ഈ എസ്‌യുവി 2025-ൽ വാങ്ങിപ്പോയത് 2 ലക്ഷം പേർ

ഇന്ത്യയിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത എസ്‌യുവികൾ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. പക്ഷേ ഇതുവരെ ആരും കൊള്ളില്ലെന്നോ പോരെന്നോ പറയാത്ത വിമർശകരില്ലാത്ത സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ഹ്യുണ്ടായി ക്രെറ്റ (Hyundai Creta). വന്നകാലം മുതൽ ദേ ഇന്നുവരെ ഹോട്ട് സെല്ലിംഗ് മോഡലായി വിലസുന്ന ക്രെറ്റയെ വെല്ലാൻ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിൽ വേറൊരു മോഡൽ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2025 കലണ്ടർ വർഷത്തിലെ പല മാസങ്ങളിലും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ വജ്രായുധത്തിനായിരുന്നു.

THAR-ന് എഞ്ചിൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി മഹീന്ദ്ര!

മഹീന്ദ്ര തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ഥാർ റോക്സിന്റെ ഒരു അര്ഡേറ്റ് ചെയ്ത പതിപ്പ് അടുത്ത വർഷം വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനും വിപുലമായ ഫീച്ചർ അപ്‌ഗ്രേഡുകളും ഈ മോഡലിന്റെ പ്രത്യേകതയാകുമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ചെറിയ ഡീസൽ എഞ്ചിൻ വാഹനത്തിന്റെ വില കൂടുതൽ ആകർഷകമാക്കാനും വിപണിയിൽ സെഗ്മെൻ്റിൽ കനത്ത മത്സര സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് പ്രീക്ഷിക്കുന്നത്. ത്രീ ഡോർ വന്ന വലിയ ഓളം സൃഷ്ടിച്ചതിന് ശേഷമാണ് 5 ഡോർ ഇറക്കിവിട്ടത്. അതോടെ സെഗ്മെൻ്റിൽ തന്നെ എതിരാളികളില്ലാതെ വിൽപ്പന കുതിച്ചു കയറുകയാണ്.

30 ദിവസത്തില്‍ സ്‌പ്ലെന്‍ഡര്‍ വാങ്ങിയത് 3.30 ലക്ഷം പേര്‍

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ അപ്രമാദിത്വം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്. 2025 നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബൈക്ക് എന്ന പദവി ഹീറോ സ്‌പ്ലെന്‍ഡര്‍ (Hero Splendor) നിലനിര്‍ത്തി. മുന്‍ മാസങ്ങളെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് ഈ ഐക്കണിക് മോഡല്‍ നവംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2025 നവംബറില്‍ ഹീറോ ആഭ്യന്തര വിപണിയില്‍ 555220 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. രാജ്യത്തെ സാധാരണക്കാരുടെ കണ്ണിലുണ്ണിയായ സ്‌പ്ലെന്‍ഡര്‍ സീരീസ് ലക്ഷക്കണക്കിന് യൂണിറ്റുകള്‍ വിറ്റഴിച്ച് ഇതില്‍ കാര്യമായ സംഭവാന ചെയ്തു.

ഹീറോയുടെ ഗ്ലാമർ ബൈക്കിന് അപാര കച്ചോടം

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിൻ്റെ നിരയിൽ ഏറെക്കാലമായുള്ള കമ്മ്യൂട്ടർ ബൈക്കാണ് ഗ്ലാമർ (Hero Glamour). വന്നകാലം മുതൽ തൻ്റേതായ സ്ഥാനം കണ്ടെത്തിയ കക്ഷി കാലത്തിനൊത്ത മാറ്റങ്ങളുമായി കളംനിറഞ്ഞുനിൽപ്പുണ്ട്. കുറഞ്ഞ വിലയുള്ള ഈ മോട്ടോർസൈക്കിളിൽ ഒരു കാറിൽ കിട്ടുന്ന സൗകര്യങ്ങൾ പോലും ഹീറോ ഇപ്പോൾ നൽകിയിട്ടുണ്ട്. പേര് പോലെ തന്നെ ഗ്ലാമറായ മോഡൽ 2025 നവംബർ മാസത്തിലെ വിൽപ്പനയിൽ കത്തിക്കയറിയിരിക്കുകയാണ്. 125 സിസി മോഡലിൻ്റെ 25,014 യൂണിറ്റുകളാണ് കഴിഞ്ഞ 30 ദിവസത്തിൽ വിറ്റുപോയിരിക്കുന്നത്.
Advertisement

പുതുവർഷത്തിൽ സ്വന്തമാക്കാൻ രണ്ട് കിടിലൻ മോഡലുകൾ

പുതിയ വർഷത്തെ സ്വീകരിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേയുളളു. 2026-ൽ സ്റ്റൈലിഷും ഫീച്ചറുകളാൽ സമ്പന്നവും വിശ്വസനീയവുമായ ഒരു കോംപാക്റ്റ് എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കിയ സോനെറ്റും മഹീന്ദ്ര XUV 3XO-യും പരിഗണിക്കാവുന്ന മികച്ച മോഡലുകളാണ്. കരുത്തുറ്റ എഞ്ചിനുകൾ, മികച്ച മൈലേജ്, കിടിലൻ ഫീച്ചറുകൾ എന്നിവയുമായി വരുന്ന ഇവയിൽ ഏറ്റവും കൂടുതൽ കൊടുത്ത കാശിന് മുതലായിരിക്കുമെന്നത് ഏതാണ് എന്ന് വിശദമായി തന്നെ നോക്കിയാലോ. വില, മൈലേജ്, എന്നിവയെല്ലാം അറിയാൻ വളരെ ആഗ്രഹം കാണുമല്ലോ. കിയ സോനെറ്റും മഹീന്ദ്രയുടെ മികച്ച വിൽപ്പനയുളള മോഡലായ xuv 3xo-യുടേയും വിശദാംശങ്ങൾ അറിയാൻ വായിക്കുക.

100 കി.മീ റേഞ്ചുള്ള 5 മികച്ച സ്കൂട്ടറുകൾ

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് (Electric Scooters) ആവശ്യക്കാര്‍ ഏറിക്കൊണ്ടിരിക്കുകയാണ്. പുതുവര്‍ഷത്തില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന് ആഗ്രഹിക്കുന്ന ഒത്തിരി ആളുകളുമുണ്ടാകും. ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായ ഇലക്ട്രിക് വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് അവയുടെ റേഞ്ച് തന്നെയാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കുറഞ്ഞത് 100 കിലോമീറ്റര്‍ എങ്കിലും സഞ്ചരിക്കാന്‍ കഴിയുന്ന, ബജറ്റ് വിലയില്‍ ഒതുങ്ങുന്ന 5 മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍.

അപാര മൈലേജും 1.80 ലക്ഷം KM വാറണ്ടിയുമുള്ള ടാക്‌സി കാറുകൾ

ടാക്‌സി കാറുകൾ വിറ്റ് ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്നവരാണ് മാരുതി സുസുക്കി. തങ്ങളുടെ നിരയിലെ ജനപ്രിയ കാറുകളെയെല്ലാം ടാക്‌സിയാക്കി വിൽക്കുന്ന തന്ത്രം മാരുതിയെ കണ്ട് മറ്റ് കമ്പനികളും അനുകരിക്കുന്നുണ്ടെങ്കിലും വേണ്ടവിധത്തിൽ അങ്ങനെ ക്ലിക്കായിട്ടില്ലെന്ന് വേണം പറയാൻ. ആൾട്ടോ, വാഗൺആർ, ഡിസയർ അങ്ങനെ നിരവധി മോഡലുകളാണ് സിഎൻജി കിറ്റോടെ ടാക്‌സിയായി വിൽക്കുന്നത്. ഇപ്പോഴിതാ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും (Hyundai) ഈ നിരയിലേക്ക് പുതിയ തന്ത്രങ്ങളുമായി എത്തിയിരിക്കുകയാണ്. 2 പുത്തൻ കാറുകളാണ് വാണിജ്യ വാഹന വിഭാഗത്തിലേക്ക് ബ്രാൻഡ് സമ്മാിച്ചിരിക്കുന്നത്.

നാളെ വില കൂടാൻ പോകുന്ന 7 എസ്‌യുവികൾ

നാളെ മുതല്‍ അതായത് 2026 ജനുവരി 01 മുതല്‍ ഇന്ത്യയിലെ ചില പ്രമുഖ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണ്. ഹോണ്ട, നിസാന്‍, എംജി മോട്ടോര്‍സ്, റെനോ എന്നീ ബ്രാന്‍ഡുകള്‍ക്ക് പുറമെ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സും ബിഎംഡബ്ല്യുവും വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ലോജിസ്റ്റിക്‌സ് ചിലവ് കൂടുകയും ചെയ്തതിനാലാണ് പുതുവര്‍ഷത്തില്‍ വാഹനങ്ങള്‍ക്ക് വില കൂട്ടാന്‍ ബ്രാന്‍ഡുകള്‍ നിര്‍ബന്ധിതരായത്. വില വര്‍ധനവ് നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട 7 എസ്‌യുവി മോഡലുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
Advertisement

നവംബറിൽ ഹീറോയുടെ ഈ ബൈക്ക് ആരും വാങ്ങിയി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങൾ വിൽക്കുന്നവരാണ് ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡർ എന്ന ഇതിഹാസം ഇന്നും ലക്ഷക്കണക്കിന് ആളുകളാണ് ഓരോ മാസവും വാങ്ങിക്കൂട്ടുന്നത്. അങ്ങനെ എണ്ണം പറഞ്ഞ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുള്ള കമ്പനി വിൽപ്പനയുടെ കാര്യത്തിൽ ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇരുചക്ര വാഹന വിപണിയിലെ മാരുതി സുസുക്കി എന്ന് വേണമെങ്കിലും ഹീറോയെ വിശേഷിപ്പിക്കാം. പലപ്പോഴും പ്രീമിയം ടൂവീലർ വിഭാഗത്തിൽ പരീക്ഷണത്തിനിറങ്ങിയിട്ടുള്ള കമ്പനിക്ക് പക്ഷേ ഇവിടെ മാത്രം കാര്യമായി ശോഭിക്കാനായിട്ടില്ല. എല്ലാമാസവും ലക്ഷക്കണക്കിന് ബൈക്കുകളും സ്‌കൂട്ടറുകളും വിൽക്കുന്ന ഹീറോയുടെ നിരയിൽ നിന്നും ഒരു മോഡൽ മാത്രം ആരും വാങ്ങുന്നില്ലെന്ന് പറഞ്ഞാൽ പലർക്കും അത്രവേഗം വിശ്വസിക്കാനായേക്കില്ല.

KEY തിരിച്ചിട്ടും കാർ സ്റ്റാർട്ട് ആകുന്നില്ലേ? കാരണം ഇതാകാം

കാറിന്റെ സ്റ്റാർട്ടർ എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ. അതൊരു ചെറിയ പാർട്സായി തോന്നാമെങ്കിലും, എൻജിൻ പ്രവർത്തനം ആരംഭിക്കാൻ ഏറ്റവും നിർണായകമായ ഭാഗങ്ങളിലൊന്നാണ് അത് എന്ന് ആദ്യ മനസിലാക്കുക. സ്റ്റാർട്ടർ തകരാറിലായാൽ കാർ സ്റ്റാർട്ട് ആകില്ല എന്നതാണ് ആദ്യ ലക്ഷണം. എന്നാൽ പലരും ഇത് ബാറ്ററി പ്രശ്നമെന്ന് തെറ്റിദ്ധരിച്ച് അവഗണിക്കാറാണ് പതിവ്. പിന്നീട് കൂടുതൽ ചെലവേറിയ റിപെയറുകളിലേക്ക് നയിച്ചേക്കാം. സ്റ്റാർട്ടർ മോട്ടോർ ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എൻജിൻ ക്രാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഇത് പ്രവർത്തിക്കാതായാൽ, കീ തിരിക്കുകയോ സ്റ്റാർട്ട് ബട്ടൺ അമർത്തുകയോ ചെയ്താലും എൻജിൻ സ്റ്റാർട്ടാവാതെ ചിലപ്പോൾ "ക്ലിക്ക്" എന്ന ശബ്ദം മാത്രം കേൾക്കും.

ഹീറോ ഫാമിലി സ്‌കൂട്ടർ പോയമാസം വാങ്ങിയത് 27,036 പേർ

ഫാമിലി സ്‌കൂട്ടറുകൾക്ക് ഏറെ ഡിമാൻ്റുള്ള നാടാണ് ഇന്ത്യ. എന്നിട്ടും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന് ഗിയർലെസ് സ്‌കൂട്ടർ സെഗ്മെൻ്റിൽ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഹോണ്ടയും സുസുക്കിയും യമഹയും ടിവിഎസുമെല്ലാം പണംവാരിയപ്പോൾ നോക്കിനിൽക്കാൻ മാത്രമാണ് കമ്പനിക്ക് കഴിഞ്ഞത്. സൂം 110, സൂം 125, സൂം 160 തുടങ്ങിയ ന്യൂജെൻ മോഡലുകളെ ഇന്ത്യക്കാർക്ക് സമ്മാനിച്ചുവെങ്കിലും കാര്യമായ രീതിയിൽ വിറ്റഴിക്കാൻ ബ്രാൻഡിനായില്ല. എന്നാൽ അടുത്തിടെ ഡെസ്റ്റിനിയുടെ പുതിയ 125 സിസി പതിപ്പ് എത്തിയതോടെ ഹീറോയുടെ ഷോറൂമിലെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.

ഇത് വെറും ബൈക്കല്ല,സാധാരണക്കാരുടെ ഉറ്റതോഴൻ

ഇന്ത്യയിലെ ഗ്രാമീണ റോഡുകളുടെ സ്ഥിരസാന്നിധ്യമായ TVS XL100 വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. 2025 നവംബർ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നതോടെ, ഈ ജനപ്രിയ മോപെഡിന്റെ വിപണി നിലയിൽ ചെറിയ മാറ്റമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം 44,971 യൂണിറ്റ് ടിവിഎസ് എക്സ്എൽ 100 മോപെഡുകളാണ് വിറ്റഴിച്ചത്. 2024 നവംബറിലെ 45,923 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം 952 യൂണിറ്റുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് TVS XL100 മോപെഡിന്റെ വിൽപ്പനയിൽ 2.07 ശതമാനം ഇടിവ് സൂചിപ്പിക്കുന്നുണ്ടെന്നാണ് റഷ്‌ലെയ്ൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Advertisement

കവസാക്കിയുടെ നിയോ റെട്രോ ബൈക്ക്; വില പഴയതിലും കൂടി

പണ്ട് ബജാജിനൊപ്പം കമ്മ്യൂട്ടർ ബൈക്കുകൾ പുറത്തിറക്കി ഞെട്ടിച്ച കവസാക്കി പിന്നീട് സൂപ്പർബൈക്കുകളുടെ വലിയൊരു നിര തന്നെ ഇന്ത്യയിൽ അവതരിപ്പിച്ച് യൂത്തൻമാരുടെ ഒപ്പം കൂടി. നിഞ്ച സീരീസും വൾക്കാനും വെർസിസുമെല്ലാം വലിയ വിജയമായത് കമ്പനിയുടെ മൈലേജ് കൂട്ടി. നിലവിൽ കൂടുതൽ ബജറ്റ് ഫ്രണ്ട്ലി മോട്ടോർസൈക്കിളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ടീം ഗ്രീൻ 650 സിസി നിരയിലെ തങ്ങളുടെ നിയോ റെട്രോ ബൈക്കിൻ്റെ പുത്തൻ മോഡലുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ്. റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്ററിൻ്റെ വില്ലനായി പരിഗണിക്കാവുന്ന Z650RS ആണ് 2026 മോഡൽ ഇയർ പരിഷ്ക്കാരങ്ങളുമായി എത്തിയിരിക്കുന്നത്.

സെഡാൻ സെഗ്മെൻ്റ് മരിച്ചിട്ടില്ലെന്ന് പറയാൻ പറഞ്ഞു

ഇന്ത്യൻ വാഹന വിപണിയിൽ സെഡാൻ കാറുകൾക്ക് ഡിമാൻഡ് കുറഞ്ഞെങ്കിലും, അവയ്ക്ക് ഇപ്പോഴും ആരാധകർ ധാരാളമാണ്. മികച്ച ഡ്രൈവിംഗ്, മികച്ച സ്റ്റെബിലിറ്റി, പ്രീമിയം അനുഭവം എന്നിവ തേടുന്ന ഉപഭോക്താക്കൾക്ക് സെഡാൻ ഇന്നും ഒരു പ്രത്യേക വികാരമാണ്. 2026 വർഷം ഇന്ത്യൻ സെഡാൻ സെഗ്‌മെന്റിന് ഒരു തിരിച്ചുവരവായിരിക്കുമെന്നുളള സൂചനകൾ നൽകുന്നുണ്ട്. ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ, ഫോക്‌സ്വാഗൺ വെർട്ടിസ് തുടങ്ങിയ മോഡലുകൾക്ക് ലഭിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റുകളും ഫീച്ചർ അപ്‌ഡേറ്റുകളും സെഡാൻ ആരാധകർക്ക് പുതിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. എസ്‌യുവികൾ വാഴുന്ന വിപണിയിലേക്ക് സെഡാൻ വീണ്ടും ശക്തമായി തിരിച്ചുവരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മഹീന്ദ്ര 2025-ൽ വിറ്റത് 5.74 ലക്ഷം എസ്‌യുവികൾ

2025 കലണ്ടർ വർഷം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ പുതുവർഷത്തെ സ്വീകരിക്കാൻ വാഹന വിപണിയും ഒരുങ്ങിക്കഴിഞ്ഞു. വിൽപ്പന കണക്കുകളുടെ കാര്യത്തിൽ വലിയ സർപ്രൈസുകൾ ബാക്കിവെച്ചാണ് ഈ വർഷം കടന്നുപോവുന്നത്. കാർ വിൽപ്പനയിൽ ഒന്നാം സ്ഥാനം മാരുതി സുസുക്കി തന്നെ സ്വന്തമാക്കിയെങ്കിലും രണ്ടാം സ്ഥാനത്തിനായി വലിയ പോര് തന്നെയായിരുന്നു ഈ വർഷം നടന്നത്. മാരുതിക്ക് പിന്നിൽ രണ്ടാമനാവാൻ ടാറ്റ മോട്ടോർസും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഹ്യുണ്ടായിയും വാശിയേറിയ പോരാട്ടത്തിലായിരുന്നു. ഒടുവിൽ എസ്‌യുവികൾ മാത്രം വിൽക്കുന്ന മഹീന്ദ്രയാണ് ഈ കലണ്ടർ വർഷത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

FRONX-നെ തിരിച്ചു വിളിക്കാൻ നോട്ടീസിറക്കി സുസുക്കി

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി, തങ്ങളുടെ ഫ്രോങ്ക്സ് ക്രോസ്ഓവർ മോഡലുകൾ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും തിരികെ വിളിച്ചിരിക്കുകയാണ്. ഓസ്‌ട്രേലേഷ്യൻ ന്യൂ കാർ അസസ്മെൻ്റ് പ്രോഗ്രാം (ANCAP) നടത്തിയ സുരക്ഷാ പരിശോധനയിൽ, വാഹനത്തിൻ്റെ ഇടതുവശത്തെ പിൻസീറ്റ് ബെൽറ്റ് റിട്രാക്റ്റർ സംവിധാനത്തിൽ ഒരു തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഈ സുപ്രധാന നടപടിയെടുത്തിയിരിക്കുന്നത്. ഈ പരിശോധനയിൽ സുസുക്കി ഫ്രോങ്ക്സിന് ലഭിച്ചത് ഒരു താരം സുരക്ഷാ റേറ്റിംഗ് മാത്രമാണ്, ഇത് ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. അപകടങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകളോ മരണമോ സംഭവിക്കാനുള്ള സാധ്യതയാണ് ആശങ്ക കൂട്ടുന്നത്.
Advertisement

റിവേഴ്‌സ് ഗിയറുള്ള സ്‌കൂട്ടറുകൾ

റിവേഴ്‌സ് ഗിയർ ഇല്ലാത്ത കാറുകളും ഓട്ടോറിക്ഷകളും ലോറികളും ബസുകളും നമുക്ക് ചിന്തിക്കാനേ സാധിക്കില്ല അല്ലേ. മുചക്ര വാഹനങ്ങൾ മുതൽ കാണുന്ന ഈയൊരു കാര്യം ഇരുചക്ര വാഹനങ്ങൾക്ക് എന്തുകൊണ്ടില്ല എന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. തിരിക്കാനും പിന്നോട്ട് നീക്കാനുമെല്ലാം എളുപ്പമായ ടൂവീലറുകളിൽ ഇതിൻ്റെയൊന്നും ആവശ്യമില്ലെന്ന് തോന്നിയേക്കാമെങ്കിലും ജീവിതത്തിൽ ഒരു തവണയെങ്കിലും ബൈക്കോ സ്‌കൂട്ടറോ ഓടിച്ചിട്ടുള്ളവർക്ക് തോന്നിയിട്ടുള്ള കാര്യമായിരിക്കും ഇതിലൊരു റിവേഴ്‌സ് ഗിയർ കൂടിയുണ്ടായിരുന്നുവെങ്കിൽ എന്ന്... പക്ഷേ ഇന്നത്തെ ചില ന്യൂജെൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഇതൊരു സ്റ്റാൻഡേർഡ് ഫീച്ചറായി മാറിയിട്ടുണ്ട് കേട്ടോ.

അമിതമായാൽ കാറുകളിലെ ടെക്നോളജിയും അപത്താണോ

ഇന്നത്തെ കാറുകൾ വെറും യാത്രാ ഉപകരണങ്ങൾ മാത്രമല്ല; മൊബൈൽ ഫോണുകളെപ്പോലെ തന്നെ സാങ്കേതികവിദ്യ നിറഞ്ഞ യന്ത്രങ്ങളാണ്. വലിയ ടച്ച്‌സ്‌ക്രീനുകൾ, അനവധി ഡ്രൈവിംഗ് മോഡുകൾ, കണക്റ്റഡ് ഫീച്ചറുകൾ-എല്ലാം ചേർന്ന് ഡ്രൈവർക്ക് കൂടുതൽ സൗകര്യമെന്നു തോന്നുമെങ്കിലും, പലർക്കും ഇത് ഡ്രൈവിംഗ് അനുഭവം കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

ഹാരിയർ പെട്രോൾ മോഡലുകൾക്കും 5-സ്റ്റാർ സേഫ്റ്റി തന്നെ

സേഫ്റ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറാവാത്തവരാണ് ടാറ്റ മോട്ടോർസ് (Tata Motors). ടിയാഗോ (Tiago) മുതൽ സഫാരി (Safari) വരെ നീളുന്ന മോഡൽ നിരയെടുത്താൽ അക്കാര്യം വ്യക്തമാവുകയും ചെയ്യും. അടുത്തിടെ ഹാരിയറിൻ്റെയും സഫാരിയുടെയും പെട്രോൾ പതിപ്പുകൾ പുറത്തിറക്കി ആളുകളിലേക്ക് കൂടുതൽ അടുക്കാനുള്ള ശ്രമവും കമ്പനി നടത്തിയിട്ടുണ്ട്. വില ഇതുവരെ പുറത്തുവിട്ടില്ലെങ്കിലും എസ്‌യുവികളുടെ നിർണായകമായൊരു അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ. ഇരുമോഡലുകളുടേയും സേഫ്റ്റിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ബ്രാൻഡ് വെളിപ്പെടുത്തിയിരിക്കുന്നത്. ഹാരിയർ, സഫാരി പെട്രോൾ മോഡലുകൾ സേഫ്റ്റിയിൽ അടിപൊളി തന്നെയാണെന്നത് ഊഹിക്കാമല്ലോ.

എർട്ടിഗയ്ക്ക് വെല്ലുവിളിയാകുമോ നിസാൻ്റെ 7 സീറ്റർ!

ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരിക്കുന്ന 7 സീറ്റർ എംപിവി മോഡലാണ് നിസാൻ ഗ്രാവൈറ്റ്. കുറഞ്ഞ വിലയിൽ വരുന്ന വാഹനമെന്നതാണ് പ്രധാന ആകർഷണം. ജനുവരിയിൽ ഔദ്യോഗിക ലോഞ്ചും മാർച്ചോടെ ഗ്രാവൈറ്റ് വിൽപ്പനക്കെത്തും. ലോഞ്ചിന് മുന്നോടിയായി, തമിഴ്നാടിലെ റോഡുകളിൽ പരീക്ഷണയോട്ടം ഊർജ്ജിതമാണെന്ന് റഷ്‌ലൈൻ തങ്ങളുടെ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗ്രാവൈറ്റ് നിർമ്മിക്കുന്നത് ചെന്നൈയിലെ റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റിലാണ്. ഫ്രഞ്ച് റെനോയും ജാപ്പനീസ് നിസാനും ദീർഘകാല സഖ്യത്തിലാണ്. ഇന്ത്യൻ വിപണിയിൽ ജനപ്രിയമായ റെനോ ട്രൈബറിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുങ്ങുന്നത്.
Advertisement

500 അടയ്ക്കാൻ ക്ലിക്ക് ചെയ്തു! പോയത് '6,00,000 രൂപ'

ആധുനിക ഡിജിറ്റൽ യുഗത്തിൽ ടെക്നോളജിയുടെ സൗകര്യങ്ങൾ വർധിക്കുമ്പോൾ, സൈബർ തട്ടിപ്പുകളും ഓൺലൈൻ കുറ്റകൃത്യങ്ങളും വലിയ വെല്ലുവിളിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. സ്മാർട്ട്‌ഫോണുകളുടെ വ്യാപകമായ ഉപയോഗം സൈബർ കുറ്റവാളികൾക്ക് പുതിയ തട്ടിപ്പ് വഴികൾ നടത്താനുള്ള സ്ഥലമായി മാറിയിരിക്കുകയാണ്.അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമായി അടുത്തിടെ നടന്ന ഒരു സംഭവത്തിൽ, 500 രൂപയുടെ ട്രാഫിക് ചലാൻ അടയ്ക്കാൻ ശ്രമിച്ച ഒരാൾക്ക് 6 ലക്ഷം രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ഒരു ചെറിയ ക്ലിക്ക് എങ്ങനെ ഒരാളുടെ ജീവിതകാലത്തെ സമ്പാദ്യം ഇല്ലാതാക്കുന്നു. ഈ തട്ടിപ്പ് എങ്ങനെയാണ് നടക്കുന്നത്, കുറ്റവാളികൾ എങ്ങനെ ഇരകളെ കുടുക്കുന്നു എന്ന് അറിഞ്ഞിരിക്കാൻ തുടർന്ന് വായിക്കുക. നാളെ ഈ അവസ്ഥ നിങ്ങൾക്കും സംഭവിക്കാതിരിക്കട്ടെ.

ആഡംബര കാറിൽ പോലുമില്ലാത്ത ഫീച്ചറുകളുമായി XUV 7XO

ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ വിപ്ലവം രചിച്ച XUV700 മോഡലിൻ്റെ ന്യൂജെൻ പതിപ്പുമായി എത്താനൊരുങ്ങുകയാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ടാറ്റ മോട്ടോർസിനോടും ഹ്യുണ്ടായിയോടുമുള്ള മത്സരത്തിൽ മുന്നേയോടാനായി പുതുവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ പേര് മാറ്റി വാഹനത്തെ കളത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ. ടീസർ ചിത്രങ്ങളിലൂടെ ഹൈപ്പ് ഉയർത്തിവെച്ചിരിക്കുന്ന പുതുതലമുറ ആവർത്തനം XUV 7XO എന്ന പേരിലായിരിക്കും അറിയപ്പെടുക. 2026 ജനുവരി 5-ാം തീയതി പുതിയ ലുക്കിലും പേരിലും എസ്‌യുവി വിപണിയിൽ അവതരിപ്പിക്കും. ഡിസംബർ 15-ാം തീയതി മുതൽ XUV 7XO മോഡലിനായുള്ള പ്രീ-ബുക്കിംഗും ബ്രാൻഡ് തുടങ്ങിയിട്ടുണ്ട്.

5 വർഷം വരെ ASSURED BUYBACK പ്രഖ്യാപിച്ച് JSW MG MOTOR

ഇലക്ട്രിക് കാർ വാങ്ങാൻ ആലോചിക്കുന്നവരുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് ഭാവിയിലെ വാഹനത്തിൻ്റെ റീസെയിൽ വില എന്താകുമെന്നത്. ഒരു 3,4 വർഷത്തിന് ശേഷം ഇവി വിൽക്കാൻ പറ്റുമോ? എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി ഇപ്പോൾ JSW MG Motor ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി, 5 വർഷം വരെ ഉറപ്പായ Buy Back പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയാണ് ബ്രാൻഡ്. പുതിയ പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് 3,4 അല്ലെങ്കിൽ 5 വർഷങ്ങൾക്ക് ശേഷം 40 മുതൽ 60 ശതമാനം വരെ ഉറപ്പുള്ള റീസെയിൽ മൂല്യം ലഭിക്കും. ലോൺ, ഫിനാൻസ് സ്കീമുകളുമായി ബന്ധിപ്പിക്കാത്തതാണ് ഈ പദ്ധതിയുടെ മറ്റൊരു വലിയ പ്രത്യേകത. അതായത്, EV വാങ്ങുന്ന നിമിഷം മുതൽ തന്നെ ഭാവിയിലെ വില കുറയുമോ എന്ന പേടി വേണ്ട.

പുതിയ XDiavel V4 ക്രൂയിസറുമായി ഡ്യുക്കാട്ടി

സൂപ്പർബൈക്കുകൾ മാത്രം നിർമിക്കുന്ന ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളാണ് ഡ്യുക്കാട്ടി. ഇന്ത്യയിലും സജീവമായ കമ്പനി ഓരോ വർഷവും പുതുമോഡലുകൾക്കൊണ്ട് നമ്മുടെ വിപണിയെ സമ്പന്നമാക്കുന്നതിൽ യാതൊരു വിധത്തിലും പിശുക്ക് കാണിക്കാറില്ലെന്നതാണ് സത്യം. 2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കമ്പനിയിതാ 2026 മോഡൽ X ഡയാവൽ V4 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. വാങ്ങാൻ കൊടുക്കേണ്ട പൈസ കേട്ടാൽ പലരുടേയും കണ്ണുതള്ളിപ്പോവുന്ന വിലയാണ് ബൈക്കിന് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഡയവൽ V4 ബേണിംഗ് റെഡ് നിറത്തിന് 30.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
Advertisement

5 മിനിറ്റ് ചാർജ് ചെയ്താൽ 2000 കിലോമീറ്റർ പോകാം!

ഇലക്ട്രിക് വാഹന ലോകത്ത് നിരവധി കണ്ടുപിടിത്തങ്ങൾ നടക്കുകയാണ്. അടുത്ത വലിയ വിപ്ലവത്തിന് തിരശ്ശീല ഉയർത്താനുളള പദ്ധതികളാണ് ഒരുങ്ങുന്നത്. സ്മാർട്ട്ഫോൺ മേഖലയിലെ ടെക് ഭീമനായ ഹുവാവേ, ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയിൽ കൈവെച്ചതോടെ ഇവിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. 2027-ഓടെ യാഥാർത്ഥ്യമാകുമെന്നാണ് ഹുവാവേയുടെ അവകാശവാദം. ഇപ്പോൾ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുടെ പരിമിതികൾ മറികടക്കാൻ ശേഷിയുള്ളതാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ. കൂടുതൽ ഊർജ്ജ സാന്ദ്രത, ഉയർന്ന സുരക്ഷ, വേഗത്തിലുള്ള ചാർജിംഗ് എന്നിവയാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ പ്രധാന പ്രത്യേകതകൾ. എന്നാൽ, ഉയർന്ന നിർമ്മാണച്ചെലവും വലിയ തോതിലുള്ള ഉത്പാദന വെല്ലുവിളികളുമുണ്ട്.