12 മാസം കൊണ്ട് മാരുതി വിറ്റത് 23.51 ലക്ഷം കാര്‍!

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) 2025 കലണ്ടര്‍ വര്‍ഷത്തില്‍ റെക്കോര്‍ഡ് വില്‍പ്പന നേട്ടം കൈവരിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പനയാണ് പോയ വര്‍ഷം രേഖപ്പെടുത്തിയത്. 12 മാസം കൊണ്ട് 23.51 ലക്ഷം യൂണിറ്റുകളാണ് മാരുതി സുസുക്കി കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. ഇതില്‍ 3.95 ലക്ഷം യൂണിറ്റുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കപ്പല്‍ കയറ്റി അയച്ചതാണെന്നത് നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. 2025 കലണ്ടര്‍ വര്‍ഷത്തിലെയും അവസാന മാസമായ ഡിസംബറിലെയും മാരുതിയുടെ വില്‍പ്പന കണക്കുകള്‍ ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

പുത്തൻ സെൽറ്റോസ് EMI ഇട്ട് വാങ്ങാൻ പ്ലാനുണ്ടോ

ഇന്ത്യൻ ഓട്ടോ വിപണി ഏറെ ആകാംഷയോടെ കാത്തിരുന്ന 2026 കിയ സെൽറ്റോസ് അവതരിപ്പിച്ചിരിക്കുകയാണ്. അഡ്വാൻസ്ഡ് ഫീച്ചറുകളോടെ എത്തുന്ന പുതിയ എസ്‌യുവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 10,99,000 രൂപയാണ്. ഉയർന്ന വേരിയന്റായ ടോപ് സ്പെക്ക് മോഡൽ 19,99,000 രൂപയോളം മുടക്കേണ്ടി വരും. പുതുവർഷത്തിൽ കിയ സെൽറ്റോസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി, കൊച്ചിയിലെ ഓൺ-റോഡ് വില, ഡൗൺ പേയ്മെന്റ്, ഇഎംഐ എന്നിവയുടെ വിശദാംശങ്ങൾ അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടായിരിക്കും. വേരിയൻ്റുകളുടെ വിശദമായി വിലയും എത്രത്തോളം ഇഎംഐ അടയ്ക്കണം എന്നും ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.

വെന്യുവിൻ്റെ വാല്യു ഫോർ മണി വേരിയൻ്റുമായി ഹ്യുണ്ടായി

ബുക്കിംഗുകൾ വാരിക്കൂട്ടി കുതിക്കുന്നതിനിടയിൽ ഹ്യുണ്ടായിയുടെ പുത്തൻ കോംപാക്‌ട് എസ്‌യുവിയിലേക്ക് പുത്തനൊരു വാല്യു ഫോർ മണി വേരിയൻ്റ് കൂടി അവതരിപ്പിച്ച് കമ്പനി. 9.99 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന പുതിയ HX5 പ്ലസ് മോഡലാണ് വെന്യുവിൻ്റെ (New Gen Hyundai Venue) നിരയിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. താങ്ങാനാവുന്ന വിലയിൽ മെച്ചപ്പെടുത്തിയ സവിശേഷതകൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പുതുവേരിയൻ്റിൻ്റെ വരവ് മൈലേജാവുമെന്ന് ഉറപ്പാണ്. വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ 55,000 യൂണിറ്റ് ബുക്കിംഗ് മറികടന്നതിന് പിന്നാലെയാണ് വെന്യുവിലേക്ക് പുതിയ വേരിയൻ്റ് കൂടിയെത്തുന്നത്.

1 കാര്‍ വിറ്റാല്‍ കമ്പനിക്ക് നഷ്ടം 12 കോടി

ഏത് ലോകോത്തര ഉല്‍പ്പന്നമായാലും ഒറിജിനലിനെ വെല്ലുന്ന 'കോപ്പി' നിര്‍മിക്കാന്‍ വിദഗ്ധരാണ് ചൈനക്കാര്‍. ആഗോള ബ്രാന്‍ഡുകള്‍ നിര്‍മിച്ച ജനപ്രിയ മോഡലുകളെ പകര്‍ത്തി ചൈനീസ് ബ്രാന്‍ഡുകള്‍ നിര്‍മിച്ച നിരവധി കോപ്പി കാറുകളെ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലംബോര്‍ഗിനിയെ അനുകരിച്ച് സ്പോര്‍ട്സ് കാറുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ച് അമ്പേ പരാജയപ്പെട്ട ഒരു കമ്പനിയുണ്ട് ചൈനയില്‍. ഒരു കാര്‍ വില്‍ക്കുമ്പോള്‍ ഏകദേശം 12 കോടി രൂപയോളം (1.4 മില്യണ്‍ ഡോളര്‍) നഷ്ടമാണ് കമ്പനിക്ക് നേരിട്ടത്. ആ കാര്‍ കമ്പനിയെ കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് തുടര്‍ന്ന് വായിക്കാം.
Advertisement

സാൻ്റാക്ലോസ് വരെ വാങ്ങിയെന്നാ തോന്നുന്നേ

ഏറെ വെല്ലുവിളികൾ നിറഞ്ഞ വിപണി സാഹചര്യങ്ങളെ അതിജീവിച്ച് ഔഡി ഇന്ത്യ 2025 വർഷം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. റീട്ടെയിൽ, യൂസ്ഡ് കാർ വിഭാഗങ്ങളിൽ കമ്പനി ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026-ലേക്കുള്ള തുടക്കവും ഇത് പോലെ ഗംഭീരമാകുമെന്ന് തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ. 2025 ഡിസംബറിൽ ഔഡി ഇന്ത്യ ആകെ 4,510 ആഢംബര കാറുകൾ വിറ്റഴിച്ചു. ആഢംബര കാർ വിപണിയിലെ മാറ്റങ്ങളെ ഫലപ്രദമായി നേരിടാൻ കമ്പനിക്ക് സാധിച്ചുവെന്നതിൻ്റെ തെളിവാണ് നേട്ടത്തിൻ്റെ കാരണം. ഉത്സവകാലത്തെ ഡിമാൻഡും GST 2.0 പോലുള്ള നിയന്ത്രണ പരിഷ്കരണങ്ങളും വിൽപ്പനയ്ക്കും ഉപഭോക്തൃ ആത്മവിശ്വാസത്തിനും ഊർജ്ജം പകർന്നു.

പുത്തൻ ബുള്ളറ്റ് വാങ്ങി പുതുവർഷം ആഘോഷിച്ച് എഎ റഹീം

ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസി‍ഡൻ്റായ എഎ റഹീം. ഭാഷാ പരിമിതിയുടെ പേരിൽ സമൂഹ മാധ്യമത്തിലൂടെ ഏറെ ട്രോൾ ചെയ്യപ്പെട്ട റഹീം അതിനെല്ലാം കൃത്യമായ ഉത്തരങ്ങളും നൽകിയിട്ടുണ്ടെങ്കിലും ട്രോളാൻ കിട്ടിയ അവസരം കോൺഗ്രസ് വരെ ഉപയോഗിച്ചുവെന്ന് വേണം പറയാൻ. ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇതിനെല്ലാം കാരണമായിരിക്കുന്നത്. തനിക്ക് ഭാഷാപരിമിതകളുണ്ടെന്നും എന്നാൽ മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളുവെന്നുമാണ് റഹീമിൻ്റെ വശം.

കൈലാക്കിന്റെ പടയോട്ടത്തില്‍ തകർന്നത് സർവകാല വിൽപ്പന റെക്കോഡ്

2025 ഇന്ത്യയിലെ പല വാഹന നിര്‍മാതാക്കളുടെയും മികച്ച വര്‍ഷമായി അടയാളപ്പെടുത്തിയാണ് കടന്ന് പോയത്. കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഒന്നാണ് സ്‌കോഡ. 25 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുള്ള സ്‌കോഡക്ക് ചരിത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം നേടാനായത്. 2025-ല്‍ കമ്പനി റെക്കോര്‍ഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പുതിയ സബ്-4 മീറ്റര്‍ എസ്‌യുവിയായ കൈലാക്കിന് (Skoda Kylaq) ലഭിച്ച വന്‍ സ്വീകാര്യതയാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് കമ്പനി വ്യക്തമാക്കുന്നു. 2025-ലെ സ്‌കോഡയുടെ വില്‍പ്പന കണക്കുകള്‍ ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

സിയറയേക്കാൾ വില കുറവിൽ കിയ സെൽറ്റോസ്

പുതുവർഷപ്പിറവിയോട് അനുബന്ധിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ന്യൂജെൻ കിയ സെൽറ്റോസിൻ്റെ വില പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയോടും ടൊയോട്ട അർബൻ ക്രൂസിയർ ഹൈറൈഡറിനോടും നഷ്‌ടപ്പെട്ടുപോയ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ രണ്ടാംസ്ഥാനം തിരികെപ്പിടിക്കാൻ പാകത്തിനുള്ള വിലയിട്ടാണ് മൊഞ്ചനെ കമ്പനി വിപണിയിൽ അണിനിരത്തുന്നത്. പഴയ എതിരാളികൾക്ക് പുറമെ ടാറ്റ സിയറ, മാരുതി വിക്ടോറിസ് എന്നിവയേയും നേരിടാൻ സെൽറ്റോസിൻ്റെ പുത്തൻ മോഡലിന് സാധിക്കുമെന്ന് ഉറപ്പിക്കാം. ഇനി അധികം സർപ്രൈസിടാതെ കാര്യത്തിലേക്ക് കടക്കാം. 10.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് മോഡൽ പുറത്തിറക്കിയിരിക്കുന്നത്.
Advertisement

ഷോറൂമിൽ കയറിയാൽ വണ്ടി വാങ്ങാതെ പോകില്ല!

പുതിയ മഹീന്ദ്ര XUV7XO എസ്‌യുവി ഉടൻ വിപണിയിലെത്താനിരിക്കെ, 2025 ഡിസംബറിൽ മഹീന്ദ്ര ആഭ്യന്തര വിപണിയിൽ മികച്ച വിൽപ്പന വളർച്ച രേഖപ്പെടുത്തിയത് വാഹന വിപണിയിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. എസ്‌യുവി, കൊമേഴ്ഷ്യൽ, ത്രീ വീലർ വാഹന വിൽപ്പനയിലെ സ്ഥിരമായ മുന്നേറ്റമാണ് ഈ വളർച്ചയ്ക്ക് കാരണം. 2025-ൽ മിക്ക പ്രധാന വിഭാഗങ്ങളിലും ആരോഗ്യകരമായ മുന്നേറ്റം നടത്തിയാണ് മഹീന്ദ്ര ഈ വർഷം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പാസഞ്ചർ കാർ വിഭാഗത്തിലാണ് മഹീന്ദ്ര ശ്രദ്ധേയമായ വളർച്ച നേടിയത്. 2025 ഡിസംബറിൽ 50,946 കാറുകൾ വിറ്റ കമ്പനി, 2024 ഡിസംബറിലെ 41,424 യൂണിറ്റുകളെ അപേക്ഷിച്ച് 23 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്.

ചൂടപ്പം പോലെ വിറ്റ് പോകുന്ന കിയ കാറുകൾ!

കിയ ഇന്ത്യ 2025 കലണ്ടർ വർഷം എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയോടെ അവസാനിപ്പിച്ചിരിക്കുകയാണ്. 2,80,286 യൂണിറ്റുകൾ വിറ്റഴിച്ച് 2024-നെ അപേക്ഷിച്ച് 15 ശതമാനം വളർച്ച നേടിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും ശക്തമായ പ്രകടനമാണിതെന്നതാണ് പ്രത്യേകത. 2025 ഡിസംബറിൽ കിയ ഇന്ത്യക്ക് തങ്ങളുടെ ഏറ്റവും മികച്ച പ്രതിമാസ വിൽപ്പനയും രേഖപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. 18,659 യൂണിറ്റുകളുടെ മൊത്ത വിതരണത്തോടെ, 2024 ഡിസംബറിലെ 8,957 യൂണിറ്റുകളേക്കാൾ ഇരട്ടിയിലേറെ വിൽപ്പനയാണിത്. കിയ സോനെറ്റ് തുടർച്ചയായി രണ്ടാം വർഷവും ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച്, 2025-ൽ ബ്രാൻഡിന്റെ ഏറ്റവും മിടുക്കനായ മോഡലായി മാറി.

ക്രെറ്റയ്ക്ക് ശരിക്കും പേടിക്കാം! തരംഗമായി ടെക്റ്റണ്‍

നിലവില്‍ മാഗ്‌നൈറ്റ് എന്ന ഒറ്റ എസ്‌യുവിയുടെ ബലത്തില്‍ ഇന്ത്യയില്‍ പിടിച്ച് നില്‍ക്കുന്ന ജാപ്പനീസ് ബ്രാന്‍ഡ് ആയ നിസാന്‍ ഈ വര്‍ഷം ചുരുങ്ങിയത് രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ പോകുകയാണ്. ഈ മാസം അവതരിപ്പിക്കാന്‍ പോകുന്ന ഗ്രാവൈറ്റ് കോംപാക്ട് എംപിവിയാണ് അതില്‍ ആദ്യത്തേത്. അതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ മിഡ്-സൈസ് എസ്‌യുവി വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ നിസാന്‍ പുതിയ മോഡല്‍ പുറത്തിറക്കും. 'ടെക്റ്റണ്‍' (Nissan Tekton) എന്ന് പേരിട്ടിരിക്കുന്ന തങ്ങളുടെ പുതിയ എസ്‌യുവിയുടെ ടീസര്‍ വീഡിയോ കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2026 ഫെബ്രുവരിയില്‍ വാഹനം ഔദ്യോഗികമായി അവതരിപ്പിക്കാനാണ് നിസാന്‍ ലക്ഷ്യമിടുന്നത്.

കിയയുടെ സ്റ്റൈലൻ എസ്‌യുവി വാങ്ങി മഹേഷ് കുഞ്ഞുമോൻ

മിമിക്രി മാന്ത്രികൻ മഹേഷ് കുഞ്ഞുമോനെ അറിയാത്ത മലയാളികൾ തന്നെയുണ്ടാവില്ല. എഐ സാങ്കേതികവിദ്യയെപ്പോലും വെല്ലുന്ന സൗണ്ട് മാജിക് ആണ് മഹേഷിൻ്റെ ഹൈലൈറ്റ്. ഫ്ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെ ശ്രദ്ധനേടിയ മിടുക്കൻ അപ്രതീക്ഷിതമായുണ്ടായ വാഹന അപകടത്തിന് ശേഷം ജീവിതത്തിലേക്കുള്ള തിരിച്ചുവന്നതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ പുതുവർഷത്തിൽ പുതിയൊരു അതിഥിയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നിരിക്കുകയാണ് മിമിക്രി കലാകാരൻ. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് മഹേഷ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ സബ് കോംപാക്‌ട് മോഡലായ സോനെറ്റാണ് മിമിക്രി മാന്ത്രികൻ്റെ മുറ്റത്തേക്ക് എത്തിയിരിക്കുന്നത്.
Advertisement

ഹ്യുണ്ടായിയുടെ പുതുവർഷ സമ്മാനം വില വർദ്ധനവ്!

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ (Hyundai Motor India) തങ്ങളുടെ എല്ലാ മോഡലുകള്‍ക്കും വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ അതായത് 2026 ജനുവരി 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനവും ഇന്‍പുട്ട് ചിലവുകള്‍ ഉയര്‍ന്നതുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. എന്‍ട്രി ലെവല്‍ മോഡലായ ഗ്രാന്‍ഡ് i10 നിയോസ് മുതല്‍ പ്രീമിയം ഇലക്ട്രിക് വാഹനമായ അയോണിക് 5 വരെയുള്ള എല്ലാ കാറുകള്‍ക്കും വില വര്‍ദ്ധനവ് ബാധകമാണ്.

AUTO EXPO മുതൽ GST ഇളവ് വരെ!വാഹനലോകത്തേക്ക് ഒരു FLASHBACK

ഇന്ത്യൻ വാഹന വ്യവസായത്തിനെ സംബന്ധിച്ചിടത്തോളം 2025 ഒരു പ്രധാന വർഷമായിരുന്നു എന്ന് തന്നെ പറയണം. പുതിയ നയങ്ങൾ, അന്താരാഷ്ട്ര കരാറുകൾ, സാങ്കേതികപരമായി നിരവധി മുന്നേറ്റങ്ങൾ എന്നിവയാൽ വാഹനമേഖല സജീവമായിരുന്നു. 2026-നെ വരവേൽക്കുമ്പോൾ, കഴിഞ്ഞ വർഷത്തെ പ്രധാന സംഭവങ്ങൾ ഒന്ന് വിശദമായി അവലോകനം ചെയ്തു നോക്കിയാലോ. 2025 ജനുവരിയിൽ ലോക ശ്രദ്ധ ആകർഷിച്ച ഗ്ലോബൽ മൊബിലിറ്റി ഓട്ടോ എക്സ്പോ നടന്നു . ആഗോള നിർമ്മാതാക്കൾ തങ്ങളുടെ പുത്തൻ മോഡലുകളെ പ്രദർശിപ്പിക്കുകയും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. അതിന് പിന്നാലെ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്ജറ്റ് 2025 വാഹന മേഖലയെ വലിയ രീതിയിൽ സ്വാധീനിച്ചു.

സിയറയുടെ അന്തകൻ്റെ വില നാളെ അറിയാം

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ മത്സരം കൊഴുപ്പിക്കാനായി കിയ സെൽറ്റോസ് അടുത്തിടെ ന്യൂജെൻ ലുക്കിൽ പുറത്തിറങ്ങിയിരുന്നു. ആരേയും അമ്പരപ്പിക്കുന്ന ഗ്ലാമറിൽ എത്തിയ മോഡലിനെ ഇതിനോടകം പലരും സ്വപ്‌നം കണ്ട് തുടങ്ങിയിട്ടുണ്ട്. മാറ്റങ്ങളും ഫീച്ചറുകളുമെല്ലാം വെളിപ്പെടുത്തിയ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വണ്ടിയുടെ വില മാത്രം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇനി മണിക്കൂറുകൾക്കുള്ളിൽ ന്യൂജെൻ സെൽറ്റോസിൻ്റെ വില കിയ പ്രഖ്യാപിക്കും. ഏവരും കാത്തിരുന്ന ആ നിമിഷം നാളെയാണ്. 2026 ജനുവരി 2-ാം തീയതി മോഡസിൻ്റെ വില പ്രഖ്യാപനം ഉണ്ടാവും.

ഇലക്ട്രിക് 3W 'ഷോക്കടിപ്പിക്കും'! സബ്‌സിഡി നിർത്തലാക്കി

ഇന്ത്യയിലെ ഇലക്ട്രിക് ത്രീ-വീലര്‍ വിപണിയില്‍ നിര്‍ണായക മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍. പിഎം ഇ-ഡ്രൈവ് (PM E-Drive) പദ്ധതിക്ക് കീഴില്‍ ഇലക്ട്രിക് ത്രീ-വീലറുകള്‍ക്ക് നല്‍കി വന്നിരുന്ന പര്‍ച്ചേസ് ലിങ്ക്ഡ് സബ്സിഡികള്‍ നിര്‍ത്തലാക്കി. നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങള്‍ കൈവരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫെയിം-II (FAME II) പദ്ധതിയുടെ ഭാഗമായി രാജ്യവ്യാപകമായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്രവാഹനങ്ങളിലേക്ക് മാറാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കിയിരുന്നത്. പാസഞ്ചര്‍, ഗുഡ്സ് വിഭാഗങ്ങളിലായി ഇലക്ട്രിക് ത്രീ-വീലറുകള്‍ വിപണിയില്‍ മതിയായ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
Advertisement

ഗുരുവായൂരപ്പന് ഇനി ഓഫ്റോഡ് ട്രിപ്പ്!

ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമ്പോൾ ചിലർ തങ്ങളുടെ ദേവാലയങ്ങളിലും അമ്പലങ്ങളിലും പള്ളികളിലും പലതരത്തിലുള്ള കാണിക്കകളും നേർച്ചകളും നൽകാറുണ്ട്. എന്നാൽ ഗുരുവയൂരമ്പലത്തിൽ വ്യത്യസ്ത കാണിക്കകളാണ് ലഭിക്കുന്നത്. ഥാർ,സ്കൂട്ടർ,ബൈക്ക് അങ്ങനെ ലിസ്റ്റ് നീളുകയാണ്. ഇപ്പോഴിതാ കൂട്ടത്തിലേക്ക് ടിവിഎസിൻ്റെ അഡ്വഞ്ചർ മോഡലായ അപ്പാച്ചെ RTX കൂടി ലഭിച്ചിരിക്കുകയാണ്. മോഡലിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.99 ലക്ഷം രൂപയാണ്. പുതിയ മോഡൽ, റാലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ, പുതിയ എൻജിൻ, പരിഷ്കരിച്ച ഷാസി എന്നിവ കൊണ്ട് തന്നെ ശ്രദ്ധേയമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

യമഹ R15 വാങ്ങാൻ പോകുന്നവർ ഇനി ഒന്നൂടെ ആലോചിക്കും

കെടിഎം (KTM) എന്നുകേട്ടാൽ യൂത്തൻമാർ ചാടിവീഴുന്നൊരു കാലമുണ്ടായിരുന്നു ഇവിടെ. ഇന്ത്യയിലെ യുവാക്കൾ അതുവരെ കാണാത്ത അഴകും പെർഫോമൻസുമായി എത്തിയ ഡ്യൂക്കുകൾ വലിയ വിജയമാണ് നേടിയെടുത്തത്. എന്നാൽ വഷളൻമാരായ ചിലർ കാരണം പിന്നീട് കാലൻ വണ്ടിയെന്ന് വിശേഷണം വീണ ബ്രാൻഡിന് വിൽപ്പനയിലുണ്ടായിരുന്ന മേൽകൈ പതിയെ നഷ്‌ടപ്പെടാൻ തുടങ്ങിയിരുന്നു. എന്നാൽ ന്യൂജെൻ അഡ്വഞ്ചർ ബൈക്കുകൾ പുറത്തിറക്കിയതോടെ ഇജേമ് ചെറുതായൊന്ന് ഉയർന്ന കമ്പനി ഡ്യൂക്ക് 160 കൂടി ഇന്ത്യയിൽ അവതരിപ്പിച്ചതോടെ ഷോറൂമുകളിൽ വീണ്ടും തിക്കുംതിരക്കുമായി. ബേബി ഡ്യൂക്ക് ഇതിനോടകം വലിയ തരംഗമായിട്ടുണ്ട്.

ടോപ് 5 ഇവി ബ്രാന്‍ഡുകളിലൊന്നായി 'വിന്‍ഫാസ്റ്റ്'

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ് വിയറ്റ്‌നാമീസ് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് (VinFast). 2025 ഡിസംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ലോകോത്തര കാര്‍ നിര്‍മാതാക്കളും ഇന്ത്യയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവുമുള്ള ഹ്യുണ്ടായിയെയും കിയയെയും വിറപ്പിച്ചിരിക്കുകയാണ് വിന്‍ഫാസ്റ്റ്. പേര് അന്വര്‍ത്ഥമാക്കും വിധം അതിവേഗമാണ് വിന്‍ഫാസ്റ്റിന്റെ വിജയം. ഇന്ത്യന്‍ വിപണിയിലെത്തി വെറും മൂന്ന് മാസം കൊണ്ടാണ് വിന്‍ഫാസ്റ്റ് കൊറിയന്‍ ഭീമന്‍മാരെ പിന്നിലാക്കി ഇന്ത്യയിലെ ടോപ് 5 ഇവി നിര്‍മാതാക്കളില്‍ ഒന്നായി മാറിയത്. 2025 ഡിസംബര്‍ മാസത്തെ ഇന്ത്യയിലെ ഇവി വില്‍പ്പന വിശദമായി പരിശോധിക്കാം.

ടൊയോട്ടയുടെ ആഡംബര സെഡാൻ തിരികെ വിളിച്ച് കമ്പനി

എസ്‌യുവികൾ വിപണി കൈയ്യേറിയെങ്കിലും ഇപ്പോഴും സെഡാൻ കാറുകൾക്ക് പ്രത്യേക ഫാൻബേസുണ്ടെന്ന് സമ്മതിക്കാതെ വയ്യ. എന്നാൽ ഇപ്പോഴിതാ സെഡാൻ പ്രേമികളുടെ ചങ്ക് തകർക്കുന്ന ഒരു വാർത്തയാണ് വന്നിരിക്കുന്നത്. ടൊയോട്ടയുടെ ആഡംബര സെഡാൻ മോഡലായ കാമ്രിയെ തിരികെ വിളിച്ചിരിക്കുകയാണ്. 51,644 ടൊയോട്ട കാമ്രി ഹൈബ്രിഡ് വാഹനങ്ങൾ ടൊയോട്ട തിരിച്ചുവിളിച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ചില വാഹനങ്ങളിൽ പവർ ഡ്രോപ്പ് സാധ്യതയുള്ള സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തിരിച്ചുവരവ്. ചില അപൂർവ്വ സാഹചര്യങ്ങളിൽ ഇത് തീപിടിത്തത്തിന് വഴിവയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Advertisement

റോൾസ് റോയ്‌സിൽ വന്നിറങ്ങുന്ന സംവിധായകനെ കണ്ടോ

പാൻഇന്ത്യൻ സംവിധായകരിൽ ഒരാളായി വളരെ വേഗം പ്രശസ്‌തിയാർജിച്ചയാളാണ് അറ്റ്ലി കുമാർ. വെറും 5 സിനിമ ചെയ്‌ത പരിചയത്തില്‍ ബോളിവുഡിലേക്ക് എത്തിയതോടെയാണ് പയ്യൻ്റെ തലവര മാറുന്നത്. ഷാരൂഖ് ഖാനെ നായകനായി സംവിധാനം ചെയ്‌ത ജവാന്‍ എന്ന സിനിമ 1000 കോടി ക്ലബ്ബിലേക്ക് കയറിയതോടെ തമിഴ് സംവിധായകന് പാൻഇന്ത്യൻ റീച്ചും ലഭിച്ചു. ഇതിഹാസ ഡയറക്‌ടർമാരായ മണിരത്‌നത്തിന്റെയും ശങ്കറിന്റെയും സഹായിയായി കരിയര്‍ ആരംഭിച്ച അറ്റ്‌ലി രാജാ റാണി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് തമിഴില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ശേഷമാണ് ബോളിവുഡില്‍ വെന്നിക്കെടി പാറിച്ചത്.

ഫുൾ ചാർജിൽ OLA-യുമായി 500KM കറങ്ങാം!

ഓല ഇലക്ട്രിക് വികസിപ്പിച്ച 9.1 kWh ശേഷിയുള്ള റോഡ്‌സ്റ്റർ എക്സ്+ (Roadster X+) ഇലക്ട്രിക് മോട്ടോർസൈക്കിളിന് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ (CMVR) 1989 പ്രകാരം അംഗീകാരം ലഭിച്ചുവെന്നതാണ് വാഹനലോകത്തെ ചർച്ചാവിഷയം. ഹരിയാനയിലെ മാനേസറിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജി (iCAT) ആണ് ഇത് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഈ അംഗീകാരം കമ്പനിയുടെ മുന്നേറ്റത്തിന് വലിയ രീതിയിൽ കരുത്ത് പകരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന ഉൽപ്പാദനത്തിലും വിൽപ്പനയിലും അതിവേഗം വളരുന്ന സ്ഥാപനമാണ് ഓല ഇലക്ട്രിക്.

1.50 ലക്ഷം രൂപയുടെ ലാഭത്തിൽ 5 സ്റ്റാറുള്ള അമേരിക്കൻ വണ്ടി

ജീപ്പ് കോമ്പസ് എസ്‌യുവിയുടെ ഈ വർഷാവസാന ഓഫറിൽ 1.50 ലക്ഷം രൂപ വരെ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ജീപ്പ് ഇന്ത്യ. ഡിസംബർ 31 വരെയാണ് ഈ ആകർഷകമായ ഓഫർ പ്രാബല്യത്തിലുള്ളത്. നഗരയാത്രകൾക്കും ഓഫ്-റോഡ് സാഹസികതയ്ക്കും ഒരുപോലെ അനുയോജ്യമായ പ്രീമിയം കോംപാക്റ്റ് എസ്‌യുവിക്കൊപ്പം 202-ലേക്ക് യാത്ര ചെയ്യാൻ നിങ്ങൾക്ക് പറ്റിയ അവസരമാണിതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണേ. ഈ ഓഫറിനൊപ്പം 'ജീപ്പ് ട്രസ്റ്റ്' പാക്കേജും ലഭിക്കുന്നുണ്ട് കേട്ടോ. 3 വർഷം സൗജന്യ മെയിന്റനൻസ്, 5 വർഷം വാറണ്ടി, 20,000 രൂപയുടെ ക്യാഷ് ബെനിഫിറ്റ് എന്നിവയൊക്കെയാണ് ഈ പാക്കേജിലുളളത്.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഒന്നാമന്‍ ആരാണെന്ന് അറിയാം

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ പുതു യുഗത്തിന് തുടക്കം കുറിച്ച വര്‍ഷമാണ് 2025. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇലക്ട്രിക്ട്രിക് ടൂവീലര്‍ വിപണി അടക്കിഭരിച്ചിരുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളെ താഴെ ഇറക്കിക്കൊണ്ട് പരമ്പരാഗത ടൂവീലര്‍ ബ്രാന്‍ഡുകള്‍ നേതൃസ്ഥാനം കൈയ്യടക്കിയ കാഴ്ചയാണ് നമ്മള്‍ 2025ല്‍ കണ്ടത്. ഉപഭോക്താക്കള്‍ വിശ്വാസ്യതയ്ക്കും വില്‍പനനാന്തര സേവനങ്ങള്‍ക്കും പ്രാധാന്യം കല്‍പ്പിച്ച് തുടങ്ങിയതോടെയാണ് സെഗ്‌മെന്റിന്റെ തലപ്പത്ത് നാടകീയമായ മാറ്റങ്ങള്‍ അരങ്ങേറിയത്. 2025 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ കുറിച്ചുള്ള കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. അത് നമുക്ക് വിശദമായി നോക്കാം.
Advertisement

ക്രൂയിസർ ബൈക്കിലേക്ക് പുതിയ മാറ്റങ്ങളോടെ കവസാക്കി

പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ മോട്ടോർസൈക്കിൾ നിരയിലേക്ക് 2026 മോഡൽ ഇയർ അപ്ഡേറ്റുമായി കളംനിറയുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി. വെർസിസ് 650, Z650RS എന്നിവയോടൊപ്പം വൾക്കാൻ S ക്രൂസിയർ ബൈക്കിൻ്റെയും പുതുമോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടീം ഗ്രീൻ. മൂന്ന് മോട്ടോർസൈക്കിളുകളിലെയും പ്രധാന ആകർഷണം E20 ഫ്യുവൽ മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിനും പുതിയ കളർ ഓപ്ഷനുകളുമാണ്. മെക്കാനിക്കൽ വശങ്ങളിൽ ബൈക്കുകൾക്ക് കാര്യമായ മാറ്റങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല.