മഹീന്ദ്ര XUV700-യേക്കാള്‍ മിടുക്കനാണോ XUV 7XO?
ഓട്ടോമൊബൈൽസ്
- 8 month, 8 days ago
മഹീന്ദ്രയുടെ മുന്‍നിര മോഡലായ XUV700-ന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പായ XUV 7XO കഴിഞ്ഞ ദിവസം വിപണിയിലെത്തി. മുന്‍ഗാമിയെ അപേക്ഷിച്ച് ഡിസൈനിലും ടെക്നോളജിയിലും വലിയ വിപ്ലവമാണ് മഹീന്ദ്ര പുതിയ പതിപ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. ഈ പരിഷ്കാരങ്ങള്‍ വാഹനത്തിന്റെ പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം മിഡ്സൈസ് എസ്യുവി വിഭാഗത്തില്‍ മത്സരക്ഷമതയോടെ നിലനിര്‍ത്താന്‍ സഹായിക്കും. XUV 7XO, XUV700 -യുടെ പകരക്കാരനായല്ല മറിച്ച് അതിനെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ മിഡ്-സൈക്കിള്‍ അപ്ഡേറ്റായിട്ടാണ് മഹീന്ദ്ര സ്ഥാപിച്ചിരിക്കുന്നത്. XUV700 എസ്യുവിയില് നിന്ന് XUV 7XO എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി നോക്കാം.