ഇലക്‌ട്രിക് സ്‌കൂട്ടറിന് 20,000 രൂപയുടെ ഓഫറുമായി സുസുക്കി

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലെ അധിപൻമാരായ ബജാജ് ചേതക്കിനെയും ടിവിഎസ് ഐക്യൂബിനെയും ഒതുക്കാനായി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി തങ്ങളുടെ ജനപ്രിയനായ ആക്‌സസിൻ്റെ (Suzuki e Access) വൈദ്യുതീകരിച്ച മോഡലിനെ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. മുമ്പ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് വിപണി ഭരിച്ചിരുന്നതെങ്കിൽ ഇപ്പോൾ പ്രമുഖർ സീൻ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ബജാജിനും ടിവിഎസിനും പുറമെ ഹീറോയും യമഹയും സുസുക്കിയും ഹോണ്ടയുമെല്ലാം വൈദ്യുത വിപ്ലവത്തിൽ പങ്കെടുക്കാൻ എത്തിക്കഴിഞ്ഞു. അതായത് ഇവി രംഗത്തെ മത്സരം കടുകട്ടിയായെന്ന് ചുരുക്കം.

200 ഡ്യൂക്കിലേക്ക് ഒന്നാന്തരം മാറ്റങ്ങളുമായി കെടിഎം

മോഡൽ നിരയിൽ പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്ന തിരക്കിലാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം. 250 ഡ്യൂക്കിന് (KTM Duke 250) പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചതിന് പിന്നാലെ 2026 മോഡൽ ഇയറിൻ്റെ ഭാഗമായി 200 ഡ്യൂക്കിനും പുതിയ നിറം നൽകി കമ്പനി നവീകരിച്ചിരിക്കുകയാണ്. 1,93,854 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് സ്പോർട്‍സ് ബൈക്ക് വിപണനത്തിന് എത്തിയിരിക്കുന്നത്. സ്ട്രീറ്റ്‌ഫൈറ്ററിനെ (Streetfughter Motorcycle) കൂടുതൽ ഗ്ലാമറാക്കുന്ന തരത്തിലുള്ള ഡ്യുവൽ ടോൺ ഫിനിഷിലാണ് കെടിഎം 200 ഡ്യൂക്കിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത് കേട്ടോ.

പുരസ്‌കാര നിറവില്‍ മഹീന്ദ്ര XEV 9e ഇവി

ഇന്ത്യൻ വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏസർ ഫാസ്റ്റർ അവാർഡ്‌സിൻ്റെ അഞ്ചാം പതിപ്പിന് ഡൽഹി എൻസിആറിൽ സമാപനം. ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് വെബ്സൈറ്റുകളുടെ അസോസിയേഷനാണ് ഫാസ്റ്റർ (FASTER). ഫെഡറേഷൻ ഓഫ് ഓട്ടോ സ്‌ക്രൈബ്‌സ് ഓഫ് ദി ഇലക്‌ട്രോണിക് റിയലം എന്നാണ് ഇതിന്റെ പൂർണ രൂപം. ഫാസ്റ്റർ അവാർഡ്‌സിൻ്റെ ടൈറ്റിൽ സ്പോൺസറായ ഏസർ ഇന്ത്യയും അസോസിയേറ്റ് സ്പോൺസറായ സ്പാർക്ക് മിൻഡ ലിമിറ്റഡുമായി സഹകരിച്ചാണ് 2025-ലെ മികച്ച മികച്ച വാഹനങ്ങൾ, സാങ്കേതികവിദ്യകൾ, വ്യക്തിത്വങ്ങൾ എന്നിവയെ കണ്ടെത്തുന്നത്. ഉൽപ്പന്ന, ഉൽപ്പന്നേതര വിഭാഗങ്ങളിലായി പതിമൂന്ന് വിജയികളെയാണ് കണ്ടെത്തിയിരിക്കുന്നത്.

ക്രെറ്റയുമായുള്ള യുദ്ധത്തിന് തീയതി കുറിച്ച് ന്യൂജെൻ ഡസ്റ്റർ

എസ്‌യുവികളെ ഇന്ത്യക്കാർക്കിടയിൽ പ്രിയങ്കരമാക്കിയത് ആരെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേ അന്നും ഇന്നും പറയാനുള്ളൂ. അത് റെനോ ഡസ്റ്റർ എന്നായിരിക്കും. പക്ഷേ കാലത്തിനൊത്ത് മാറാൻ കഴിയാതെ വന്നതോടെ ന്യൂജെൻ പിള്ളേർക്കിടയിൽ പിടിച്ചുനിൽക്കാൻ മോഡലിന് സാധിക്കാതെ പോവുകയായിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം പുനർജന്മമെടുത്ത് വന്നിരിക്കുകയാണ് ഡസ്റ്റർ. ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച ഐക്കണിക് മോഡലായ ഡസ്റ്റര്‍ പുതുരൂപത്തിലും ആളെ കറക്കിവീഴ്ത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. അഡാറ് ഡിസൈനും ഫീച്ചറുകളുമെല്ലാമായി വാഹനത്തിനെ 2026 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് പ്രദർശിപ്പിച്ചിരുന്നു.
Advertisement

ബുക്കിംഗ് വാരി 24.11 ലക്ഷത്തിൻ്റെ വേരിയൻ്റ്

നല്ല ഒന്നാന്തരം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ നിർമിച്ച് ഇന്ത്യക്കാർക്കിടയിൽ പ്രശസ്‌തിയാർജിച്ചവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. XUV 3XO മുതൽ XUV 7XO വരെ നീളുന്ന മോഡൽ നിരയിൽ ജനപ്രിയരല്ലാത്തവർ വളരെ ചുരുക്കമാണെന്ന് വേണം പറയാൻ. സ്കോർപിയോ N, ബൊലേറോ, ഥാർ എന്നിവരെല്ലാം ആഞ്ഞ് വിൽപ്പന പിടിക്കുമ്പോൾ പല മാസങ്ങളിലും മാരുതി സുസുക്കിക്ക് പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണക്കമ്പനിയായി മാറാൻ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഹ്യുണ്ടായി, ടാറ്റ എന്നിവരെ പിന്തള്ളിയാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നുകൂടി കണക്കിലെടുക്കുമ്പോൾ മഹീന്ദ്രയുടെ റേഞ്ച് എന്താണെന്ന് മനസിലാക്കാമല്ലോ.

വെർസിസ് 300 ഇപ്പോൾ 3.19 ലക്ഷത്തിന് വാങ്ങാം

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളോടുള്ള ഇന്ത്യക്കാരുടെ സ്നേഹം ദിനംപ്രതി വർധിച്ചുവരികയാണ്. റോയൽ എൻഫീൽഡ് തുടക്കമിട്ട ട്രെൻഡ് പിന്നീട് ഹീറോ മോട്ടോകോർപ്, കെടിഎം, സുസുക്കി, ടിവിഎസ്, കവസാക്കി തുടങ്ങിയ വമ്പൻമാരെല്ലാം ഏറ്റെടുത്തു. ഇന്ന് എഡിവി ഒന്ന് വാങ്ങാൻ ഇറങ്ങിയാൽ ഏത് വാങ്ങുമെന്ന് കൺഫ്യൂഷനടിച്ച് പണ്ടാറമടങ്ങിയേക്കാം. അടുത്തിടെ കിടിലൻ പ്രൈസിംഗിലൂടെ ടിവിഎസ് അപ്പാച്ചെ RTX 300 എന്ന പുത്തൻ മോഡൽ കിടിലൻ പ്രൈസിംഗിൽ പുറത്തിറക്കിയിരുന്നു. നിലവിലെ ട്രെൻഡ് സെറ്ററാണെങ്കിലും ബുക്ക് ചെയ്‌താൽ എന്ന് ബൈക്ക് കൈയിൽ കിട്ടുമെന്ന് ആർക്കും ഉറപ്പ് പറയാനാവില്ല. ഈ അവസരം വേണ്ടവിധത്തിൽ ഉപയോഗിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ മാസം വാങ്ങിക്കൊണ്ട് പോയത് 71,690 പേർ

ഇന്ത്യയിലെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ വിഭാഗത്തിലെ കിരീടാവകാശികളാണ് ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡർ, HF 100, HF ഡീലക്‌സ്, പാഷൻ, ഗ്ലാമർ എന്നിങ്ങനെ വൈവിധ്യമാർന്ന ബജറ്റ് മോഡലുകളിലൂടെ പണംവാരുന്ന കമ്പനി ഈ സെഗ്മെൻ്റിൽ മാത്രം ലക്ഷക്കണക്കിന് യൂണിറ്റുകളാണ് ഓരോ മാസവും വിറ്റഴിക്കുന്നത്. മുന്നിൽ നിന്നും നയിക്കുന്നത് സ്പ്ലെൻഡർ ആണെങ്കിലും HF സീരീസിലെ മിടുക്കൻമാരും മോശമാക്കാറില്ല. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ബൈക്കുകളിൽ ഒന്നായ HF ഡീലക്‌സ് കഴിഞ്ഞ മാസം വിൽപ്പനയിൽ വലിയ നേട്ടമുണ്ടാക്കിയാണ് ഹീറോയുടെ ഹീറോയായത്.

കഴിഞ്ഞ മാസം വിൽപ്പനയിൽ ഹീറോയായി ഡെസ്റ്റിനി

ഇന്ത്യയിൽ മിക്കവരും സ്‌കൂട്ടറുകൾ വാങ്ങുന്നത് അതിൻ്റെ പ്രായോഗികത മാക്‌സിമം ഉപയോഗിക്കാൻ വേണ്ടിയാവും അല്ലേ. വീട്ടിലേക്ക് പുത്തനൊരു ഗിയർലെസ് സ്‍‌കൂട്ടർ വാങ്ങിക്കഴിഞ്ഞാൽ പിന്നെ ഒരു കാർ ചെയ്യേണ്ട ജോലി വരെ നമ്മൾ എടുപ്പിക്കും. കടയിൽ പോയി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ട് വരാനായാലും ഗ്യാസ് കുറ്റി കയറ്റാനുമെല്ലാം മോട്ടോർസൈക്കിളുകളേക്കാൾ കേമൻമാരാണിവർ. ഫാമിലി സ്‌കൂട്ടറുകൾക്ക് ഏറെ ഡിമാൻ്റുള്ള നാടാണ് ഇന്ത്യ മാറാനുള്ള കാരണവും ഇതുതന്നെയാണ്. ഹോണ്ടയും സുസുക്കിയും ടിവിഎസുമെല്ലാമാണ് ഈ രംഗത്ത് അരങ്ങുതകർക്കുന്നതെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോയും നേട്ടമുണ്ടാക്കി വരികയാണ്.
Advertisement

പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയുടെ ടീസറുമായി JSW

ചൈനീസ് ഇലക്‌ട്രിക് വാഹന കമ്പനിയായ ചെറിയുമായി സഹകരിച്ച് JSW മോട്ടോർസ് ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പുറത്തുവരുന്നതിനിടയിൽ തങ്ങളുടെ വരാനിരിക്കുന്ന ആദ്യ കാറിൻ്റെ ടീസർ ചിത്രവും പുറത്തുവിട്ട് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് JSW. ഇവി വിപണിയിലെ ട്രെൻഡ് സെറ്ററായ എംജി മോട്ടോർസിനൊപ്പം ഉയർന്നുകേൾക്കുന്ന പേരാണെങ്കിലും ഇത്തവണ സ്വതന്ത്ര പാസഞ്ചർ മൊബിലിറ്റി ഡിവിഷൻ സ്ഥാപിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഈ വർഷത്തെ ദീപാവലിയോടെ ബ്രാൻഡിൻ്റെ ആദ്യ മോഡലായ ജെറ്റോർ T2 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കും.

250 ഡ്യൂക്കിനെ കൂടുതൽ ഗ്ലാമറാക്കി കെടിഎം; വില പഴയത് തന്നെ

ഒരുകാലത്ത് യൂത്തൻമാരുടെ ഡ്രീം ബൈക്കുകളിൽ ഒന്നായിരുന്നു കെടിഎം ഡ്യൂക്ക്. 125 സിസി മുതൽ 390 സിസി വരെയുള്ള വിഭാഗത്തിൽ ഓറഞ്ച് വിപ്ലവം നടത്തിയ ബ്രാൻഡിന് ഇടയ്ക്ക് ഒന്ന് പ്രതാപം നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ ന്യൂജെൻ മോഡലുകളിലൂടെ പഴയ ഫോമിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ് കെടിഎം ഇപ്പോൾ. കൃത്യമായ ഇടവേളകളിൽ മോട്ടോർസൈക്കിൾ നിരയിൽ കൊണ്ടുവരുന്ന നവീകരണങ്ങളാണ് ഇതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഇപ്പോഴിതാ ക്വാട്ടർ ലിറ്റർ നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ബൈക്കുകളിലെ മിടുമിടുക്കൻ 250 ഡ്യൂക്കിന് പുത്തൻ കളർ ഓപ്ഷനുകൾ സമ്മാനിച്ച് പുതുക്കിയിരിക്കുകയാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ.

വിശ്വസിച്ച് വാങ്ങിയ ടൊയോട്ട എസ്‌യുവിക്കും പണികിട്ടി

എസ്‌യുവികളിലെ വല്യേട്ടൻ എന്നറിയപ്പെടുന്ന മോഡലാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. ഇന്ത്യയിൽ ഏറ്റവും വിലയുള്ള ടൊയോട്ടയുടെ വാഹനമാണെങ്കിലും ഇവിടെ കൊണ്ടുവരുന്ന പരിമിതമായ യൂണിറ്റുകൾ വാങ്ങാൻ ആളുകൾ അടികൂടുന്നത് രസകരമായൊരു കാഴ്ച്ചയാണ്. ZX, GR-S എന്നീ രണ്ട് വ്യത്യസ്ത വേരിയന്റുകളിലെത്തുന്ന 2025 മോഡൽ ലാൻഡ് ക്രൂയിസർ 300 എസ്‌യുവിക്ക് 2.31 കോടി മുതൽ 2.41 കോടി രൂപ വരെ വില വരുമ്പോഴാണ് വാങ്ങിക്കൂട്ടാൻ ആളുകൾ ഷോറൂമിലേക്ക് ഓടിയെത്തുന്നത്. പലരുടേയും സ്വപ്‌നങ്ങൾക്ക് അതീതമായ എസ്‌യുവിയാണെങ്കിലും ആരാധകവൃന്ദത്തിന് യാതൊരു കുറവുമില്ലെന്ന് പറയുന്നതാവും ശരി.

ടിവിഎസ് ഓർബിറ്റർ vs ബജാജ് ചേതക് C25

പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയും ബജാജ് ഓട്ടോയും നിലവില്‍ രാജ്യത്തെ രണ്ട് മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ കൂടിയാണ്. ഇരുകമ്പനികളുടെയും ഐക്യൂബ്, ചേതക് എന്നീ സ്‌കൂട്ടറുകളുടെ ജനപ്രീതിയെ കുറിച്ച് ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി വിപണിയില്‍ മത്സരം കടുപ്പിച്ചിരിക്കുകയാണ് ടിവിഎസും ബജാജും. ടിവിഎസ് ഓര്‍ബിറ്റര്‍ എന്ന പേരില്‍ പുതിയൊരു മോഡല്‍ അവതരിപ്പിച്ചപ്പോള്‍ ബജാജ് തങ്ങളുടെ ഐതിഹാസിക ബ്രാന്‍ഡായ ചേതക്കിന്റെ ബജറ്റ് ഫ്രണ്ട്‌ലി മോഡലായ ചേതക് C25 വിപണിയിലെത്തിച്ചു. ഈ രണ്ട് മോഡലുകളും തമ്മിലുള്ള താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തില്‍.
Advertisement

എൻടോർഖ് വേണോ സൂം വേണോ എന്ന കൺഫ്യൂഷൻ തീർക്കാം

സ്റ്റൈൽ, പെർഫോമൻസ്, പ്രായോഗികത എന്നിവ കാരണം യുവതലമുറയ്ക്കിടയിൽ ഏറെ പ്രശസ്‌തമായവരാണ് സ്പോർട്ടി സ്‌കൂട്ടറുകൾ. ഇന്ത്യയിലെ ഈ സെഗ്മെൻ്റിന് പുതുമാനം സമ്മാനിച്ച മോഡലാണ് ടിവിഎസ് എൻടോർഖ്. യൂത്തൻമാരെ അതിവേഗം കൈയിലെടുത്ത മോഡൽ ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. 125 സിസി സ്പോർട്ടി സ്‌കൂട്ടർ സെഗ്മെൻ്റിലേക്ക് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും സൂം 125 എന്ന മിടുക്കനുമായി കടന്നുവന്നിരുന്നു. എല്ലാ ഗുണങ്ങളുമുള്ള ഇവനെ ചിലർ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഈ മേഖലയിലേക്കുള്ള ബ്രാൻഡിൻ്റെ കടന്നുവരവ് ഇമേജ് വർധിപ്പിച്ചിട്ടുണ്ടെന്ന് പറയാം.

കറണ്ടിലും പെട്രോളിലും ഓടുന്ന MG രാജ്യത്ത് ടെസ്റ്റിംഗിൽ

നിലവില്‍ ഇന്ത്യയിലെ ചില ലക്ഷ്വറി കാറുകളില്‍ മാത്രം കണ്ടുവരുന്ന പ്ലഗ്ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ സജ്ജീകരിച്ചെത്തുന്ന ആദ്യ മാസ്മാര്‍ക്കറ്റ് കാര്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പുറത്തിറക്കാന്‍ പോകുകയാണ്. വാര്‍ത്തകള്‍ സ്ഥിരീകരിക്കും വിധം പുതിയ എംജി പ്ലഗ്-ഇന്‍ ഹൈബ്രിഡ് (MG PHEV SUV) എസ്‌യുവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആഗോള വിപണിയിലുള്ള വുളിംഗ് സ്റ്റാര്‍ലൈറ്റ് 560 (Wuling Starlight 560) എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

ഇലക്ട്രിക് വിപണി പിടിക്കാൻ മെർസിഡീസ് CLA ഇലക്ട്രിക്

ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ CLA ഇലക്ട്രിക് (Mercedes Benz CLA Electric) സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ ആഡംബര ഇവി വിഭാഗത്തിലാണ് ഈ വാഹനം അരങ്ങേറിയിരിക്കുന്നത്.നിലവിലുള്ള എ-ക്ലാസ് ലിമോസിന്‍, EQA, EQB എന്നീ മോഡലുകള്‍ക്ക് പകരക്കാരനായാണ് പുതിയ CLA ഇലക്ട്രിക് എത്തുന്നത്. ആദ്യമായാണ് CLA ബാഡ്ജിംഗില്‍ ഒരു ഫുള്‍ ഇലക്ട്രിക് പതിപ്പ് ഇന്ത്യയില്‍ എത്തുന്നത്. 800-വോള്‍ട്ട് ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ച CLA 250+ വേരിയന്റാണ് ഇന്ത്യയില്‍ വില്‍ക്കുക.

തിരിച്ചെത്തി വില്ലീസ് ജീപ്പ്

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ജീപ്പ് എന്ന അമേരിക്കൻ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കൾ. ജീപ്പ് എന്നാൽ ഇന്ത്യക്കാർക്ക് പണ്ടത്തെ മഹീന്ദ്ര അസംബിൾ ചെയ്‌ത് നിരത്തുകളിൽ കുതിച്ചുപാഞ്ഞിരുന്ന വില്ലീസും കമാൻ്ററുമെല്ലാമായിരുന്നു. ഇന്നും ആ പ്രശസ്‌തി തങ്ങൾക്കുണ്ടെങ്കിലും വിൽപ്പനയിൽ അത് പ്രതിഫലിപ്പിക്കാൻ ഇവർക്ക് സാധിക്കുന്നില്ലെന്നതാണ് സത്യം. എങ്കിലും പല പരീക്ഷണങ്ങളുമായി നിലവിലുള്ള മോഡലുകളെ ആകർഷകമാക്കാൻ ബ്രാൻഡ് പ്രത്യേകം ശ്രമിക്കാറുണ്ട്. ഓഫ്-റോഡ് എസ്‌യുവികളിലെ കിങ് എന്ന വിശേഷണമുള്ള ജീപ്പ് റാങ്ലറിന് കഴിഞ്ഞ കൊല്ലം കമ്പനി വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ സമ്മാനിച്ചിരുന്നു.
Advertisement

1KM ചെലവ് വെറും ₹1.25, 'കുട്ടി ഇവി' ഈ ആഴ്ച നിരത്തില്‍

ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണിയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മോഡലുകളില്‍ ഒന്നാണ് ടാറ്റ പഞ്ച് ഇവി ഫേസ്ലിഫ്റ്റ്. 2024-ല്‍ പുറത്തിറങ്ങിയ മൈക്രോ ഇലക്ട്രിക് കാര്‍ ആദ്യത്തെ വലിയ അപ്‌ഡേറ്റിന് വിധേയമായിരുന്നു. ജനങ്ങള്‍ കൊതിക്കുന്ന പല മാറ്റങ്ങളുമായി വരുന്ന കാറിന്റെ വിലയിലും കമ്പനി ഞെട്ടിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തുടനീളം ഈ മോഡലിനായുള്ള ബുക്കിംഗ് പുരോഗമിക്കുകയാണ്. ഫെബ്രുവരി അവസാന വാരത്തോടെ വാഹനം ഉപഭോക്താക്കളുടെ കൈകളിലെത്തി തുടങ്ങുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ വരുംദിവസങ്ങളില്‍ നമ്മുടെ നിരത്തുകളില്‍ പച്ച നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കൂടുതല്‍ പഞ്ചുകള്‍ കാണാന്‍ പറ്റും.

പുതിയ ഹൈലാൻഡർ ഇനി സുഖമായി ഓടിച്ച് നടക്കാം

മഹീന്ദ്രയും ടാറ്റയുമെല്ലാം ഒരുപോലെ പരാജയപ്പെട്ടുപോയ സെഗ്മെൻ്റായിരുന്നു ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടേത്. ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാതിരുന്ന തരത്തിലുള്ള ഇവ സ്വന്തമാക്കാനും ഒരിടയ്ക്ക് ആളുകളുണ്ടായിരുന്നില്ല. എന്നാൽ ഇതിനെല്ലാം അന്ത്യം കുറിച്ച് ഇത്തരം യൂട്ടിലിറ്റി വാഹനങ്ങളെ ഹിറ്റാക്കിയത് ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസുവായിരുന്നു. ഡി-മാക്‌സ് വി-ക്രോസ് പിക്കപ്പിലൂടെ രാജ്യത്ത് പുതിയൊരു ട്രെൻഡ് തന്നെ സെറ്റുചെയ്യാൻ അതിവേഗം ഇവർക്കായി. പിന്നീട് ടൊയോട്ട ഹൈലക്‌സിനെ കൊണ്ടുവരാൻ കാരണമായതും ഇസൂസു തന്നെയായിരുന്നുവെന്ന് പറയാം. ഇക്കഴിഞ്ഞ ദിവസം വി-ക്രോസിന്റെ 2026 മോഡലിനേയും ആഭ്യന്തര വിപണിയിൽ കമ്പനി അവതരിപ്പിക്കുകയുണ്ടായി.

19,815 യൂണിറ്റ് വിൽപ്പനയുമായി യമഹ റേZR ടോപ് 10 ലിസ്റ്റിൽ

2026 ജനുവരി മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ശ്രദ്ധേയ മുന്നേറ്റം നടത്തി യമഹ റേZR (Yamaha RayZR). രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പത്ത് സ്‌കൂട്ടറുകളുടെ പട്ടികയിലാണ് യമഹയുടെ ഈ ഹൈബ്രിഡ് സ്‌കൂട്ടര്‍ ഇടംപിടിച്ചിരിക്കുന്നത്. ഓട്ടോപണ്ഡിറ്റ്‌സ് (autopunditz) പങ്കുവെച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2026 ജനുവരിയില്‍ മാത്രം 19,815 റേZR സ്‌കൂട്ടറുകളാണ് ജാപ്പനീസ് കമ്പനി വിറ്റഴിച്ചത്. 2025 ജനുവരി മാസം ഈ സ്‌കൂട്ടറിന്റെ വില്‍പ്പന 15209 യൂണിറ്റ് മാത്രമായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന 30 ശതമാനം വര്‍ധിച്ചു.

ഇന്ത്യപിടിക്കാൻ 430 KM റേഞ്ചുള്ള ചൈനീസ് ഇലക്‌ട്രിക് എസ്‌യുവി

ഇലക്ട്രിക് കാറുകളിലൂടെ (Electric Cars) വിസ്‌മയം തീർക്കുന്ന എംജിയുടെ പേരിനൊപ്പം നാം പലപ്പോഴും കേട്ടിട്ടുള്ള പേരാണ് ജെഎസ്‌ഡബ്ല്യുവിൻ്റേത്. എംജിക്ക് പുറമെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിൻ്റെ സ്വതന്ത്ര പാസഞ്ചർ മൊബിലിറ്റി ഡിവിഷൻ ഇന്ത്യയിൽ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിൻ്റെ ഭാഗമായി ചൈനീസ് ഇവി ഭീമനായ ചെറിയുമായി പങ്കാളിത്തവും കമ്പനി പ്രഖ്യാപിച്ചിരുന്നു. അധികം വൈകാതെ തന്നെ ഇന്ത്യയിൽ നിരവധി പുതിയ കാറുകൾ പുറത്തിറക്കാനാണ് ഇരുബ്രാൻഡുകളും തമ്മിൽ ധാരണയായിരിക്കുന്നത്. പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) എസ്‌യുവിയായിരിക്കും ജെഎസ്‌ഡബ്ല്യു മോട്ടോർസിൻ്റേതായി (JSW Motors) ആദ്യം അവതരിപ്പിക്കുന്ന മോഡൽ.
Advertisement

എൻഡവറാവാൻ വന്ന വലിയ 7-സീറ്റർ എസ്‌യുവി നിർത്തുന്നു

ഫുൾ-സൈസ് എസ്‌യുവി സെഗ്മെൻ്റിൽ നിന്നും ഫോർഡ് എൻഡവർ കളം ഒഴിഞ്ഞതോടെ വലിയൊരു ഗ്യാപ്പുണ്ടായിരുന്നു. ഇവിടേയ്ക്ക് എംജി മോട്ടോർസ് കൊണ്ടുവന്ന തട്ടുപൊളിപ്പൻ മോഡലായിരുന്നു ഗ്ലോസ്റ്റർ (MG Gloster). ടൊയോട്ട ഫോർച്യൂണറിന് വെല്ലുവിളി ഉയർത്തിക്കൊണ്ടുള്ള വരവ് വലിയ ഓളം തന്നെയാണ് തുടക്കകാലത്ത് സൃഷ്ടിച്ചത്. എന്നാൽ കേരളത്തിലെ പ്രമുഖ വ്ലോഗറുമായുള്ള പ്രശ്‌നങ്ങൾ ഗ്ലോസ്റ്ററിന്റെ ഇമേജിനെ സാരമായി ബാധിച്ചു. നല്ല ഒന്നാന്തരം ഫുൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നുവെങ്കിലും വേണ്ട രീതിയിലുള്ള പരിഗണന ഇന്ത്യക്കാരിൽ നിന്നും ലഭിക്കാതെ പോയ അണ്ടർറേറ്റഡ് ഡോൺ എന്നൊക്കെ ഗ്ലോസ്റ്ററിനെ വിശേഷിപ്പിക്കേണ്ടതുണ്ട്.

പഴയ ബുള്ളറ്റിൽ E20 അടിച്ചാലും പണികിട്ടില്ല

എഥനോൾ കലർത്തിയ E20 പെട്രോൾ രാജ്യത്ത് നിർബന്ധമാക്കിയതോടെ ആകെ പെട്ടിരിക്കുന്നത് പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവരാണ്. വാഹനങ്ങളുടെ എഞ്ചിൻ, മൈലേജ് എന്നിവയെ കാര്യമായി തന്നെ ബാധിക്കുന്നത് നിർമാതാക്കൾക്ക് വരെ തലവേദനയായിട്ടുണ്ട്. എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനത്തിന് ദോഷമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തിയിരുന്നു. പക്ഷേ ഇതുമായി ബന്ധപ്പെട്ട സാധാരണക്കാരുടെ ആശങ്കയിൽ ഇതുവരെ പരിഹാരം കാണാൻ കേന്ദ്ര സർക്കാരിനായിരുന്നില്ല. കരിമ്പ്, ചോളം, ബാര്‍ലി എന്നിവയുടെ കാര്‍ഷികാവശിഷ്ടത്തില്‍ നിന്ന് വേർതിരിച്ചെടുക്കുന്ന എഥനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍) ചേര്‍ത്ത പെട്രോളാണ് E20 എന്നറിയപ്പെടുന്നത്.

BE 6 ഫോർമുല-ഇ എഡിഷൻ്റെ ഡെലിവറി ആരംഭിച്ച് കമ്പനി

വൈദ്യുത വാഹന രംഗത്തെ കുലപതികളായ ടാറ്റ മോട്ടോർസിനെയും എംജിയെയും ഒതുക്കി നമ്പർ വൺ ആവാനുള്ള പരിശ്രമത്തിലാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇവി മേഖലയിൽ ക്ലച്ചുപിടിക്കാതിരുന്ന ബ്രാൻഡ് ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ വരവോടെ ഇമേജ് ഒന്ന് മിനുക്കിയെടുക്കുകയുണ്ടായി. ഇന്ത്യൻ ടെസ്‌ല എന്ന വിളിപ്പേരോടെ BE6, XEV 9e മോഡലുകൾ പലരുടേയും ഗുഡ്ബുക്കിൽ ഇടംനേടുകയും ചെയ്‌തിരുന്നു. വിൽപ്പനയിലും വലിയ കണക്കുകൾ കൈവരിച്ചതോടെ മഹീന്ദ്രയ്ക്ക് ആത്മവിശ്വാസമായി. തുടർന്ന് ടോപ്പ് സെല്ലിംഗ് മോഡലുകളെ അടിസ്ഥാനമാക്കിയുള്ള സ്പെഷ്യൽ എഡിഷനികളും കമ്പനി പുറത്തിറക്കിയിരുന്നു.

കുറഞ്ഞ വിലയ്ക്ക് ഇത്രയും ഇവികൾ വാങ്ങിക്കാം

ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ (Electric Cars) ആവശ്യം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഉയർന്ന പെട്രോൾ, ഡീസൽ വിലയ്ക്ക് ഒരു കാർ കൊണ്ടുനടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. അതിനാൽ എന്തുകൊണ്ട് ഇവി വാങ്ങിക്കൂടായെന്ന് ചിന്തിക്കാത്തവരും ഉണ്ടാവില്ലെന്നാണ് വിശ്വാസം. വീട്ടിലൊരു സോളാർ പാനലുണ്ടെങ്കിൽ വൈദ്യുത കാറുകൾ ഏതാണ്ട് ഫ്രീയായി കൊണ്ടുനടക്കാനും കഴിയും. കുറഞ്ഞ പ്രവർത്തനച്ചെലവ്, സർക്കാർ സബ്‌സിഡികൾ എന്നിവ ഇലക്ട്രിക് കാർ വാങ്ങുന്നത് മുമ്പത്തേക്കാൾ എളുപ്പമാക്കിയിട്ടുമുണ്ട്. അതുമാത്രമല്ല, രാജ്യത്ത് ഇപ്പോൾ താങ്ങാനാവുന്ന വിലയിൽ ധാരാളം മോഡലുകളും വാങ്ങാൻ കിട്ടും.
Advertisement

ക്രെറ്റക്കായുള്ള അടുത്ത 'പണി' തുടങ്ങി,

ഇന്ത്യൻ വാഹന വിപണിയിൽ പുതിയ പ്രതിഛായ നേടാൻ സ്കോഡയെ സഹായിച്ചവരിൽ പ്രമുഖനാണ് കുഷാഖ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ വമ്പൻമാർ ആധിപത്യം സ്ഥാപിച്ചിരുന്ന സമയത്താണ് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ഇവൻ എത്തുന്നത്. അന്ന് മാരുതി സുസുക്കിയും ടൊയോട്ടയും പോലുള്ള ബ്രാൻഡുകൾ പോലും ഈ സെഗ്മെൻ്റിൽ എത്തിയിട്ടില്ലായിരുന്നുവെന്നതാണ് സത്യം. യൂറോപ്യൻ നിലവാരത്തോടെ ഇന്ത്യയിൽ നിർമിച്ച എസ്‌യുവി വലിയ തരംഗമാവുകയും ചെയ്‌തിരുന്നു. അഡാറ് സേഫ്റ്റി, നല്ല രണ്ട് പെട്രോൾ എഞ്ചിനുകൾ, വൃത്തിയുള്ള ഡിസൈൻ, താരതമ്യേമന കുറഞ്ഞ വില അങ്ങനെ നിരവധി ഘടകങ്ങൾ ഒത്തുചേരുന്നതായിരുന്നു കുഷാഖ്.