എത്ര വർഷം കൂടുമ്പോൾ ഹെൽമറ്റ് മാറ്റണം?
ഓട്ടോമൊബൈൽസ്
- 6 month, 25 days ago
റോഡപകടങ്ങളില്‍ ഇരുചക്ര വാഹന യാത്രികരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഹെല്‍മറ്റുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒരു ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രമായില്ല, അവ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്ന് ഉറപ്പാക്കുകയും വേണം. ഉചിതമല്ലാത്ത ഹെല്‍മറ്റ് വാങ്ങി ധരിക്കുന്നത് അപകടസമയത്ത് വേണ്ടത്ര സംരക്ഷണം നല്‍കില്ലെന്ന് മാത്രമല്ല, അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ശരിയായ പാകത്തിലുള്ളതുമായ ഹെല്‍മറ്റുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.