₹5.65 ലക്ഷത്തിന് 7-സീറ്റർ എംപിവി പുറത്തിറക്കി നിസാൻ!
ഓട്ടോമൊബൈൽസ്
- 8 month, 29 days ago
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ തങ്ങളുടെ ഏറ്റവും പുതിയ 7-സീറ്റര്‍ എംപിവിയായ ഗ്രാവൈറ്റ്' (Nissan Gravite) ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. സബ് 4 മീറ്റര്‍ എംപിവി 5.65 ലക്ഷം രൂപയെന്ന ആകര്‍ഷകമായ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് കമ്പനി പുറത്തിറക്കിയത്. മാഗ്നൈറ്റിന് ശേഷം നിസാന്‍ ഇന്ത്യ പുറത്തിറക്കുന്ന രണ്ടാമത്തെ പ്രധാന മാസ്സ് മാർക്കറ്റ് മോഡലാണിത്.കഴിഞ്ഞ കുറച്ച് നാളുകളായി മാഗ്നൈറ്റിന്റെ ബലത്തില്‍ പിടിച്ച്നില്ക്കുകയായിരുന്ന നിസാന്‍ ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ബജറ്റ് എംപിവി കൊണ്ടുവന്നിരിക്കുന്നത്. പുത്തന്‍ മോഡലിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.