്രകള്‍ ഇനി അല്‍പ്പം ആഡംബരത്തിലാകും. കേരളത്തിലെ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ലക്ഷ്വറി പ്രീ-ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മന്‍ മോട്ടോഴ്സ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം തന്റെ പുത്തന്‍ റേഞ്ച് റോവര്‍ വെലാറിന്റെ ഡെലിവറിയെടുത്തത്. മുജീബ് മജീദിന്റെ പുതിയ വാഹനത്തിന്റെ വിശേഷം ചുവടെ വിശദമായി വായിക്കാം.
Advertisement

ഇലക്‌ട്രിക് സ്‌കൂട്ടറിന് 20,000 രൂപയുടെ ഓഫറുമായി സുസുക്കി

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലെ അധിപൻമാരായ ബജാജ് ചേതക്കിനെയും ടിവിഎസ് ഐക്യൂബിനെയും ഒതുക്കാനായി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി തങ്ങളുടെ ജനപ്രിയനായ ആക്‌സസിൻ്റെ (Suzuki e Access) വൈദ്യുതീകരിച്ച മോഡലിനെ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. മുമ്പ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് വിപണി ഭരിച്ചിരുന്നതെങ്കിൽ ഇപ്പോൾ പ്രമുഖർ സീൻ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ബജാജിനും ടിവിഎസിനും പുറമെ ഹീറോയും യമഹയും സുസുക്കിയും ഹോണ്ടയുമെല്ലാം വൈദ്യുത വിപ്ലവത്തിൽ പങ്കെടുക്കാൻ എത്തിക്കഴിഞ്ഞു. അതായത് ഇവി രംഗത്തെ മത്സരം കടുകട്ടിയായെന്ന് ചുരുക്കം.