കുറഞ്ഞ വിലയില്‍ വരുന്ന ഏഥർ ഇലക്ട്രിക് സ്‌കൂട്ടര്‍ പേറ്റന്റ്

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പാണ് ഏഥര്‍ എനര്‍ജി. ഓല ഇലക്ട്രിക്കിനെ പോലും പിന്നിലാക്കി ടിവിഎസിനും ബജാജിനും പിന്നില്‍ നിലവില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനക്കാരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍. 2025 കലണ്ടര്‍ വര്‍ഷം ഏഥറിനെ സംബന്ധിച്ച് വളരെ മികച്ച ഒന്നായിരുന്നു. റിസ്ത ഫാമിലി സ്‌കൂട്ടറിന്റെ വിജയമാണ് ഏഥറിന്റെ കുതിപ്പിന് ഇന്ധനമായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിസത 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴിക്കല്ല് പിന്നിട്ടത്. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളും കമ്പനിക്കുണ്ട്. അതില്‍ പ്രധാനമാണ് പുതിയ 'EL' പ്ലാറ്റ്‌ഫോം.

കിയയും മഹീന്ദ്രയും സൂക്ഷിക്കണം

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഓരോ വർഷവും പുതിയ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഈ വളർച്ച കോംപാക്റ്റ് ഇവികളിൽ നിന്ന് ഫാമിലികൾക്ക് അനുയോജ്യമായ 7-സീറ്റർ ഇലക്ട്രിക് വാഹനങ്ങളിലേക്കാണ് നീങ്ങുന്നത്. കിയ ക്ലാവിസ് ഇവി, മഹീന്ദ്ര XEV 9S പോലുള്ള മോഡലുകൾ ഈ സെഗ്മെന്റിൽ ശക്തമായ അടയാളം പതിപ്പിച്ചവരാണ്. ഈ സാഹചര്യത്തിലാണ് മാരുതി സുസുക്കിയും ടൊയോട്ടയും സെഗ്മെൻ്റിലേക്കുള്ള തങ്ങളുടെ ശക്തമായ എൻട്രിക്കായി തയ്യാറെടുക്കുന്നത്. കിയയും മഹീന്ദ്രയും സൃഷ്ടിച്ച മത്സരം നേരിടാൻ മാരുതി ടൊയോട്ട സഖ്യം പുതിയ 7-സീറ്റർ ഇലക്ട്രിക് മോഡലുകളിലൂടെയാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്.

ടാറ്റ സിയറയുടെ ബേസ് വേരിയൻ്റിൽ എന്തൊക്കെയുണ്ട്

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടാറ്റ തങ്ങളുടെ ഐതിഹാസിക മോഡലായ സിയറ അവതരിപ്പിച്ചത്. ബുക്കിങ്ങ് ആരംഭിച്ചപ്പോൾ തന്നെ 70000 ബുക്കിങ്ങുകളാണ് ലഭിച്ചത് എന്നത് തന്നെ വാഹനത്തോടുളള ജനങ്ങളുടെ പ്രിയം മനസിലാക്കാൻ സാധിക്കുമല്ലോ. ഘട്ടംഘട്ടമായി ഓരോ മോഡലുകളുടേയും വില പുറത്ത് വിടുന്നതായിരുന്നു ടാറ്റയുടെ പുതിയ രീതി. 11.49 ലക്ഷം (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ലഭിക്കുന്ന ഈ മിഡ്-സൈസ് എസ്‌യുവിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള 'സ്മാർട്ട്+' എന്ന ബേസ് വേരിയൻ്റിനെ കുറിച്ച് വിശദമായി തന്നെ അറിഞ്ഞാലോ. ജനങ്ങൾക്ക് എല്ലാം അറിയേണ്ടത് എപ്പോഴും ബേസ് വേരിയൻ്റിൽ എന്തൊക്കെ ഫീച്ചറുകൾ കിട്ടുമെന്നായിരിക്കുമല്ലോ.

1.84 ലക്ഷത്തിൻ്റെ കവസാക്കി ബൈക്കിന് 10 വർഷം വരെ വാറണ്ടി

ഇന്ത്യയിലെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സെഗ്മെൻ്റിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് കവസാക്കി. വെർസിസ് X 300, KLX 230 തുടങ്ങിയ മോഡലുകളിലൂടെ സാധാരണക്കാരായ സാഹസിക പ്രേമികളുടെ മനസിൽ ഇടം കണ്ടെത്താനുള്ള ശ്രമം ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ശ്രമിച്ചിരുന്നു. വെർസിസിൻ്റെ കുഞ്ഞൻ മോഡൽ റോയൽ എൻഫീൽഡ് ഹിമാലയൻ, ടിവിഎസ് അപ്പാച്ചെ RTX 300, കെടിഎം 390 അഡ്വഞ്ചർ തുടങ്ങിയ വമ്പൻമാരോട് മത്സരിക്കുമ്പോൾ കവസാക്കി KLX 230 (Kawasaki KLX 230) കൂടുതൽ താങ്ങാനാവുന്ന നിരയിൽ ഹീറോ എക്‌സ്‌പൾസിനോടാണ് ഏറ്റുമുട്ടുന്നത്.
Advertisement

70000 രൂപയ്ക്ക് 125CC സ്കൂട്ടർ വാങ്ങാം

ദൈനംദിന യാത്രകൾക്ക് ഒരു 125cc സ്കൂട്ടർ തേടുന്നവർക്ക്, താങ്ങാനാവുന്ന വിലയിൽ നിരവധി മോഡലുകളാണുളളത്. ലിസ്റ്റിൽ ഹീറോ ഡെസ്റ്റിനി പ്രൈം, ഹോണ്ട ആക്ടിവ 125, ടിവിഎസ് ജൂപ്പിറ്റർ 125 എന്നിവയൊക്കെയാണ് മികച്ച ഓപ്ഷനുകൾ. ഇന്ധനക്ഷമത, കരുത്തുറ്റ എഞ്ചിൻ, ആകർഷകമാ സവിശേഷതകൾ എന്നിവ കൊണ്ട് ഇവ ശ്രദ്ധേയമാണ്. ഈ മോഡലുകളുടെ വിലകളും പ്രത്യേകതകളും എന്തൊക്കെയാണെന്ന് വിശദമായി തന്നെ നോക്കിയാലോ. ഹീറോയുടെ 125cc വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ വിലയുള്ള സ്കൂട്ടറാണ് ഡെസ്റ്റിനി പ്രൈം. ഇതിന്റെ എക്സ്-ഷോറൂം വില 69,430 ആണ്.

പുതിയ ഗെയിം പ്ലാനുമായി റെനോ

ഇന്ത്യൻ കാർ വിപണിയിൽ വീണ്ടും ശക്തമായി തിരിച്ചെത്താൻ ഒരുങ്ങുകയാണ് ജനപ്രിയ ബ്രാൻഡായ റെനോ. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ കമ്പനി 7 പുതിയ കാറുകളും എസ്‌യുവികളും അവതരിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. പെട്രോൾ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നീ വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകളുമായാണ് പുതിയ മോഡലുകൾ എത്തുന്നത്. മാത്രവുമല്ല ഇത് ബജറ്റ് സെഗ്മെന്റിൽ നിന്നും പ്രീമിയം എസ്‌യുവി വിഭാഗം വരെ വ്യാപിക്കുന്നു. ഒരുകാലത്ത് വലിയ ജനപ്രീതി നേടിയ ഡസ്റ്ററിന്റെ തിരിച്ചുവരവ് മുതൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വരെ ഉൾപ്പെടുന്ന ഈ ലോഞ്ചുകൾ ഇന്ത്യൻ വിപണിയിൽ റെനോയുടെ ഭാവി ദിശ വ്യക്തമാക്കുന്നവയാകും.

ഇടിപ്പരീക്ഷയിൽ വീണ്ടും തോറ്റ് മെയ്‌ഡ് ഇൻ ഇന്ത്യ ബലേനോ

സേഫ്റ്റിയുടെ കാര്യത്തിൽ മോശമാണെന്ന ചീത്തപ്പേര് മാറ്റിവരികയാണ് മാരുതി സുസുക്കി. ഡിസയർ, വിക്ടോറിസ്, ഇ വിറ്റാര തുടങ്ങിയ വമ്പൻമാരെല്ലാം ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയപ്പോൾ ഫ്രോങ്ക്‌സ്, ബലേനോ എന്നിവ ഭാരത് NCAP ഇടിപ്പരീക്ഷയിൽ 4-സ്റ്റാർ റേറ്റിംഗാണ് നേടിയത്. അങ്ങനെ പപ്പടമാണെന്ന കെട്ടുകഥകളെല്ലാം മാരുതി ഒഴിവാക്കി വരികയാണ്. എന്നാൽ ഇതിനിടയിൽ ഇന്ത്യയിൽ ബലം പരീക്ഷിച്ച് ബലവാനാണെന്ന് തെളിയിച്ച ബലേനോ പ്രീമിയം ഹാച്ച്ബാക്ക് (Suzuki Baleno Premium Hatchback) ലാറ്റിൻ ന്യൂകാർ അസെസ്മെൻ്റ് പ്രോഗ്രാമിൽ (Latin NCAP) പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്.

കാര്‍ ഇന്‍ഷൂറന്‍സ് മാസാമാസം അടയ്ക്കുന്ന രീതി ട്രെന്‍ഡിംഗ്‌

ഇന്ത്യയില്‍ സാധാരണയായി വാഹന ഇന്‍ഷുറന്‍സ് വാര്‍ഷിക അടിസ്ഥാനത്തിലായിരുന്നു ഉടമകള്‍ അടച്ച് വന്നിരുന്നത്. എന്നാല്‍ അടുത്തകാലത്തായി മാസാന്തര കാര്‍ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു വരികയാണ്. ഒരു വര്‍ഷത്തേക്കുള്ള മുഴുവന്‍ പ്രീമിയവും ഒറ്റയടിക്ക് അടയ്ക്കുന്നതിന് പകരം, ചെറിയ തുകകളായി ഓരോ മാസവും അടയ്ക്കാന്‍ ആളുകള്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നു. പണം ലാഭിക്കുക എന്നതിലുപരി സ്വന്തം പ്രതിമാസ ബജറ്റിന് അനുസരിച്ച് ഇന്‍ഷുറന്‍സ് ചെലവുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം എന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. എന്തുകൊണ്ടാണ് ഈ രീതി ട്രെന്‍ഡിംഗ് ആയതെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
Advertisement

ഫോർച്യൂണറിനെ വെല്ലുന്ന ലുക്കും ഫീച്ചറുകളും!

ഇന്ത്യൻ വാഹന വിപണിയിൽ എംജി മോട്ടോഴ്സിന്റെ പ്രകടനം ഒരു മിക്സഡ് കണക്കുകൾ ആണ് എന്ന് വേണമെങ്കിൽ പറയാം. കാരണം ബ്രൻഡിൻ്റെ എല്ലാ മോഡലുകളും മികച്ച വിൽപ്പന കാഴ്ച്ചവയ്ക്കുന്നില്ല. വിൻഡ്‌സർ ഇവി മികച്ച വിൽപ്പന നേട്ടം കൈവരിക്കുമ്പോൾ, പ്രീമിയം എസ്‌യുവിയായ ഗ്ലോസ്റ്റർ വിൽപ്പനയിൽ കാര്യമായി പിന്നിലാണ്. ഈ മോഡലിന്റെ സമീപകാല കണക്കുകൾ പരിശോധിക്കുമ്പോൾ മോഡലിൻ്റെ ഡിമാൻ്റിൽ കാര്യമായ ഇടിവ കാണാൻ കഴിയുന്നുണ്ട്. എംജി വിൻഡ്‌സർ ഇവി അവതരിപ്പിച്ചതുമുതൽ ഇന്ത്യൻ ഇലക്ട്രിക് വാഹന വിഭാഗത്തിൽ എംജിക്ക് ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട്, കമ്പനിയുടെ ഏറ്റവും പ്രചാരമുള്ള ഇവി മോഡലായി മാറാൻ വിൻഡ്സറിന് കഴിഞ്ഞു.

ഡ്യുക്കാട്ടി X ഡയാവൽ V4-ൻ്റെ ടീസർ പുറത്തിറക്കി

ഡ്യുക്കാട്ടി തങ്ങളുടെ വിപണി തന്ത്രത്തിൽ വലിയൊരു മാറ്റത്തിന് തുടക്കമിടാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് കമ്പനി അടുത്തിടെ അവരുടെ സോഷ്യൽ മീഡിയ ചാനലുകളിൽ പുതിയ മോഡലായ X ഡയാവൽ V4-ൻ്റെ ടീസർ വീഡിയോ പുറത്തുവിട്ടത്. ഇറ്റാലിയൻ ബ്രാൻഡായ ഡ്യുക്കാട്ടി ഇതിനോടകം തന്നെ X ഡയാവൽ V4-നുള്ള ബുക്കിംഗുകൾ ഇന്ത്യയിൽ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ ഈ മോഡലിൻ്റെ ലോഞ്ച് അടുത്തുതന്നെയാണെന്ന സൂചനയും ലഭിച്ചു കഴിഞ്ഞു. സ്പോർട്‌സ് ബൈക്കിന്റെ പ്രകടനവും അതിനൊത്ത സൗകര്യവും ഒരുമിച്ച് നൽകുന്ന ഈ സൂപ്പർ സ്റ്റാർ ഇന്ത്യയിലെ പ്രീമിയം ബൈക്ക് പ്രേമികൾക്കായി ഉടൻ തന്നെ ഷോറൂമുകളിലെത്തുമെന്നാണ് പ്രതീക്ഷ.

പുതിയ കാറിൽ ഈ 5 ആക്‌സസറികൾ വാങ്ങി വെക്കരുത്

അടുത്തിടെ ഒരു പുതിയ കാര്‍ വാങ്ങിയവരരോ അല്ലെങ്കില്‍ കുറച്ച് കാലമായി കാര്‍ ഓടിക്കുന്നവരോ ആണ് നിങ്ങളെങ്കില്‍ ആക്‌സസറികള്‍ ഉപയോഗിച്ച് വാഹനം മൊഞ്ചാക്കാന്‍ ആഗ്രഹമുണ്ടാകും. മച്ചപ്പെട്ട സൗകര്യവും, സുരക്ഷയും, സ്‌റ്റൈലും വാഗ്ദാനം ചെയ്യുന്ന ആയിരക്കണക്കിന് കാര്‍ ആക്‌സസറികള്‍ വിപണിയില്‍ ലഭ്യമാണ്. അവയില്‍ പലതും കാറിന് മികച്ച രൂപഭംഗി നല്‍കുന്നുവെന്ന് മാത്രമല്ല നല്ല ഉപകാരവുമുണ്ടാകും. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പല ആക്‌സസറികളും നമുക്ക് ആവശ്യമില്ല എന്നതാണ് സത്യം. പഴകുംതോറും മൂല്യം കുറയുന്ന ഒന്നാണ് കാറുകള്‍. വാങ്ങി ഒരു കൊല്ലം കഴിഞ്ഞാല്‍ തന്നെ പുതിയ കാറിന് ഏകദേശം 20 ശതമാനം വരെ മൂല്യം കുറയാറുണ്ട്.

പരസ്യം തകർത്ത ടാറ്റയുടെ വണ്ടി; NANO-യ്ക്ക് സംഭവിച്ചതെന്താണ്

സാധാരണക്കാരനൊരു വണ്ടി, അതാണ് രത്തൻ ടാറ്റ സ്വപ്നം കണ്ട വാഹനം. അദ്ദേഹം അത് വിപണിയിൽ എത്തിച്ചു നാനോ എന്ന പേരിൽ. ടാറ്റ നാനോ ഒരു സാധാരണ കാർ ലോഞ്ച് അല്ലായിരുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് കുടുംബങ്ങൾക്ക് ഫോർ വീലറിൻ്റെ സുരക്ഷ നൽകാനുള്ള ഒരു വിപ്ലവ ആശയം തന്നെയായിരുന്നു അത്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ എന്ന വിശേഷണത്തോടെ അവതരിപ്പിച്ച നാനോ, വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചെങ്കിലും, കാലക്രമേണ ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ പരാജയങ്ങളിലൊന്നായി മാറി. എന്തായിരിക്കും നാനോയെ പിന്നോട്ടടിച്ച കാരണങ്ങൾ. ഒന്ന് വിശകലനം ചെയ്തു നോക്കിയാലോ.
Advertisement

35 ലക്ഷം വിൽപ്പനയുമായി വാഗൺആർ; മുന്നിൽ ഈ 2 കാറുകൾ മാത്രം

ഇന്ത്യക്കാരുടെ ദേശീയ വാഹനമായി പ്രഖ്യാപിക്കാവുന്ന കാറാണ് മാരുതി സുസുക്കി വാഗൺആർ. 1999-ൽ പിറവിയെടുത്ത ടോൾബോയ് ഹാച്ച്ബാക്ക് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പോലും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. എല്ലാമാസവും പതിനായിരക്കണക്കിന് യൂണിറ്റുകൾക്ക് മുകളിലാണ് വിറ്റഴിയുന്നത്. മറ്റ് എൻട്രി ലെവൽ ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് നല്ല ഇൻ്റീരിയർ സ്പേസും പവർ വിൻഡോകൾ പോലുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇന്ത്യയുടെ ഫാമിലി കാർ പ്രശസ്‌തിയാർജിച്ചത്. ഇപ്പോഴിതാ വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് വാഗൺആർ. ഇതുവരെ 35 ലക്ഷം ആളുകൾ വാങ്ങിയ കാർ എന്ന റെക്കോർഡാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

ഡോള്‍ബി അറ്റ്‌മോസുള്ള കുറഞ്ഞ വിലയുള്ള 10 കാറുകള്‍

കാര്‍ യാത്രകള്‍ എന്നത് ഒരു ചടങ്ങ് എന്നതിലുപരി ഒരു അനുഭവമാക്കി മാറ്റാന്‍ ഏവരും ആഗ്രഹിക്കുന്നു. അതിനായി നിരവധി ആധുനിക സവിശേഷതകളാണ് കാറുകളില്‍ വാഗ്ദാനം ചെയ്യുന്നത്. കാറുകളിലെ ഇന്‍-കാബിന്‍ എന്റര്‍ടെയിന്‍മെന്റ് സാങ്കേതികവിദ്യ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി അതിവേഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ വരെ കൂടുതല്‍ സ്പീക്കറുകളും ബ്രാന്‍ഡഡ് പ്രീമിയം ഓഡിയോ സിസ്റ്റങ്ങളും ആയിരുന്നു കാറുകളെ ആകര്‍ഷകമാക്കുന്ന ഘടകം. എന്നാല്‍ ഇപ്പോള്‍ സിനിമാ തീയറ്ററുകളെ അനുസ്മരിപ്പിക്കുന്ന ശ്രവ്യാനുഭവം സമ്മാനിക്കുന്ന ഡോള്‍ബി അറ്റ്‌മോസ് പോലുള്ള അഡ്വാന്‍സ്ഡ് സറൗണ്ട് സൗണ്ട് സാങ്കേതികവിദ്യ ട്രെന്‍ഡിംഗ് കാര്‍ ഫീച്ചറുകളില്‍ ഒന്നായി മാറിക്കഴിഞ്ഞു.

റഡാർ ADAS ഉള്ള 5 കാറുകളെ പരിചയപെടാം

കനത്ത മൂടൽമഞ്ഞ് നിറഞ്ഞ റോഡുകളിൽ ഡ്രൈവ് ചെയ്യുന്നത് ഏത് ഡ്രൈവർക്കും വലിയ സമ്മർദ്ദമുണ്ടാക്കുന്ന ഒരു കാര്യമാണ്. മുന്നിലുള്ള വാഹനങ്ങളോ റോഡിലെ തടസ്സങ്ങളോ അവസാന നിമിഷം വരെ കാണാനാകാത്ത സാഹചര്യങ്ങളിൽ ചെറിയൊരു പിഴവ് പോലും വലിയ അപകടത്തിലേക്ക് നയിക്കാം. ഇത്തരത്തിലുള്ള വെല്ലുവിളികൾ കുറക്കാനാണ് ഇന്നത്തെ കാറുകളിൽ റഡാർ അധിഷ്ഠിത ADAS (Advanced Driver Assistance Systems) അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ക്യാമറകളെ മാത്രം ആശ്രയിക്കാതെ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് മുന്നിലുള്ള സാഹചര്യങ്ങൾ തിരിച്ചറിയുന്ന ഈ സാങ്കേതികവിദ്യ മൂടൽമഞ്ഞ് പോലുള്ള സാഹചര്യങ്ങളിലും ഡ്രൈവർക്കൊരു അധിക സുരക്ഷാ കവചമായി പ്രവർത്തിക്കുന്നു. ഇത്തരത്തിലുള്ള സാങ്കേദികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏതാനും ചില കാറുകളെ പരിചയപെട്ടാലോ.

EMI 5,999 രൂപ മതി, പഞ്ച് വാങ്ങാൻ ഇതിലും നല്ല അവസരം ഇല്ല

ഇന്ത്യയിൽ മഹീന്ദ്രയോടും ഹ്യുണ്ടായിയോടും കടുത്ത മത്സരത്തിലാണ് ടാറ്റ മോട്ടോർസ്. ചില്ലറക്കണക്കിന് രണ്ടാം സ്ഥാനം നഷ്‌ടപ്പെടുമ്പോൾ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിനായുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ് കമ്പനിയിപ്പോൾ. നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനും വിൽപ്പന വർധിപ്പിക്കുന്നതിനുമായി ടാറ്റ മോട്ടോർസ് ഇപ്പോഴിതാ പെട്രോൾ, ഇലക്ട്രിക് വാഹന നിരയിലുടനീളം പ്രത്യേക ഇഎംഐ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഡിസംബർ മാസത്തേക്ക് മാത്രമായി ലഭ്യമാക്കിയിരിക്കുന്ന ആനുകൂല്യങ്ങൾ ടിയാഗോ, പഞ്ച് തുടങ്ങിയ ചെറുകാറുകളിൽ പോലും ലഭ്യമാണെന്നതാണ് ശ്രദ്ധേയം. തിരഞ്ഞെടുത്ത മോഡലും ഫിനാൻസിംഗ് ഓപ്ഷനും അനുസരിച്ച് 4,999 രൂപ മുതലുള്ള ഇഎംഐയിൽ കാറുകൾ സ്വന്തമാക്കാം.
Advertisement

2025-ലെ മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍

സമീപകാലത്തായി വില്‍പ്പന ക്രമാനുഗതമായി വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയിലെ അതിശക്തമായ വിഭാഗങ്ങളിലൊന്നായി ഇലക്ട്രിക് സ്‌കൂട്ടര്‍ (Electric Scooter) സെഗ്‌മെന്റ് മാറിയിട്ടുണ്ട്. ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ എങ്കിലും പുറത്തിറങ്ങാത്ത ഒരു മാസം പോലും 2025 കലണ്ടര്‍ വര്‍ഷത്തില്‍ കഴിഞ്ഞ് പോയിട്ടുണ്ടാകില്ല. വിപണിയില്‍ ലഭ്യമായ ഓപ്ഷനുകളുടെ എണ്ണം കൂടിയതിന് അനുസരിച്ച് 2025-ല്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് കൂടുതലായി അടുത്തിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 2025 കലണ്ടര്‍ വര്‍ഷത്തിലെ മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ (Best Electric Scooters 2025) ഏതൊക്കെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം.

ബജാജ് പൾസർ 220F നെ മറികടക്കുമോ ഹീറോ കരിസ്മ XMR

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ പ്രധാന എതിരാളികളാണ് ബജാജ് പൾസർ 220F-ഉം ഹീറോ കരിസ്മ XRM മോഡലും. വർഷങ്ങളുടെ പാരമ്പര്യത്തിലൂടെ പൾസർ വലിയൊരു ഫാൻബേസ് തന്നെ സൃഷ്ടിച്ചപ്പോൾ കരിസ്മ വിപണിയിൽ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴും യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിക്കാനുളള പ്രാപ്തി രണ്ട് മോഡലുകൾക്കുമുണ്ട്. ഈ ക്ലാസിക് സ്പോർട്ട് മോട്ടോർസൈക്കിളുകളുടെ വിശദമായ താരതമ്യം ഒന്ന് നോക്കിയാലോ. 2007-ൽ പുറത്തിറങ്ങിയത് മുതൽ പൾസർ 220F-ൻ്റെ രൂപകൽപ്പനയിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഹാലോജൻ ഹെഡ്‌ലാമ്പുകൾ, സെമി-ഫെയർഡ് ഡിസൈൻ, അലോയ് വീലുകൾ, സ്പ്ലിറ്റ്-സീറ്റ് ഘടന എന്നിവയുമായി ഈ ബൈക്ക് തൻ്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.

മാരുതി ഇ വിറ്റാരയുടെ റിവ്യൂ വിശേഷങ്ങൾ വായിച്ചാലോ

Explore the Maruti Suzuki e Vitara, the first electric SUV in India. Discover its features, driving experience, and why it's a strong contender in the EV market. | മാരുതി സുസുക്കി ഇ വിറ്റാര: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസ്‌യുവി. ഇതിന്റെ സവിശേഷതകളും ഡ്രൈവിംഗ് അനുഭവവും എന്തുകൊണ്ട് ഇത് ഇവി വിപണിയിൽ ശക്തമായ എതിരാളിയാകുന്നുവെന്നും കണ്ടെത്തുക.

കാശ് കൂടുതൽ തന്നാൽ TFT ഡിസ്പ്ലേ തരാമെന്ന് ഓസ്ട്രിയൻ ബ്രാൻഡ്

കെടിഎം തങ്ങളുടെ ജനപ്രിയ 160 ഡ്യൂക്ക് മോഡലിൽ പുതിയൊരു വേരിയൻ്റ് അവതരിപ്പിച്ചിരിക്കുകയാണ്. 5 ഇഞ്ച് കളർ TFT ഡിസ്‌പ്ലേയോടുകൂടിയ ഈ വേരിൻ്റിൽ, എൻട്രി ലെവൽ പെർഫോമൻസ് വിഭാഗത്തിൽ കൂടുതൽ ടെക്നോളജി സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. സ്റ്റാൻഡേർഡ് LCD ഘടിപ്പിച്ച ബേസ് പതിപ്പും വിപണിയിൽ ലഭ്യമാണ് കേട്ടോ. പുതിയ TFT ഡിസ്‌പ്ലേ പതിപ്പിന് 1,78,536 രൂപയും ബേസ് മോഡലിന് 1,70,545 രൂപയുമാണ് എക്സ്-ഷോറൂം വില. പുതിയ ടെക്നോളജി അവതരിപ്പിച്ചപ്പോഴേക്കും വാഹനത്തിൻ്റെ വിലയിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.
Advertisement

കഴിഞ്ഞ മാസം നേട്ടമുണ്ടാക്കി കിയയുടെ 7-സീറ്റർ ഫാമിലി എംപിവി

സെവൻ സീറ്റർ എംപിവി വിഭാഗത്തിൽ മാരുതി സുസുക്കി എർട്ടിഗയുടെ ഏറ്റവും വലിയ ശത്രുവാണ് കിയ കാരെൻസ്. ചുരുങ്ങിയ കാലംകൊണ്ട് സെഗ്മെൻ്റിൽ വെന്നിക്കൊടി പാറിച്ച മോഡൽ ശരിക്കും ടൊയോട്ട ഇന്നോവയ്ക്ക് വരെ ഭീഷണിയാണ്. നല്ല ഫീച്ചറുകൾ, മോഡേൺ ഡിസൈൻ നല്ല എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകി ആളുകളെ ചാക്കിലാക്കിയ കാരെൻസ് വിൽപ്പനയിൽ നേട്ടം കൊയ്‌ത് മുമ്പോട്ട് പോവുകയാണ്. ജനകീയനായിരുന്ന സെൽറ്റോസിൻ്റെ വിൽപ്പന കുറഞ്ഞിട്ടും 2025 നവംബർ മാസത്തിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് മികച്ച സംഭാവന നൽകിക്കൊണ്ടാണ് കാരെൻസിൻ്റെ മുന്നേറ്റം.

റോയൽ എൻഫീൽഡ് ക്ലാസിക് 350 vs ഹോണ്ട CB350

ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആവേശം സൃഷ്ടിക്കുന്ന ഒന്നാണ് 350 സിസി റെട്രോ ബൈക്ക് സെഗ്മെന്റ്. ഈ വിഭാഗത്തിൽ വർഷങ്ങളായി രാജാവായി നിലകൊള്ളുന്നത് നമ്മുടെ സ്വന്തം റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ്. അതിന് ശക്തമായ വെല്ലുവിളിയുമായി എത്തിയ മറ്റൊരു താരമാണ് ഹോണ്ട CB350. ഇരുവരും ലുക്കിലും കംഫർട്ടബിൾ റൈഡിംഗിലുമെല്ലാം ഒരു പേലെ ആളുകളെ ആകർഷിപ്പിക്കാൻ കഴിവുള്ളവരാണ്. എങ്കിലും എൻജിൻ സ്വഭാവം, ഫീച്ചറുകൾ, വില തുടങ്ങിയ കാര്യങ്ങളിൽ ഇവ തമ്മിൽ വ്യക്തമായ വ്യത്യാസങ്ങൾ ഉണ്ട്. ഒരു താരതമ്യത്തിലൂടെ ഇവരിൽ ആരായിരിക്കും നിങ്ങൾക്ക് അനുയോജ്യമെന്നത് കണ്ടെത്തിയാലോ.

11 ലക്ഷത്തിന് ടൊയോട്ടയുടെ ഈ മിടുക്കൻമാരെ വാങ്ങാം

ഇന്ത്യൻ വിപണിയിൽ വിശ്വാസ്യതയ്ക്കും കുറഞ്ഞ പരിപാലന ചെലവും കൊണ്ടു ഏറെ പ്രചാരം നേടിയ ബ്രാൻഡാണ് ടൊയോട്ട. 11 ലക്ഷം രൂപയ്ക്കുള്ളിൽ ബജറ്റിൽ മികച്ച മൈലേജും ഫീച്ചറുകളും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ടൊയോട്ട കാറുകൾ തേടുന്നവർക്കായി നിലവിൽ മൂന്ന് മികച്ച ഓപ്ഷനുകളാണ് കമ്പനി നൽകുന്നത്. ഗ്ലാൻസ, അർബൻ ക്രൂസർ ടൈസർ, റൂമിയോൺ എന്നീ മോഡലുകൾ നഗര യാത്രക്കും കുടുംബ ആവശ്യങ്ങൾക്കും ഒരുപോലെ അനുയോജ്യമായതാണ്. വില, എൻജിൻ, മൈലേജ്, ഫീച്ചറുകൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ, 11 ലക്ഷം രൂപയ്ക്കുള്ളിൽ ഒരു ടൊയോട്ട കാർ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ മൂന്ന് മോഡലുകളും മികച്ച തിരഞ്ഞെടുപ്പുകളാണ് എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണേ.

നിസാൻ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

മാഗ്നൈറ്റ് എന്ന കുട്ടിക്കൊമ്പൻ്റെ മാത്രം കരുത്തിൽ 5 വർഷക്കാലം ഇന്ത്യയിൽ വിലസിയ നിസാൻ വരുന്ന കൊല്ലം പുത്തൻ മോഡലുകളുമായി കളംനിറയാൻ ഒരുങ്ങുന്നു. 2026 തുടക്കത്തിൽ ജനുവരി മാസത്തിൽ തന്നെ ഗ്രാവൈറ്റ് എന്ന പുത്തൻ 7-സീറ്റർ എംപിവിയുമായി വരുന്ന ജാപ്പനീസ് വാഹന നിർമാതാക്കൾ ഫെബ്രുവരിയിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, ടാറ്റ സിയറ തുടങ്ങിയ വമ്പൻമാരെ വെല്ലുവിളിക്കാനായി പുത്തൻ മിഡ്-സൈസ് എസ്‌യുവിയും പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. മുമ്പ് പേര് വെളിപ്പെടുത്തിയ ടെക്റ്റൺ (Nissan Tekton) എന്ന എസ്‌യുവിയാണ് ഫെബ്രുവരിയിൽ എത്തുന്നത്.
Advertisement

5.35 ലക്ഷത്തിന് 21 KM മൈലേജുളള മാരുതിയുടെ കുഞ്ഞൻ!

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്‌ബാക്കായ ഇഗ്നിസിന് വിപണിയിൽ ആവശ്യക്കാർ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. തുടർച്ചയായ വിൽപ്പന വർധനവിലൂടെ, 2024 നവംബറിൽ 2316 യൂണിറ്റുകൾ വിറ്റഴിച്ച് വാഹനം മികച്ച പ്രകടനം നടത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ ഇത് 2023 യൂണിറ്റുകളായിരുന്നു.ഈ വർഷത്തെ വിൽപ്പനയിലൂടെ 5.13 ശതമാനത്തിൻ്റെ വാർഷിക വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വമ്പിച്ച വിലക്കുറവും എസ്‌യുവിക്ക് സമാനമായ ഡിസൈനും വിൽപ്പന വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. 2024 സെപ്റ്റംബർ 22-ലെ GST പരിഷ്കരണത്തിലൂടെയായിരുന്നു വാഹനത്തിൻ്റെ വില കുറയാനുള്ള പ്രധാന കാരണം.