ഡീസലിനോട് പ്രിയം കുറയും, ടർബോ പെട്രോൾ കരുത്തുമായി സഫാരി!

ഇന്ത്യൻ എസ്‌യുവി നിരയിൽ ഏറെ പ്രിയങ്കരമായ ടാറ്റ സഫാരി, പുതിയ ടർബോ പെട്രോൾ എഞ്ചിൻ കരുത്തോടെ വീണ്ടും വിപണിയിലെത്തിയിരിക്കുകയാണ്. ആകർഷകമായ കറുപ്പ് നിറത്തിലുള്ള ഡിസൈനുമായി ഡാർക്ക് എഡിഷൻ മോഡലിലാണ് എത്തുന്നത്. ഈ പുതിയ പതിപ്പ് എങ്ങനെയാണ് മികച്ച പ്രകടനവും അതുല്യമായ ഡിസൈനും കൂടി സമന്വയിപ്പിച്ചിരിക്കുന്നത് എങ്ങനെയുണ്ട് എന്നാണ് നിങ്ങളുമായി ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത്. ടാറ്റ സഫാരി ഡാർക്ക് എഡിഷന്റെ എക്സ്റ്റീരിയർ ഡിസൈനിൽ കറുപ്പിനാണ് പ്രാധാന്യം. ചുവപ്പ് നിറത്തിലുള്ള ഹൈലൈറ്റുകളും 'സഫാരി' ബാഡ്‌ജിംഗും വാഹനം മനോഹരമാക്കുന്നുണ്ട്. 19 ഇഞ്ച് അലോയ് വീലുകളും, സ്പോർട്ടി ഭാവം നൽകുന്ന ചുവപ്പ് ബ്രേക്ക് കാലിപ്പേഴ്സും ഇതിന്റെ പ്രത്യേകതകളാണ്.

ടാറ്റ ഹാരിയർ പെട്രോൾ റിവ്യൂ

Explore the Tata Harrier 1.5L turbo petrol version: design, features, performance, and safety. Is it the right SUV for you? | ടാറ്റ ഹാരിയർ 1.5L ടർബോ പെട്രോൾ പതിപ്പ്: ഡിസൈൻ, ഫീച്ചറുകൾ, പ്രകടനം, സുരക്ഷ എന്നിവ അറിയുക. ഇത് നിങ്ങൾക്കുള്ള എസ്‌യുവി ആണോ?

6 ലക്ഷം മുതൽ പ്രൊജക്ടർ ഹെഡ്‌ലാംബുകൾ കിട്ടുന്ന കാറുകൾ

2025-ൽ, ഇന്ത്യയിൽ 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന പല കാറുകളിലും പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നുണ്ട്. പലരും പുതിയ വാഹനം വാങ്ങിയതിന് ശേഷം ഹെഡ്‌ലൈറ്റുകൾ മോഡിഫൈ ചെയ്യുന്നതൊരു പതിവാണല്ലോ. മിക്ക മോഡലുകളിലും ഹാലജൻ പ്രൊജക്ടറുകൾ ബേസ് വേരിയൻ്റുകളിൽ ലഭിക്കുമ്പോൾ, എൽഇഡി പ്രൊജക്ടറുകൾ സാധാരണയായി ടോപ്പ്-സ്പെക് മോഡലുകളിലാണ് കാണുന്നത്. എന്നാൽ 10 ലക്ഷത്തിൽ താഴെ ലഭിക്കുന്ന ഈ എൻട്രി ലെവൽ വേരിയൻ്റുകളിൽ പോലും പ്രൊജക്ടറുകൾ നൽകുന്ന ചില കാറുകളും ഇന്ത്യൻ വിപണിയിലുണ്ട്. അവ ഏതൊക്കെയാണെന്ന് വിശദമായി നോക്കിയാലോ

എംജി നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വാങ്ങാനുള്ള ഐഡിയ

2026 ജനുവരിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ച വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ഇലക്ട്രിക് വാഹനങ്ങളും ഐസി എഞ്ചിന്‍ വാഹനങ്ങളുമടങ്ങുന്ന വിപുലമായ പോര്‍ട്‌ഫോളിയോയുള്ള എംജി 2026 ജനുവരി 1 മുതല്‍ വാഹന വില വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളെ തുടര്‍ന്നുണ്ടായ വിക്കുറവില്‍ ആശ്വസിച്ചിരുന്ന ജനങ്ങളെ നിരാശരാക്കുന്ന വാര്‍ത്തയായിരുന്നു ഇത്. എംജി തങ്ങളുടെ എല്ലാ മോഡലുകള്‍ക്കും 2 ശതമാനം വരെ ഏകീകൃത വര്‍ധനവാണ് നടപ്പിലാക്കുക. വര്‍ധിച്ച ഉല്‍പ്പാദനച്ചെലവുകളും സാമ്പത്തിക വെല്ലുവിളികളുമാണ് കടുത്ത തീരുമാനമെടുക്കാന്‍ കാരണമായതെന്ന് കമ്പനി വ്യക്തമാക്കുന്നു.
Advertisement

2026 ജനുവരിയില്‍ തന്നെ ഇത്രയധികം ലോഞ്ചുകളോ!

2025-നോട് ബൈ പറഞ്ഞ് 2026 കലണ്ടര്‍ വര്‍ഷത്തെ വരവേല്‍ക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകം. 2025 വിട പറയാന്‍ ഇനി 10 ദിവസത്തില്‍ താഴെ മാത്രമാണ് ബാക്കി. വര്‍ഷത്തിലെ അവസാന മാസമായ ഡിസംബറില്‍ മുഴുവന്‍ സ്‌റ്റോക്കും വിറ്റഴിച്ച് മികച്ച രീതിയില്‍ അവസാനിപ്പിക്കാനാണ് എല്ല കമ്പനികളുടെയും ശ്രമം. പുതുവര്‍ഷത്തിലെ ആദ്യ മാസമായ ജനുവരിയില്‍ സാധാരണയായി നിരവധി പുത്തന്‍ വാഹനങ്ങള്‍ പുറത്തിറങ്ങാറുണ്ട്. 2026 ജനുവരി മാസവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. പുതുവര്‍ഷാരംഭത്തില്‍ 7 പുതിയ കാറുകളാണ് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ആ കിടിലന്‍ മോഡലുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഹ്യുണ്ടായി കാറിൻ്റെ കച്ചോടം കുറഞ്ഞു

ഒരുകാലത്ത് മിഡിൽ ക്ലാസുകാരുടെ ഡ്രീം കാറുകളിൽ ഒന്നായിരുന്നു ഹ്യുണ്ടായി i20 (Hyundai i20). പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന് പുതിയമാനങ്ങൾ സമ്മാനിച്ച മോഡൽ ശരിക്കും കത്തിക്കയറിയത് i20 എലൈറ്റ് എന്ന രണ്ടാംതലമുറ ആവർത്തനത്തിലൂടെയായിരുന്നു. ഒന്നാന്തരം പെർഫോമൻസും അടിപൊളി ലുക്കും ഫീച്ചേഴ്‌സുമെല്ലാമായി ബലേനോയെ പോലും മാറ്റിനിർത്തുന്ന വിൽപ്പനയായിരുന്നു മോഡലിന് ഒരിടയ്ക്കുണ്ടായിരുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനും അടിപൊളി ഡിസൈനും എല്ലാമായി ചീറിപ്പാഞ്ഞ കാലം ഇന്നലെ കഴിഞ്ഞതു പോലെ പലർക്കും തോന്നിയേക്കാം. അധികമാരും ഇപ്പോൾ അങ്ങനെ പറഞ്ഞുകേൾക്കുന്നില്ലെങ്കിലും ഹേറ്റേഴ്‌സില്ലാത്ത കാറുകളിൽ ഒന്നാണിതെന്ന് പറയാം.

അപാര ബിൽഡ് ക്വാളിറ്റിയുള്ള ബൈക്കുകൾ

കാർ വാങ്ങാൻ പോവുമ്പോൾ സേഫ്റ്റിക്കും ബിൽഡ് ക്വാളിറ്റിക്കുമെല്ലാം പരിഗണന കൊടുക്കാറുള്ള ഇന്ത്യക്കാർ പക്ഷേ ടൂവീലർ വാങ്ങാൻ പോവുമ്പോൾ ഇക്കാര്യങ്ങളൊന്നും അത്ര ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം. കൂടുതൽ ആളുകളും മൈലേജ് ഉണ്ടോയെന്ന് മാത്രം നോക്കിയാണ് ബൈക്കുകളും സ്‌കൂട്ടറുകളുമെല്ലാം വാങ്ങാറുള്ളത്. ഇരുചക്ര വാഹനങ്ങൾ ദീർഘകാലത്തേക്കുള്ള ഉപയോഗങ്ങൾക്ക് വേണ്ടിയാണ് പൊതുവേ വാങ്ങാറുള്ളത്. അതിനാൽ സ്ഥിരതയുള്ള പാനൽ ഫിറ്റ്, ഈടുനിൽക്കുന്ന ഘടകങ്ങൾ, ദീർഘകാല വിശ്വാസ്യത എന്നിവയെല്ലാം ഉണ്ടോയെന്ന് മനസിലാക്കി വേണം പണംമുടക്കാൻ. ഇന്ത്യയിൽ 3 ലക്ഷം രൂപയിൽ താഴെ വിലയുള്ള നല്ല ബിൽഡ് ക്വാളിറ്റിയുള്ള ചില മോഡലുകൾ പറഞ്ഞുതരാം.

25.75KM മൈലേജുള്ള മാരുതി 5.07 ലക്ഷത്തിന് കിട്ടാന്‍ അര്‍ഹരാണോ

ഇന്ത്യയില്‍ 2025 സെപ്റ്റംബര്‍ 22 മുതല്‍ ചരക്കുസേവന നികുതി സ്ലാബുകള്‍ മാറ്റിയിരുന്നു. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ വഴി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായിരിക്കുന്നത് ചെറു കാര്‍ വിഭാഗത്തിനാണ്. ചെറു കാറുകളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതോടെ വില ഗണ്യമായി കുറഞ്ഞു. ചില കാറുകള്‍ക്ക് ലക്ഷം രൂപയ്ക്ക് മേല്‍ വിലക്കുറവ് ലഭിച്ചു. ജിഎസ്ടി 2.0 ഇളവ് എക്‌സ്-ഷോറൂം വിലകളെയും സൈനിക ക്യാന്റീനുകളിലെ കാര്‍ വിലകളെയും സ്വാധീനിച്ചു. 2025 ഡിസംബര്‍ മാസം മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ക്യാന്റീന്‍ സ്‌റ്റോഴ്‌സ് ഡിപാര്‍ട്‌മെന്റിിെ (സിഎസ്ഡി) വില വിശദമായ നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.
Advertisement

2025-ൽ പിറവിയെടുത്ത തകർപ്പൻ ഇലക്‌ട്രിക് എസ്‌യുവികൾ

ഇലക്ട്രിക് കാറുകൾക്കുള്ള ആവശ്യം ഇന്ത്യയിൽ ഏറിവരികയാണ്. സെഗ്മെൻ്റും വിലയും നോക്കാതെ തന്നെ പലരും ഇവികളിലേക്ക് വേഗത്തിൽ ചേക്കേറിത്തുടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വാഹന നിർമാതാക്കൾക്ക് വിശ്രമമില്ലാത്തൊരു വർഷമാണ് കടന്നുപോയത്. കഴിഞ്ഞ കലണ്ടർ വർഷത്തേക്കാൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിയ വർഷം കൂടിയായിരുന്നു 2025. പ്രത്യേകിച്ച് എസ്‌യുവി മോഡലുകളാണ് ഇത്തവണ കളംനിറഞ്ഞത് എന്നുപറഞ്ഞാലും തെറ്റില്ല. കോം‌പാക്‌ട് സിറ്റി ക്രോസ്ഓവറുകൾ മുതൽ ഫാമിലി ഫ്രണ്ട്ലിയായിട്ടുള്ള വലിയ ഇലക്ട്രിക് എസ്‌യുവികൾ വരെ ഷോറൂമിലെത്തി. ഈ വർഷം ഇന്ത്യൻ വിപണിയിലെത്തിയ ചില കിടിലൻ ഇലക്ട്രിക് എസ്‌യുവികളെ പരിചയപ്പെട്ടാലോ?

നെക്സോണിന് 7,666 രൂപയുടെ EMI ഓഫർ

തുടർച്ചയായ മൂന്നാം മാസവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ടാറ്റ നെക്സോൺ കുതിക്കുകയാണ്. ഒന്നാം സ്ഥാനത്തിനായി കൂടെ മത്സരിക്കുന്ന ഹ്യുണ്ടായി ക്രെറ്റയെയും മാരുതി സുസുക്കി ഡിസയറിനെയുമെല്ലാം മറികടന്നാണ് നെക്സോണിൻ്റെ തേരോട്ടം. ഒപ്പം സെഗ്മെൻ്റിലെ മുഖ്യശത്രുക്കളായ മാരുതി ബ്രെസയും ഹ്യുണ്ടായി വെന്യുവുമെല്ലാം നെക്സോണിന് തടയിടാനുള്ള ശ്രമങ്ങളും നടത്തി വരുന്നുണ്ട്. എന്നാൽ ഇവരെയെല്ലാം നിലംപരിശാക്കാൻ മോഡൽ നിരയിൽ കിടിലൻ ഇഎംഐ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഡിസംബർ മാസത്തേക്ക് മാത്രമായി ലഭ്യമാക്കിയിരിക്കുന്ന ആനുകൂല്യങ്ങൾ എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിട്ടുണ്ട്.

വില 7.30 ലക്ഷമല്ലേയുള്ളൂ പിന്നെങ്ങനെ വാങ്ങാതിരിക്കും

സെൽറ്റോസിൻ്റെ മഹാവിജയത്തിന് ശേഷം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ പുറത്തിറക്കിയ മെയ്‌ഡ് ഇൻ ഇന്ത്യ മോഡലായിരുന്നു സോനെറ്റ്. ചെറിയ രൂപം കൊണ്ടും മോഡേൺ ഡിസൈൻ കൊണ്ടും ആളുകളെ അമ്പരപ്പിച്ച കുഞ്ഞൻ എസ്‌യുവി ഇന്ന് ബ്രാൻഡിൻ്റെ ടോപ്പ് സെല്ലിംഗ് കാറാണ്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന സെഗ്മെൻ്റിൽ എത്തി അതിവേഗം ഹിറ്റടിക്കാൻ സോനെറ്റിനായത് വലിയ അത്ഭുതമൊന്നും ആയിരുന്നില്ല. ന്യായമായ വിലയ്ക്ക് ഇത്രയും ഫീച്ചറുകൾ കുത്തിനിറച്ച മറ്റൊരു മോഡൽ ഇന്ത്യയിലുണ്ടായിരുന്നില്ല. ഇപ്പോഴും ഈ അവകാശവാദം കിയയ്ക്ക് വേണമെങ്കിൽ ഉന്നയിക്കാവുന്നതാണ്.

ഇ-സ്‌കൂട്ടറുകളിലെ എസ്‌യുവി 22500 രൂപ ഓഫറില്‍ സ്വന്തമാക്കാം!

പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കിയുള്ള. ഡിസംബര്‍ അവസാനം ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയുണ്ട്. രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ റിവര്‍ മൊബിലിറ്റി അവരുടെ റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന് ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു. 2025 ഡിസംബര്‍ 31 വരെ പ്രാബല്യത്തിലുള്ള ഈ ഇയര്‍ എന്‍ഡ് ഓഫറുകള്‍ സ്‌കൂട്ടിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മോഡലാണ് റിവര്‍ ഇന്‍ഡി.
Advertisement

മെർസിഡീസ് യൂണിമോഗിന്റെ പുതിയ അവതാരം

ഓഫ്-റോഡ് വാഹനങ്ങളുടെ ലോകത്ത് പ്രത്യേക സ്ഥാനമുള്ള ഒരു മോഡലാണ് മെർസിഡീസ് ബെൻസ് യൂണിമോഗ്. ഈ ഇതിഹാസ വാഹനത്തിന്റെ 80-ാം വാർഷികം ആഘോഷിക്കുന്നതിന് മുന്നോടിയായി മോഡലിന്റെ ഒരു ആഡംബര പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സാധാരണയായി കഠിനമായ ജോലികൾക്കും അത്യന്തം ബുദ്ധിമുട്ടുള്ള ഓഫ്-റോഡ് സാഹചര്യങ്ങൾക്കും വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന യൂണിമോഗിന്റെ രൂപവും ഭാവവുമെല്ലാംതന്നെ ഈ പതിപ്പിൽ മാറ്റിയിട്ടുണ്ട്. ഇതിലൂടെ യൂണിമോഗിന്റെ ഉപയോഗപരിധി പരമ്പരാഗത ജോലികളിൽ നിന്ന് പുറത്തേക്ക് വ്യാപിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. മാത്രവുമല്ല ഈ മോഡലിലൂടെ ലക്ഷ്വറി ഓഫ്-റോഡ് വാഹനങ്ങളുടെ ലോകത്ത് ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുക കൂടി ചെയ്യുന്നുണ്ട്.

നിസാൻ 'MAGNITE' ടർബോ പെട്രോൾ മോഡലിനെ അടുത്തറിഞ്ഞാലോ

കുറഞ്ഞ ബഡ്ജറ്റിൽ ടർബോ പവറുള്ള ഒരു എസ്‌യുവി എന്ന ആശയം ഇന്ത്യൻ വിപണിയിൽ ജനപ്രിയമാക്കിയ മോഡലാണ് നിസാൻ മാഗ്നൈറ്റ് 1.0 ടർബോ. വിലക്കുറവും സ്പോർട്ടി പെർഫോമൻസും ഒരുമിച്ച് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ഈ വാഹനം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് എന്ന് പറയാം. സബ്-കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ മാഗ്നൈറ്റ് വിപണിയിലും ജനങ്ങളുടെ മനസിലും ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തിട്ടുണ്ട്. മാഗ്നൈറ്റിന്റെ ഡിസൈൻ തന്നെയാണ് ഇതിനെ ആകർഷകമാക്കുന്നത്. ബോൾഡ് ഫ്രണ്ട് ഗ്രിൽ, ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ കാറിന് എസ്‌യുവി ഫീലിംഗ് നൽകുന്നു. ബഡ്ജറ്റ് കാറാണെന്ന തോന്നൽ ആദ്യ കാഴ്ചയിൽ തന്നെ നിങ്ങളെ വിട്ട് പോകും.

ബലേനോയോട് മുട്ടിയിട്ടും ടാറ്റ കാറിൻ്റെ വിൽപ്പന കൂടി

കാർ വാങ്ങുമ്പോൾ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുന്ന ആളുകളുടെയെല്ലാം ഫസ്റ്റ് ചോയ്‌സ് ആയിരിക്കും ടാറ്റ മോട്ടോർസ്. ടിയാഗോ മുതൽ സിയറ വരെ നീളുന്ന മോഡൽ നിര സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ല. ഇന്ത്യയിൽ ഹാച്ച്ബാക്കുകൾക്ക് പോലും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാനാവുമെന്ന് തെളിച്ച മോഡലാണ് ആൾട്രോസ്. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാൻസ തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകൾക്ക് വെല്ലുവിളിയായി പുറത്തിറങ്ങിയ വാഹനം ഹിറ്റാവാൻ ഇതിലും വലിയ കാരണമൊന്നും വേണ്ടിയിരുന്നില്ല. ഒപ്പം സ്പോർട്ടി ഡിസൈനും മോഡേൺ ഫീച്ചറുകളും കൂടി ലഭിച്ചതോടെ ആൾട്രോസ് വാങ്ങാൻ ആളുകൂടി.

ജനുവരിയില്‍ വില കൂട്ടില്ലെന്ന് മാരുതിയും മഹീന്ദ്രയും!

പൊതുവേ പുതുവര്‍ഷം പിറക്കുമ്പോള്‍ വണ്ടിക്കമ്പനികള്‍ പിന്തുടര്‍ന്ന് വരുന്ന ഒരു സമ്പ്രദായമാണ് വില വര്‍ധനവ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന രീതിയായതിനാല്‍ ഉപഭോക്താക്കള്‍ക്കംേ ഇത് സുപരിചിതമാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ ചരക്കുസേവന നികുതിയിലെ പരിഷ്‌കാരങ്ങള്‍ നിമിത്തം കാറുകള്‍ക്ക് വില കുറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് മാസങ്ങളായി ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ വില വര്‍ധനവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇല്ലെന്ന് തന്നെ പറയാവുന്ന സ്ഥിതിയായിരുന്നു. ആകെ ചില ആഡംബര ബ്രാന്‍ഡുകളായിരുന്നു 2026 ജനുവരിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ പോകുന്നതായി പ്രഖ്യാപിച്ചത്.
Advertisement

28KM മൈലേജുള്ള 4.50 ലക്ഷത്തിന്റെ കാറിന് വില്‍പ്പന കൂടി

ഇന്ത്യയില്‍ നിലവില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കാണ് (എസ്‌യുവി) ഡിമാന്‍ഡ് കൂടുതല്‍. എന്നാല്‍ സെപ്റ്റംബര്‍ അവസാനത്തോടെ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നത് ചെറു കാറുകളുടെ വില്‍പ്പനക്ക് ഉത്തേജനമേകിയിട്ടുണ്ട്. എസ്‌യുവികളുടെ കുത്തൊഴുക്കിനിടെയിലും രാജ്യത്തെ ചില ജനപ്രിയ ഹാച്ച്ബാക്കുകള്‍ വില്‍പ്പന വളര്‍ച്ച നേടി. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ടാറ്റ ടിയാഗോയുടെ 2025 നവംബറിലെ വില്‍പ്പന റിപ്പോര്‍ട്ട് ഗാഡിവാഡി വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന് കഴിഞ്ഞ മാസം വില്‍പ്പന കൂടിയോ അതോ കുറഞ്ഞോ എന്ന കാര്യം നമുക്ക് ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കാം.

ഡീസൽ കരുത്തിൽ കിരീടം വെച്ച് മഹീന്ദ്ര

ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവികൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ഒരുകാലത്ത് ഡീസൽ വാഹനങ്ങളാണ് ഇന്ത്യൻ റോഡുകൾ ഭരിച്ചിരുന്നത് എങ്കിൽ ഇന്ന് പെട്രോളും ഇലക്ട്രിക്കും കൂടുതൽ പ്രാധാന്യം നേടുകയാണ്. എന്നിരുന്നാലും ഈ മാറ്റങ്ങൾക്കിടയിലും ഡീസൽ പാസഞ്ചർ വാഹന വിഭാഗത്തിൽ ആധിപത്യം തുടരുന്ന ഒരു ബ്രാൻഡ് ഉണ്ടെങ്കിൽ അത് മഹീന്ദ്ര തന്നെയാണ്. വർഷങ്ങളായുള്ള അനുഭവവും ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഡീസൽ എഞ്ചിനുകളും ഉപയോഗിച്ചുകൊണ്ട് ജനഹ്യദയത്തിൽ ഇടംപിടിച്ചവരാണിവർ. രാജ്യം പതുക്കെ പെട്രോൾ വാഹനങ്ങളിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുമ്പോഴും ഡീസൽ സെഗ്മെന്റിൽ മഹീന്ദ്രയുടെ പിടി അത്രയേറെ ശക്തമായാണ് നിലനിൽക്കുന്നത്.

ഉലകനായകന് സിനിമാ സ്റ്റൈൽ മറുപടിയുമായി നിതിൻ ഗഡ്കരി!

കുറച്ച് നാളുകളായി രാജ്യത്ത് എഥനോൾ കലർന്ന പെട്രോൾ വിൽക്കുന്നതിനെ സംബന്ധിച്ച് വലിയ ചർച്ചകളും പ്രതിഷേധങ്ങളും ഉയർന്നു വരുന്നുണ്ട്. ഇതിനെ പറ്റി നടനും രാജ്യസഭാ എം.പി.യുമായ കമൽ ഹാസൻ E20 പെട്രോളിന്റെ വാഹനങ്ങളിന്മേലുള്ള സ്വാധീനം സംബന്ധിച്ച് പാർലമെന്റിൽ ചോദ്യമുന്നയിച്ചിരുന്നു. കമൽ ഹാസൻ്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇപ്പോൾ രേഖാമൂലം മറുപടി നൽകിയിരിക്കുകയാണ്.ഇതുവരെ നടത്തിയ പഠനങ്ങളിൽ എഥനോൾ കലർത്തിയ പെട്രോൾ വാഹനങ്ങൾക്ക് ദോഷകരമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ചില വാഹനയുമകൾ തങ്ങളുടെ വാഹനത്തിന് കേടുപാടകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു.

ഈ വർഷം ഏറ്റവും കൂടുതൽ വിറ്റ കാർ നെക്സോണോ ക്രെറ്റയോ അല്ല!

ഇന്ത്യയിൽ ഈ കലണ്ടർ വർഷം ഏറ്റവും കൂടുതൽ വരെ വിറ്റഴിച്ച കാർ ഒരു സെഡാനാണെന്ന് പറഞ്ഞാൽ പലർക്കും അത്രവേഗം വിശ്വസിക്കാനായേക്കില്ല. എസ്‌യുവി മോഡലുകൾ അരങ്ങുവാഴുന്നതിനിടയിൽ പോലും ഇങ്ങനൊരു ട്രെൻഡ് കാണാനാവുമെന്ന് വണ്ടിഭ്രാന്തൻമാർ പോലും കരുതിയിട്ടുണ്ടാവില്ല. ഹ്യുണ്ടായി കെറ്റ, ടാറ്റ നെക്സോൺ തുടങ്ങിയ വമ്പൻമാരെ കീഴടക്കി മുന്നേറുന്നത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ 5-സ്റ്റാർ സേഫ്റ്റിയുള്ള ന്യൂജെൻ ഡിസയർ ആണ്. മിക്കമാസങ്ങളിലും ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുള്ള ഡിസയർ 2025 നവംബറിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
Advertisement

ഒരു 'ഞെട്ടിക്കൽ' കല്ല്യാണം! വരൻ നൽകിയത് 92 ലക്ഷത്തിന്റെ കാർ

പണ്ട് കാലത്തെ പോലെ അല്ല ഇപ്പോൾ കല്ല്യാണമെന്നാൽ അതൊരു ആഘോഷം തന്നെയാണ്. ചിലപ്പോൾ തോന്നും മോട്ടോർഷോ ആണെന്ന്. കാരണം മറ്റൊന്നുമല്ല ചെറുക്കനോ പെണ്ണോ ആരെങ്കിലും വണ്ടികമ്പമുളളവരാണെങ്കിൽ പിന്നെ ആഡംബര കാറുകളും ഓഫ്റോഡ് വാഹനങ്ങളുടേയും ബഹളം തന്നെയായിരിക്കുമെന്ന് പറയാതെ വയ്യ. തങ്ങളുടെ വിവാഹം എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഏതൊരു വധുവും വരനും തലപുകഞ്ഞ് ആലോചിക്കുന്നത്. പണ്ട് വധുവിന് പയ്യൻ ആഭരണം സമ്മാനമായി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ട്രെൻഡ് ആഡംബര കാറുകളാണ് കേട്ടോ. കേരളത്തിലെ കല്ല്യാണത്തിന് വരൻ വധുവിന് നൽകിയത് 92 ലക്ഷം രൂപയുടെ പുതിയ ബിഎംഡബ്ല്യു M340i ആഡംബര സെഡാൻ ആണ്.

ഓഫീസ് യാത്രകള്‍ പറ്റിയ എസ്‌യുവി ₹7.55 ലക്ഷത്തിന്!

നഗരയാത്രകള്‍ക്കും ദൈനംദിന ഓഫീസ് യാത്രകള്‍ക്കും അനുയോജ്യമായ വാഹനമായി പേരെടുത്തു കൊണ്ടിരിക്കുകയാണ് സ്‌കോഡ കൈലാക്. ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കള്‍ ഏറ്റവും പുതുതായി വിപണിയില്‍ എത്തിച്ച സബ് 4 മീറ്റര്‍ എസ്‌യുവിയാണ് ഇത്. ചെക്ക് ബ്രാന്‍ഡിന്റെ വില്‍പ്പനയുടെ പകുതിയിലേറെ സംഭാവന ചെയ്യുന്നത് കൈലാക്ക് ആണ്. ടര്‍ബോ പെട്രോള്‍ എഞ്ചിനും മികച്ച സുരക്ഷാ സംവിധാനങ്ങളും ഇത് കുടുംബങ്ങള്‍ക്കും വിശ്വസനീയമായി വാങ്ങാന്‍ പറ്റുന്ന എസ്‌യുവി ഓപ്ഷനാക്കി മാറ്റുന്നു. അതിന്റെ സെഗ്‌മെന്റില്‍ മികച്ച പ്രകടനവും ആകര്‍ഷകമായ സവിശേഷതകളും വാഗ്ദാനം ചെയ്്ത് സ്വയം വേറിട്ട് നില്‍ക്കുന്ന കൈലാക്കിനെ കുറിച്ച് അറിയാം.

5,999 രൂപ ഇഎംഐയിൽ ഇലക്‌ട്രിക് കാർ വാങ്ങിയാലോ?

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളെ സാധാരണക്കാർക്കിടയിൽ പോലും ജനകീയരാക്കിയവരാണ് ടാറ്റ മോട്ടോർസ്. എംജിയും മഹീന്ദ്രയും ഹ്യുണ്ടായിയുമെല്ലാം പോരിന് ഇറങ്ങിയെങ്കിലും വൈവിധ്യമാർന്ന മോഡലുകളിലൂടെ ഇവി നിരയിലെ ഒന്നാം സ്ഥാനം ഇന്നും തങ്ങളുടെ കൈയിൽ ഭദ്രമാക്കിവെക്കാൻ ടാറ്റയ്ക്ക് സാധിക്കുന്നുണ്ട്. അതിന് സഹായിക്കുന്നത് ഓരോ മാസവും അതത് മോഡലുകളിൽ നൽകുന്ന ഓഫറുകൾ കൂടിയാണ്. ഇപ്പോഴിതാ ഇയർ എൻഡ് ഓഫറുകളുടെ പെരുമഴയുമായി എത്തിയിരിക്കുകയാണ് കമ്പനി. ഇതിൽ മോഡൽ നിരയിൽ കുറഞ്ഞ ഇഎംഐ ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ഈ മാസം കാർ വാങ്ങാൻ എത്തുന്നവർക്ക് ചെറിയ പ്രതിമാസ ഇഎംഐയിൽ ഇവി വാങ്ങി വീട്ടിൽ കൊണ്ടുപോവാം.

ഫുൾടാങ്കിൽ 1000 കിലോമീറ്റർ ഓടുന്ന കാറിന് 4.70 ലക്ഷം വില!

കുറഞ്ഞ വിലയിൽ മികച്ച മൈലേജും വിശ്വസനീയമായ പ്രകടനവും നൽകുന്ന രാജ്യത്തെ ജനപ്രിയ ഹാച്ച്‌ബാക്കുകളിൽ ഒന്നാണ് മാരുതി സെലേറിയോ. മാരുതിയുടെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള പെട്രോൾ കാറായിട്ടാണ് അറിയപ്പെടുന്നത്. ദിവസേനയുള്ള യാത്രകൾക്ക് വളരെ അനുയോജ്യമായ കാറാണിതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബഡ്ജറ്റ് സൗഹൃദവും മികച്ച ഇന്ധനക്ഷമതയുമുള്ള കാർ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സെലേറിയോ മികച്ചൊരു ഓപ്ഷനാണ്. ഇന്ത്യൻ വിപണിയിൽ ഇതിൻ്റെ എക്സ്-ഷോറൂം വില ഏകദേശം 4.70 ലക്ഷം മുതൽ 7.35 ലക്ഷം വരെയാണ്. മോഡലിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
Advertisement

ബൈക്കുകളുടെ വില ജനുവരി മുതൽ വർധിപ്പിക്കുമെന്ന് കമ്പനി

ഇന്ത്യയിലെ പ്രീമിയം ഇരുചക്ര വാഹന വിപണിയിലെ പ്രമുഖരാണ് ബവേറിയൻ ബ്രാൻഡായ ബിഎംഡബ്ല്യു മോട്ടോറാഡ്. 310 സിസി മോഡലുകളിലൂടെ സാധാരണക്കാരൻ്റെ വരെ മനസിൽ ഇടംപിടിച്ച കമ്പനി ആഡംബര സ്പോർട്‌സ് ബൈക്കുകളും ആഡംബര സ്‌കൂട്ടറുകളും വരെ പുറത്തിറക്കുന്നവരാണ്. ടിവിഎസിൻ്റെ ചങ്ങാതിയായ കമ്പനി അധികം വൈകാതെ തന്നെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് പുതിയ മോഡലുമായി കടന്നുവരാൻ ഒരുങ്ങുകയാണ്. എന്നാൽ അതിന് മുന്നോടിയായി ആരാധകരുടെ നെഞ്ചിൽ തീകോരിയിടുന്ന ഒരു വാർത്തയുമായാണ് ബിഎംഡബ്ല്യു എത്തിയിരിക്കുന്നത്. എന്താണന്നല്ലേ, ഇനി മുതൽ പഴയ വിലയ്ക്ക് തങ്ങളുടെ ടൂവീലറുകൾ നൽകാനാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് ബ്രാൻഡ്.